Translate

Friday, March 15, 2013

സംശയത്തിന്റെ നിഴലില്‍ - കേരളത്തിലെ കത്തോലിക്കാസഭാ നേതൃത്വവും!


കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കൊന്ന ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്കു തിരിച്ചുവിടില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം സംബന്ധിച്ച തന്റെ നിലപാടു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വ്യക്തമാക്കണമെന്ന് ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശ്രീമതി സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ കത്തോലിക്കാസഭാ നേതാക്കളും ഇറ്റാലിയന്‍ നാവികരെ സഹായിച്ചിട്ടുണ്ടാവുമെന്ന് അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 

ഇതിനിടെ തൃശൂരിലെ കേരളാ കാത്തലിക്ക് ഫെഡറേഷനും ഇറ്റാലിയന്‍ നാവികരെ തിരിച്ചെത്തിക്കാന്‍ ഗൗരവമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദിനാളുമായ മാര്‍ ആലഞ്ചേരിയും ലത്തീന്‍ സഭയുടെ മേജര്‍ ആര്‍ച്ച ബിഷപ്പ് സൂസൈപാക്യവും ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. പ്രശ്‌നം ഉളവായപ്പോള്‍ത്തന്നെ അടിയന്തിരനടപടിയെടുക്കരുതെന്ന് ഇന്ത്യയോടാവശ്യപ്പെട്ട മാര്‍ ആലഞ്ചരിയുടെ നടപടിതന്നെ അതിന്റെ തെളിവാണ്. 

കേരളാ കാത്തലിക്ക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. കെ ജോയിയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ടും മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെ ചെയ്തികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 

കടപ്പാട്: ഹിന്ദു ദിനപ്പത്രത്തില്‍ (പേജ് 7)മാര്‍ച്ച് 13 -ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്

No comments:

Post a Comment