Translate

Tuesday, March 5, 2013

ഇറ്റാലിയന്‍ പുരോഹിതന്‍ കുര്‍ബാനയില്‍ മാര്‍പാപ്പയുടെ പടം കത്തിച്ചു


ബനഡിക്ററ്  മാര്‍പാപ്പയുടെ രാജിയില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ പുരോഹിതന്‍ കുര്‍ബാനമദ്ധ്യേ അദ്ദേഹത്തിന്റെ ഫോട്ടോ കത്തിച്ചത് വാര്‍ത്തയായി. രാജിവെച്ച മാര്‍പാപ്പാ തന്റെ ആട്ടിന്‍കൂട്ടങ്ങളെ അനാഥമാക്കിയെന്നു  പുരോഹിതന്‍ വിലപിച്ചു. ഇത് തികച്ചും അസാധാരണവും വിസ്മയകരവുമെന്നു തന്റെ പ്രവര്‍ത്തിയെ ന്യായികരിച്ചുകൊണ്ട്‌ സാന്റോ സ്ടഫാണോ പ്രൊറ്റൊമാര്‌റ്റീരെ (Santo Stefano Protomartire) പള്ളിയിലെ പുരോഹിതനായ ആന്ദ്രിയാ മാഗ്ഗീ പറഞ്ഞു. യാത്രക്കാരെ അപകടത്തിന്റെ നടുവില്‍ കൊണ്ടുപോയി പിടിക്കപ്പെട്ടപ്പോള്‍ രക്ഷപ്പെട്ട ഫ്രാന്‍സെസ്കോ സ്കേട്ടിണോ ( Francesco Schettino) എന്ന   ഇറ്റാലിയന്‍ കപ്പിത്താനോട് ബനഡിക്റ്റിനെ ഉപമിച്ചു.

  ബാക്കി വായിക്കുക: Italian priest burns photo of Benedict during Mass


1 comment:

  1. പാപംനിറഞ്ഞ ലോകത്തില്‍നിന്നും പെട്ടകത്തില്‍ കയറി നോവയും കുടുംബവും രക്ഷപെട്ടു. നോവയെന്ന കപ്പിത്താന്‍ മറ്റാരെയും രക്ഷപ്പെടുത്തിയില്ല. അതുപോലെ മാര്‍പാപ്പയുടെ പടംകത്തിച്ച സോദോം ഗൊമോറായിലെ പുരോഹിതനെപ്പോലെയുള്ളവരുടെ പാപങ്ങളില്‍നിന്നും ചരിത്രത്തിലെ മഹാനായ മാര്‍‌പാപ്പക്കും രക്ഷപ്പെടേണ്ടി വന്നു.

    ReplyDelete