Translate

Tuesday, February 12, 2013

Hats off !


13 comments:

  1. ഡെന്മാര്‍ക്കിലെന്തോ ചീഞ്ഞുനാറുന്നുണ്ടെന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. ഒരു മുന്‍ മാര്‍പ്പാപ്പാക്ക് ഉണ്ടായ അനുഭവം ആവര്‍ത്തിക്കാന്‍ ഇടവരാതെ ജീവനും കൊണ്ട് ഓടിയതാണെന്നു പറഞ്ഞാലും നിഷേധിക്കാന്‍ ആവില്ല. ഏതായാലും നല്ലൊരു മാതൃക കാട്ടിത്തന്ന അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇതിന്റെ ചുവടു പിടിച്ച് കേരളത്തിലെ മേജര്‍ ആര്‍ച്ച് ബിഷപ്പിനും മറ്റു മെത്രാന്മാര്‍ക്കും രാജി വെച്ച് ഒഴിയാവുന്നതാണ്.

    കാഞ്ഞിരപ്പള്ളി മേത്രാനോട് രാജി വെക്കാന്‍ ആരും പറയരുത് പ്ലീസ്. പകരം വരുന്നത് തനി തരികിടയായിരിക്കാനേ സാധ്യതയുള്ളൂ.

    ഈ മാതൃക സ്വികരിച്ചു വിവരക്കേട് വിളമ്പാതിരിക്കാന്‍ പവ്വത്തിനും ശ്രമിക്കാം.

    ReplyDelete
    Replies
    1. ഈ പോപ്പ് പിന്തിരിപ്പനും മുസടനുമാണ്.ആരുടയോ ഭീഷണി ഉണ്ട്.ഊരു പേടിച്ചാണ് രാജി വെക്കുന്നത് !

      ചീഞ്ഞു നാറുന്നത് കൊണ്ട് രാജി വെക്കുന്നത് എങ്ങിനെ മാതൃകാപരം ആകും ?

      Delete
  2. വിവരക്കേട് വിളമ്പല്‍ തുടങ്ങിക്കഴിഞ്ഞു. ദീപികയുടെ ഇന്നത്തെ എഡിറ്റോറിയല്‍ വായിക്കുക. വിശുദ്ധം, യുക്തം, ഇതാണ് മനxസാക്ഷിയുടെ ദൈവികശക്തി, ഇതാണ് ധീരതയുടെ ശബ്ദം, ഇതാണ് ദൈവത്തിന്റെ ശബ്ദം എന്നങ്ങോട്ടു തുടങ്ങി, കല്ലറങ്ങാട്ടിന്റെ ഒരു പഴയ ഉദ്ധരണിയും വായിച്ചു കഴിഞ്ഞാല്‍ ആദ്യം വായില്‍ വരുന്ന ചോദ്യം, എന്നിട്ടെന്തേ അങ്ങേരോ റാറ്റ്സിങ്ങറോ വത്തിക്കാന്‍ രണ്ടിന്റെ ഒരു നിര്‍ദേശത്തിനും ഈ കാലമത്രയും ഒരു വിലയും കല്പിക്കാഞ്ഞത് എന്നാണ്. എട്ടിലെ പശു പുല്ലു നിന്നില്ല എന്നതാണ് ഇവരെപ്പറ്റിയൊക്കെ ഇന്നലെയും ഇന്നും നാളെയും പറഞ്ഞുവയ്ക്കാവുന്നത്. അധികാരത്തില്‍ അമര്‍ത്തിപ്പിടിച്ചിരുന്ന് സ്വന്തം ജീവിതവും അന്യരുടെ ജീവിതവും പാഴാക്കുന്നവരെപ്പറ്റിയൊക്കെ നല്ല മലയാളത്തില്‍ കുറിച്ചിട്ടുണ്ട് എഡിറ്റോറിയലില്‍. എന്നാല്‍ ഇത്തരം ഒറ്റ വൈദികമേലദ്ധ്യക്ഷനും ഈ കേരളത്തിലോ ഇന്ത്യയിലോ ഇല്ലെന്നുള്ളത് ഭാഗ്യം എന്നായിരിക്കും വിവക്ഷ. അവിടെയാണ് പിശക്. കഴിഞ്ഞ എട്ടു വര്‍ഷമായി ബനടിക്റ്റ് ലോകമനസ്സാക്ഷിയുടെ സ്വരമായിരുന്നു പോലും! നമ്മളാരും കേട്ടില്ലെന്നു മാത്രം. മെത്രാന്മാര്‍ക്ക് കൊടുത്ത പ്രൈവറ്റ് ഓഡിയന്‍സില്‍ ആയിരിക്കും ബനടിക്റ്റ് ഈ സ്വരങ്ങള്‍ പുറപ്പെടുവിച്ചത്! വിവരക്കേടുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. പവ്വത്തിലും ആലഞ്ചേരിയും ബാക്കി മുതുക്കരായ ഇന്ത്യന്‍ സഭാരാജകുമാരന്മാരുമൊക്കെ ഇനി പലതും പറയാനിരിക്കുന്നതെയുള്ളൂ.

    ReplyDelete
  3. അടുത്ത മാര്‍പാപ്പയും വയസന്മാരായ കുട്ടികളുടെ ക്ലബില്‌നിന്നാണൊ വരുന്നതെന്ന് നിശ്ചയമില്ല. കേള്‍ക്കുന്ന പേരുകള്‍ എല്ലാംതന്നെ യാഥാസ്ഥിതിക ലോകത്തില്‍നിന്നാണ്. കുട്ടിയായിരുന്നപ്പോള്‍ റാറ്റ്സിംഗറിന് നാസികോളനിയുടെ ദുരിതങ്ങള്‍കാരണം യാഥാസ്ഥിതികതത്വങ്ങള്‍ മുറുകെപ്പിടിക്കണമായിരുന്നു. ഹിറ്റ്ലറും ഉറച്ച യാഥാസ്ഥിതിക കത്തോലിക്കനായിരുന്നു. അന്ന്, സഭയുടെ പല യാഥാസ്ഥിതിക നിയമങ്ങളും ഹിറ്റലര്‍ തന്റെ രാജ്യത്ത് നടപ്പിലാക്കികൊണ്ടിരുന്നു. ഇനിയുള്ള വിശ്രമകാലങ്ങളില്‍ എഴുത്തും വായനയും ധ്യാനവുമായി കഴിയണമെന്നും പോപ്പ് ആഗ്രഹിക്കുന്നു.

    ചരിത്രപരമായി പോപ്പുമാര്‍ സ്ഥാനത്യാഗം ചെയ്യുവാന്‍ സഭ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. റാറ്റ്സിംഗര്‍, ലോകം അറിയപ്പെടുന്ന ചിന്തകനും ദൈവശാസ്ത്രജ്ഞനുമാണ്. പുതിയ മാര്‍പാപ്പയും ബൌധികതലത്തില്‍ അദ്ദേഹത്തിന്‍റെ കഴിവിനെ പ്രയൊജന്‌പ്പെടുത്തുമെന്നും സംശയമില്ല. സഭയ്ക്കുള്ളിലെ മാഫിയാ, സ്ത്രീകളുടെ പൌരാഹിത്യം, ജനനനിയന്ത്രണങ്ങള്‍, സഭയുടെ അനാചാരങ്ങള്‍, ദൈവശാസ്ത്രത്തോടുള്ള വെല്ലുവിളി, അറക്കനെപ്പോലെയുള്ള കോമാളിബിഷപ്പുമാര്‍, എന്നും വിമാനത്തില്‍ പ്രാഥമികആവശ്യങ്ങള്‍ നടത്തുന്ന ആലഞ്ചേരി, കുട്ടികളെ ലൈംഗികവസ്തുക്കളായി കാണുന്ന പുരോഹിതര്‍ ഇങ്ങനെയുള്ള ലിസ്റ്റുകള്‍ പുതിയമാര്‍‌പാപ്പാക്കു പരിശോധിക്കേണ്ടി വരും. തലവേദനയുണ്ടാക്കും.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
    Replies
    1. കായെലിന്റെയോ കായേന്റെയോ? തന്റെ പുസ്തകത്തില്‍ നിറച്ച് അറിവിന്റെ പുതിയ മാനങ്ങളാണെന്ന് മാര്‍പ്പാപ്പാ പോലും പറഞ്ഞിട്ടില്ല. അമ്പോ, സാമുവേല്‍ പ്രവാചകന്റെ ധാര്‍ഷ്ട്യം! (സി.ബാര്‍ബെരാ)

      Delete
    2. "We always define the limits of our personality too narrowly. In general, we count as part of our personality only that which we can recognize as being an individual trait or as diverging from the norm. But we consist of everything the world consists of, each of us, and just as our body contains even much further, so we bear everything in our soul that once was alive in the soul of men. Every good and devil that ever existed, be it among the Greeks, Chinese, or Zulus, are within us, exist as latent possibilities, as wishes, as alternatives. If the human race were to vanish from the face of the earth save one halfway talented child that had received no education, this child would rediscover the entire course of evolution, it would be capable of producing everything once more, gods and demons, paradises, commandments, the Old and New Testaments." Pistorius to Sinclair. 'Demien' - The story of Emil Sinclair's Youth, p. 91

      Delete
  5. കായേലിന്റെ അപ്രിയ യാഗം പോലെ ദുര്‌ഗുണതിന്‌ സന്തതികളെ സഭാവേലക്കായി വേഷം കെട്ടിക്കുന്ന ,( അസുരജന്മാങ്ങളായ മക്കളെ ) ഉന്തിതള്ളി കത്തനാരാകാന്‍ വിടുന്ന മാതാപിതാക്കളെ , ഏതു ദൈവത്തെയാണ് നിങ്ങള്‍ക്ക് അറിയാവുന്നത് ?..നിങ്ങളുടെ മക്കള്‍ കത്തനാരും,പിന്നെ മൂത്ത് മെത്രാനും ആയാല്‍ നിങ്ങള്‍ക്കു മാനം ഏറുന്നു എന്നല്ല , ശാപം ഏറുന്നു എന്നതാണു സത്യം എന്ന് ഒര്‌തുകൊള്ളു .....പാവം പോപ്പ് ഈ കത്തനാരന്മ്മാരെകൊണ്ട്‌ പൊറുതിമുട്ടി മടുതിട്ടാ പണി രാജി വച്ചത്.. ..ഇത്രയുംനാണക്കേട്‌ സഹിച്ച വേറെ ഒരു പോപ്പും എന്റെ ഓര്‍മയില്‍ ഇല്ല...കാലം കണ്ടിട്ടില്ല .....ആ പുണ്ണ്യ മാനസ്സനെ കാലം മറക്കില്ല നിച്ചയം...ഒരു സഭയിലും ഇനീം ഇമ്മാതിരി അപ്രിയ യാഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സാമുവേല്‍ കൂടലിന്റെ "അപ്രിയ യാഗങ്ങള്‍("' " (33) കവിതാസമാഹാരം ഏവരും വായിച്ചു അറിവിന്റെ പുതിയ മാനങ്ങള്‍ മനസിലാക്കാന്‍ .പുതിയ സുവിശേഷത്തിനു കാതോര്‍ക്കാന്‍ ..അഭ്യര്‍ത്ഥിക്കുന്നു

    ReplyDelete
  6. .....പാവം പോപ്പ് ഈ കത്തനാരന്മ്മാരെകൊണ്ട്‌ പൊറുതിമുട്ടി മടുതിട്ടാ പണി രാജി വച്ചത്.. ..ഇത്രയുംനാണക്കേട്‌ സഹിച്ച വേറെ ഒരു പോപ്പും എന്റെ ഓര്‍മയില്‍ ഇല്ല...കാലം കണ്ടിട്ടില്ല .....ആ പുണ്ണ്യ മാനസ്സനെ കാലം മറക്കില്ല നിച്ചയം...ഒരു സഭയിലും ഇനീം ഇമ്മാതിരി അപ്രിയ യാഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സാമുവേല്‍ കൂടലിന്റെ "അപ്രിയ യാഗങ്ങള്‍....കവിയായ സര്‍വ്വശ്രീ കൂടല്‍, നന്നായിരിക്കുന്നു ; താങ്കുളുടെ അപ്രിയ യാഗത്തില്‍ മാര്‍പാപ്പാവരെ പങ്കുചേര്‍ന്നിരിക്കുകയാണ്. . വിമാനത്തില്‍ മാത്രമെ ഊണും ഉറക്കവും പ്രാഥമിക കാര്യങ്ങളും നിര്‍വഹിക്കൂവെന്നു നിര്‍ബന്ധം പിടിക്കുന്ന അഭിവന്ദ്യ തിരുമേനിമാര്‍(???) വിധവയുടെ പണംചൂണ്ടി അവളെ വേശ്യയാക്കി നെഞ്ചത്ത് നഗ്നനൃത്തം നടത്തികൊണ്ടിരിക്കുന്ന ലോകത്തുനിന്ന് ധീരനായ മാര്‍പാപ്പാ രാജിവെച്ചത് അഭിനന്ദിക്കുക തന്നെ വേണം.

    ReplyDelete
  7. എന്റെ പ്രീയപ്പെട്ട അനോനിമാസ്സെ ,താങ്കളെന്തിനാ ഇങ്ങനെ അനോനിമസ്സായി പേരും വിലാസവും ഇല്ലാത്തവനായി, വിലാസമുള്ള സഭയുടെ, സഭകളുടെ മണവാളനായ കര്‍ത്താവിന്റെ കാര്യത്തില്‍ ഇടപെടുന്നത് ?ഓക്കേ,താങ്കല്‌ക്കു പേരില്ല ,സമ്മതിച്ചു.പക്ഷെ അപ്പനും അമ്മയും ഇല്ലിയോ ?അവരുടെ പേര് പറയൂ മഹാനെ ,അപ്പനേം അമ്മയേം അറിഞ്ഞാല്‍ പിന്നെ തന്നേം മനസ്സിലാകും .വചനം ജഡമായ കര്താവിനുപോലും അമ്മച്ചി ഉണ്ടായിരുന്നു .അറിയില്ലേ പരി:മറിയം .....,എങ്കില്‍ അമ്മയുടെ പേരും വിലാസവും പറയൂ ...ഇല്ലെങ്കില്‍ സോറി ,മാപ് ,എനിക്ക് സഹതാപമുണ്ടേ.

    ReplyDelete
    Replies
    1. കൂടെകൂടെ അനോനിമസ്സായി പേരും വിലാസവും ഇല്ലാത്തവനായി ഇയാള്‍ക്ക് ചൊറിച്ചില്‍ വരാറുണ്ട്. അല്‍മായശബ്ദത്തില്‌ എഴുതുന്നവരെ ഒരുത്തരെയും ഇയാള്‍ വെറുതെ വിടാറില്ല. എന്റെ അപ്പനെയും അമ്മയെയും ഇയാള്‍ കണ്ടുപിടിച്ചു ക്നാനായ്ശബ്ദത്തില്‌ പോസ്റ്റ്‌ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അതിലെ ബ്ലോഗുമാസ്റ്റര്‍ ഡിലീറ്റുംചെയ്തു. 'വൈദികശാപവും ദൈവകോപവും' എന്ന ലേഖനത്തിന് ഇയാള്‍ എന്നെ താന്തോന്നിയെന്നും വേറെ ചിലരെ തെമ്മാടിയെന്നും വിളിച്ചിട്ടുണ്ട്.

      കത്തോലിക്കാ മാതാപിതാക്കള്‍ക്ക് ഞാന്‍ ജനിച്ചുവെന്നും എഴുതിയിട്ടുണ്ട്. എന്നെപ്പറ്റി അന്വേഷിക്കുവാന്‍ കുടുംബവെബ്സൈറ്റിന്റെ ലിങ്കും ഈ മഹാന്‍ ചേര്‍ത്തിട്ടുണ്ട്. അതുപോലെ ഇദ്ദേഹവും പേര് വെച്ചിരുന്നുവെങ്കില്‍ മാര്‍ഗം കൂടാത്ത മാര്‍തോമ്മ മുക്കിയ ബ്രാഹ്മണകത്തോലിക്കന്‍ ആയിരുന്നുവോയെന്നറിയാമായിരുന്നു.

      സഭയെ കുറ്റംപറയുമ്പോള്‍ പെട്ടെന്നു ചൂടാകുന്നവരും പുതുക്രിസ്ത്യാനികളാണ്. വഴിയില്‍ക്കൂടി തെണ്ടിനടന്ന ഒരു മത്തായിയെ പണ്ട് നെഹ്‌റു പഠിപ്പിച്ചു സ്വന്തം സെക്രട്ടറിവരെയാക്കി. ജീവിച്ചിരുന്നപ്പോള്‍ നെഹ്രു നല്ലവനായിരുന്നു. മരിച്ചുകഴിഞ്ഞു നെഹ്രുവിനെ അങ്ങേയറ്റം അപമാനിച്ചു പുസ്തകം എഴുതിയവനും ഈ തെണ്ടിയാണ്. F.A.C.T. ചെയര്‍മാനായിരുന്ന M.K.K. നായരുടെ ആത്മകഥയില്‍ മത്തായിയെ പരാമര്‍ശിച്ചു പറഞ്ഞിരിക്കുന്നത് തറവാടിത്വം ഇല്ലാത്തവന്റെ തനിമഹിമ അയാള്‍ സ്വന്തം പുസ്തകത്തില്‍ക്കൂടി കാണിച്ചുവെന്നാണ്. അതുകൊണ്ട് അനോനിമസ്സെ കൂടലിന്റെ കല്ലുവെച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ. അദ്ദേഹം വളരെ അന്തസ്സായും ആത്മീയഭാഷയിലും ചോദിച്ച ചോദ്യങ്ങള്‍ക്ക് താങ്കള്‍ ഉത്തരം പറയുവാന്‍ ബാധ്യസ്തനല്ലേ?.

      അല്‍മായശബ്ദത്തിലെ എഴുത്തുകാര്‍ വ്യക്തികളെ വിമര്‍ശിക്കാറില്ല. കാടന്മാരായ ചില പുരോഹിതരെയും അവര്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെയുമാണെന്ന് അനോനിമസ് മനസിലാക്കണം. എഴുതുന്നവരെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വായിക്കുന്ന വായനക്കാര്‍ താങ്കളുടെ ബൌധികനിലവാരത്തെയാണ് അളക്കുന്നത്.

      Delete
  8. ശ്രീ സാമുവേല്‍ കൂടലിന്റെ പുസ്തകത്തിന്റെ പ്രകാശനം ഈ മാസം 23ന് പാലായില്‍ വച്ച് നടത്തുമ്പോള്‍ സന്നിഹിതയാവാന്‍ സി. ബാര്‍ബരായെ ഹാര്‍ദവം ക്ഷണിക്കുന്നു. അഭിപ്രായങ്ങള്‍, നല്ലതും അല്ലാത്തതും, അവിടെവച്ച് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാവും. അത് പ്രയോജനപ്പെടുത്തുമല്ലോ. അന്യോന്യം പരിചയപ്പെടുകയും ആവാം. വരണം.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete