Translate

Wednesday, February 27, 2013

'അപ്രിയയാഗങ്ങള്‍' - പ്രകാശനത്തിന്റെ ഏതാനും ഫോട്ടോകള്‍

പ്രസിദ്ധ ഗാനരചയിതാവും കവിയും നവോത്ഥാനചിന്തകനും, 'അത്മായശബ്ദം' ബ്ലോഗിലേയും 'സത്യജ്വാല' മാസികയിലെയും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. സാമൂവല്‍ കൂടല്‍ രചിച്ച 'അപ്രിയയാഗങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം നടന്നു. പ്രകാശനത്തിന്റെ ഏതാനും ഫോട്ടോകള്‍ താഴെ കൊടുക്കുന്നു. 




2013 ഫെബ്രുവരി 23 ശനിയാഴ്ച 2.00 പി.എം-ന് പാലാ ടോംസ് ചേമ്പര്‍ ഹാളില്‍വച്ച് 
ശ്രീ. ജോസഫ് പുലിക്കുന്നേല്‍, റവ. ഡോ. ജയിംസ് ഗുരുദാസ് CMI-ക്കു 
ഗ്രന്ഥം നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം. 


പരിപാടിയുടെ വിശദമായ വീഡിയോറിപ്പോര്‍ട്ട് മാര്‍ച്ച് മാസം 2-ന് സുപ്രസിദ്ധ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ടി.വിയായ malanadutv യുടെ 
കണ്ടതും കേട്ടതും എന്ന പരിപാടിയില്‍ കാണാനാവും. 
പരിപാടിയുടെ പ്രമോയുടെ ലിങ്ക് താഴെ കൊടുക്കുന്നു:


Promo of kandathum kettathum - YouTube:

'via Blog this'

1 comment:

  1. മലനാട് ടിവിയില്‍ മാര്‍ച്ച് രണ്ടാം തീയതി ഉച്ചയ്ക്കു 12 മണിക്കു സംപ്രേഷണം ചെയ്യുന്ന 'അപ്രിയയാഗങ്ങള്‍'- പ്രകാശനത്തിന്റെ വീഡിയോ റിപ്പോര്‍ട്ട് എല്ലാ രാജ്യങ്ങളിലുമുള്ള പ്രേക്ഷകരുടെ സൗകര്യം മാനിച്ച് പിറ്റേന്ന് മാര്‍ച്ച് മൂന്നാം തീയതി ഞായറാഴ്ച രാവിലെ IST 9-നും വൈകുന്നേരം IST 8-നും പുനഃസംപ്രേഷണം ചെയ്യുന്നതാണെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശ്രീ. ജോസഫ് പുലിക്കുന്നേല്‍, റവ. ഡോ. ജയിംസ് ഗുരുദാസ് CMI, റവ. ഫാ. അബ്രാഹം വെള്ളാന്തടം, ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍), കെ. എം. ജെ. പയസ് (തോന്നിക) ജോര്‍ജ് മൂലേച്ചാലില്‍, കെ. കെ ജോസ് മുതലായവരുടെ പ്രസംഗഭാഗങ്ങളും ശ്രീ സാമുവല്‍ കൂടലിന്റെ മറുപടിപ്രസംഗവും അതില്‍നിന്ന് കാണുകയും കേള്‍ക്കുകയും ചെയ്യാം.

    ReplyDelete