Translate

Saturday, February 16, 2013

ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം .

"കുരുടന്മാരായ വഴികാട്ടികള്‍ "എന്നൊരോമന പേരിട്ടു ജീസുസ്  കളിയാക്കിയ പുരോഹിത പട്ടാളമാണ് ഇന്നും എന്നും നമ്മെകൊണ്ട് പള്ളികള്‍ പണിയിച്ചതും, പള്ളിയിലിട്ടു പിന്നെ നമ്മളെ പണിയുന്നതും... ..ഈ പരമസത്യം മനസ്സിലാക്കാതെ പാവം കുഞ്ഞാടുകള്‍ ഈ വയറ്റിപ്പാടു   രാഷ്ട്രീയ അധമന്മാരുടെ തനിപകര്‍പ്പായ ഇവറ്റകളുടെ പൊയ് വാചകക്കസര്‍ത്തുകള്‍  കേട്ട് കേട്ട് മിശിഹ മൊഴിഞ്ഞ വചനത്തിന്റെ സത്യമായ സാരാംശത്തില്‌ നിന്ന് വളരെ വളരെ ദൂരത്തായിപോയി എന്നതാണ് ഇന്നിന്റെ ദുഃഖം ....ഈ ആത്മീകാന്ധത  മാറാന്‍ നമ്മുടെ മണ്ണിന്റെ മനസ്സിന്റെ വേദം," അദ്വൈതവേദം "  കരളില്‍ നിറച്ചേമതിയാവു ..ഭഗവത്ഗീത, മഹാഭാഗവതം, ഉപനിഷത്തുകള്‍ പഠിച്ചേ മതിയാവു... 2000 കൊല്ലം പാഴായിപ്പോയി എന്ന ദുഃഖത്തോടെ മിശിഹാ ഇന്നും മണവാട്ടി സഭകളുടെ കുരിശിലാണു സത്യം ...നാമിന്നും ഈ ദുഃഖസത്യം അറിയാതെ 2000 ദുഃഖ വെള്ളിയാഴ്ചകള്‍ ചുമ്മാതെ പള്ളിയിലിരുന്നു  കരഞ്ഞു തീര്‍ത്തു ..കഞ്ഞി കുടിച്ചു പിരിഞ്ഞു ....കഞ്ഞിക്കലത്തിനും ദുഃഖം ...ആ ദുഃഖം എന്റെ മനം ഏറ്റുവാങ്ങുന്നു ...ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം ...

No comments:

Post a Comment