Translate

Tuesday, January 15, 2013

മദര്‍ തെരസായെപ്പറ്റി ക്രിസ്റ്റോഫര്‍ ഹിചെന്‍സ്



12/11/2011 ക്രിസ്റ്റഫര്‌ മരിച്ച പത്രവാര്‍ത്ത വന്നയുടന്‍ അല്‍മായ ശബ്ദത്തില്‌ ‍ പോസ്റ്റ്‌ ചെയ്ത എന്റെ കമന്റ്‌ ഞാ ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ശക്തിയേറിയ തൂലികയ്ക്കു മുമ്പില്‍ ക്രിസ്ത്യ ലോകം നിര്‍ജീവമായിരുന്നു. പുറം ലോകം കാണുന്നതുപോലെ മദര്‍ തെരസായുടെ ഭവനം പരിശുദ്ധമല്ല. അവിടെനിന്നു പിരിഞ്ഞുപോയ പല മുന്‍കാല കന്യാസ്ത്രികളുടെ അനുഭവ രചനകളില്‍നിന്നും യഥാര്‍ത്ഥ മദര്‍ തെരസായെപ്പറ്റി മനസിലാക്കുവാന്‍ സാധിക്കും.

ക്രിസ്റ്റോഫ  ഹിചെൻസ് സമകാലികലോകത്തിലെ അതുല്യനായ ഒരു എഴുത്തുകാരൻ‍, പത്രപ്രവർത്തകൻ‍, വിവാദവിഷങ്ങളിലെ താർക്കികൻ എന്നീനിലകളിൽ അറിയപ്പെട്ടിരുന്നു. 12/11/2011, നിര്യാതനായ ഇദ്ദേഹം സാഹിത്യ ലോകത്തു ഒരു അതുല്ല്യ പ്രഭയും തികഞ്ഞ ഒരു യുക്തി വാദിയുമായിരുന്നു.

സത്യത്തിനുവേണ്ടി ആരെയും കൂസാതെ തനതായ വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു നിർഭയം പോരാടിയ ഇദ്ദേഹം അവസാനം കാൻസർ രോഗിയായി മരിച്ചു. ക്രിസ്റ്റോഫ,  സുപ്രഭാതത്തിൽ ഒരു കുപ്പി വിസ്ക്കി അകത്താക്കി ആയിരകണക്കിനു സുന്ദരമായ പദപ്രയോഗങ്ങൾ കൊണ്ടു ഒരു അത്ഭുതലോകത്തെതന്നെ സൃഷ്ടിക്കുമായിരുന്നു. കാലഘട്ടത്തിലെ അറിയപ്പെട്ട ഒരു ഉഗ്രൻ വാഗ്മിയും സരസനുമായിരുന്നു. പണ്ഡിതന്മാരിൽ പണ്ഡിതൻ‍, സ്വേച്ഛാധിപതികൾക്കെതിരെ വാക്കാൽ പട പൊരുതിയ ശൂരനായ ഒരു പോരാളി, മതങ്ങളുടെ അന്ധവിശ്വാസങ്ങളെ കാറ്റിൽ പറപ്പിച്ച ധിക്കാരി എല്ലാമായിരുന്നു വിവാദനായകൻ‍. മതമൌലിക വാദികൾക്കൊരു വെല്ലുവിളിയായിരുന്ന കര്‍മ്മധീരനുമായിരുന്നു.


ക്രിസ്തുമത ത്ത്വങ്ങൾദയനീയമായ ഒരു പറ്റം മനുഷ്യജീവികളുടെ രൂപകല്പ്പനകളായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. അപൂർണ്ണമായി നമ്മെ പഠിപ്പിച്ച മതത്തിന്റെ സന്മാർഗശാസത്രം ഇറ്റിറ്റായി മനസ്സിനെ കാർന്നു തിന്നും. പിന്നെ നയിക്കുന്നതു പരസ്പര വിരുദ്ധമായി ജീവിതവും. വിശ്വാസം മനുഷ്യനെ നീചനും സ്വാർത്ഥനും വിഡ്ഢിയും ആക്കും. അക്രമം, ബലപ്രയോഗം, യുക്തിഹീനം, അസഹിഷ്ണത, വര്‍ഗീയതേരോട്ടങ്ങൾ , പ്രാക്രുതചിന്തകൾ‍, മതഭ്രാന്ത്‌, അജ്ഞത, സ്വതന്ത്രമായ മനസ്സിന്റെ ശത്രു, സ്ത്രീകളോട് വെറുപ്പ്‌ , കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയുള്ള മാനസ്സിക പീഡനം ഇവകളെല്ലാം ഉൾകൊണ്ടതാണ് സംഘടിത മതങ്ങളെല്ലാം.

മനുഷ്യനെ വഴിതെറ്റിച്ചു, അടിമയാക്കി പുറജാതിക്കാരനെ ഇല്ലാതാക്കി, പെണ്കുട്ടികൾക്കു വിലപറഞ്ഞു പിന്നെ ക്രൂരമായ കൂട്ടകൊലകളുടെയെല്ലാം ഉള്ളടക്കമുള്ള ഗ്രന്ഥമാണ് ബൈബിൾ. വിവരമുള്ളവർ ഗ്രന്ഥം അനുസരിക്കേണ്ടതില്ല. കാരണം അപക്വമായ ഒരുതരം സംസ്കാരമില്ലാത്ത മനുഷ്യജീവികളുടെ സൃഷ്ടിയാണ് ബൈബിൾ‍. വിദ്യാഹീനരായവരെ അത്ഭുതങ്ങൾ കാണിച്ചു നടക്കുന്ന കുറെ മിശിഹാമാർ‍, അവരെ ഇഷ്ടപ്പെടുന്നവരുടെ കുറെ രക്ഷകർ ,  ഇവരെ മനുഷ്യരോട് ഏകദേശം സാമ്യപ്പെടുത്താം. വെളിപാടുകൾ നടത്തി മനുഷ്യനെപ്പറ്റിച്ചു നടക്കുന്ന ഒരു തരം വര്‍ഗീയശക്തികളാണ് ർക്കും ഒന്നും മനസ്സിലാകാത്ത ബൈബിൾ കൊട്ടിഘോഷക.

മതമെന്നു പറയുന്നതു ചരിത്രാതീത കാലത്തെ മനുഷ്യന്റെ സൃഷ്ടിയാണ്. കാണുന്ന പ്രപഞ്ചത്തിന്റെയും ജീവന്റെയും രഹസ്യം പരമാണുതത്ത്വം(Atom) എന്നു അവർക്കു അറിയത്തില്ലായിരുന്നു. ന്നു സാമാന്യ വിദ്യാഭ്യാസമുള്ള ഒരു കൊച്ചു കുഞ്ഞിനു പോലും ബൈബിൾ പിതാക്കന്മാരായ അബ്രാഹം,മോസസ്, പോൾ‍, അങ്ങനെ എല്ലാ മതങ്ങളുടെ പിതാക്കന്മാരെക്കാളും അറിവുണ്ട്. പിതാക്കന്മാർക്കെല്ലാം കൂടെ നില്ക്കുന്ന ജനതയെ നരകത്തിൽ അയക്കുവാൻ താൽപര്യപ്പെട്ടിരുന്നില്ല.


മദർ തെരസായെപ്പറ്റി പറഞ്ഞതു, ദരിദ്രർ അവരുടെ ചെങ്ങാതികൾ ആയിരുന്നില്ല; അവർ സ്നേഹിച്ചിരുന്നതു ദാരിദ്ര്യമായിരുന്നു. എല്ലാകാലവും ക്രിസ്റ്റോഫ ഹിചെന്സ് എഴുതുകയും വിശ്വസിക്കുകയും വാദിക്കുകയും എതിരാളികളുടെ വായ്അടപ്പിക്കുകയും ചെയ്തിരുന്നതു തത്ത്വങ്ങളിലായിരുന്നു.

No comments:

Post a Comment