Translate

Thursday, January 3, 2013

ഓശാന: ഏഴു വ്യാകുലങ്ങള്‍

 ................''ശ്ലീഹാന്മാരുടെ പിന്‍ഗാമിയായ'' മെത്രാന്‍ ''നരകസന്തതിയെന്നും ''യൂദാസ് കരിയോത്താ''യെന്നും ''മൂര്‍ക്കനെന്നും'' മറ്റും ശപിച്ചവരില്‍ ഒരുവനായ ലൂയീസ് പഴേപറമ്പിലാണ് പിന്നീട് എറണാകുളം വികാരിയത്തിന്റെ മെത്രാനായതെന്ന് ഓര്‍ക്കുമ്പോള്‍, ''ഈ ശ്ലീഹായ്ക്കടുത്ത'' ശാപവചനങ്ങളുടെ വിലയെന്തെന്ന് ചിന്തിച്ചുപോകുന്നു! മിശിഹാ തന്ന അധികാരമെന്നു പറഞ്ഞ് അഹങ്കരിച്ച്, അധികാരത്തിന്റെ മധുരരസം കുടിച്ച്, ദൈവത്തിന്റെ ആലയത്തെ കച്ചവടസ്ഥലമാക്കുന്നവര്‍ക്കെതിരെ ശബ്ദിച്ചവരെയെല്ലാം അവര്‍ ശപിച്ചിട്ടുണ്ട്. സ്വന്തം കാര്യം നേടുന്നതിന് അവര്‍ക്ക് ഹല്ലേലുയ്യാ പറഞ്ഞ് നില്‍ക്കുന്ന സമുദായ നേതാക്കളായ ''മേനിക്കണ്ടപ്പന്മാര്‍'' അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെല്ലാം, നവീകരണ ചിന്തയുടെ കുത്തൊഴുക്കില്‍പെട്ട്, ചരിത്രത്തില്‍പോലും അവശേഷിക്കാത്തവിധം മറക്കപ്പെടും. സത്യം അന്തിമമായി ജയിക്കും.
ഓശാന: ഏഴു വ്യാകുലങ്ങള്‍:

'via Blog this'

2 comments:

  1. ഈ കുറിപ്പ് മുഴുവന്‍ വായിക്കാന്‍ ആരും വിട്ടുപോകരുത്. അത്ര രസകരമാണിത്. സ്വന്തം അപ്രമാദിത്വത്തില്‍ മതിമറന്ന് സത്യത്തെ അഭ്മുഖീകരിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ഇന്നത്തെ അറക്കല്‍ മുതലായ ചുവന്ന തൊപ്പിക്കാരുടെ തനി വേഷമാണ് ഈ ഇടയലേഖനം നമുക്ക് വെളിപ്പെടുത്തുന്നത്. "ഈ നരകപിശാചുക്കള്‍ എങ്ങെനെ ഉണ്ടായി എന്നോര്‍ക്കുമ്പോള്‍ ബോധം ഭ്രമിക്കുന്നു" എന്ന് അയാളുമായി ആശപ്പൊരുത്തമില്ലാത്തവര്‍ എന്ന ഒറ്റ ക്കാരണംകൊണ്ട് സത്യാന്വേഷികളും വിശുദ്ധരുമായിരുന്ന ഏഴു സന്യാസികളെപ്പറ്റി പറയാനും അവരെ ശപിക്കാനും 1876ല്‍ ലെയൊനാര്ദൊ എന്ന മെത്രാപ്പോലീത്തായ്ക്ക് സാധിച്ചത് ഇന്നോര്‍ക്കുമ്പോള്‍ മറ്റൊന്നുമല്ല മനസ്സില്‍ വരുന്നത്. ഇന്നത്തെ പോലീത്താമാര്‍ അവരോടു നല്ലവാക്കും സുബുദ്ധിയും ഓതുന്ന ഏവരോടും, വൈദികരോ അല്മായരോ ആകട്ടെ, ഇതേ ശാപവാക്കുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുണ്ടാവണം. കണ്ണാടിയിട്ട ജനല്പാളികളില്‍ തള്ളിത്തല്ലി നില്‍ക്കുന്ന ഈച്ചയെയും വണ്ടിനെയും പോലെയാണിവര്‍ - അപ്പുറത്ത് വെളിച്ചമുണ്ടെന്നറിയാം, എന്നാല്‍ ഗ്ലാസാണ് വെളിച്ചം എന്ന് തെറ്റിധരിച്ചു സമയം കളയുകയാണ് വിഡ്ഢികള്‍!

    ReplyDelete
  2. വളരെ ആപ്തമായ ഈ ലേഖനം കണ്ടെത്തി പോസ്റ്റു ചെയ്തതിനു നന്ദി. തന്കാര്യവും മേല്ക്കോയമയും മരച്ചുപോയ ബുദ്ധിയും ഒരാളെക്കൊണ്ട് എന്തൊക്കെ അനാവശ്യങ്ങള്‍ ശര്‍ദിപ്പിക്കുന്നു എന്നതിന് ഒന്നാന്തരം ഉദാഹരണമാണ് ലെയൊനാര്‌ദൊ എന്ന പഴയ മെത്രാന്‍. ഇന്നുള്ളവര്‍ അല്പമെങ്കിലും സഹിഷ്ണുത കൂടുതലായി പഠിച്ചിട്ടുണ്ടോ? ചരിത്രത്തില്‍ നിന്ന് എന്തെങ്കിലും പഠിക്കുന്നുണ്ടോ? അവര്‍ക്ക് പഠിക്കാന്‍ എവിടെ നേരം? കുരുട്ടുബുദ്ധി ഒന്ന് നിലക്കണ്ടേ, വേറെന്തെങ്കിലും ചെയ്യാന്‍!

    ReplyDelete