Translate

Monday, January 28, 2013

അരമനപിതാക്കന്മാരുടെ തൊഴുത്തില്‍കുത്ത്


പുരോഹിതരുടെ തൊഴുത്തില്‍കുത്തും തമ്മിലടിയും എഷണികളും അറിയണമെങ്കില്‍ ബഹമാനപ്പെട്ട അങ്ങാടിയത്തിന്റെ അനുഗ്രഹത്താല്‍ നടത്തുന്ന സിറോ മലബാ‍ ഫെയിത്ത്ബ്ലോഗ് വായിക്കണം. അച്ചന്മാര്‍ തമ്മിലടി പണ്ടുകാലംമുതലേ വാ‍ത്തകളില്‍ പതിവായിരുന്നു. ഇന്നവ‍ വാത്തകളേയല്ല. പകരം ബിഷപ്പുമാര്‍ കുപ്രസിദ്ധരായി പേരും പെരുമയും നേടികൊണ്ടിരിക്കുന്നു. അക്കൂടെ കര്‍ദ്ദിനാള്‍തൊട്ടു അനേക സീറോ മലബാര്‍ ബിഷപ്പുമാരും സീറോ മലബാറിയന്‍ ഷിക്കാഗോ ബിഷപ്പും ഉള്‍പ്പെടുന്നു.

വ്യക്തിഹത്യക്ക് സ്ഥിരം എഴുത്തുകാരുള്ള ഒരു ബ്ലോഗാണ് ഷിക്കാഗോ സീറോ മലബാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെയിത്ത് ബ്ലോഗ്‌. (Syro Malabar faith). ബുദ്ധിജീവികളെ ചിരിപ്പിക്കുന്ന പുതമയാന്ന വിഭവങ്ങളുമായിട്ടാണ് അവ പലപ്പൊഴും പ്രത്യക്ഷപ്പെടുന്നത്. എഴുത്തുകാരന്‍ പറയുന്നത് ശരിയെന്നു അനുകൂലിച്ചുകൊണ്ട് അസഭ്യവാക്കുകള്‍മാത്രം ഉപയോഗിക്കുന്ന ഭക്തലോകത്തിന്റെ കമന്റുകളും വായിക്കാം. സാത്താന്റെ ബ്ലോഗിന് മാമോദീസ കൊടുത്തു, സഭാദ്രോഹികള്‍ക്ക് കൂദാശകള്‌ നല്‍കുന്ന പിതാവ് എന്നൊക്കെ പുലമ്പി ബിഷപ്പ് പെരുന്നെടത്തിനെ ശരിക്കും ബാഷ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ദുലീപിനെ ഇവരുടെ ഒരു ദുഷ്ട കഥാപാത്രം ആയി അവതരിപ്പിച്ചിരിക്കുന്നു. കൂടെ സീറോ മലബാര്‍ വോയിസും ഒശാനയും അല്‍മായ ശബ്ദവും കറുത്ത പട്ടികയില്‍ സ്ഥാനം പിടിച്ചു.അല്‍മായ ശബ്ദത്തിനും ഓശാനക്കും ശാത്താനായി വന്നിരിക്കുന്ന ബിഷപ്പ് മാമ്മോദീസാ കൊടുക്കണമെന്നു എഴുതിയിട്ടുണ്ട്


പെരുന്നേടം ബിഷപ്പിനെ പെരുംകള്ളനെന്നും വിളിച്ചു ബ്ലോഗിലെ ലേഖകനായ പുരോഹിതന്‍ തന്റെ വായനക്കാരന്റെ കയ്യടിയും മേടിച്ചിരിക്കുന്നു. അങ്ങാടിയത്ത് ബിഷപ്പിന്റെ കീഴിലുള്ള കൊപ്പേല്‍പള്ളി വികാരിയുടെ ക്ഷണം സ്വീകരിച്ചു പെരുന്നേടം കുട്ടികളുടെ ആദ്യകുര്‍ബാന സംബന്ധിച്ച് പങ്കുചേരുകയുണ്ടായി. ആദ്യകുര്‍ബാനയുടെ പ്രധാന കാര്‍മ്മികന്‍ അങ്ങാടിയത്തായിരുന്നു . മറ്റൊരു രൂപതയിലെ ബിഷപ്പ് അന്ന് സന്നിഹിതനായതും ബിഷപ്‌ അങ്ങാടിയത്തിനു പിടിച്ചില്ല. അമേരിക്കയിലെ മലയാളീ കത്തോലിക്കാലോകം മുഴുവനും ഒന്നായി രൂപതാധികാരിയുടെ നിയന്ത്രണത്തിലെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പലപ്പോഴും വടക്കേ ഇന്ത്യയില്‍നിന്ന് മിഷ്യനറി ബിഷപ്പുമാര്‍ അമേരിക്കയില്‍ എവിടെയെങ്കിലും പിരിവു നടത്തിയാല്‍ ഷിക്കാഗോയുടെ രൂപതാ നേതൃത്വം എതിര്‍ക്കും.


പെരുംകള്ളനായി അവതരിപ്പിച്ചിരിക്കുന്ന ഈ ബിഷപ്‌ സഭയുടെ വക അനേക രഹസ്യവിവരങ്ങളും സുപ്രധാന ഡോക്കുമെന്‍റുകളും പുറംലോകത്തിനു കൊടുക്കുന്നുണ്ടെന്നുള്ള ഗവേഷണറിപ്പോര്‍ട്ടും ഫെയിത്ത് വിവരിച്ചിട്ടുണ്ട്. അമേരിക്കയില്‍വന്നാല്‍ അങ്ങാടിയത്തിന്റെ അരമന സന്ദശിക്കുവാനുള്ള സാമാന്യമര്യാദപോലുമില്ലെന്നും കന്യാസ്ത്രീ മഠത്തിലാണ് താമസവും പൊറുതിയുമെന്നു ഫെയിത്ത് അച്ച ലേഖകന്‍ അസൂയോടുകൂടി വിലപിക്കുന്നതും വായിക്കാം. തോമാശ്ലീഹാ കയ്യാലെ കൊണ്ടുവന്ന ക്ലാവര്‍ കുരിശിനെ പെരുന്നെടം ബിഷപ്പിന് പുച്ഛ മാണ്, ഇങ്ങനെ പോവുന്നു പുരോഹിത ലേഖകന്റെ ആരോപണങ്ങള്‍.



പെരുന്നേടത്തിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ ഇനിയുമുണ്ട്.പ്രശ്നങ്ങള്‍നിറഞ്ഞ ഒരു പള്ളിയില്‍ വന്നിട്ടു ഈ ബിഷപ്പ് തൂങ്ങപ്പെട്ട കുരിശിനെ ആരാധിക്കുന്ന കുരിശു വാദികളുടെ കൂടെയായിരുന്നു.പിതാവിനെ അനുസരിക്കണം, പള്ളിയെ അനുസരിക്കണം, വികാരിയെ അനുസരിക്കണം, അല്മേനി സഭയുടെ മേലധ്യഷന്‍മാര്‍ക്ക് വിധേയനായിരിക്കണം, സഭയുടെ വിശ്വാസം പ്രചരിപ്പിക്കണം മുതലായ തത്ത്വങ്ങള്‍ പെരിയ കള്ളമെത്രാന്‍ കുര്‍ബാനയുടെ മധ്യത്തിലുള്ള പ്രസംഗത്തില്‍ സൂചിപ്പിച്ചില്ലെന്നും ആരോപണങ്ങളില്‍ ഉണ്ട്. പണ്ഡിതനായ ഫെയിത്തിലെ ലേഖകന്‍ വികാര വിചാരദ്യോഗമായ ഈ ഗംഭീര ലേഖനം ഉടനടി മാപാപ്പായ്ക്ക് അയക്കുന്നത് നന്നായിരിക്കും. മാര്‍പാപ്പ പൊട്ടി ചിരിക്കും. ഒരു ബിഷപ്പിനെപ്പറ്റി ഇത്രമാത്രം ഗവേഷണം നടത്തി വിവരങ്ങള്‌ കൈമാറിയ പേരു വെക്കാത്ത കല്‍ദായവാദിയായ ഈ പുരോഹിതനെ പിതാക്കന്മാര്‍ പൂവിട്ടു പൂജിക്കേണ്ടതാണ്.



കൊപ്പേല്‍പള്ളിയില്‍ ഈ വഷം ആദ്യകുര്‍ബാന നല്‍കിയ സമയം ബഹുമാനിതരായ അങ്ങാടിയത്തും പെരുന്നൊടവും പിതാക്കന്മാര്‍ സന്നിഹിതരായിരുന്നു. അഥിതിയായിവന്ന പെരുന്നോടത്തെ അങ്ങാടിയത്ത് അപമാനിക്കുന്ന രീതിയിലായിരുന്നു പെരുമാറിയത്. അങ്ങാടിയത്തിന്റെ അന്നുള്ള സംസാരത്തിലും പ്രവര്‍ത്തിയിലും ഇത് സ്പഷ്ടമായിരുന്നു.മലബാ മുഴുവന്‍ സംപൂജ്യനായി കരുതുന്ന പെരുന്നോടത്തിന്റെ ജനസമ്മതിയില്‍ അങ്ങാടിയത്തിന് സഹിക്കുവാനും സാധിച്ചിരുന്നില്ല.താന്‍ പള്ളിയിലെ വികാരിയച്ചന്‍ ക്ഷണിച്ചിട്ടു വന്നതെന്ന് പരസ്യമായി ബിഷപ്‌ പെരുന്നോടം ജനങ്ങളെ അറിയിക്കുകയും ചെയ്തു.


ആദികുബാന കൊടുക്കുന്ന സമയം സഭയെയും ബിഷപ്പിനെയും വൈദികരെയും വിമര്‌ശിച്ചുകൊണ്ട് ബ്ലോഗില്‍ എഴുതിയ ചിലരുടെ മക്കള്‍ക്ക്‌ ദിവ്യകാരുണ്യം കൊടുക്കുകയില്ലായെന്നു ഒരു പുരോഹിതന്‍ ചടങ്ങിനു വന്നവരോട് പറഞ്ഞു. അങ്ങനെയെങ്കില്‍ കുര്‍ബാന അങ്ങാടിയത്തില്‍നിന്നു സ്വീകരിക്കുകയില്ലെന്ന് പള്ളിയില്‍ വന്ന രക്ഷാകര്‍ത്താക്കളും മുറവിളി കൂട്ടി. ഇതെല്ലാം നോക്കി നിന്ന നിസഹായനായ പെരുന്നോടം പിതാവ് അങ്ങാടിയത്തിന്റെ അധികാര പരിധി ലംഘിച്ചു സകല കുട്ടികള്‍ക്കും ആദികുര്‍ബാന കൊടുത്തു. വ്യക്തി വൈരാഗ്യം ദിവ്യകാരുണ്യം സ്വീകരിക്കേണ്ട കുട്ടികളോടല്ല നടത്തേണ്ടതെന്നും മാതാപിതാക്കള്‍ പുരോഹിതരെ വിമര്‍ശിച്ചെങ്കില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്ന മാലാഖ കുട്ടികള്‍ എന്തു തെറ്റ് ചെയ്തുവെന്നും ബിഷപ്‌ പോരുന്നോടം പരസ്യമായി പള്ളിയില്‍ ചടങ്ങിനു വന്നവരോട് പറഞ്ഞതും ഷിക്കാഗോ രൂപതയിലെ വൈദികരടക്കമുള്ളവരെ കുപിതരാക്കി.



അങ്ങാടിയത്തിന്റെ നികൃഷ്ടമായ ഈ പ്രവര്‍ത്തിയില്‍ പലരും അദ്ദേഹത്തില്‍നിന്നും കുര്‍ബാന സ്വീകരിക്കുവാന്‍ മടിക്കുകയും ചിലര്‍ നിരസിക്കുകയും ചെയ്തു. മറ്റു രൂപതയിലെ മെത്രാനായ ബിഷപ്പ് പെരുന്നോടം തോന്ന്യാസം കാണി ക്കുന്ന ശാത്താന്മാരുടെ മക്കള്‍ക്ക്‌ ആദികുര്‍ബാന കൊടുത്തുവെന്നു ഫയിത്തു ബ്ലോഗ് വീറോടെ എഴുതിയിരിക്കുന്നു. ശാത്താന്റെ അടയാളം കല്‍ദായ കുരിശെന്നു ശാത്താനു മാത്രമെ മനസിലാവുകയുള്ളൂ. ഒരു പക്ഷെ കുഞ്ഞുങ്ങളെ ഇത്തരം നികൃഷ്ട ജീവികളില്‍നിന്നും രക്ഷിക്കുവാന്‍ പരിശുദ്ധ ആത്മാവ്തന്നെ ബിഷപ്പ് പെരുന്നോടത്തിനെ അവിടെ എത്തിച്ചതായിരിക്കാം. കല്ലെറിയാന്‍ വന്ന പരീശരോട് നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഈ സ്ത്രീയെ കല്ലെറിയട്ടെയെന്നു യേശു കല്‍പ്പിച്ചപ്പോള്‍ സ്ത്രീകളെ കൂട്ടി കൊടുത്തിരുന്ന പിമ്പുകള്‍ അന്നു ഉത്തരം ഇല്ലാതെ മടങ്ങിപ്പോയി. ബിഷപ്പ് പെരുന്നോടം വിശുദ്ധ കുര്‍ബാന കുഞ്ഞുങ്ങള്‍ക്കായി കൊടുത്തപ്പോള്‍ പിന്തിരിഞ്ഞു ഓടിയവരുരുടെ കൂട്ടത്തില്‍ ബാലപീഡകരായ പുരോഹിതരും അവരെ ചുറ്റി നടക്കുന്ന പിമ്പുകളും പുരോഹിതരെ പൂജിച്ചു നടക്കുന്ന ചില സ്ത്രീകളും ഉണ്ടായിരുന്നു.


പ്രസിഡന്റ് ഒബാമയുടെ അമേരിക്കയെക്കാളും ജീവിക്കുന്ന പുണ്യാളനായ അങ്ങാടിയത്ത് പിതാവിന്റെ അധികാര സാമ്രാജ്യത്തിനു വിസ്ത്രുതി കൂടുതലുണ്ട്. ഇദ്ദേഹത്തിന്റെ സാമ്രാജ്യം വടക്കേ അമേരിക്കാമുതല്‍ കാനഡാ മുഴുവനായും വ്യാപിച്ചു കിടക്കുന്നു. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള അങ്ങാടിയത്തിന്റെ ഷിക്കാഗോരൂപത വത്തിക്കാന്‍ കഴിഞ്ഞാല്‍ വിസ്തൃതിയില്‍ ക്രിസ്തുവിന്റെ രണ്ടാമത്തെ വലിയ സാമ്രാജ്യമാണ്‌. ഇറ്റലിയുടെ നാണയത്തെക്കാളും മൂല്യമുള്ള ഡോളര്‍ ആണ് അങ്ങാടിയത്ത് കൊയ്യുന്നത്. രൂപാ തിരുമേനിയും ഡോളര്‍ തിരുമേനിയും തമ്മില്‍ അന്തസ്സില്‍ വിത്യാസമുണ്ടെന്നും അങ്ങാടിയത്ത് കരുതുന്നു.



ബിഷപ്പ് അങ്ങാടിയത്തിന്റെ അഭിപ്രായങ്ങളുമായി യോജിക്കാത്തവരെ ഫെയിത്ത് ബ്ലോഗുകാര് വിളിക്കുന്ന അസഭ്യഭാഷകള്‍ക്ക് ഒരു അതിരില്ല.ഇവരുടെ സംസ്ക്കാരരഹിതമായ പ്രതികരണങ്ങള്‍ക്ക് ആര്‍ക്കും ജയിക്കുവാന്‍ സാധിക്കുകയില്ല. കേരള സംസ്ക്കാരത്തിന്റെ തനിമ ഇങ്ങനെയോയെന്നും ചിലപ്പോള്‍ ഓര്‍ത്തുപോവുന്നുണ്ട്.അസഭ്യങ്ങള്‍ തോടുത്തുവിടാന്‍ മാനന്തവാടി പൊരുന്നോടം ബിഷപ്പിനെയും ഒരു ദിലീപിനെയുമാണ് ഇത്തവണ ഇരയായി കിട്ടിയിരിക്കുന്നത്. കൂടെ അല്‍മായ ശബ്ദവും ഓശാനയും ശൈത്താന്റെ ചൈതന്യം നിറഞ്ഞ സന്ദേശവാഹകരായി സര്‌ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്.മുമ്പ് കട്ടിക്കാര, പുലിക്കുന്നന്‍, ബിഷപ്‌ ഭരണികുളങ്ങര, ടോം വര്‍ക്കി എന്നിങ്ങനെ ഒരു നീണ്ടനിര ഫെയിത്തിന്റെ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നു.



അല്‍മായ ശബ്ദത്തിലെ പ്രവര്‍ത്തകരെയും ചില എഴുത്തുകാരെയും വെറുതെ വിട്ടിട്ടില്ല. ശൈത്താന് കൂട്ടു പിടിച്ചിരിക്കുന്ന വില്ലന്മാരുടെ കൂട്ടത്തില്‍ എന്റെ പേരും ഉണ്ട്. ബിഷപ്‌ ഭരണികുളങ്ങരെ പരിഹസിക്കുന്നത് അദ്ദേഹം ലാറ്റിന്‍ രീതിയില്‍ കുര്‍ബാന ചൊല്ലിയെന്നു പറഞ്ഞാണ്. പരിഹസിച്ചു കൊണ്ട് ലാറ്റിന്‍ ബിഷപ്പ് ധരിക്കുന്ന വേഷങ്ങളോടെ ബ്ലോഗില്‍ അനേകം ഫോട്ടോകളും ചേര്‍ത്തിട്ടുണ്ട്. ഭരണികുളങ്ങര തനി കള്ളുകുടിയനും പോക്രിയും എന്നെല്ലാം ആരോപണങ്ങള്‍ ഫൈത്തുകാ പ്രചരിപ്പിക്കുന്നുണ്ട്.


അങ്ങാടിയത്തിനെപ്പറ്റി ലേഖകന്‍ എഴുതിയിരിക്കുന്നത് ജീവിക്കുന്ന പുണ്യാളന്‍ എന്നാണ്. ("ലോകത്താകമാനം ഉള്ള സിറോ മലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനയും ജീവിച്ചിരിക്കെ തന്നെ വിശുദ്ധന്‍ ആകാന്‍ സാധ്യത ഉള്ള ചിക്കാഗോ രൂപതയുടെ പിതാവിന് കൊടുത്ത മാനസീക പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും" faith blog) പണം പണം എന്നുള്ള ലുത്തിനിയാ ഭക്തജനങ്ങളെ പഠിപ്പിച്ചതും പുണ്യാളനാകുവനുള്ള ഒരു യോഗ്യതയായി കണക്കാക്കാം. കേരളത്തില്‍ റബ്ബവെട്ടു തൊഴിലാളികള്‍ എന്നു പറഞ്ഞതുപോലെ ഇദ്ദേഹത്തിനു ചുറ്റും തിരുവസ്ത്രം ധരിച്ച പണം വെട്ടു തൊഴിലാളികളും ചുറ്റും ഉണ്ട്. നേച്ചകാഴ്ചകള്‍ ഇവരെ ഏല്‍പ്പിച്ചാല്‍ മതിയാകും. അച്ചന്മാക്കു നട്ടുച്ചയ്ക്ക് ഭക്ഷണവുമായി എന്നും പോവുന്ന വീട്ടമ്മമാരും കൃത്യമായി നേര്‍ച്ചകള്‍ അരമനയില്‍ എത്തിച്ചുകൊള്ളും.


അങ്ങാടിയത്തും മൂലെക്കാടും മുത്തോലത്തും അച്ചുതണ്ടുകള്‍ കളിച്ച കളികള്‍ ആഗോള വാര്‍ത്തയായിരുന്നു. രഹസ്യമായി മുത്തോലത്തിനെ ബിഷപ്പാക്കി ക്നനായിക്കാരുടെ അവകാശങ്ങളെ തകര്‍ക്കുവാനുള്ള പദ്ധതികള്‍ അമേരിക്കയിലെ ക്നനായ് അല്‍മായ നേതൃത്വം മുളയിലെ നുള്ളി കളഞ്ഞു. അങ്ങാടിയത്തിന്റെ കെണിയില്‍ വീണു ക്നാനായ സഭകളുടെ പള്ളികള്‍ സീറോ മലബാറിന് തീറെഴുതുവാന്‌ ‍ ശ്രമിച്ച മൂലെക്കാട്ടില്‌ ബിഷപ്പും മുത്തോലത്തും സ്വന്തം സഭയില്‍ ഇളിഭ്യരായിരിക്കുകയാണ്. ക്നനായ് മക്കള്‍ അങ്ങാടിയത്തിന്റെ ഇടയലേഖനംവരെ കത്തിച്ചു അമേരിക്കയാകമാനം പ്രതികരിച്ചുകൊണ്ടിരിക്കുന്നു.




രാജ്യത്തിലെ മുക്കവരെ പരിഗണിക്കാതെ ഇറ്റാലിയന്‍ നാവികരെ പിന്തുണച്ചുകൊണ്ടുള്ള കുപ്രസിദ്ധമായ കദ്ദിനാളിന്റെ രാജ്യദ്രോഹപ്രസ്താവന ചരിത്ര പ്രാധാന്യം നേടി. തിളച്ചുമറിയുന്ന സീറോ മലബാര്‍ പ്രശ്നങ്ങളുടെ തീച്ചൂളയില്‍നിന്നും രക്ഷപ്പെടുവാന്‍ കര്‍ദ്ദിനാള്‍ എക്കാലവും പ്രവാസികളില്‍നിന്നും പിരിവു തെണ്ടി വിദേശത്തായിരിക്കും. അദ്ദേഹത്തിന്റെ പിരിവുമിഷ്യന്‍ വിജയിപ്പിക്കുവാന്‍ ശക്തമായ അനേക സംഘടനകള്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രകള്‍കൊണ്ടു ഇറ്റലിയില്‍ കൊട്ടാരം പണിയുകയും ചെയ്യാം, മെത്രാന്മാര്‍ തമ്മിലുള്ള അടി കണ്ടില്ലെന്നും വെക്കാം.




സഭയുടെ അജ്ഞാതാനായിരുന്ന ആലഞ്ചേരിക്കു ലോട്ടറി അടിച്ചതുപോലെ അനര്‍ഹമായ രീതിയില്‍ കദ്ദിനാള്‍സ്ഥാനം ലഭിച്ചതില്‍ അസൂയ മൂത്ത് എങ്ങനെയും പാരവെക്കണമെന്നു ചിന്തിച്ചു നടക്കുന്ന രണ്ടു മെത്രാപോലീത്താമാരാണ് തൃശൂരിലെ ആണ്ട്രൂ താഴത്തും ക്ലാവര്‍ കുരിശിന്റെ പിതാവായ പവ്വത്തും. കോവേന്തക്കാരുടെ തലോപ്പള്ളി കവര്‍ന്നെടുത്ത ബിഷപ്പ് താഴത്ത് കുപ്രിസിദ്ധിയില്‍ വത്തിക്കാന്റെവരെ നോട്ടപുള്ളിയായാതുകൊണ്ട് കര്‍ദ്ദിനാള്‍സ്ഥാനം ലഭിച്ചില്ല. കര്‌മ്മിലീത്താക്കാരുടെ സ്വാധീനവും അണ്ട്രൂസിനു കൈവന്ന ഭാഗ്യം നഷ്ടപ്പെട്ടു. അതില്‍ വ്യാകുലനായി സഭാ നേതൃത്വത്തോട് അങ്ങേയറ്റം അദ്ദേഹത്തിനു അമര്‍ഷം ഉണ്ട്.





സീറോ മലങ്കരയില്‌ ഒരു കര്‌ദ്ദിനാളിനെ വാഴിച്ചതില്‍ മലബാറിയന്‍ മെത്രാന്മാരില്‌ ശക്തമായ എതിര്‍പ്പുണ്ട്. അദ്ദേഹത്തിനു കൊടുത്ത പ്രധാന ചടങ്ങുകളില്‍ ആലഞ്ചേരി സംബന്ധിക്കാതെ ഇരുന്നതും സീറോമലബാര്‍ സഭയുടെ ഉള്‌പ്പോരുകളിലെ സൂചനയാണ് നല്‍കുന്നത്. സീറോ മലബാറിലെ ഇന്നത്തെ സ്ഥിതിവിശേഷം കൂനന്‍കുരിശു കാലങ്ങളോട് ഉപമിക്കാം. കാരണം, ഒന്നായി നിന്നിരുന്ന യാക്കോബായ ഓര്‍ത്തോഡോക്സ്സഭകള്‍ പലതായത് ആശയപരമായ എതിപ്പായിരുന്നില്ല. അധികാര വടംവലിയായിരുന്നു എക്കാലവും ആ സഭകളെ ഭിന്നിപ്പിച്ചത്. മെത്രാകഷിയും ബാവാകഷിയുംപോലെ സീറോ മലബാറിലും മെത്രാന്മാര്‍ വിവിധ ചേരികളായി പ്രവത്തിക്കുന്നതു വരുവാന്‍ പോകുന്ന ഒരു പൊട്ടലിന്റെ ചീറ്റലാണ്.



ക്കിയിലെയും ഇറാനിലെയും കുറ്റവാളികളെ തൂക്കാന്‍ വിധിച്ചിരുന്ന അര്‍ഥമില്ലാത്ത ക്ലാവ കുരിശു ഭാരത സഭയില്‍ കൊണ്ടുവന്നു തൊമാസ്ലീഹായുടെതെന്നു പ്രചരിപ്പിക്കുന്നതില്‍ വിശ്വാസികളില്‍ ഭൂരിപക്ഷവും എതിരാണ്. ഇന്ന് പല മെത്രാന്മാക്കും അന്തസ്സോടെ പുറത്തു നടക്കുവാന്‍ സാധിക്കാതെ വരുന്നു. സ്വന്തം രൂപതയിലെ ജനങ്ങളില്‍നിന്ന് രക്ഷപ്പെടുവാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും അറക്കനും ആണ്ടുവട്ടം മുഴുവന്‍ തന്നെയും വിദേശത്തായിരിക്കും. കദ്ദിനാള് ആലഞ്ചേരിയും അറക്കനും രഹസ്യമായി ടെക്സാസില്‍ അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്നുണ്ടെന്നു സീറോ മലബാര്‍ വോയിസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വോയിസ് ബ്ലോഗിനെ മറ്റു ബ്ലോഗുകളിലെ ചിലര്‍ പരിഹസിക്കുന്നുണ്ടെങ്കിലും സമീപകാല അനുഭവങ്ങള്‍ കണക്കാക്കി ഇവര്‍ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ ഒരിക്കലും തെറ്റിയിട്ടില്ല.



മോണിക്കയുടെ വസ്തു തട്ടിച്ച കഥ അറിയാത്ത അമേരിക്കന്‍ മലയാളിയില്ല. ലോകത്ത് ഒരു പരിഷ്കൃത രാജ്യത്തും ഒരു കത്തോലിക്കാ മെത്രാനും അറക്കനെപ്പൊലെ ഇത്തരം അന്തസ്സില്ലാത്ത നീചമായ പ്രവര്‍ത്തി ചെയ്തിട്ടില്ല. ചതിയില്‍ക്കൂടി മോണിക്കയുടെ വസ്തു തട്ടിയെടുത്തതില്‌ ആലഞ്ചേരിയും അങ്ങാടിയത്തും അനുകൂലിക്കുന്നു. ഈ സംഭവംമൂലം കത്തോലിക്കസഭ മൊത്തം ഇളകിയിട്ടും ആലഞ്ചേരി മൌനമായി ഇരിക്കുന്നത് വിസ്മയകരമാണ്. ബിഷപ്പ് അറക്കനെ കര്‍ദ്ദിനാള്‍ ഭയപ്പെടുന്നുവെന്നു വേണം കരുതുവാന്‍. പണംകൊണ്ട് പവിഴ കൊട്ടാരങ്ങള്‍ പണിയുവാന്‍ കഴിവുള്ള അറക്കന്റെ പ്രതാപത്തിനുമുമ്പില്‌ ആലഞ്ചേരിപോലും തന്റെ കര്‍ദ്ദിനാള്‍ തൊപ്പി അറക്കനു പണയം വെച്ചിരിക്കുകയാണ്.


അങ്ങാടിയത്തും ഷിക്കാഗോരൂപതയുടെ കീഴിലുള്ള ചില പുരോഹിതരും പരസ്യമായി ലത്തീന്‍-റീത്തിനെ അപകീര്‍ത്തിപ്പെടുത്തി പ്രസ്താവനകള്‍ ഇറക്കാറുണ്ട്‌. ഇത് ഷിക്കാഗോ രൂപതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. പുതിയ തലമുറകള്‍ ലത്തീപള്ളികളില്‌ പോവുന്നത് ഷിക്കാഗോ നേതൃത്വത്തെ ചോടിപ്പിക്കുന്നുവെന്നതും വസ്തുതയാണ്. പുതിയ തലമുറകള്‍ക്ക് സീറോ മലബാര്‍ പള്ളികളോട് യാതൊരു താത്പര്യവും ഇല്ല. ലളിതമായ കുബാനകളുള്ള ലത്തീന്‍പള്ളികളില്‍ അവ മത ചടങ്ങുകള്‍ക്കായി പോയെങ്കിലായി.


പള്ളിയിലെ പുരോഹിതന്റെ മംഗ്ലീഷ് പ്രസംഗം ചെറുകുട്ടികള്ക്കുപോലും സഹിക്കുവാന്‍ സാധിക്കുന്നില്ല. അരമണിക്കൂറില്‍ കൂടുതല്‍ ചില പുരോഹിതര്‍ പള്ളിപ്രസംഗം നടത്തുന്നതും പള്ളിയില്‍ വരുന്ന യുവതലമുറകളെ വെറിപിടിപ്പിക്കുന്നു. അഴിമതികള്‍ നിറഞ്ഞ ഷിക്കാഗോ സീറോ മലബാര്‍ രൂപത, കോടതിവഴി ഏതു സമയവും പാപ്പരാകുമെന്ന ഭയമാണ് പണം പണം എന്ന് അങ്ങാടിയത്തിന്റെ പ്രസംഗത്തില്‍ എപ്പോഴും ധ്വനിക്കുന്നത്തിനു കാരണവും. ശരിയായി ഒരു ഓഡിറ്റ്‌ ഷിക്കാഗോരൂപതയില്‍ നടത്തിയാല്‍ പല കൃത്രിമത്വവും വെളിയില്‌ വരും. കഴിവില്ലാത്ത ബിഷപ്പിനെ അവിടെ പറ്റിക്കുന്നത് പുരോഹിതരല്ല, ബിഷപ്പിനെ ചുറ്റിപറ്റി നടക്കുന്ന ചില ശിങ്കടികളാണെന്നും ജനസംസാരം ഉണ്ട്.

2 comments:


  1. January 26, 2013 at 8:33 PM

    Anonymous said... (Syro Malabar)
    കള്ളത്തരങ്ങള്‍ ഇത്ര വെളിയിലായിട്ടും, ഇനിയും രക്ഷപ്പെടാം എന്ന വ്യാമോഹം – അതിനെക്കുറിച്ച് എന്ത് പറയാനാണ്!!!

    ശങ്കരാചാര്യര്‍ തന്നെ പറയട്ടെ:

    യാവദ്വിത്തോപാര്‍ജ്ജനസക്ത
    സ്താവനിജപരിവാരോ രക്ത:
    പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ
    വാര്‍ത്താം കോളപി ന പൃച്ഛതി ഗേഹേ......

    “എത്രത്തോളം കാലം നിനക്ക് ധനം ആര്‍ജ്ജിക്കാന്‍ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിനക്ക് പരിവാരവും ഉണ്ടാകൂ. പിന്നീട് ദുര്‍ബല ദേഹവുമായി ജീവിക്കുമ്പോള്‍ ഒരു വാക്ക് പോലും ചോദിക്കാന്‍ ആരും ഉണ്ടാവുകയില്ല.”

    January 26, 2013 at 9:14 PM

    Anonymous said... (Syro Malabar voice)
    Arackal stayed in Gibi's(Carrollton claver chaver)house and all claver gudas enjoyed the party with him.

    January 26, 2013 at 10:08 PM

    Anonymous said... (Syro Malabar Voice)
    പാവപെട്ട ആളുകള്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ വിശന്നു വയറു പൊരിയിമ്പോഴും, പാവപ്പെട്ട കത്തോലിക്കകുടുംബത്തില്‍ പെണ്ണുങ്ങളെ കെട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെ മാതാപിതാക്കളുടെ നെഞ്ചില്‍ തീ ആകുമ്പോഴും, ഈ കള്ളമെത്രന്റെയും ഒക്കെ വെടുവാ കേട്ട് ആകാശത്തിലെ നക്ഷത്രങ്ങളെയും കടല്‍ തീരത്തെ മണല്‍ത്തരിയും നോക്കി മക്കളുണ്ടാകാന്‍
    പ്രചോദനം കൊടുത്തശേഷം ഇപ്പോള്‍ നോക്കാന്‍ ആരുമില്ലാതെ കൊട്ടയിലും എങ്ങും കൊള്ളില്ലാത്തപോലെ ആക്കിതീര്‍ത്തു. എന്നിട്ട് തിരിഞ്ഞു നോക്കാതെ ഇപ്പോള്‍ ലൈന്‍ബസ്സില്‍ കയറി നടക്കുന്നതിലും കൂടുതലായി ആണ് ഇവന്മാര്‍ ലോകത്തിന്റെ നാനാഭാഗത്തേക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നത്!

    പാവങ്ങളുടെ കാശ് ഇവനൊക്കെ ധൂര്‍ത്തടിച്ചു നശിപ്പിക്കുകയല്ലേ! ഇവനെയൊക്കെ
    മാനം നോക്കാതെ പൊക്കിപിടിച്ച് എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്നവളുമാരെ കുനിച്ചു നിര്‍ത്തി നാലിടി കൊടുക്കേണ്ട കാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു.

    നാട്ടുകാരുടെ കാശ് അല്ലാതെ ഇവനൊക്കെ ഇവന്റെ ഒക്കെ തറവാട്ട്‌ സ്വത്താണോ പ്ലയിന്‍ടിക്കറ്റിനു മുടക്കുന്നത്! ഇന്നിവിടെ ആണങ്കില്‍ നാളെ ഗോകര്‍ണ്ണം, ജര്‍മ്മനി എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഇളിച്ചുകൊണ്ട്‌ നില്‍ക്കുന്നത് കാണാം!

    കിട്ടിയ അവസരം പാഴാക്കാതെ ഇവന്മാര്‍ അമേരിക്ക, യുറോപ്പ്, മുതലായ രാജ്യങ്ങള്‍ ചുറ്റി അടിക്കുകയാണ്! ആരെങ്കിലും ഇവന്മാരെ ക്ഷണിച്ചോ? വിളിക്കാത്ത അധിഥി ആയി ഇങ്ങോട്ടെഴുന്നള്ളിയിരിക്കുകയല്ലേ?

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ $1000 ഈ അറപ്പുകാരന്‍ ജന്തു കൊണ്ടുപോയതാണ്! അന്ന് ഞാന്‍ കൊടുത്തു. അന്നെനിക്ക് നല്ല കാര്യത്തിനാണ് സംഭാവന കൊടുത്തതെന്നോര്‍ത്ത് തെറ്റുപറ്റി പോയി. പാവം മോനിക്കാമ്മേ പറ്റിച്ചശേഷം ഇയാളെ ഞാന്‍ സ്വീകരിക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.

    ഇവനൊന്നും അമേരിക്കയിലും യുറോപ്പിലും വന്നില്ലെങ്കിലും അവിടെ ഒന്നും ഒരു ചുക്കും സംഭവിക്കാനില്ല. ആകാശം ഇടിഞ്ഞു വീഴാനും പോകുന്നില്ല. പിന്നെ ഇവന്മാര്‍ കളിച്ചു വെച്ചിരിക്കുന്ന സിറോ മലബാര്‍ പള്ളികളില്‍ പോകുന്ന കുഞ്ഞാടുകള്‍ക്കെ ക്ഷതം സംഭവിക്കുകയുള്ളൂ. അഥവാ ഇവന്മാര്‍ക്ക് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടണമെങ്കില്‌
    ഇക്കാലം ഹൈടെക് യുഗമാണ്. വീഡിയോ കോണ്‌ഫെറന്സോ മറ്റോ ആയാല്‍ എന്താണ് കുഴപ്പം! അപ്പോള്‍ പിരിവു നടക്കില്ലല്ലോ!

    ReplyDelete
  2. from Syro Malabar Voice

    കോപ്പലിലേ പഴയ വൈദികന് ആരും ഇല്ലാത്തപ്പോള്‍, നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന ആ സ്ത്രീയുടെ വീട്ടില്‍ അറക്ക൯ ഒരു ആഴ്ച്ചയായി ഒളിച്ച് താമസിക്കുന്നു എന്നു കേട്ടു. ശബോ മഹാദേവ. ഇയാളല്ലേ മോണിക്കയുടെ സ്ഥലം അടിച്ചുമാറ്റിയത്. ഇവിടെ വന്ന് രാത്രികാലങ്ങളില്‍ ആരേയും കാണാതേ പൈസ പിരിച്ചെടുത്തുവെന്നും കേട്ടു ശെരിയാണോ? ഈ കോപ്പലിലെ നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന സ്ത്രീക്ക് സ്വന്തം വീട്ടില്‍ പാ൪പ്പിക്കാ൯ ഭയമുണ്ടായില്ലേ? അറക്ക൯ മോണിക്കയേ പറ്റിച്ചു. കോപ്പലിലെ നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന ഈ സ്ത്രീയേ അറക്ക൯ പറ്റിച്ചുവോ ആവോ!..........
    January 26, 2013 at 12:52 PM

    ReplyDelete