Translate

Sunday, December 23, 2012

കരോള്‍


സാമുവല്‍ കൂടല്‍ƒ
1. 
ക്രിസ്തു ജനിച്ചെന്നാരോതി?
മേലേ മാലാഖമാരാദ്യമോതി;
ആ ദിവ്യതാരമതോതി;
പിന്നെ ശാസ്ത്രിമാര്‍ മൂവരുമോതി!
2. 
ആ രാത്രിയിന്നുമോര്‍ത്തീടാന്‍ കാലം
ആ ജന്മമോര്‍ത്തുല്ലസിക്കാന്‍,
ആഘോഷമായി നാം മേവും രാവില്‍
ആനന്ദരായ് കുളിര്‍ ചൂടി
3. 
മാലാഖമാര്‍ തൂകും സ്‌നേഹം
അവര്‍ വാഴുന്ന വീടിന്‍ വിശുദ്ധി,
താരകം പോലാത്മശോഭ
കരള്‍ക്കാമ്പിലുള്ളോര്‍ കരോള്‍ പാടൂ.
4. 
ദേവാധിദേവന്റെ താഴ്മ ഇങ്ങു
കാലിത്തൊഴുത്തോളമല്ലോ!
തെമ്മാടികള്‍ക്കെന്തുകാര്യം മന്നില്‍
ഇമ്മാനുവേല്‍ വന്നതോര്‍ക്കാന്‍?
5. 
നാട്ടിന്‍പുറങ്ങളില്‍ വ്യാജന്‍,
നഗരാന്തരേ വിസ്‌കിയും ജിന്നും;
മത്തരാക്കീടുന്നിവരെ, കരോള്‍ƒ
പാട്ടിനോ നാറുന്നൊരീണം...
6. 
കോലാഹലം രാവു പെയ്തു
കരോള്‍ƒപാര്‍ട്ടി കവര്‍ച്ച ചെയ്യുന്നു!
പൊന്നേശുവിന്‍ പിറന്നാളില്‍
കണ്ണില്‍ കണ്ടോരെ ഈ നീചര്‍ തല്ലി!
7. 
രാത്രിക്കുര്‍ബാനയ്ക്കു പോകാന്‍
ജനം പേടിച്ചു! വീട്ടിലൊതുങ്ങി....
'അച്ചോ, നമുക്കെന്തുപറ്റി'...?
'മെത്രാച്ചോ, നമുക്കെന്തുപറ്റി'...?
8. 
ദേവാധിദേവന്റെ താഴ്മ ഇങ്ങു
കാലിത്തൊഴുത്തോളമല്ലോ!
ആത്മാവില്‍ ദാരിദ്ര്യമുള്ളോര്‍
നാഥനായിരം താരാട്ടു പാടൂ
ആത്മാവില്‍ ദാരിദ്ര്യമുള്ളോര്‍
ഉണ്ണിക്കായിരം താരാട്ടു പാടൂ!



സംഗീതം: സേനു, പാടിയത്: ജി. വേണുഗോപാല്‍ & മിഥില

1 comment:

  1. കവിത ഒന്നുമറിയില്ലെങ്കിലും , ഒരു തുരുത്ത് . കരോള്‍ പാട്ടെന്നുള്ളത് , കരോള്‍പിരിവു പാട്ടെന്നു മാറ്റിയയാല്‍ , സംഭവുമായി കുറച്ചുകൂടി ഒത്തുപോയേനെ.
    ഈയിടെയായി ഫോണ്‍ മണി മുഴങ്ങുമ്പോഴും, ഡോര്‍ മണി മുഴങ്ങുമ്പോഴും പ്രതികരിക്കാന്‍ പേടിയാണ്. എന്തൊരു കരോള്‍പിരിവു.

    ReplyDelete