Translate

Monday, December 10, 2012

പത്താഴത്തിലൊളിച്ചിരിക്കുന്ന തിരുമെനിക്കോ നിവേദനം?

കുറ്റബോധം ഉള്ളില് തട്ടിയതുകൊണ്ടാണ് കര്‍ദ്ദിനാളദ്ദേഹം ഇന്ന് പൊതുജനങ്ങളെ കാണുവാന്‍ മടിക്കുന്നത്. ഇറ്റലിയില്‍ രാജ്യത്തെ ഒറ്റു കൊടുത്ത ദിനംമുതലാണ്  ഇദ്ദേഹത്തിന്റെ രാജകുമാരനായ ജൈത്രയാത്ര ആരംഭിക്കുന്നത്. അതിനുശേഷം സ്വന്തം രാജ്യത്ത് വസിച്ച ദിനങ്ങളും ചുരുക്കം. കേരളത്തില്‍ തലയില്‍ മുണ്ടുമിട്ടു നടക്കുന്ന അനേകം പുരോഹിതരും ഒരു കാരണമാണ്. സമൂഹത്തിനുതന്നെ അപമാനമായ ഭൂമി തട്ടിപ്പുകാരന്‍ മെത്രാന്‍വരെ സഭയില്‍ ഉണ്ട്. തത്വചിന്തകള്‍ മുഴുവന്‍ കാറ്റില്‍ പറത്തി തലോരില്‍ കൊവേന്തക്കാരുടെ പള്ളിതട്ടിയെടുത്ത തസ്ക്കരവീരന്‍ തൃശ്ശൂര്‍മേത്രാനും കര്‍ദ്ദിനാളിന്റെ അരമനയില്‍ ഉപദേശകനായി കാണാം.

 വേഷവും കെട്ടി നടക്കുന്ന ഈ ചേട്ടന്മാര്‍ യൂറോപ്പിലെയോ അമേരിക്കയിലേയോ മെത്രാന്മാരെ കണ്ടു പഠിക്കട്ടെ. ഒരു സാധാരണക്കാരന്‍ കത്ത് അയച്ചാല്‍ ഉടന്‍ അരമനയിലെ സെക്രട്ടറി മറുപടി അയക്കും.
മറുനാടുകളില്‍ ഒരു ബിഷപ്പിനെയോ കര്‍ദ്ദിനാളിനെയോ കാണുവാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 'കേരള നവീകരണ' പ്രവര്‍ത്തകര്‍  കാണുവാന്‍ ചെന്നപ്പോള്‍ ഒളിച്ചിരിക്കുന്ന കര്‍ദ്ദിനാളിന്റെ  വിലകുറഞ്ഞ പദവിയെ ജനം മാനിക്കുകയും ചെയ്യണം. തുട്ടു കിട്ടുന്ന സ്ഥലത്തു സദാ ഓടി നടക്കുന്ന പിതാവിനോടോ പത്രോസിന്റെ കുടിലും ആദിമസഭയിലെ ജനാധിപത്യവും പ്രസംഗിക്കുന്നത്? ചുറ്റുമുള്ള വിരുതപുരോഹിതര്‍ അദ്ദേഹത്തെ അരമനക്കുള്ളില്‍ വിഷം നിറക്കുന്നുണ്ടായിരിക്കും.

കേരളത്തില്‍ തനതായ സംസ്ക്കാരത്തിനായി മുറവിളി കൂട്ടുമ്പോള്‍ മറു നാടുകളില്‍ കല്‍ദായകുരിശു നാട്ടി ഇടവക ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഇന്നിവരുടെ തൊഴില്‍. അടിയുണ്ടാക്കി ജനം പിരിഞ്ഞാല്‍ സ്വത്തുക്കള്‍ പരിപൂര്‍ണ്ണമായും ഇവരുടെ നിയന്ത്രണത്തിലാകും.

ചര്‍ച്ച് ആക്റ്റ് ഇന്നും ഒരു സ്വപ്നമാണ്. ഇവരുടെ കൂട്ടു ചെങ്ങാതികളായ രാഷ്ട്രീയ പിണയാളുകള്‍ ഉള്ളടത്തോളം ചര്ച്ച് ആക്റ്റ് വെറും സ്വപ്നം ആയിരിക്കും. ചെക്കൊശ്ലോവോക്കിയായിലെപ്പോലെ പണ്ടുണ്ടായിരുന്ന ഏകാധിപത്യം വന്നാലേ ഇവരെ തകര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.ഒരു സുപ്രഭാതത്തില്‍ പള്ളികള്‍ പിടിച്ചെടുത്തു പൂര്‍ണ്ണമായ അധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. അങ്ങനെ സംഭവിച്ചാല്‍ പള്ളിപ്രമാണികള്‍ക്കു അടക്കം വന്നുകൊള്ളും. അന്ന് നവീകരണക്കാരുടെ സഹായം തേടി ഓടിയെത്തിക്കൊള്ളും.

ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കാത്ത  ശക്തരാണ് പുരോഹിത അധികാരവര്‍ഗം. പള്ളികള്‍ ഇടിച്ചു നിരത്തിയും , വിദേശ പണം സമാഹരിച്ചും ബ്ലേഡില്‍ ഇട്ടും ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിതും സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും നെഴ്സസിനും നക്കാപിച്ച കൊടുത്തും, മോണിക്കയെപ്പോലെയുള്ള സ്ത്രീകളുടെ വസ്തുക്കള്‍ തട്ടിയെടുത്തും ബുര്ഷാ മോഡല്‍ ഹോസ്പിറ്റല്‍ നടത്തിയും പോവുന്ന ഈ മാഫിയ പ്രസ്ഥാനം നിയന്ത്രിക്കുന്നതിനു ചര്ച്ച് ആക്റ്റ് എന്നും പാഴായ ഒരു മനോരാജ്യം കണക്കുകൂട്ടുന്നതിനു തുല്ല്യവുമാണ്.

ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ എന്ന പദവി തികച്ചു പരാജയമെന്നു കാണാം. കേരളത്തിലെ അപമാനഭാരം സഹിക്കുവാന്‍ സാധിക്കാത്തതുകൊണ്ട് എന്നും അദ്ദേഹം വിദേശയാത്രയിലും ആയിരിക്കും. അരമനയില്‍ മുഖം കാണിക്കുവാന്‍ ആരെങ്കിലും എത്തിയാല്‍ തന്നെയും നിര്ഗുണനായ അദ്ദേഹം പത്തായത്തിലും ഒളിഞ്ഞു കിടക്കും. ഒരു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു പോവുന്ന ദയനീയ വാര്‍ത്തകളാണ്  നാം അദ്ദേഹത്തെപ്പറ്റി എന്നും വായിക്കുന്നത്.

വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ഇത്രയും അറിവും വിദ്യാഭ്യാസവും ഉള്ള ഒരു പുരോഹിതന്‍ ഇന്ന് കേരള സഭയില്‍ ഇല്ല. ചുറ്റുമുള്ളവര്‍ പണം തട്ടിയെടുത്തു പോക്കറ്റില്‍ ഇടുവാന്‍ വിരുതരായ പൊട്ട പുരോഹിതരാണെങ്കില്‍ അദ്ദേഹത്തിനു എന്ത് ചെയ്യുവാന്‍ സാധിക്കും. കര്‍ദ്ദിനാളാകുവാന്‍ കുപ്പായം തയിപ്പിച്ചിട്ടും സാധിക്കാതെപോയ ചങ്ങനാശേരിയിലെ മുന്‍താപ്പാന മെത്രാപോലീത്താ എങ്ങനെയും കര്‍ദ്ദിനാളിനെ തകര്‍ക്കണമെന്നു കരുതി ‍ ക്ലാവര്‍കുന്തം അദ്ദേഹത്തിന്‍റെ തലക്കുമീതെ പിടിച്ചുകൊണ്ടും നില്‍പ്പുണ്ട്.

സീറോ മലബാര്‍രൂപതയിലെ ഓരോ രൂപതയിലെയും മെത്രാനെ പഠിക്കുകയാണെങ്കില്‍ മനുഷ്യത്വം ഉള്ള ഒരാളെപ്പോലും കാണുവാന്‍ സാധിക്കുകയില്ല. ഇവരുടെ തീരമാനങ്ങള്‍ക്കുപരിയായി കര്‍ദ്ദിനാളിനു
ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. കള്ളന്മാരും കൊള്ളക്കാരും നിറഞ്ഞിരിക്കുന്ന ഒരു സഭ ആഗോള സഭയ്ക്ക് നാണക്കേടായതുകൊണ്ട് എപ്പിസ്കോപ്പല്‍ എന്നൊക്കെ പേരിനോട് ചേര്‍ത്ത് സ്വയം ഭരണത്തിലേക്ക് ഇവരെ പറഞ്ഞു വിട്ടതാണ്.

ഇവര്‍ക്ക് വേണ്ടത് സമ്പന്ന രാജ്യങ്ങളെ മാര്‍ത്തോമ്മാ സഭകളാക്കണം. വത്തിക്കാന്റെ ഭരണത്തില്‍നിന്നും വിടുതല്‍ നേടിയാല്‍ ഈര്‍ക്കിലി സഭയായ ഇവരുടെ പേഗന്‍വേഷങ്ങള്‍ വെറും  പരിഹാസമായിത്തീരും. ഓര്‍ത്തോഡോക്സ് സഭകള്‍ സ്വീകരിക്കുവാന്‍ തയാറായി നില്‍പ്പുണ്ട്.
അങ്ങനെയെങ്കില്‍ കുറ്റി പറിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന കുപ്പായ ബഹുമാനിതര്‍ക്ക് ‌ പെണ്ണും കെട്ടാം. പണ്ട് മാര്‍ ഇവാനിയോസ് കത്തോലിക്കരിലേക്ക് വന്നതുപോലെ ഇവരില്‍ കുറെയെണ്ണം അങ്ങോട്ടേക്ക് തിരിഞ്ഞു പോയിരുന്നുവെങ്കില്‍ സഭയില്‍ ഒരു നവീകരണം ആവുമായിരുന്നു. പുരോഗമന ചിന്തയുള്ളവര്‍ക്ക് സഭയിലേക്ക് വരുകയും ചെയ്യാമായിരുന്നു.

ആലഞ്ചേരി പിതാവിനെയോ ജനാധിപത്യം പഠിപ്പിക്കുന്നത്‌? ആദിമസഭ മൂന്നു നൂറ്റാണ്ടു വരെയേ ഉണ്ടായിരുന്നുള്ളൂ. കോണ്‍സ്റ്റാന്റയിന്‍ ചക്രവര്‍ത്തി മുതല്‍ ഏകാധിപതിയുടെ ശബ്ദത്തിലാണ് സഭ കുഞ്ഞാടുകളെ നയിച്ചിരുന്നത്.

അല്മായന്റെ പണം വെട്ടി വിഴുങ്ങുന്ന ഈ തിരുമേനിമാര്‍ക്ക് അല്മായനെ ശ്രദ്ധിക്കുവാന്‍ സമയം കാണാത്തതും കഷ്ടം തന്നെ. കുറച്ചു തുട്ടു കിട്ടുന്ന സ്ഥലത്തേക്ക് ഓടിനടക്കുന്ന പിതാവിനോടാണോ പത്രോസിന്റെ വേദം പ്രസംഗിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും താമരകുരിശു  നടുന്നതില്‍ തിരുമേനി തിരക്കിലാണ്. പോന്നു വിളയുന്ന താമര കുരിശിനെ വേണ്ടെന്നു വെക്കുവാന്‍ സാധിക്കുമോ ?

9 comments:

  1. നന്മയുടെ രൂപത്തില്‍ വരുന്ന തിന്മയെ തിരിച്ചറിയുക എന്ന് വചനം പഠിപ്പിക്കുന്നു
    ആ തിന്മയാണ് കത്തോലിക്കാ സഭ .

    ReplyDelete
  2. ലുങ്കിയുടുത്തു കന്യാസ്ത്രീ മഠത്തിന്റെ മതില് ചാടിയ ബിഷപ്പിന്റെ ചരിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു പുരോഹിതന്‍
    ആത്മകഥയിലൂടെ നമ്മെ അറിയിച്ചു .എന്നാല്‍ ഇപ്പോളോ ഒരു ബിഷോപ്പിനു വിവിധ മതത്തില്‍ പെട്ട സ്ത്രീകളില്‍
    കുട്ടികള്‍ ,മറ്റൊരു ബിഷപ്പ് സ്വന്തം കിടപ്പറകഥകള്‍ പുറത്താകാതെയിരിക്കാന്‍ മൂന്നു കൊലപാതകികളെ
    സംരക്ഷിക്കുന്നു .ഇവരൊക്കെ ചെയ്യുന്നത് കണ്ടു എന്തൊക്കെയോ ചെയ്ത മറ്റൊരു ബിഷപ്പ് തട്ട് കിട്ടി പുറത്തായി .
    ബ്രഹ്മചാരികള്‍ അല്ലാത്ത ബിഷപ്പന്മാര്‍ ഒരു ഡസനോളം വരും - ഇവന്മാര്‍ എങ്ങനെയാണു വൈദികരെ നിയന്ത്രിക്കുക .

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. "ലുങ്കിയുടുത്തു കന്യാസ്ത്രീ മഠത്തിന്റെ മതില് ചാടിയ ബിഷപ്പിന്റെ ചരിത്രം"

    ഈ അനോണിയ്ക്ക് ഒരു സംശയം ലുങ്കി ഉടുത്തത് കന്യസ്ത്രീയോ മേത്രാനോ?ലുങ്കി ഉടുത്തു മെത്രാന്‍ കന്യാസ്ത്രീമഠം ചാടി എന്ന് തിരുത്തി വായിയ്ക്കാന്‍ അപേക്ഷ.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
    Replies
    1. കള്ളത്തരങ്ങള്‍ തോടുത്തുവിടുവാന്‍ കഴിവുള്ള ദീപികയുള്ളടത്തോളം മെത്രാന്റെ ലോകം രക്ഷപ്പെടും. ഇറ്റാലിയന്‍ പത്രം വാര്‍ത്തകള്‍ പിന്‍വലിച്ചതായി തെളിവുകള്‍ നല്‍കുവാന്‍ താങ്കള്‍‍ക്കാവില്ല. ചിന്തകന്റെ നുണമാത്രം വാര്‍ത്ത. ഇറ്റലിയില്‍ കെട്ടിടംപണിതു ഈ മുനി ഇന്ന് ദേശഭക്തിയും പ്രകടിപ്പിക്കുന്നു.

      Delete
    2. This comment has been removed by the author.

      Delete
  6. ദീപിക മാത്രം വായിക്കുന്ന ആള്‍ക്ക് അഭയയെ സി ബി ഐ റേപ് ചെയ്തു കിനട്ടിലിടു എന്നാണ് മനസ്സിലാവുക .
    എന്നിട്ട് മൂന്നു വിശുദ്ധരെ അവര്‍ പീഡിപ്പിക്കുന്നു , കൊന്ത ചെല്ലാന്‍ അനുവദിക്കുന്നില്ല ഈ മാതിരി വാര്‍ത്തകളും ,
    കഷ്ടം .

    ReplyDelete
  7. നാണം കെട്ട കര്‍ദ്ദിനാള്‍ നുണ പറഞ്ഞു തടി തപ്പിയതാണെന്ന് വാര്‍ത്തകള്‍ കണ്ടാല്‍ അറിയാം ,എന്തിനു ഈ നുണകളെ ന്യായീകരിക്കുന്നു ?

    ReplyDelete