Translate

Thursday, November 29, 2012

ആശ്ചര്യം


(ശ്രീ സാമുവല്‍ കൂടല്‍ എഴുതിയ ഈ ഗാനം 'സാമസംഗീത'ത്തിലുള്ളതാണ് നൈസിന്റെ സംഗീതസംവിധാനത്തിലുള്ള ആലാപനം കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ ഇ-മെയില്‍ വിലാസം അയച്ചു കൊടുക്കുക.  samuel koodal <samuelkoodal@gmail.com>)


ഹേ! വാനവില്ലേ നീ, ഗോശാല വാതിലില്‍!
ഹാ! ഏഴഴകേ രാവിതിലും കമാനമായിതോ?
ഓര്‍ക്കുകിലാശ്ചര്യം!
കതിരോനുദിച്ചു യാമിനീല്‍!
കനകാഭചൂടിയാ പശുശാല ദ്യോവില്‍
പലവര്‍ണം ചൂടി അതു ദേവഭൂമിയായ്!
മാലാഖമാരാ മനുവേലേ കാണാന്‍,
വിനയം ധരിച്ച മഹിമാവെ കാണാന്‍
ഹാലേലുയ്യാ പാടി വന്നു ഭൂവിതിലാശ്ചര്യം!!
മറിയാമിന്നാരീരസ്വരം മിഴികൂപ്പി കേട്ടവന്‍
അഖിലാണ്ഡമാളും പരനാണാ പൈതല്‍
അതുമോര്‍ത്താലാശ്ചര്യം!
ഇതു പാടാന്‍ ഞങ്ങള്‍ക്കനുവാദമേകി
നരജന്മനാവില്‍ ഈ സ്വരധാര തന്ന
ദേവസൂനൂ, പാടുന്നെങ്ങള്‍ƒ
അളവില്ലാ സ്‌തോത്രങ്ങള്‍!!

(അബുദാബി, 10-12-1991)

No comments:

Post a Comment