Translate

Thursday, October 4, 2012

ഒരപൂര്‍വ സദ്യ


ജോസഫ്‌ മറ്റപ്പള്ളി 

പ്രായത്തിഅറുപതു കഴിഞ്ഞു.... എന്തുമാത്രം ഇതിനോടകം തിന്നുതീര്‍ത്തു എന്ന് ചോദിച്ചാല്‍ പക്ഷേ, അറിയില്ല; തട്ടുകടകളിനിന്ന്  കിട്ടിയതും സ്റ്റാര്‍ ഹോട്ടലുകളിനിന്ന് കിട്ടിയതും വിരുന്നു സല്‍ക്കാരങ്ങളിനിന്ന് കിട്ടിയതും, ആശ്രമങ്ങളില്‍നിന്നു കിട്ടിയതും ഒക്കെ അക്കൂട്ടത്തി ഉണ്ട്. രുചിയേറിയതും, ചെലവേറിയതും ഒക്കെ തിന്നിട്ടുണ്ട്. എല്ലാത്തിന്റെയും കൂടി ആകെ കണക്കെടുത്താല്‍ കുറെ ടണ്ണുക വന്നേക്കാം. എങ്കിലും ഭക്ഷണം ഏറ്റവും ആസ്വദിച്ച രണ്ടു സന്ദര്‍ഭങ്ങള്‍ എൻറെ മനസ്സി തങ്ങി നില്‍ക്കുന്നുവെങ്കി ഒന്ന് തമിഴ് നാട്ടിലെ ഭൂതപ്പാണ്ടി എന്ന സ്ഥലത്ത് അന്തേവാസികളായ സാധുക്കളോടും നടത്തിപ്പുകാരായ കുരിശുമല സന്യാസികളോടും ഒപ്പമിരുന്ന് അലൂമിനിയം പാത്രത്തില്‍ കഴിച്ച കഞ്ഞിയും പയറും ആയിരുന്നു. രണ്ടാമത്തെ സദ്യ ഉണ്ണാന്‍ പൂഞ്ഞാറിനപ്പുറത്തുള്ള അടിവാരം വരെ പോകേണ്ടി വന്നു. 2൦12-ലെ ഗാന്ധി ജയന്തി ദിവസം ഏതാണ്ട് പതിനഞ്ചോളം സാധു കുട്ടികളോടൊപ്പമിരുന്നു കഴിച്ച ഉച്ചയൂണ് ഒരിക്കലും മറക്കില്ല, അത്ര ആസ്വാദ്യമായിരുന്നു, അത്. 

                     ശ്രീ. സാക് നെടുങ്കനാ കുട്ടികളോടൊപ്പം 

കുറച്ചു കുട്ടികള്‍ക്ക് ആത്മവിശ്വാസത്തെപ്പറ്റി ഒരു ചെറിയ ക്ലാസ്സു എടുക്കാആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് അന്ന് ഞാന്‍ അവിടെ എത്തിയത്. അവരുടെ സാമൂഹ്യ പശ്ചാത്തലം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ ആണ് കള്ളി പുറത്തുവന്നത്. എന്റെ സുഹൃത്ത് ഒരു എഴുത്തുകാരനായ ചിന്തകന്‍  അദ്ദേഹത്തിന്റെ  ഒരു സുഹൃത്തിനോടൊപ്പം ചേര്‍ന്ന് സംരക്ഷിക്കുന്നവരായിരുന്നു ഈ കുട്ടികള്‍ . അച്ഛന്റെ സംരക്ഷണം കിട്ടാത്തവരും കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരു നേരത്തെ ആഹാരത്തിനു വിഷമിക്കുന്നവരും ആയ ആ പ്രദേശത്തുള്ള എല്ലാ കുട്ടികളെയും അവര്‍ സംരക്ഷിക്കുന്നു. അവര്‍ക്ക് വേണ്ട സാമഗ്രികള്‍ എല്ലാം ഇവര്‍ കൃത്യമായി അവരുടെ വീടുകളില്‍ എത്തിക്കുന്നു. മോശമായ വിഷയങ്ങളില്‍ അവര്‍ തന്നെ ട്യുഷന്‍ എടുക്കുന്നു.  ഓരോ മാസവും  ഒരു ദിവസം നല്ല നല്ല ക്ലാസ്സുകള്‍ അവര്‍ക്ക് ലഭ്യമാക്കുന്നു. അതിന്റെ ഭാഗമായാണ് അന്ന് ഞാന്‍ അവിടെ എത്തിപ്പെട്ടത്. 

                                                                
                                                         ഒരപൂര്‍വ സദ്യ 

അന്ന് ഉച്ചക്ക് ഞങ്ങള്‍ ഒരു പണി ഒപ്പിച്ചു. എല്ലാവരുടെയും ചോറ് പൊതികള്‍ ഞങ്ങള്‍ ഒരിടത്ത് ഒരുമിച്ചു കൂട്ടി പത്രക്കടലാസ്സു കൊണ്ട് ആര്‍ക്കും തിരിച്ചറിയാന്‍ ആവാത്ത വിധം പൊതിഞ്ഞു. ഊണിനു സമയം,ആയപ്പോള്‍ എന്റെ സുഹൃത്ത് സക്കറിയാസ് നെടുങ്കനാല്‍ എല്ലാവരെയും ലൈന്‍ നിര്‍ത്തി ഓരോരുത്തര്‍ക്കും അതിലൊന്ന് വെച്ച് എടുത്തു കൊടുത്തു. ഞങ്ങള്‍ കൊണ്ടുവന്നിരുന്ന പൊതികളും അതിലുണ്ടായിരുന്നു. ആരുടെയോ ഒരു പൊതി എനിക്കും കിട്ടി. ആരുടെതാണെന്നറിയാതെ   ഓരോരുത്തരും കിട്ടിയ ഭക്ഷണം കഴിച്ചു. പാവയ്ക്ക കൂട്ടില്ലാത്തവര്‍ക്ക്പാവയ്ക്ക  കിട്ടി, കിഴങ്ങ് കൂട്ടിലാത്തവര്‍ക്ക് കിഴങ്ങ് കറി കിട്ടി. ആരും അത് കളഞ്ഞില്ല .... ആസ്വദിച്ചു കഴിച്ചു.  
എന്‍റെ മനസ്സ് ഇടക്കൊന്നു പിടഞ്ഞു - ഒരു കുട്ടിക്ക് കിട്ടിയ പാത്രത്തില്‍ ചോറ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇഷ്ടപ്പെട്ട കറി ഇഷ്ടപ്പെട്ട ചൂടില്‍ കിട്ടിയില്ലെങ്കില്‍ കഴിക്കില്ലായെന്നു വാശി പിടിക്കുന്ന നല്ല മനുഷ്യരുടെ ലോകത്താണ് ഒരു കറിയും കൂട്ടാതെ ഭക്ഷണം കഴിക്കാന്‍ വിധിക്കപ്പെട്ട ആ അജ്ഞാത വിദ്യാര്‍ത്ഥി ജീവിക്കുന്നത്. അവരോടോപ്പമിരുന്നു അന്ന് കഴിച്ച സദ്യ ഒരിക്കലും ഞാന്‍ മറക്കില്ല.... അത്ര രുചികരമായിരുന്നു, അത്. അവരില്‍ ഉണ്ടായ ഒരു വലിയ മാറ്റം ഞാന്‍ ശ്രദ്ധിച്ചു, എല്ലാവര്ക്കും കൃത്യമായ ലക്ഷ്യ ബോധം ഉണ്ടായിരുന്നു..... ഡോക്ടര്‍, എന്‍ജിനിയര്‍, പ്രഫസ്സര്‍, അദ്ധ്യാപകന്‍, I A S , I P S  ....... 
അവരിലാരെങ്കിലും എന്തെങ്കിലും ആയിത്തീരുമായിരിക്കാം എന്നല്ല  അവര്‍ ഇച്ചിച്ചത് നേടും എന്ന് തന്നെ എന്റെ മനസ്സ് പറഞ്ഞു.... അത്രമാത്രം നിശ്ചയദാര്‍ഡ്യം  അവരില്‍   രൂപീകരിക്കാന്‍ എന്റെ സുഹൃത്തിനും കൂട്ടുകാരനും കഴിഞ്ഞുവെന്നു കണ്ടപ്പോള്‍ ഞാന്‍ എത്ര ചെറുതാണെന്ന് തോന്നി.  

മടങ്ങി പോകാന്‍ കയറിയ ബസ്സില്‍ എന്റെ സുഹൃത്തിന്റെ കൂട്ടുകാരൻ ശ്രീ. ജോസ് കുടക്കച്ചിറയും ഒപ്പം ഉണ്ടായിരുന്നു . ആ രണ്ടു ക്രിസ്ത്യാനികളും പള്ളിയില്‍ നിന്നും ആഘോഷങ്ങളില്‍നിന്നും അനുഷ്ടാനങ്ങളില്‍നിന്നും എത്ര വേറിട്ട്‌ ചിന്തിക്കുന്നൂവെന്നു ഞാന്‍ മനസ്സിലാക്കി. അടുത്തിരുന്ന ജോസ് പറഞ്ഞു, 'ഗള്‍ഫില്‍ എന്ജിനിയറായി ഞാന്‍ ഏറെക്കാലം ജോലി ചെയ്തു, ഇപ്പോളാണ് ജിവിതത്തിന്റെ പൊരുള്‍ എനിക്ക് മനസ്സിലായത്'. അദ്ദേഹത്തിന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു  ഞാന്‍ മറ്റാരും കേള്‍ക്കാതെ പറഞ്ഞു, 'ഇതാണ് ക്രൈസ്തവന്റെ ധര്‍മ്മം'. യേശു മരിച്ചിട്ടില്ലായെന്നു വിശ്വസിക്കാന്‍ എനിക്കത് മറ്റൊരു തെളിവ് കൂടിയായിരുന്നു.  

പങ്കുവയ്പിലൂടെ വളരുന്നതെങ്ങനെ എന്നതിനുള്ള ഒരു മാതൃകയാണ് ഇപ്പോള്‍ വികസിച്ചു കൊണ്ടിരിക്കുന്ന പുതുയുഗ സാമ്പത്തിക-സാമൂഹികവ്യവസ്ഥയില്‍ എല്ലാവരും തേടുന്നത്. 
ഈ ലളിതമായ Share and Grow Model നമുക്കോരോരുത്തര്‍ക്കും സ്വാംശീകരിച്ചു പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്ന അഭിപ്രായം ഗൗരവമായി നാം ചര്‍ച്ചചെയ്യേണ്ടതല്ലേ? 

1 comment:

  1. ഇത് പ്രസിദ്ധികരിച്ച അല്മായാ ശബ്ദത്തിന് നന്ദി. ഈ അനുഭവം ഞാന്‍ എന്‍റെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. വളരെ ആശാവഹമായ പ്രതികരണം ആണ് ലഭിച്ചത്. കൊടുക്കുന്നതിലെ സുഖം വേറിട്ടതാണ്, അത് പരിക്ഷിക്കാനും വേണം അല്‍പ്പം ധൈര്യം. ഈ Share and Grow മോഡല്‍, വിശ്വ ശാന്തി ഇന്റര്‍നാഷനല്‍ മിഷന്‍ ഏറ്റെടുക്കുകയാണ് എന്ന് മാനേജിംഗ് ട്രസ്റ്റി ശ്രി. മാത്യു തറക്കുന്നേല്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഭാഗ ഭാക്കാകാന്‍ താല്‍പ്പര്യമുള്ളവര്‍ അവര്‍ എവിടെയായിരുന്നാലും സദയം ബന്ധപ്പെടുക. നല്ലൊരു മാര്‍ഗ്ഗ രേഖ കാണിച്ചു തന്ന സാക്കിനും ജോസിനും ഒത്തിരി നന്ദി. അവരുടെ കുടുംബങ്ങളിലെ സന്തോഷവും ശാന്തിയും ഏറ്റു വാങ്ങാന്‍ ആയിരങ്ങള്‍ സധൈര്യം മുമ്പോട്ട്‌ വരട്ടെ.

    ജൊസഫ് മറ്റപ്പള്ളി

    ReplyDelete