Translate

Tuesday, October 30, 2012

ഇളങ്ങുളം നല്‍കുന്ന പാഠം


ജോസഫ്  മറ്റപ്പള്ളി  

ഈ അടുത്ത കാലത്ത് വിവാദങ്ങളിലേക്ക് കത്തിക്കയറിയ ഒരു സംഭവമാണ് ഇളങ്ങുളം പള്ളിമുറിയുടെ അജപാലനകേന്ദ്ര നിര്‍മ്മാണം.

വല്യ കുഴപ്പമില്ലാതിരുന്ന ഒരു കെട്ടിടം സിറോ മലബാര്‍ ശൈലി അനുസരിച്ചു പുതുക്കി പണിയാന്‍ അച്ചന്‍ തിരുമാനിക്കുന്നു, ആറു കോടിയുടെ പ്ലാന്‍ മനസ്സില്‍ കാണുന്നു, മുപ്പത്തഞ്ചു ലക്ഷത്തിന്റെ പദ്ധതി പള്ളിയില്‍ പ്രഖ്യാപിക്കുന്നു, പാരിഷ് കൌണ്സില്‍ കൂടുന്നു, ആറു കോടി അന്ഗികരിക്കുന്നു, പണിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു, സാമാന്യം കൊള്ളാവുന്ന നഴ്സറി കെട്ടിടം മുതല്‍ സര്‍വ്വതും പൊളിക്കുന്നു, അച്ചന്‍മാര്‍ തൊട്ടടുത്ത് വാടക വിട്ടിലേക്ക്‌ താമസം മാറ്റുന്നു, പിരിവിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നു.......... അങ്ങിനെ ആദ്യ ഘട്ടം പിന്നിട്ടു.

പ്ലാനും പദ്ധതിയും പദ്ധതിയും പൊതു യോഗത്തില്‍ വെച്ചു. അവിടെ തുടങ്ങിയ  പ്രശ്നങ്ങള്‍!! . ഇന്ന് പരിതാപകരമായ ഒരവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. വ്യക്തിപരമായി ആക്രമിച്ചും പ്രതിരോധിച്ചും ആറ് കോടിയുടെ പദ്ധതി നടപ്പാക്കാനുള്ള വികാരിയച്ചന്റെ പദ്ധതി പൊതുയോഗം അപ്പാടെ തള്ളിക്കളഞ്ഞു. തത്ക്കാലം പതിനായിരം sq ഫീറ്റിന്റെ മറ്റൊരു പ്ലാന്‍ തയ്യാറാക്കാന്‍ സമ്മതിച്ചെങ്കിലും, രണ്ടു കോടിയുടെ ആ പദ്ധതിയും അന്ഗികരിക്കില്ലെന്നാണ് പൊതു യോഗത്തിന്റെ നിലപാട്.  സഭാ സേവനത്തിനുവരുന്ന വൈദികര്‍ക്കു താമസിക്കാനും സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനും ആവശ്യമായ മാന്യമായ ഒരു കെട്ടിടം എന്നതില്‍ കവിഞ്ഞു മറ്റൊന്നും തങ്ങള്‍ക്കു സ്വികാര്യമല്ല എന്ന് പൊതുയോഗവും, ജനങ്ങള്‍ ശക്തരാണ് എന്ന് കണ്ടപ്പോള്‍ കാലുമാറിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളും ആവശ്യപ്പെട്ടപ്പോള്‍ വളരെ ദയനിയമായ ഒരു അവസ്ഥയിലേക്ക് വികാരിയച്ചന്‍ ചെന്ന് പെട്ടിരിക്കുകയാണ്. പത്തു ഇടവകാംഗങ്ങള്‍ ചേര്‍ന്നപ്പോള്‍ ഇത്രയും സാധിച്ചെങ്കില്‍ നട്ടെല്ലുള്ള വിശ്വാസികളുള്ള മറ്റിടവകകളിലും ഈ മാതൃക പരിക്ഷിക്കാവുന്നതേയുള്ളൂ.

No comments:

Post a Comment