Translate

Tuesday, July 24, 2012

കന്യാസ്ത്രീയും കന്യാചര്‍മ്മവും


                                                             സാമുവല്‍ കൂടല്‍

1 വഞ്ചിപ്പാട്ടിന്നീണത്തില്‍ ഞാന്‍ പാടുന്നെന്നാലുള്ളിന്നുള്ളില്‍,
ശവതാളമാണു ക്രിസ്തീയത മരിച്ചു !
കന്യാസ്ത്രീ തന്‍ കന്യാചര്‍മ്മം ഡ്യൂപ്ലീക്കേറ്റായ് ഒട്ടിച്ചെന്ന്,
ചാനല്‍ തോറും സി.ബി.ഐ റിപ്പോര്‍ട്ടു വായിച്ചു !

2 ഒറിജിനല്‍ എന്നേ മെത്രാന്‍ പറിച്ചു, പാതിരിമാരും
മെനക്കെടാതതിനായി സഹകരിച്ചു !
കന്യാചര്‍മ്മം ഇല്ലേലെന്നാ? കാശുണ്ടെങ്കിലുടന്‍ ചര്‍മ്മം !
'ചര്‍മ്മമാര്‍ക്കു വേണം ഞങ്ങള്‍ കന്യകയെന്നും' !

3 കന്യാമറിയത്തിന്‍ നാമം നാണക്കേടിലാക്കുവാനായ്,
'കന്യാപദം' തകര്‍ന്നയ്യോ! വ്യഭിചാരത്തില്‍..........
കര്‍ത്താവിനും മാനക്കേടായ്, കത്തോലിക്കാ സഭയ്ക്കില്ല
കൂസല്‍ തെല്ലും, നാണക്കേടതറിഞ്ഞു കൂടാ !

4 മാനമില്ലാ ളോഹയ്‌ക്കെന്തു നാണക്കേടും നാറ്റക്കേസും ?
മനസാക്ഷി കൂദാശയില്‍ പണയം വെച്ചു !
കന്യാചര്‍മ്മം ഇല്ലാത്തോരെ പുറത്താക്കൂവിവാഹത്താല്‍
അബ്രഹാമിന്‍ സുതരെങ്ങും പിറക്കുമെന്നും !

5 അരക്കെട്ടു മുറുക്കുവാന്‍ അറിയാത്ത പാതിരിയും,
മെത്രാച്ചനും കര്‍ദ്ദിനാളും ളോഹയൂരണം !
ളോഹയിട്ടീക്കളി വേണ്ടാ ; അല്‍മായര്‍ക്കു ളോഹഭക്തി 
പോയി താനൊരാടല്ലെന്ന ബോധം വരുമോ ?

6 അഭയകളനേകമീ സഭയില്‍ പണ്ടുണ്ടായെന്നേ,
കോട്ടയത്തൊരഭയ പെണ്‍പെരുമയായി !
കുരിശടീല്‍ വീഴും കാശ് കേസിനായി ചിലവായി,
ഒടുവിലീ കന്യാചര്‍മ്മം പറിഞ്ഞ കേസായ് !

7 തലമുറയ്‌ക്കോര്‍ത്തിരിക്കാന്‍ മാതൃകയായ് കത്തോലിക്കാ,
കന്യാസ്ത്രീകള്‍ പാതിരികള്‍ രഹസ്യവേഴ്ച !
ഇതു ഗുണപാഠമാക്കി അക്രൈസ്തവര്‍ ജീവിച്ചാലീ,
ഉലകമേ ശൂന്യമാകും...........മനുഷ്യരില്ല !

8 തിരുസഭയില്ല ! വെറും സംഘടന സഭയായി,
അലക്‌സാണ്ടര്‍ പോലെ പോപ്പിന്‍ ദുഷിച്ച രാജ്യം !
സഭയാകെ കുഞ്ഞാടുകള്‍, മനനമില്ലാത്ത ജനം,
അജങ്ങള്‍ക്കു വിവേകമോ ?.........ബലിമൃഗങ്ങള്‍ !

കലഞ്ഞൂര്‍ - 24.07.2012

8 comments:

  1. സിസ്റ്റെര്‍ സ്റെപ്പിനിയുടെ കന്യാച്ചര്‍മ്മമേ
    ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ

    ReplyDelete
  2. വഞ്ചിപ്പാട്ടീണം കൊടുത്തുകൊണ്ട് കൂടല്‍ പതിവുപോലെ പുതിയ ഒരു കവിത അല്‍മായ ശബ്ദത്തിനു കാഴ്ച വെച്ചിരിക്കുന്നു. പ്രജാ വത്സലരായ രാജാക്കന്മാര്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ കൊട്ടാരത്തിലെ കവികള്‍ അവരെ പ്രീതിപ്പെടുത്തുവാന്‍ വഞ്ചിപ്പാട്ടുകള്‍ പാടാറുണ്ടായിരുന്നു. കുചേല വൃത്തം വഞ്ചിപ്പാട്ടുകളുടെ ഉപജ്ഞാതാവ് പാലായ്ക്കടുത്ത് ദരിദ്ര കുടുംബത്തില്‍ ജീവിച്ച രാമപുരത്തു വാരിയര്‍ ആയിരുന്നു. കുടിലില്‍ ജീവിതം നയിച്ചിരുന്ന രാമപുരത്തു വാരിയര്‍, രാജാവ് വഞ്ചിയില്‍ സഞ്ചരിച്ചപ്പോള്‍ കുചേലവൃത്തം പാടി ധാരാളം പാരിതോഷികങ്ങളും നേടിയെന്നാണ് ചരിത്രം. കൂടല്‍ കുടിലില്‍ താമസിക്കുന്നവനോ കുചെലനോ അല്ലാത്തതിനാല്‍ കന്യാചര്‍മ്മം പാട്ടിനു പാരിതോഷികമായി മെത്രാന്‍ലോകം എന്താണോ നല്‍കുന്നതെന്ന് അറിയത്തില്ല.

    കൊച്ചിയില്‍ കൊണ്ടോം(Condom), കന്യാചര്‍മ്മം ഫാക്റ്ററി കാഞ്ഞിരപ്പള്ളി പിതാവ് ആരംഭിക്കുന്നുവെന്നും കേട്ടു.പണം ഉണ്ടാക്കാന്‍ അതിമിടുക്കന്‍ അറക്കല്‍പിതാവ് തന്നെ.
    അഴിഞ്ഞു നടക്കുന്ന കന്യാസ്ത്രികളുടെ സുരക്ഷക്കായി ഇനിമേല്‍ സെഫിയെന്ന കന്യാസ്ത്രി കഥ തുടരാതെ അരയില്‍ ഒരു ബെല്‍ട്ടു ഇട്ടു കന്യാചര്‍മ്മം ഭദ്രമായി പൂട്ടി താക്കോല്‍ പിതാവിനെ ഏല്‍പ്പിക്കുന്ന സംവിധാനവും ഉടന്‍ ഉണ്ടാകും.

    ഒറ്റപ്പെട്ട കന്യകാ അപഹരണക്കാര്‍ അഭയകഥയിലെപ്പോലെ ഉണ്ടെങ്കിലും നിഷ്കളങ്കരായ കന്യാസ്ത്രികളെ എനിക്കു സ്നേഹവും ബഹുമാനവും ഉണ്ട്. അഭയ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത നീക്കിവെച്ചുകൊണ്ട് വിസ്മയത്തില്‍ മുങ്ങിപ്പോയ കുറ്റവാളികളെ തേടിയുള്ള ഒരു വഞ്ചിയാത്രയാണ് കൂടലിന്റെ ഈ കവിത ഓര്‍മ്മിപ്പിക്കുന്നത്. ഇതിലെ പ്രതികള്‍ മെത്രാന്‍ വരെയുണ്ട്.

    ഒരു പക്ഷെ അല്‍ഫോന്‍സാമ്മയെക്കാളും മനുഷ്യ സ്നേഹമുള്ളവര്‍ സ്നേഹിക്കുന്നതു അഭയ എന്ന പുരോഹിത കാപലികരാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെയാണ്.

    കന്യകയായി കുഞ്ഞായിരുന്നപ്പോള് ‍അവള് കന്യകാമഠം ആത്മാവില്‍ സ്വയം അഭയമായി ‍ തേടി വന്നു. ‍മരിക്കുമ്പോഴും അവള്‍ കന്യകയായിരുന്നു. പാവം അഭയാ, അവള്‍ പുണ്ണ്യവതിയാണ്. കാക്കത്തീട്ടവും പ്രാവിന്‍ കാഷ്ടവുംകൊണ്ടുള്ള
    തിരുശേഷിപ്പ് പണവും പുരോഹിതര്‍ ഉണ്ടാക്കും. പുരോഹിത വളയത്തില്‍നിന്നു അവളെ ഇനിയെങ്കിലും സ്വതന്ത്രയാക്കൂ.

    അവളുടെ ആത്മാവ് ഇന്നും നീതിക്കുവേണ്ടി ദാഹിക്കുകയാണ്. മാമ്മോനെ മാറോട് ചേര്‍ത്തു അമ്മിഞ്ഞയും ചപ്പി അവളെ കൊന്ന കാപാലികര്‍ നിയമത്തിന്റെ കുരുക്കില്‍നിന്നും രക്ഷപ്പെട്ടുകൊണ്ട്
    സ്വതന്ത്രമായി ജീവിക്കുന്നതും മലയാളമനസിന്‌ ഒരു തീരാകളങ്കം തന്നെ.

    ഇവിടെ കവി സഭയില്‍ നവോഥാന ചിന്തയുമായി പുത്തനായ ഒരു യുഗത്തിനായി പാടുകയാണ്. "സംസ്ക്കാര ശ്യൂന്യരായ പുരോഹിത വര്‍ഗം ഇട്ടിരിക്കുന്ന കുപ്പായത്തിനു യാതൊരു മാന്യതയും കല്‍പ്പിക്കുന്നില്ല." പരിശുദ്ധമായ ഹൃദയത്തോടെ അര്‍പ്പിക്കേണ്ട ദിവ്യബലിയില്‍ ഇന്നു കേള്‍ക്കുന്ന ദീനരോദനം ആബേലിന്റെ രക്തത്തില്‍ നിന്നുമല്ല. ക്രൂശിതനായ ക്രിസ്തുവിന്റെ വിലാപവും അല്ല.

    അള്‍ത്താരയിലെ ശബ്ദം കാപാലിക മാംസദാഹികളുടെ അലര്‍ച്ചയുടെ മുഴക്കമായി ബലി സ്വീകരിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്നു. അഭയാ നീ കൊല്ലപ്പെട്ടപ്പോള്‍ അന്നുള്ള സുപ്രഭാതംമാത്രം നിസഹായതയോടെ നിന്റെ ദീനരോദനത്തില്‍ കരഞ്ഞു. ഇരുളിന്റെ മറവില്‍ നിന്നെ ഇല്ലാതാക്കിയ കായെന്മാരെ കയ്യാമംവെച്ച് നീതിപീഠം ശിക്ഷിക്കുന്ന ദിനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. സ്വപ്നം കാണുകയാണ്.

    കവി ഇവിടെ കര്‍ശനമാവുന്നു. "കന്യാചര്‍മ്മം നഷ്ടപ്പെട്ടവരെ പുതിയത് നല്‍കാതെ പുറത്താക്കൂ". പലോസ് ശ്ലീഹായുടെ വചനം ശ്രവിക്കട്ടെ. അവിവാഹിതരായി സ്വയം നശിക്കാതെ അവര്‍ വിവാഹം കഴിക്കട്ടെ. "കുപ്പായത്തില്‍ കുരുത്തക്കേട്‌ കാണിക്കാതെ കത്തനാരും മെത്രാനും പെണ്ണുകെട്ടട്ടെ. അല്മെനിക്ക് ഇന്നു ളോഹയോടു യാതൊരു ഭയഭക്തി ബഹുമാനവുമില്ലാത്ത കലി യുഗമാണിത്".

    അഭയാ എന്ന പെണ്‍കുട്ടിയുടെ കൊല കേരള കത്തോലിക്കാ സഭയുടെ തീരാത്ത കളങ്കമാണ്. തലമുറകള്‍ ഇതു പാടികൊണ്ടിരിക്കും. നഷ്ടപ്പെട്ടത് അഭയയുടെ ജീവനും ജനിപ്പിച്ച മാതാപിതാക്കളുടെ തീരാദുഖവും. കേഴുന്ന കേരളത്തില്‍ അവളെന്നും ഒരു കറുത്ത പൊട്ടാണ്.

    ഇന്നു തിരുസഭയില്ല. ദേവാലയങ്ങളില്‍ നിര്‍ദ്ദോഷികളായ കന്യകളുടെ ചാരിത്രം ബലിഅര്‍പ്പിക്കുമ്പോള്‍ നരകവാതിക്കല്‍ ശയിത്താന്‍ അട്ടഹസിക്കുന്ന സ്വരവും മുഴങ്ങി കേള്‍ക്കാം. കൂടലിന് ഭാവുകങ്ങള്‍!!!

    ReplyDelete
  3. I think Alamayshabdam is lowering its standard by these kind of yakki poems and poets. If it continues it will loose the civilized readers.This poem is cheep and ugly like vomit.It is not Christian or noble to celebrate on others sins and death. This can be called scavenging.

    ReplyDelete
  4. what an ugly poem......................just think about thousands of innocent sisters who working all around the world for the betterment of our community............

    ReplyDelete
  5. കുഞ്ചന്‍ നമ്പ്യാര്‍ ആയിരുന്നു മലയാളികളുടെ ആദ്യ കാര്ട്ടൂണിസ്റ്റ്. പക്ഷേ, വരകൊണ്ടാല്ല, വരി(കവിത)കൊണ്ടാണ് അദ്ദേഹം നര്‍മ്മം നെയ്തത്. ശ്രീ കൂടല്‍ ഈ രീതി തുടരുന്നത് നന്നാകുന്നുണ്ട്.

    ഒരു വൃത്തപ്പിശക് കണ്ടു.

    1 വഞ്ചിപ്പാട്ടിന്നീണത്തില്‍ ഞാന്‍ പാടുന്നെന്നാലുള്ളിന്നുള്ളില്‍,
    ശവതാളമാണു ക്രിസ്തീയത മരിച്ചു !
    കന്യാസ്ത്രീ തന്‍ കന്യാചര്‍മ്മം ഡ്യൂപ്ലീക്കേറ്റായ് ഒട്ടിച്ചെന്ന്,
    ചാനല്‍ തോറും സി.ബി.ഐ. തന്‍ റിപ്പോര്‍ട്ടു കണ്ടു! (നാലാമത്തെ വരി ഇങ്ങനെ മാറ്റിയാല്‍ നന്ന്.)

    ശ്രീ കൂടലിന്റെ കവിതക്കായി എഴുതിയ ഈ ചെറു കമെന്റ് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ടത് ക്ഷമിക്കണം.

    ReplyDelete
  6. Koodal you are great poet...bring more. I am also belongs to Konni, proud to be your native

    ReplyDelete
  7. അഭയയുടെ മരണവും പുതിയ വെളിപ്പെടുത്തലുകളും ദൈവം ചെയ്തതാണ് എന്ന് എവിടെയോ എഴിതിയതു വായിച്ചു. അതും സഭയുടെ തനിനിറം വെളിപ്പെടുത്താന്‍ വേണ്ടി. അങ്ങിനെ ഒരു ദൈവം ഉണ്ടോ . ദൈവം മനുഷ്യന്‌ സ്വന്തം ഇച്ഛപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്കി ഭൂമിയിലെക്കയച്ചിരിക്കുന്നു. മനുഷ്യന്‍ എന്ത് ചെയ്താലും ദൈവം ഇടപെടില്ല.ദുര്‍ബലന്‍ ആക്രമിക്കപ്പെടുമ്പോഴും ദൈവം ഇടപെടില്ല, ദരിദ്രന്‍ പട്ടിണി കിടക്കുമ്പോഴും ദൈവം ഇടപെടില്ല, സംഘപരിവാര്‍ പള്ളിപൊളിക്കുമ്പോള്‍ ദൈവം തടയില്ല, ബോംബയില്‍ വെടിവച്ചുകൊല്ലുംബോഴും ദൈവം തടയില്ല, വെള്ളത്തില്‍ മുങ്ങിച്ചാകുന്ന ഒരു മനുഷ്യനെയും ദൈവം രക്ഷിക്കില്ല. അഭയയെ കിണറ്റില്‍ ഇട്ടപ്പോള്‍ ദൈവം ഇടപെട്ടില്ല. വെള്ളം കുടിച്ചപ്പോഴും ഒന്നുംചെയ്തില്ല. അതും ദൈവത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി. വല്ലവരും ഇട്ടതാണെങ്കിലും, തന്നത്താന്‍ ചാടിയത്‌ ആണെങ്കിലും ദൈവത്തെ വിളിച്ചു കാണില്ലേ. പിന്നെ മരിച്ചു കഴിഞ്ഞു 17 വര്ഷം കഴിഞ്ഞു ദൈവം ഇങ്ങനെ ഒരു ഇടപെടല്‍ നടത്തും എന്ന് കരുതാന്‍ ആകുമോ? എങ്കില്‍ ദൈവം ഏകദേശം നമ്മുടെ കേരള ,സി ബി ഐ പോലീസ്സ്കാരെ പോലെയാണ് . എല്ലാം കഴിഞ്ഞു മെല്ല വന്നു കുറെ പേരെ വിളിച്ചു കുറ്റം ചാര്‍ത്തി കേസ്സ് തെളിയിക്കുന്നു. ഇതാ പഴയ ദൈവമല്ലേ. കായേന്‍ അബേലിനെ കൊല്ലുന്നത് കാത്തിരുന്നു. എന്നിട്ട് കൊന്നു കഴിഞ്ഞു എല്ലാം അറിഞ്ഞിട്ടും വന്നു ചോദിക്കുന്നു നിന്റെ സഹോദരന്‍ എവിടെ എന്ന്. കയെന്റെ കുറ്റസമ്മതം കേട്ട് വളരെ കൂളായി ശിക്ഷയും കൊടുത്ത് പറഞ്ഞയക്കുന്നു. ഈ ദൈവ സങ്കല്‍പം ശരിയായതോ ?.സൃഷ്ടി നടത്തിയ ശേഷം ദൈവം അതിന്റെ കാര്യത്തില്‍ ഇടപെടുന്നില്ല എന്നര്‍ത്ഥം വരുന്നില്ലേ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍. മനുഷ്യ ചരിത്രം ഉണ്ടായ കാലം മുതല്‍ ഇത് കാണാവുന്നതാണ്. അപ്പോള്‍ പിന്നെ ദൈവം എപ്പോള്‍ എവിടെ എന്ത് സാഹചര്യത്തില്‍ ആണ് ഇടപെടുന്നത് ? അതോ ഒരു നിര്‍ഹുണ ബ്രഹ്മാമോ? ഒന്നിലും ഇടപെടാതെ ലോകത്തെ അതിന്റെ വഴിക്ക് വിട്ടു സ്വയം നന്നാവാന്‍ അനുവദിക്കുന്ന ഒരു സൃഷ്ടാവ്. അങ്ങനെ ഒരു ദൈവം ചരിത്രത്തില്‍ ഇടപെടുമോ അതോ ഇതെല്ലാം ഒരു ഇടപെടലാണ് എന്ന് കരുതാമോ ? ഉത്തരം ഇല്ലാത്ത ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടാത്തത്കൊണ്ടാണ് പലരും സഭാ നവീകരണം ഒരു മാനുഷിക പ്രവര്‍ത്തി മാത്രമാണ് അതില്‍ ദൈവം കാര്യംമായി ഒന്നും ഇച്ചിക്കുന്നില്ല എന്ന് ചിലര്‍ വാദിക്കുന്നത്. ദൈവത്തിനു താല്പര്യം ഇല്ലാത്ത കാര്യങ്ങളില്‍ നമ്മ എന്തിനു വെറുതെ അലയ്ക്കണം .

    ReplyDelete