Translate

Wednesday, July 25, 2012

അഭയകേസ് ഒതുക്കാന്‍ കെ.എം. മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചു പ്രഫ. ത്രേസ്യാമ്മ




കോട്ടയം: അഭയകേസ് ഒതുക്കാന്‍ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി മന്ത്രി കെ.എം. മാണിയുമായുള്ള ബന്ധവും ഉപയോഗിച്ചെന്ന് ബി.സി.എം കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മ. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരിക്ക് കൂടുതല്‍ സ്ത്രീകളുമായി ‘അടുത്ത ബന്ധം’ ഉണ്ടായിരുന്നെന്നും അവര്‍ ആരോപിച്ചു.

കുന്നശേരിക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. മന്ത്രി കെ.എം. മാണിയുമായാണ് അദ്ദേഹത്തിന് കൂടുതല്‍ ബന്ധം. ഈ ബന്ധങ്ങള്‍ സിസ്റ്റര്‍ അഭയ കേസ് ഒതുക്കാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി.സിസ്റ്റര്‍ അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ വസ്തുതാപരമാണെന്നും ത്രേസ്യാമ്മ പറഞ്ഞു. കേസിലെ സാക്ഷികൂടിയാണ് ഇവര്‍.

ബി.സി.എം കോളജിലെ ഹിന്ദി അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസിയുമായി കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ് കൂടിയായ മാര്‍ കുന്നശേരി വളരെ അടുപ്പം പുലര്‍ത്തിയിരുന്നെന്നാണ് സി.ബി.ഐയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.പിതാവിന് ലൂസിയുമായി മാത്രമല്ല ബന്ധമുണ്ടായിരുന്നതെന്ന് ത്രേസ്യാമ്മ പറയുന്നു.

ലൂസിയാണ് മറ്റ് സ്ത്രീകളെ പിതാവിന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. ഇത്തരം കാര്യങ്ങളോട് സിസ്റ്റര്‍ സാവിയോക്ക് എതിരായിരുന്നു. അതിനാല്‍, അവരെ പിതാവ് നിര്‍ബന്ധിത വി.ആര്‍.എസ് എടുപ്പിച്ച് മഠത്തിലിരുത്തി.
പിതാവുമായി അടുപ്പമുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും പതിവായിരുന്നു. നേപ്പാളി ഗൂര്‍ഖയെ ഉഴവൂര്‍ കോളജിന്റെ സൂപ്രണ്ടാക്കിയതും എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായ അദ്ദേഹത്തിന്റെ വായ അടപ്പിക്കാനായിരുന്നു.

സിസ്റ്റര്‍ ലൂസിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന് പേടിപ്പിച്ചാണ് അഭയകേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ആര്‍ച്ച് ബിഷപ്പിനെ വരുതിയില്‍ നിര്‍ത്തിയിരുന്നത്.
സിസ്റ്റര്‍ സ്‌റ്റെഫിയും ഫാ. തോമസ് കോട്ടൂരും ഫാ. പൂതൃക്കയിലും ചേര്‍ന്നാണ് സിസ്റ്റര്‍ അഭയയെ കൊന്നത്.

ഇക്കാര്യങ്ങളൊക്കെ താന്‍ സി.ബി.ഐക്കുമുന്നില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നാലുതവണ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെ വന്നുകണ്ടെന്നും ചോദ്യം ചെയ്യുകയായിരുന്നില്ല താന്‍ എല്ലാ വിവരവും അവരോട് തുറന്നുപറയുകയാണ് ചെയ്തതെന്നും പ്രഫ. ത്രേസ്യാമ്മ വ്യക്തമാക്കി.

സഭാ നേതൃത്വത്തിനെതിരെ പറയുന്നവരുടെ കുടുംബം തകര്‍ക്കുമെന്നതിനാലാണ് ആരും ഒന്നും തുറന്നുപറയാത്തത്. പണ്ടൊക്കെ തനിക്കെതിരെയും ഭീഷണിയുണ്ടായിരുന്നു. ഇപ്പോള്‍ പേടിയില്ല.
http://www.madhyamam.com/news/180955/120725


6 comments:

  1. മാധ്യമം കമന്റ് ബോക്‌സില്‍നിന്ന്:
    കത്തോലിക്കാ സഭാധികാരികള്ക്കു പണവും സ്ഥാപനങ്ങളും ഉള്ളിടത്തോളം കാലം സംഗതികള്ക്ക് മാറ്റമുണ്ടാവില്ല. ഇവ രണ്ടും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായി ജനാധിപത്യപരമായ പള്ളിയോഗങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്സില്‍ പോലെയുള്ള സഭാ നവീകരണ സംഘടനകളും ജസ്റ്റിസ്‌ V.R. കൃഷ്ണയയ്രും നിര്ദേശിച്ചിട്ടും അത് പരിഗണിക്കാന്‍ ഇടതായാലും വലതായാലും ഭരണക്കാരൊന്നും തയ്യാറാകാത്തതിയും അടിസ്ഥാന കാരണം മുന്പറഞ്ഞ സാമ്പത്തിക-സ്ഥാപന മേധാവിത്തം അവരുടെ കയ്യിലുള്ള താണ്. പണത്തിനു മാധ്യമങ്ങളെയും കയ്യിലെടുക്കാന്‍ കഴിവുണ്ടല്ലോ. പക്ഷെ, ഇത് അധികകാലം തുടരാന്‍ സാധിക്കില്ല. കാരണം you-tube, blogs മുതലായവ പ്രതിരോധപ്രവര്ത്തകര്ക്കും ഇന്ന് ഉപയോഗിക്കാന്‍ അറിയാം. ഉദാഹരണം: almaayasabdam.blogspot.in

    ReplyDelete
  2. ആദരണീയ വ്യക്തികളെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കന്നം എന്നും ക്നാനായ് കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും ശരിയാണ്. പക്ഷെ ഒരു കാര്യം ചിന്തിക്കണം. കേരള ചരിത്രത്തില്‍ പണം മോഹികളെയും അധികാര മോഹികളെയും മെത്രാന്‍ വര്‍ഗത്തില്‍ കേട്ടിട്ടുണ്ട്. എല്ലാ സമുദായ മേത്രാന്മാരിലും അതു കാണാം. കേരള ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മെത്രാന്റെ പേരില്‍ പെണ്ണു കേസുമായി ബന്ധപ്പെട്ടു ഒരു ആരോപണം കേള്‍ക്കുന്നത്.

    കുറ്റവാളിയെന്നു തെളിയുന്നതുവരെ അദ്ദേഹം നിയമത്തിന്റെമുമ്പില്‍ നല്ലവന്‍ തന്നെയാണ്. കേരളത്തില്‍ ഒരു മേത്രാനെപ്പറ്റിയും ഇങ്ങനെ ഒരു ആരോപണം ചരിത്രത്തില്‍ കേട്ടിട്ടില്ല. ഒരു ആരോപണം ഉണ്ടാകുമ്പോള്‍ അന്വേഷിക്കേണ്ടതും നിയമപാലകരുടെ കടമയാണ്. എന്നാല്‍ സി.ബി. ഐ. ക്കും ത്രസ്യാമ്മക്കും എതിരായി കത്തോലിക്കാ കോണ്ഗ്രസ് കേസ് കൊടുക്കുന്നുവെന്നും വാര്‍ത്തകളില്‍ വായിച്ചു. ഇങ്ങനെ കേസ് കൊടുത്താല്‍ ഈ നാറ്റകഥ എങ്ങനെ ഇല്ലാതാകും.

    കേരളത്തിലെ മാധ്യമങ്ങളെ വാമൂടിച്ചാല്‍ സൈബര്‍ലോകം ഇത്തരം വാര്‍ത്തകള്‍ ഏറ്റെടുക്കും. അല്‍മായശബ്ദം തന്നെ ഇന്നു ശക്തിയെറിയ എഴുത്തുകാരാല്‍ പുരോഹിത ലോകത്തെ മൊത്തം ഞെട്ടിച്ചു കൊണ്ടിരിക്കുന്നു.

    "ആരോപണമുന്നയിക്കുന്നവരുടെ ധാര്‍മികപശ്‌ചാത്തലം കൂടി സിബിഐ വിലയിരുത്തി വേണം ഇത്തരം കേസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്" (ക്നാനായ കത്തോലിക്കാ കോണ്ഗ്രസ്) ധാര്‍മിക പശ്ചാത്തലം അദ്ദേഹത്തിനുണ്ട്. തെറ്റാണെങ്കിലും ശരിയാണെങ്കിലും കുന്നശ്ശേരി തിരുമേനിയുടെ വഴിപിഴച്ച ജീവിതം കഴിഞ്ഞ പതിറ്റാണ്ടുകളായി അങ്ങാടി പാട്ടായിരുന്നു.കോട്ടയം നിവാസികള്‍
    മൊത്തം ഇങ്ങനെ സംസാരിക്കുന്നു. പൊതു ജനത്തിന്റെ വാ മൂടി കെട്ടുവാന്‍ സാധിക്കുകയില്ലല്ലോ.

    തെളിവുകള്‍ ‍ഇല്ലാത്തടത്തോളം കാലം തിരുമേനി പെണ്ണുപിടിച്ചെന്നും പിടിച്ചില്ലെന്നും വിശ്വസിക്കുന്നില്ല.

    ReplyDelete
  3. ഇതൊക്കെ സി ബി ഐ നാണക്കേട്‌ മറക്കാന്‍ എറിയുന്ന ചില എല്ലിന്‍ കഷണങ്ങള്‍. കന്യ ചര്‍മ൦ , നാര്‍കോ ടെസ്റ്റു, ബ്രെയിന്‍ മാപിംഗ് , സി ഡി കൃത്രിമം , കന്യാത്വം , സിസ്റ്റര്‍ ലുസി , കെ എം മാണി, ത്രെഷ്യമ്മ വക കുമ്പസാരം .... ഇനി ഒരു ആറ് മാസം കഴിഞ്ഞു എന്തെങ്കിലും വേറെ ഒരെല്ല് വലിച്ചെറിയും. അത് കേട്ട് പൊതുജനം എന്ന കഴുത ആര്പ്പുവിളിക്കും. കുന്തം കൊടച്ചക്രം , അറ്റം ബോംബു , മലപ്പുറം കത്തി ... അവസാം പവനായി ശവംമായി ... എന്ന് പറഞ്ഞു കഥ രണ്ടാം ഭാഗത്തിലേക്ക് കടക്കും. ഇളിഭ്യരായി ജനം അതിന്റെ പിറകെ പോകും. അപ്പോഴേക്കും പ്രതികളും അന്വേഷകരും ചാത്തുപോയിരിക്കും.. സത്യമേവ തെരിയാതെ !

    ReplyDelete
  4. കഞ്ഞിരപ്പള്ളി ബിഷപ്പ് പല മതത്തിലുള്ള സ്ത്രീകളില്‍
    കോടീശ്വരന്‍ മാരായ മക്കളുമായി ദാവൂദിന്റെ തോളില്‍ കയ്യിട്ടു
    ചിരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ?

    ReplyDelete
  5. ബിഷപ്പ് കുര്യാക്കോസ് കുന്നശേരിക്കെതിരെ പ്രൊഫസര് ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല് വീഡിയോയില്‍ ദര്ശിക്കുക .
    http://www.youtube.com/watch?feature=player_embedded&v=qzBrhF7ABrY

    ReplyDelete
  6. ഇതിലെ മെത്രാനച്ചനും മറ്റച്ചന്മാരും കുറ്റ വാളികാലോ, നിരപരാധികാലോ ആകട്ടെ . ഇപ്പറയുന്ന ത്രേസ്യമ്മയുടെ( മുന്‍ പ്രിന്‍സിപ്പല്‍ ) പറയുമ്പോള്‍ അവരുടെ ശരീരഭാഷ കാണുന്നവര്‍ക്ക് , അവര്പരയുന്നത്തില്‍ സംശയം തോന്നിയാല്‍ അത്ഭുതമില്ല. ലൂസി -ലൌസി പ്രശ്നം വെറും സാങ്കേതികമാണ്‌ , ആര്‍ക്കും പറ്റാവുന്ന ഒരു ഉച്ചാരണ പിശക് .
    എന്നാല്‍ ഒരു കലാശാലയിലെ തലപ്പത്തിരുന്ന ഒരു വ്യക്തിയുടെ നിലവാരം പ്ര ത്രെസ്യാമ്മയുടെ വാക്കുകളിലോ , കണ്ണു കളിലോ, മുഖത്തോ , അംഗ ചേഷ്ട്ടകളിലോ കാണുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടെണ്ടാതാണ്.

    ReplyDelete