Translate

Friday, June 1, 2012

വാരാന്ത്യ വായന: Week 22 of 2012


But in these cases
We still have judgment here; that we but teach
Bloody instructions, which, being taught, return
To plague the inventor: this even-handed justice
Commends th' ingredience of our poison'd chalice
To our own lips.

മാക്ബെത്തിന്റെ ശൈലിയില്‍ ചിന്തിക്കേണ്ട അവസ്തയിലാണ് ഇന്ന് കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. അതിന്റെ നടുവിലും കോടിയേരിയെപോലെ ഒരു നേതാവ് “എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കൂടും” എന്ന് പറയുമ്പോള്‍, ചിരിക്കണോ, അതോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് കേരളത്തിലെ നിഷ്പക്ഷമതികള്‍.

ടി.പി. വധത്തിനു ശേക്ഷം കേരളത്തിലുണ്ടായ രാഷ്ട്രീയസുനാമി തുടരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബിലാത്തി വാരാന്ത്യത്തില്‍ കൂടുതലും ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ലേഖനങ്ങളാണ്.

മറ്റു വിഷയങ്ങളെ തീരെ അവഗണിച്ചിട്ടില്ല.

നിങ്ങളുടെ ഈ വാരാന്ത്യം ഒരു മികച്ച വായനാനുഭാവമാക്കുവാന്‍ ഞങ്ങള്‍ പതിവുപോലെ ശ്രമിച്ചിട്ടുണ്ട്.


എല്ലാവര്ക്കും നല്ല വാരാന്ത്യം നേര്‍ന്നുകൊണ്ട്,

അലക്സ്‌ കണിയാംപറമ്പില്‍, ബിലാത്തി വാരാന്ത്യം
Email: bilathivaarandhyam@gmail.com

3 comments:

  1. 'ബിലാത്തി വാരാന്ത്യം' കെട്ടിലും മട്ടിലും വളരെ മനോഹരം ആയിരിക്കുന്നു. കേരളത്തിലെ കമുനിസ്ടുകരെ യഥാര്‍ത്ഥ കമുനിസ്ടുകരില്‍ നിന്നും വേറിട്ട്‌ കാണരുത്. കമുനിസ്തു പാര്‍ട്ടി ഒരിക്കലും അവകാശപ്പെട്ടിട്ടില്ല അവര്‍ ഗാന്ധി മാര്‍ഗം പിന്‍ തുടരുന്നവര്‍ ആണെന്ന്. തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്നും മറ്റും പറഞ്ഞ അവരുടെ വല്യ നേതാക്കള്‍ 'നെല്ലിനകത്തെ കള പറിച്ചു കളയുമ്പോള്‍ കുറെ നല്ല നെല്ലും കൂടി പിഴുതു പോയേക്കാം, പക്ഷെ അതിനെ ഓര്‍ത്തു ദുഖിക്കേണ്ട, കള പോയി കഴിയുമ്പോള്‍ ബാക്കി ഉള്ള നെല്‍ച്ചെടി തഴച്ചു വളരും' എന്നും 'നെല്ലിനിടയിലെ കളകള്‍ തനിയെ നശിച്ചു പോകും എന്ന് കരുതുന്നത് വിഡ്ഢിത്തം ആണ്. അതിനെ പറിച്ചു കളയാതെ അത് നശിച്ചു പോകില്ല' എന്നും ഒക്കെയാണ് പറഞ്ഞിട്ടുള്ളത്. അവരുടെ ദൃഷ്ടിയില്‍ കമുനിസ്ടുകര്‍ അല്ലാത്തവര്‍ എല്ലാവരും വര്‍ഗ ശത്രുക്കള്‍ ആണ്. ശത്രുക്കളെ എന്ത് മാര്‍ഗം ഉപയോഗിച്ചും നശിപ്പിക്കണം എന്നതാണ് അവരുടെ ലക്‌ഷ്യം. അധികാരം പിടിച്ചു എടുക്കാന്‍ അവര്‍ എന്ത് അടവും എടുക്കും. എന്ത് നുണയും പറയും. അവര്‍ക്ക് മാര്‍ഗം അല്ല ലക്‌ഷ്യം ആണ് പ്രധാനം. ജനാധിപത്യത്തില്‍ അധികാരം പിടിചെടുക്കണമെങ്കില്‍ election മത്സരിച്ചു ജെയിക്കും. പക്ഷെ അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്ന് എങ്ങും പറഞ്ഞിട്ടില്ല. അവര്‍ക്ക് കോടതികളെയോ മറ്റു ജെനാധിപത്യ സംവിധാനങ്ങളെയോ വിശ്വാസം ഇല്ല. ഇതൊന്നും മനസിലാക്കാതെ കമുനിസത്തെ പറ്റി പഠിക്കാതെ ആരും അവരെ വിലയിരുത്തരുത്‌. അവര്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു എന്നും കൊലപാതക രാഷ്ട്രീയം അവരുടെ രീതിയല്ല എന്നും ഒക്കെ വിശ്വസിച്ചിരിക്കുന്ന നമ്മളൊക്കെ ആണ് വിഡ്ഢികള്‍. 'നിങ്ങള്‍ക്ക് ആര്‍ക്കും ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിഞ്ഞു കൂടാ' എന്ന് അവരുടെ നേതാവ് പറഞ്ഞത് തികച്ചും ശെരിയാണ്‌. മാവോ സുക്തങ്ങള്‍ വായിച്ചവര്‍ ആരും marxist party കേരളത്തില്‍ പറയുന്നത് വിശ്വസിക്കുക ഇല്ല. കേരളത്തില്‍ ജനാധിപത്യ വ്യവസ്ഥിതി ആയതിനാല്‍ അവര്‍ ജനാധിപത്യത്തിന്റെ മുഖം മൂടി അണിഞ്ഞു നടക്കുന്നു. അവര്‍ക്കൊരിക്കലും ജനാധിപത്യത്തിന്‍റെ ഭാഗം ആകാന്‍ ഒക്കുക ഇല്ല. ഇത് ജെനങ്ങള്‍ തിരിച്ചറിയാതിടത്തോളം നാള്‍ അവര്‍ കൊലപാതക രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കും. നക്സലുകളെ അടിച്ചൊതുക്കിയത് പോലെ ഇവരെ മൊത്തമായി അടിചോതുക്കിയില്ലെങ്കില്‍ ഇനിയും ചോര പുഴ ഒഴുകും.

    ReplyDelete
  2. എനിക്കറിയില്ലാത്ത ചന്രശേഖരന്‍ ടീ .പീ

    ഇതിലും യെഥാര്‍ത്ഥ പ്രതിയൊന്നും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല . നേതാക്കന്മാരുടെ മുന്‍‌കൂര്‍ തീരുമാനം പോലെ ചിലര് മൊഴിപറഞ്ഞു ശിക്ഷ ഏറ്റുവാങ്ങിയേക്കാം. പൈസയിക്ക് വേണ്ടി , കോലചെയ്യാന്‍ ആളുള്ളിടത്തു , ജയിളില്‍ പോകാനും ആളെ കിട്ടും .
    നമ്മള്‍ മറന്ന , സുകുമാരക്കുറുപ്പും , മൂന്നാറും , കാണിച്ചകുലങ്ങരയും,കെ .പീ .യോഹന്നാന്‍റെ ഭൂമി കുംഭകോണവും, ശാരിയും ,രേജീനയും , മെര്‍ക്കിസ്ട്ടന്‍ എസ്റ്റേറ്റും , ഹാരിസണ്‍ റബ്ബര്‍ തോട്ടവും , മുത്തൂട്ടു പോളും, അഭയയും , ഫാരീസും ,മണിച്ചനും , ദ്രവ്യനും , ഹര്ഷത് മേത്തയും ,ലാവിലിന്‍ കേസും , സാന്‍ഡിയാഗോ മാര്‍ട്ടിനും ,സത്യം രാജുവും , ലാബെല്ലാ രാജനും ,മാറാടും ,ഗുജറാത്തും ....... പോലെ ഇതും മറക്കും . ആര്‍ക്കും ആരോടും സ്നേഹമില്ല . എല്ലാം അഭിനയം മാത്രം .

    ശാന്തം സിനിമയിലെ ഈ പട്ടു പോലൊന്ന് ചന്ദ്രശേഖരനെക്കുരിച്ചും ചന്ദ്ര ന്‍റെ അമ്മ, ചന്ദ്രന്‍റെ ചെറുപ്പത്തില്‍ പാടിയിട്ടുണ്ടായിരിക്കാം .


    ആറ്റു നോറ്റു ണ്ടായോരുണ്ണി
    അമ്മ കാത്തു കാത്തുണ്ടയോരുണ്ണി
    അമ്പോറ്റി കണ്ണന്‍റെ മുന്‍പില്‍
    അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം
    ചോടൊന്നു വയ്ക്കുമ്പോ അമ്മക്ക് നെഞ്ചില്‍
    കുളിരാം കുരുന്നാകും ഉണ്ണി

    കൊഞ്ചുന്ന കിങ്ങിണി കെട്ടിതാരം അമ്മ
    മോതിരം ഇട്ടു തരാം
    നാക്കത്തു തേനും വയമ്പും തേച്ചമ്മ
    മാറോടു ചേര്‍ത്തുരക്കാം
    കൈ വളരുന്നതും കല്‍ വളരുന്നതും
    കണ്ടോണ്ടാമ്മ ഇരിക്കാം (2)
    (ആറ്റുനോറ്റു )
    വീടോളും നീ തെളിഞ്ഞുണരുണ്ണി
    നടോളം നീ വളര്
    മണ്ണോളും നീ ക്ഷെമിക്കാന്‍ പഠിക്കുണ്ണി
    അമ്മയോളം നീ സഹിക്ക

    സ്നേഹം കൊണ്ടൊരു തോണി ഉണ്ടാക്കു
    കാലത്തിന്‍ അറ്റത്തു പോകാന്‍ (2)
    (ആറ്റു നോറ്റു

    മണിയുടെ പ്രസംഗവും മണ്ടത്തരമോ , അബദ്ധമോ അല്ല , വളരെ കരുതികൂട്ടി പറഞ്ഞതാണ് . അക്കാലത്തെ അച്ചുതാനന്തന്റെ മനസാക്ഷി സൂക്ഷിപ്പുകരാനാണ് ഈ മണി . ഇങ്ങനെ പ്രസഗിച്ചാല്‍ , പുനരന്വാഷണം വരുമെന്നും , അതിലൂടെ അന്നത്തെ നേതാവ് അച്ചുതനന്തനെ കുടുക്കാംഎന്നും മണിക്ക് നന്നായി അറിയാം

    ReplyDelete
  3. ജോണികുട്ടന്‍June 2, 2012 at 1:45 PM

    മുന്‍പൊക്കെ നുണ പറയുന്നവരെ ബാംഗ്ലൂര്‍ കൊണ്ട് പോയി മയക്കു മരുന്ന് കുത്തി വെച്ച് narco analysis എന്ന് പേരുള്ള ചെലവ് കൂടിയ പരിശോധന നടത്തിയാല്‍ മാത്രമേ അവരില്‍ നിന്നും എന്തെങ്കിലും സത്യം പുറത്തു വരുമായിരുന്നുള്ളൂ. ഈ സഖാക്കളുടെ കാര്യത്തില്‍ ആണെങ്കില്‍ മൂന്നാം മുറയും വേണ്ട, വില കൂടിയ മയക്കു മരുന്നും വേണ്ട, കുറെ നാടന്‍ അകത്തു ചെന്നാല്‍ തന്നെ മണി മണി ആയിട്ടല്ലേ സത്യം പുറത്തു വരുന്നത്? ബാക്കി ഉള്ള സഖാക്കളേ കൂടി വിളിച്ചു ഓരോ പയിന്റു വാങ്ങി കൊടുത്തു മൊഴി എടുത്താല്‍ മതി. ഉള്ള സത്യമെല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞു കൊള്ളും.

    ReplyDelete