Translate

Thursday, June 21, 2012

അക്കര വാര്‍ത്തകള്‍
Compiled by John Thomas
Source: Soul and Vision (www.soulandvision.blogspot.com)

ഫോട്ടോ: സീറോ മലബാര്‍ വോയ്‌സ്, യുസ്എ (സൂക്ഷിച്ചു നോക്കിയാല്‍ വിഗ്രഹ ആരാധന നടത്തുന്നത് സീറോമലബാര്‍ സഭാധികാരിയും കാഞ്ഞിരപള്ളി മെത്രാനുമാണെന്നു നിസംശയം പറയാം.)
കോപ്പെല്‍(USA): മെയ് 20-ന് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍ ബി. അങ്ങാടിയത്ത് നടത്തിയ പ്രസംഗം ഇടവകാംഗങ്ങളുടെ വിശ്വാസത്തെയും മതവികാരത്തേയും വ്രണപ്പെടുത്തി. ഇടവകയിലെ ഒരംഗം ലോക്കല്‍ പോലിസിനെ വിളിച്ചു വരുത്തി. ക്രൂശിതരൂപംനീക്കംചെയ്തു തല്‍സ്ഥാനത്തു താമര കുരിശു സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആജ്ഞാനുവര്‍ത്തികളായ പുരോഹിതരും ബി.അങ്ങാടിയത്തും USA യില്‍ നടത്തുന്ന രഹസ്യ അജണ്ട
യുടെ ഭാഗമായിരുന്നു പ്രസംഗത്തിലെ പ്രതിപാദ്യ വിഷയം.
കല്‍ദായവാദത്തോടു സഹകരിക്കുന്നവരല്ല കോപ്പേല്‍ പള്ളി നിര്‍മ്മിച്ച അവിടത്തെ ഇടവകക്കാര്‍. പള്ളിപണിക്കു നേതൃത്വം കൊടുത്ത മുന്‍വികാരി ഫാ. സജി്ക്ക് ഇടവകകാരുടെ അഭിപ്രായങ്ങളെ മറികടന്ന് ബിഷപ്പിന്റെ അജ നടപ്പിലാക്കുവാന്‍ സാധിച്ചില്ല. നീതിക്കു ചേരാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു ബി. അങ്ങാടിയത്ത് അദ്ദേഹത്തെ നാടുകടത്തി.
 ഈ സംഭവത്തില്‍ ഇടവകാംഗങ്ങള്‍ക്കിടയിലുായ രോഷം കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് വിശ്വാസത്തെയും മതവികാരങ്ങളേയും വ്രണപ്പെടുത്തുന്ന രീതിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം. അത് ഇടവാംഗങ്ങള്‍ക്കു ഉള്‍ക്കൊള്ളാന് ‍കഴിഞ്ഞില്ല. കേരളത്തിലെ സീറോമലബാര്‍ ബിഷപ്പുമാരുടെ സിനഡ് ഇതൊന്നും അറിഞ്ഞില്ലയെന്നമട്ടില്‍ തന്ത്രപുര്‍വ്വം മാറി നില്‍ക്കുന്നു. കല്‍ദായവല്‍ക്കരണം നിര്‍ബന്ധിതമാക്കുവാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണോയെന്ന് ജനം സംശയിക്കുന്നു.
 ക്രിസ്തുവിന്റെ ക്രൂശിതമരണത്തിന്റെ പ്രതീകമായ ക്രൂശിതരൂപത്തെ തഴഞ്ഞുകൊണ്ട് കെട്ടുകഥകള്‍ക്കു സമാനമായ മറ്റൊന്നിനെ സ്വീകരിക്കുവാന്‍ ഒരുക്രിസ്ത്യാനിക്ക് എങ്ങനെ സാധിക്കും?
പുരോഹിതരും മെത്രാനും കര്‍ദ്ദിനള്‍മാാരും വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങള്‍ പറയുബോള്‍ ജനങ്ങള്‍ അതുതിരിച്ചറിയുന്നു. അവര്‍ പറയുന്നത് ജനം കണ്ണടച്ചു വിശ്വസിക്കണമോ ? ഇത് കാലത്തിന്റെ ചോദ്യ ചിന്ഹമാണ്.
ഇത് അല്മായരെ മാത്രം അലട്ടുന്ന പ്രശ്‌നമല്ലാ. സഭയിലെ വൈദിക- സന്ന്യസ്തരെയും വിശ്വാസസംഘട്ടനത്തിലേയ്ക്കു നയിക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. വേറെ പോവഴികള്‍ കാണാത്ത വൈദികര്‍ ഇതു ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. സംഘര്‍ഷത്തിന്റെ വിത്തു പാകുന്നു.
 അപകടം തിരിച്ചറിയുന്ന ചില വൈദികര്‍ സാധിക്കാവുന്ന രീതിയില്‍ പ്രതിഷേധിിക്കുന്നു. ഇതാണ് ടൊറൊന്റോയില്‍ സംഭവിച്ചത് . കഴിഞ്ഞ വിദേശപര്യടനത്തിനിടയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി ടൊറൊന്റോയിലെ സീറോമലബാര്‍ സമൂഹം സന്ദര്‍ശിച്ചു പരിഷ്കൃത രീതിയില്‍ വി. ബലിഅര്‍പ്പിച്ചു. അതേരീതിയില്‍ കാനഡയില്‍ വി.കുര്‍ബാന അര്‍പ്പിച്ചാല്‍ മതിയെന്നു കല്‍്പ്പിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ അപരിചിതമായ ഈ കുര്‍ബാനക്രമത്തോടു ജനവും വികാരി ഫാ് ജെയിംസ് ചേരിക്കലും വിയോജിപ്പു പ്രകടിപ്പിച്ചു. കുപിതനായ കര്‍ദ്ദിനാള്‍ പൊതുയോഗ സമക്ഷം ഫാ.ജെയിംസിനെ ആക്ഷേപിക്കുകയും ഭിഷണിപ്പെടുത്തുകയും ചെയ്തിനെ തുടര്‍ന്നു ഫാ. ജെയിംസ,് വികാരിസ്ഥാനം രാജിവച്ച് സ്ഥലം വിട്ടു. കല്‍ദായവാദത്തിന്റെ കാണാപുറങ്ങള്‍!

4 comments:

  1. what a great presentation of truth. It is so true that the power mongers kill the peace of the community. Every one has to realize this truth. Fr, Cherikkal CMI was doing great job for the Toronto community. It was not correct that Cardinal Mar alencherry abused him in front of the public.Truth will come out as wild fire one day, though many hands try to hide it out.

    ReplyDelete
  2. താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന്‍ അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്‌സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?

    കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.

    ReplyDelete
  3. മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയത്ത് അടക്കമുള്ള അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായ ബിഷപ്പുമാരും കൂടി സീറോ മലബാര്‍ വിശ്വാസികളെ അറിഞ്ഞുകൊണ്ട് വഴി തെറ്റിക്കുകയാണെന്നുള്ളത് വെറുമൊരു സത്യം മാത്രമാണ്. കല്‍ദായ കത്തോലിക്കാ സഭയിലോ, അമേരിക്കയിലെ വിവിധ കല്ദായാ കത്തോലിക്കാ ദേവാലയങ്ങളിലോ ഇല്ലാത്ത ആചാരങ്ങളും രീതികളുമാണ് കല്‍ദായ ആരാധന ക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ മാര്‍ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.

    കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്‌സ്് എഴുതിയത് എത്രയോ സത്യം. ജര്‍മനിയില്‍ സീറോമലബാര്‍ ഇടവകയില്ല. നിയമമനുസരിച്ചു ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്മുണിററിയെയുള്ളു. അതിന്റെ കീഴില്‍ വിവിധ റീത്തുകാര്‍ പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ മത ക്രമങ്ങള്‍ നടത്തുവാന്‍ തദ്ദേശ സഭ അനുവാദം കൊടുത്തിട്ടു്. മതക്രമങ്ങള്‍ നടത്തുന്ന പുരോഹിതര്‍ അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൈപറ്റുന്നു.
    ഈ സമൂഹ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ അതു ഇടവകയാണെന്നു അസത്യം പറയുകയും പ്രചരിപ്പിക്കുകയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

    കള്ളം പറയുന്ന പുരോഹിതര്‍ കള്ള പുരോഹിതമാരാണ്. അവരുടെകൂടെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കൂട്ടു കൂടിയിരിക്കുന്നത്.

    ഇത് അമേരിക്കയിലെ പ്രശ്‌നങ്ങളെപോലെ ജര്‍മ്മനിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കും.

    ReplyDelete
  4. യൂറോയുടെ മൂല്യം കൂടുന്നു. കല്‍ദായവാദിയായ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കോളോണിലും ഫ്രാങ്ക്ഫുര്‍ട്ടിലും യൂറോക്കുവേി പരക്കം പായുന്നു.

    വേണ്ടി വന്നാല്‍ സീറോമലബാര്‍ കോന്തമാരുടെ പരിപ്പു ഇളക്കാന്‍ ജര്‍മ്മനിയിലെ കള്ള പുരോഹിതരുമായി രഹസ്യ കരാറുകള്‍ ഉാക്കുക എന്നതാണ് സന്ദര്‍ശന ഉദ്ദേശം എന്നറിയുന്നു.

    പ്രതികരിക്കുവാന്‍ കഴിവില്ലാത്ത കോന്തമാരാണ് ജര്‍മ്മനിയിലെ സീറാമലബാറികള്‍. ഇവറ്റകള്‍ ഈയടുത്ത ദിവസങ്ങളില്‍ ബിജെപി കുരിശുപിടിച്ചു നടക്കുന്ന കാഴ്ച്ചകാണാം.

    ആലംഞ്ചേരിയുടെ സഹോദരവൈദികന്‍ ക്രൂശിത രൂപത്തെ നോക്കി അതുചത്തശവമാണെന്നു പറഞ്ഞതുപോലെ ഈ കല്‍ദായവാദി കര്‍ദ്ദിനാള്‍ പറയാതിരുന്നാല്‍ ഭാഗ്യം!

    ഒരു സീറോ മലബാറി

    ReplyDelete