Translate

Saturday, June 9, 2012

കേരളവും ക്രൈസ്തവ സഭയും

തൃശൂര് നിന്നും പ്രസധീകരിക്കുന്ന ഓപ്പണ്‍ പേജ് എന്ന പത്രത്തില്‍ കണ്ട സാമാന്ന്യം നീണ്ട ഒരു ലേഖനം (ലേഖകന്‍: ബ്രദര്‍ കുരിയാക്കോസ് അരങ്ങാശ്ശേരി, കോട്ടപ്പടി) ഇവിടെ പ്രസധീകരിക്കുന്നു. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കാമല്ലോ. – Administrator.

ആദിമസഭ എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത്?

ആദിമസഭയില്‍ ജാതിയെന്നോ, മതമെന്നോ രാജ്യമെന്നോ, മുതലാളിയെന്നോ, തൊഴിലാളിയെന്നോ, രാഷ്ട്രീയക്കാരനെന്നോ, രാഷ്ട്രീയം ഇല്ലാത്തവനെന്നോ എന്നൊന്നുമില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയാണ് ആദിമസഭ അല്ലെങ്കില്‍ ദൈവസഭയെന്നു പറയുന്നത്. ഇവര്‍ യേശുക്രിസ്തുവിനെ ലോകരക്ഷകനും മധ്യസ്ഥനുമാണെന്ന് വിശ്വസിച്ചിരുന്നു. ഇവര്‍ ദൈവകല്‍പ്പനയനുസരിച്ച് ജീവിക്കുന്നവരായിരുന്നു. ഇവര്‍ ദൈവവിശ്വാസികളായിരുന്നു. ഈ കൂട്ടായ്മയിലുള്ളവരുടെയെല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഓരോ കൂട്ടായ്മയിലും അവരെ നിയന്ത്രിക്കാന്‍ ഒരു മൂപ്പനെ കൂട്ടായ്മയില്‍ നിന്ന് തെരഞ്ഞെടുത്തിരുന്നു. ഇങ്ങനെയുള്ള ഈ സഭയില്‍ ''എല്ലാ വസ്തുക്കളും അവര്‍ക്ക് പൊതുവായിരുന്നു. ആരും ഒന്നും സ്വന്തമെന്ന് കരുതിയിരുന്നില്ല. അവര്‍ തങ്ങളുടെ ആവശ്യാനുസരണം എല്ലാവര്‍ക്കുമായി പങ്കിടുകയും ചെയ്തുകൊണ്ടിരുന്നു.'' വിശുദ്ധ ബൈബിള്‍ വചനമാണ്. അപ്പസ്‌തോലപ്രവര്‍ത്തികള്‍ 2-ല്‍ 44-46 വരെ ഇതായിരുന്നു ആദിമസഭ അതായത് ദൈവസഭ.

ഈ സഭയില്‍ ചിലര്‍ ഓരോ നിയമങ്ങളും, ഓരോ പരിഷ്‌ക്കാരങ്ങളും വരുത്തുമ്പോഴൊക്കെയും സഭകള്‍ തെറ്റി പിരിയാറുണ്ടായിരുന്നു. അങ്ങനെ ഇപ്പോള്‍ ലോകത്ത് യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന പല പേരിലും അറിയപ്പെടുന്ന 29,000 സഭകള്‍ ഉണ്ടെന്ന് കണക്കാക്കുന്നു. ഈ സഭകള്‍ തമ്മില്‍ എതിരാളികളെപ്പോലെയാണ് പെരുമാറുന്നത്. എന്നാല്‍ വിശ്വമതങ്ങളുടെ സംഗമസ്ഥാനമായ ഭാരതത്തിലെ ക്രൈസ്തവസമുദായത്തിന് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന്റെ ‘Glimpses of World History’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു. ഇംഗ്ലണ്ടിലോ പശ്ചിമയൂറോപ്പിലോ ക്രിസ്തുമതം ചെന്നെത്തുന്നതിന് മുമ്പ് റോമായില്‍ പോലും അതു നിന്ദ്യവും നിഷിദ്ധവുമായിരുന്ന കാലത്ത് ഇന്ത്യയില്‍ ക്രിസ്തുമതം വന്നുവെന്ന കാര്യം നിങ്ങളെ വിസ്മയിപ്പിച്ചേക്കാം. ക്രിസ്തുവിന്റെ മരണം കഴിഞ്ഞ് നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ ദക്ഷിണേന്ത്യയില്‍ വന്നു. അവരെ സൗഹാര്‍ദ്ദപൂര്‍വ്വം സ്വീകരിക്കപ്പെട്ടു. അവരുടെ പുതിയ വിശ്വാസം പ്രചരിപ്പിക്കുവാന്‍ അനുവാദം നല്‍കപ്പെടുകയും ചെയ്തു. യൂറോപ്പില്‍ ഇന്ന് നിലവിലില്ലാത്ത പുരാതന ക്രൈസ്തവ രീതികളില്‍പ്പെട്ടവരാണ് ഇവരില്‍ അധികവും എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.

ഭാരതത്തില്‍ സഭ വന്നത് എങ്ങനെ?

ചരിത്രസത്യങ്ങള്‍ സ്ഥാപിതതാല്പര്യങ്ങള്‍ക്കും സങ്കുചിതമായ ചിന്താഗതികള്‍ക്കുംവേണ്ടി വളച്ചൊടിച്ച് നിഷേധാത്മകസമീപനം കൈക്കൊണ്ടാല്‍ സത്യം സത്യമല്ലാതാകുന്നില്ല. ലത്തീന്‍ ഭാഷയില്‍ ഒരു ചൊല്ലുണ്ട്. അതിന്റെ അര്‍ത്ഥമിതാണ്: “വാദിച്ച് നിഷേധിക്കുന്നത് ഒരു യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കുന്നില്ല.” തോമസ് വരുന്നതിന്റെ മുമ്പുതന്നെ യഹൂദന്മാര്‍ ഇന്ത്യയില്‍ കച്ചവടത്തിനെത്തിയിട്ടുണ്ട്. എ.ഡി. ഒമ്പതാം ശതകത്തില്‍ എഡേസ്സയില്‍ ബര്‍ദേസാന്‍ എന്ന ചരിത്രകാരന്‍ സുറിയാനി ഭാഷയില്‍ രചിച്ച 'ആക്ട് ഓഫ് സെന്റ് തോമസ്' എന്ന ഗ്രന്ഥമാണ് തോമാശ്ലീഹായുടെ ഭാരതസന്ദര്‍ശനത്തെക്കുറിച്ചുള്ള ആധികാരിക രേഖകളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഇതിലെ വിവരണമനുസരിച്ച് ഹാബാന്‍ എന്ന യഹൂദ വ്യാപാരിയോടൊത്ത് തുര്‍ക്കിയില്‍ നിന്ന് തോമാശ്ലീഹാ അഫ്ഗാനിസ്ഥാനില്‍ ഗൊണ്ടാഫറസ് രാജാവിന്റെ അരികിലെത്തിച്ചേര്‍ന്നു. തക്ഷശില ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഈ രാജാവ് എഡി 50-ല്‍ ഉണ്ടായിരുന്നതായി ചരിത്രരേഖകള്‍ ലഭിച്ചിട്ടുണ്ട്. ഗൊണ്ടാഫറസ് രാജാവ് തോമാശ്ലീഹായുടെ പക്കല്‍നിന്നും മാമ്മോദീസാ സ്വീകരിച്ചശേഷം അപ്പോസ്തലന്‍ കപ്പല്‍ മാര്‍ഗ്ഗം കൊടുങ്ങല്ലൂരിലെത്തിച്ചേര്‍ന്നു. ശ്ലീഹായുടെ പഠിപ്പിക്കല്‍ (മല്‍പാനുസൊദശ്ലീഹ) എന്ന പേരില്‍ അതിപുരാതനമായ ഒരു സുറിയാനി ഗ്രന്ഥമുണ്ട്. അതില്‍ ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എവിടെയെല്ലാം പ്രവര്‍ത്തനം നടത്തിയെന്ന് പറയുന്നുണ്ട്. സെന്റ് തോമസിനെപ്പറ്റി ഇങ്ങനെ പറയുന്നു. ''ഹിന്ദുസ്ഥാനും, അറബിക്കടല്‍ വരെയുള്ള സകല ദേശങ്ങളും അവിടെ സഭ സ്ഥാപിക്കുകയും അതിന്റെ ഭരണകര്‍ത്താവും നേതാവുമായിരിക്കുന്ന തോമായില്‍ നിന്ന് പൗരോഹിത്യകൈവെപ്പ് പ്രാപിച്ചു.'' ചരിത്രകാരന്‍ വളരെയധികം വിലകല്‍പ്പിക്കുന്ന ഗ്രന്ഥമാണ് ഇത് - Doctrines of Apostles.

എഡി 52-ല്‍ കൊടുങ്ങല്ലൂരില്‍ തോമാശ്ലീഹ എത്തിച്ചേര്‍ന്നതുകൊണ്ടുതന്നെ അവിടെ സ്ഥിരതാമസമാക്കിയിരുന്നു. യഹൂദര്‍ക്കിടയില്‍ ക്രിസ്തുസന്ദേശം പ്രചരിപ്പിക്കാനായിരിക്കാമെന്നാണ് നിഗമനം. യഹൂദരുടെ പള്ളി ഇന്നും കൊച്ചിയിലുണ്ട്. എട്ടാമന്‍ മാര്‍പാപ്പയുടെ കാലത്ത് ജീവിച്ചിരുന്ന അസസൊമാന്‍ എന്ന പ്രശസ്ത റോമന്‍ കത്തോലിക്ക പണ്ഡിതന്‍ ലത്തീനില്‍ പ്രസിദ്ധം ചെയ്ത Oriental Collections എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു. ''അന്തോക്യാ മുതല്‍ ചൈനയിലെ വന്‍കോട്ട വരെയുള്ള പൗരസ്ത്യ അഥവാ കല്‍ദായ ക്രിസ്ത്യാനികള്‍ എല്ലാവരും തോമാശ്ലീഹായെ അവരുടെ വലിയ അപ്പോസ്തലനായി ഘോഷിക്കുന്നു.'' കാരണം, പത്രോസ് ശ്ലീഹ നേരിട്ട് സുവിശേഷപ്രചരണത്തിന് തോമാശ്ലീഹായെ നിയമിച്ചതായി ഒരു ഗ്രന്ഥത്തിലുമില്ല. എന്നാല്‍ റോമാസഭയുടെ അപ്രമാദിത്തം മധ്യകാലഘട്ടങ്ങളിലെ പോപ്പുമാര്‍ അടിവരയിട്ട് യൂറോപ്പിലെ ക്രൈസ്തവരെ ബോധ്യപ്പെടുത്തിയിരുന്നത് പത്രോസിന്റെ റോമാസിംഹാസനാനുയായികളാണ് കത്തോലിക്കരെന്നും, അവരാണ് യഥാര്‍ത്ഥ ക്രൈസ്തവ സഭാവിശ്വാസികളെന്നുമുള്ള ധാരണ പാശ്ചാത്യലോകത്ത് പരന്നിരുന്നു.

കേരളത്തില്‍ പുരോഹിതന്മാരും മെത്രാന്മാരും ആദ്യമായി വന്നത് എപ്പോള്‍?

ക്‌നായി തൊമ്മന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാന തോമ എഡി 345-ല്‍ ഒരു സംഘം സുറിയാനി സഭാംഗങ്ങളുമായി കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങി. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ നടന്നിരുന്ന ഭീകരമായ ക്രൈസ്തവമത മര്‍ദ്ദനങ്ങളില്‍ നിന്ന് പലായനം ചെയ്ത് എത്തിയതാണിവര്‍ എന്നും വിശ്വസിക്കപ്പെടുന്നു. ആ കൂട്ടത്തില്‍ ചില പുരോഹിതരും മെത്രാനുമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ചേരമാന്‍ പെരുമാള്‍ കല്‍പ്പിച്ചരുളി നല്‍കിയ ചെപ്പേടുകള്‍ അക്കാലത്ത് കല്‍ദായ സുറിയാനി ക്രിസ്ത്യാനികളുടെ കേരളത്തിലെ ഉന്നതനിലയെക്കുറിച്ച് വ്യക്തമായി രൂപം നല്‍കുന്നുണ്ട്. ഈ ചെപ്പേടുകള്‍ പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്‌ക്കന്‍ പുരോഹിതരുടെ പക്കല്‍ എത്തിച്ചേര്‍ന്നു. 1806-ല്‍ റവ. സി. ബുക്കാനന്റെ നിര്‍ദ്ദേശപ്രകാരം ബ്രിട്ടീഷ് റെസിഡന്റായിരുന്ന കേണല്‍ മെക്കാളെ ഇവ കണ്ടുപിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല. ഇപ്പോള്‍ ഇവ എവിടെയാണെന്ന് അജ്ഞാതമാണ്. എ.ഡി. 1288-ലും എഡി 1298-ലും തെക്കെ ഇന്ത്യ സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന ഇറ്റാലിയന്‍ യാത്രികന്‍ മലബാറിലുള്ള ക്രിസ്ത്യാനികള്‍ പൗരസ്ത്യ സുറിയാനി (നെസ്‌തോറിയന്‍) സഭയില്‍പ്പെട്ടവരാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എഡി 1302 നവംബര്‍ പതിനെട്ടാം തീയതി ബോണിഫസ് എട്ടാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച Oriental Collections എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ റോമിലെ മാര്‍പാപ്പയുടെ അപ്രമാദിത്വം എടുത്തുകാട്ടുകയുണ്ടായി. അതോടെ ഏറ്റവും പരിശുദ്ധമായ സഭ കത്തോലിക്കാസഭ മാത്രമേയുള്ളുവെന്നും രക്ഷയും, പാപമോചനവും ആ സഭയിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും പാശ്ചാത്യ ക്രൈസ്തവരെ സഭ പഠിപ്പിച്ചു. ഈ സഭയോട് ഭീതിജനകമായ ഒരു വിശ്വാസം ഊട്ടിയുറപ്പിക്കുവാന്‍ റോമിന് സാധിച്ചു.

തോമാശ്ലീഹായുടെ സഭ റോമാസഭയായി മാറിയത് എപ്പോള്‍?

ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ തുറമുഖമായിരുന്നു കൊടുങ്ങല്ലൂര്‍. ബി.സി. 973-ല്‍ ശലമോന്‍ രാജാവിന്റെ വാണിജ്യകപ്പലുകള്‍ കൊടുങ്ങല്ലൂരില്‍ എത്തിയിരുന്നതായി രേഖകള്‍ കിട്ടിയിട്ടുണ്ട്. അക്കാലത്ത് ക്രിസ്ത്യാനികള്‍ക്ക് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയായിരുന്നു. സഭയെക്കുറിച്ചുള്ള അജ്ഞത നിമിത്തം കേരളത്തിലെ കല്‍ദായ സുറിയാനി സഭാവിശ്വാസികളായ ക്രൈസ്തവരെ വഴിതെറ്റിക്കുന്നതിനും, അങ്ങേയറ്റം ചൂഷണം ചെയ്യുന്നതിനും, സാമ്പത്തിക ലക്ഷ്യങ്ങളോടൊപ്പം മതമേഖലയിലും തങ്ങളുടെ കോളനിവാഴ്ച സ്ഥാപിക്കുന്നതിനും എ.ഡി 1498 വാസ്‌കോഡിഗാമ വന്നതു മുതല്‍ പോര്‍ച്ചുഗീസുകാര്‍ക്ക് സാധിച്ചു. കേരളത്തില്‍ ഒരു ക്രൈസ്തവസമൂഹത്തെ പരിപൂര്‍ണ്ണമായി റോമാസഭയ്ക്ക് കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യം അവര്‍ക്ക് സാധിച്ചുവെന്ന് പറയാം. ഇന്ത്യയില്‍ കാണുന്ന പള്ളികളെല്ലാം ഇവര്‍ വന്നതിനുശേഷം ഉണ്ടാക്കിയതാണ്.

ഇന്നത്തെ സഭ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഇന്ന് തൂമ്പയുടെ അല്ലെങ്കില്‍ കൈക്കോട്ടിന്റെ ജീവനാണ് സഭയ്ക്ക്. ആദിമസഭയ്ക്ക് വിപരീതമായിട്ടാണ് ഇന്ന് സഭകള്‍  പ്രവര്‍ത്തിക്കുന്നത്. കത്തോലിക്കാസഭയുടെ ആസ്തി ഇന്ന് വീതംവെച്ച് കൊടുത്താല്‍ കേരളത്തില്‍ ഇന്ന് പാവപ്പെട്ടവര്‍ ഉണ്ടാവുകയില്ല. ഇന്നും ജനങ്ങളുടെ ചോര യേശുവിന്റെ പേരും പറഞ്ഞ് ഊറ്റിക്കുടിക്കുന്ന സഭയാണ് കത്തോലിക്കാസഭ. പള്ളിയാണെങ്കിലും, മഠമാണെങ്കിലും ചുറ്റും മതില്‍ ആള്‍ ഉയരത്തില്‍ കെട്ടി വാച്ച്‌മേനെ വെച്ച് സുരക്ഷിതമാക്കുന്ന സഭ ഇതാണ് കത്തോലിക്കാസഭ. മറ്റുള്ളവര്‍ക്ക് ഒരു സഹായവും ചെയ്യുകയില്ല. ഇവര്‍ക്ക് ദൈവത്തില്‍ ഒരു വിശ്വാസവുമില്ല. കാശിലാണ് ആശ്വാസം. മഹാത്മാഗാന്ധി പറയുന്നു യേശുക്രിസ്തുവിനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ക്രിസ്ത്യാനികളെ ഞാന്‍ വെറുക്കുന്നു. ഇതുപോലെ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുതലാളിത്ത ഭരണത്തെ എതിര്‍ത്ത് പാവങ്ങളെ രക്ഷിക്കുന്ന പാവപ്പെട്ടവരുടെ പാര്‍ട്ടി ഇന്ന് അമ്പതിനായിരം കോടി രൂപയുടെ ആസ്തിയുണ്ടെന്ന് പറയപ്പെടുന്നു. ഇതാണോ പാവങ്ങളുടെ പാര്‍ട്ടി? കത്തോലിക്കാസഭയും കമ്യൂണിസ്റ്റ്പാര്‍ട്ടിയും ഒന്നുംതന്നെ ഒരുനാണയത്തിന്റെ രണ്ടുവശം മാത്രം. കത്തോലിക്കാസഭ എതിരാളികളെ കൊല്ലുന്നത് നേരിട്ടാണ്. ഉദാ: അഭയ, മേരിക്കുട്ടി എന്നിങ്ങനെയുള്ള അറിയപ്പെടുന്നതും, അറിയപ്പെടാത്തതും എത്രയെന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഇതുപോലെതന്നെ പുരോഹിതന്മാര്‍ക്ക് സുരക്ഷിതമായ സ്ഥലമാണ് പള്ളിയിലെ അള്‍ത്താര. ഇവിടെ കയറിനിന്ന് കുര്‍ബ്ബാനയുടെ മധ്യേ പുരോഹിതര്‍ക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച് മാനസികമായി ഇടിച്ച് താഴ്ത്തി സംസാരിക്കുക വഴി മരിച്ചയാളാണ് കണ്ണൂര്‍ജില്ലയിലെ തളിപ്പറമ്പിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത അരങ്ങിലെ ജയ്‌സണ്‍. ആത്മഹത്യ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതാരായാലും അവര്‍ മാപ്പ് അര്‍ഹിക്കാത്ത കുറ്റവാളിയാണ്. ജയ്‌സന്റെ മരണമൊഴി വ്യക്തമാക്കുന്നത് തന്റെ മരണത്തിന് ഉത്തരവാദി തന്റെ ഇടവകയായ തലശ്ശേരി രൂപതയിലെ പൊന്‍മല സെന്റ് ജോസഫ് പള്ളിയിലെ ഫാ. ഇഗ്നേഷ്യസ് എന്ന വികാരിയച്ചനാണെന്നാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ക്വട്ടേഷന്‍ കൊടുത്തും, നേരിട്ടും എതിരാളികളെ കൊല്ലുന്നു. എന്താണ് ഇതിന് കാരണം. ദൈവം എന്തുമാത്രം ഇവരെ സ്‌നേഹിക്കുന്നു. ആ ദൈവത്തെ ഇവര്‍ അറിയാത്തതുകൊണ്ട് മാത്രമാണ്. നാളെ മരിക്കുന്ന ഇവര്‍ ഇത് ചിന്തിക്കാതെ ഇന്ന് മറ്റുള്ളവരെ കൊന്ന് ജീവിക്കുന്നത് കാണുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം.

ഇന്ന് കാണുന്ന പുരോഹിതന്മാരെ പുരാതന സുറിയാനിസഭകളില്‍ അറിയപ്പെടുന്നത് ''കശീശ്ശാ'' എന്ന പേരിലാണ്. ഇതിന്റെ അക്ഷരാര്‍ത്ഥം ''മൂപ്പന്‍'' എന്നാണ്. ഗ്രീക്ക് ഭാഷയില്‍ ഇവരെ അറിയപ്പെടുന്നത് 'പ്രസബിറ്റര്‍' എന്നാണ്. ഇംഗ്ലീഷുകാര്‍ മാത്രമാണിവരെ പിടിച്ച് ഫാദര്‍ എന്നാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് മലയാളികള്‍ ഇവരെ അച്ചന്മാരാക്കി. എന്നാല്‍ മലയാളികള്‍ ഏതാണ്ട് 1500 വര്‍ഷത്തോളം തുടര്‍ച്ചയായി ഇവരെ സംബോധന ചെയ്തിരുന്നത് 'കത്തനാര്‍' എന്നായിരുന്നു. ഇതിന്റെ അര്‍ത്ഥം കര്‍ത്തകന്റെ ആള്‍ എന്നാണ്. ഇന്ന് ഈ വാക്ക് ഒരു പരിഹാസവാക്കായി കണക്കാക്കുന്നു.
കത്തോലിക്കാസഭയുടെ പുരോഹിതന്മാര്‍ക്ക് എന്തും പറയുവാനുള്ള സുരക്ഷിതമായ സ്ഥലം പള്ളിയിലെ അള്‍ത്താരയാണ്. ഇന്ന് വിശ്വാസികള്‍ ബൈബിള്‍ വായിച്ചറിഞ്ഞതുകൊണ്ട് ഇവര്‍ സഭയുടെ ശമ്പളക്കാരാണെന്നും ഇവര്‍ ദൈവത്തില്‍ വിശ്വാസമില്ലാത്തവരാണെന്നും മനസ്സിലാക്കിയതുകൊണ്ട് ഇവരെ അള്‍ത്താരയില്‍ വെച്ചു തന്നെ പ്രതികരിക്കാന്‍ തുടങ്ങി വിശ്വാസികള്‍. ദൈവശുശ്രൂഷ ചെയ്യുന്ന സഭയുടെ ജോലിക്കാരാണ് പുരോഹിതര്‍. കുര്‍ബ്ബാന തൊഴിലാളികള്‍ എന്ന് ഇവരെ വിളിക്കുവാനുള്ള അധികാരം സഭാവിശ്വാസികള്‍ക്കുണ്ട്.

തിരുസഭയിലുള്ളവര്‍ക്ക് പുരോഹിതനെയോ മെത്രാനെയോ പേടിക്കേണ്ട ആവശ്യമില്ല. ഇവര്‍ സഭയുടെ പ്രതിപുരുഷന്മാരാണ് ദൈവത്തിന്റേതല്ല. ദൈവം പ്രവര്‍ത്തിക്കുന്നത് വ്യക്തികളിലൂടെയാണ് അല്ലാതെ സഭയിലൂടെയല്ല. ഉദാ: വിശുദ്ധ ബൈബിളിലെ മോശ, നോഹ, അബ്രഹാം, യോന, ജോഷ്വാ ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ സൂര്യനും ചന്ദ്രനും ഒരു ദിവസം നിശ്ചലമായി അസ്തമിക്കാതെ നിന്നു. മറിയം ലോകരക്ഷകനായ യേശുക്രിസ്തുവിനെ പ്രസവിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മദര്‍ തെരേസ ഇവരൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴത്തെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ദൈവികമല്ല. ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. എല്ലാവരെയും പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുക, അപ്പോള്‍ ദൈവം നിങ്ങളിലൂടെ പ്രവര്‍ത്തിക്കും.

സഭയുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാനുള്ള അധികാരം ദൈവം എല്ലാ വിശ്വാസികള്‍ക്കും തന്നിട്ടുണ്ട്. വചനം പറയുന്നു ''പുറമെയുള്ളവരെ വിധിക്കാന്‍ എനിക്കെന്തു കാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത് പുറമേയുള്ളവരെ ദൈവം വിധിച്ചുകൊള്ളും. ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്ന് നീക്കിക്കളയുവാന്‍ 1 കൊറി. 5:13.'' സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ക്രൈസ്തവ വിശ്വാസിക്ക് അവകാശവും കടമയുമുണ്ടെന്ന് കാനോന്‍ നിയമം 15-ാം വകുപ്പ് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്.

("ഓപ്പണ്‍ പേജ്" എന്ന പ്രസധീകരണത്തില്‍ വന്ന ബ്രദര്‍ കുരിയാക്കോസ് അരങ്ങാശ്ശേരി, കോട്ടപ്പടി എഴുതിയ ലേഖനം)

5 comments:

  1. ഞാന്‍ കുറെ കാര്യങ്ങള്‍ e-mail ആയി അയച്ചിട്ടുണ്ട്. അതിനെ പറ്റി ഒരു discussion വെച്ചാല്‍ തരക്കേടില്ല.

    ReplyDelete
    Replies
    1. "നവീകരണ പ്രസ്ഥാനക്കാരോടുള്ള ചില സംശയങ്ങള്‍: Dr. Skylark" – ഈ ശീര്ഷകതിലുള്ള പോസ്റ്റ്‌ കാണുക. പോസ്റ്റിന്റെ ലിങ്ക്:

      http://almayasabdam.blogspot.co.uk/2012/06/dr-skylark.html

      Administrator

      Delete
    2. സ്വത്തെല്ലാം പത്രോസിന്റെ കൈവശമെങ്കില്‍ തൊഴിലാളിമുതലാളി വര്‍ഗമുണ്ടെന്നുവേണം വിചാരിക്കുവാന്‍. എങ്കില്‍ വത്തിക്കാനിലുള്ള ഇന്നത്തെ വലിയ മുക്കവനുമായി എന്തുവിത്യാസം?

      യഹൂദപാരമ്പര്യം പറഞ്ഞു പൌലോസും പത്രോസും തമ്മില്‍ അഭിപ്രായ വിത്യാസ്സവും കാണുന്നുണ്ട്. ഇതു അധികാര വടംവലിയും ഗ്രൂപ്പിസ്സവും ഒരു തരം രാഷ്ട്രീയവുമായി മാത്രമേ ചിന്തിക്കുവാന്‍ സാധിക്കുന്നുള്ളൂ.

      സ്വന്തം സ്വത്ത് കൈവശം വെച്ചുവെന്നു പറഞ്ഞു ഒരാളിനെ
      ശപിച്ചുകൊല്ലുന്ന പത്രോസ് എന്ന സഭ എന്തു ദൈവസഭയെന്നും മനസിലാകുന്നില്ല.

      ഈ ലേഖനത്തിലെ ചരിത്രം മൊത്തം വെറുംനുണകളും ഭാവനകളോടെ നെയ്തെടുത്തതുമാണ്. ഒരു കുടുംബ ചരിത്രത്തിനു പറ്റിയ ലേഖനമെന്നും പറയാം. ഇതിലെ ലേഖകന്‍തന്നെ ശരിയായി ഒരു പ്രാവിശ്യമെങ്കിലും സ്വന്തംലേഖനം വായിച്ചുവോയെന്നും
      സംശയമുണ്ട്. ഏതോ കുടുംബചരിത്രങ്ങളില്‍ നിന്നുള്ള കൊപ്പിയെന്നും തോന്നിപ്പോവും.

      ഉദാഹരണമായി ലേഖനത്തിന്റെ താഴെ കൊടുത്തിരിക്കുന്ന
      ഭാഗങ്ങള്‍ വായിക്കുക. "ബി.സി. 973-ല്‍ ശലമോന്‍ രാജാവിന്റെ വാണിജ്യകപ്പലുകള്‍ കൊടുങ്ങല്ലൂരില്‍ എത്തിയിരുന്നതായി രേഖകള്‍ കിട്ടിയിട്ടുണ്ട്. അക്കാലത്ത് ക്രിസ്ത്യാനികള്‍ക്ക് വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയായിരുന്നു" അക്കാലത്ത് എവിടെയായിരുന്നു ക്രിസ്ത്യാനികള്‍? മറ്റൊരു പുസ്തകത്തില്‍നിന്ന് പകര്‍ത്തിയപ്പോള്‍ ലേഖകന്‍ ഈ വക കാര്യങ്ങള്‍ ചിന്തിച്ചില്ല. എന്തു രേഖ, താളിയോലയിലോ, ചെപ്പെടോ? വെറുതെ അബദ്ധങ്ങള്‍ എഴുതാതെ ചരിത്രം ഒന്നു പഠിക്കൂ? ഗ്രന്ഥ കര്‍ത്താവേ?

      ഈ മൂപ്പന്‍സമ്പ്രദായം ഭാരതത്തില്‍ ആദികാലംമുതല്‍
      ജാതികളായ പറയ പുലയ ചണ്ടാല സമുദായങ്ങളില്‍ ഉണ്ടായിരുന്നു. കേരളത്തിലെ കല്‍ദായ വാദികളും ഓര്‍ത്തോഡോക്സ്കാരും വിശ്വാസികളെ പറ്റിക്കുവാന്‍ ഇങ്ങനെ ധാരാളം കഥകള്‍ നെയ്തെടുത്തിട്ടുണ്ട്.

      ഈ ലേഖനത്തിന്റെ ഉള്ളടക്കം വായിച്ചതില്‍ ഏതോ ഓര്‍ത്തോഡോക്സ് പുരോഹിതന്‍ എഴുതിയതെന്നും മനസ്സിലാകും. മാര്‍ക്കോപോളോ നെസ്തോരിയന്‍സ് സഭയെ കണ്ടെങ്കില്‍ ഒന്നാം നൂറ്റാണ്ടില്‍ വന്ന ഓര്‍ത്തോഡൊക്സും കത്തോലിക്കരും അന്ന് എവിടെയായിരുന്നു?നെസ്തോറിയന്‍സഭ അബദ്ധവിശ്വാസങ്ങള്‍ നിറഞ്ഞെതെന്നു ഓര്‍ത്തോഡോക്സ്, കത്തോലിക്കര്‍ ഒരു പോലെ കരുതുന്നു.

      വിദേശിയുടെ തെളിവുകള്‍ ഗവേഷകരായ പലരും പറയുന്നുണ്ട്. എന്നാല്‍ തമിഴ്ഭാഷയിലെ പ്രാചീനകൃതികളില്‍ ക്രിസ്ത്യാനിയെപ്പറ്റി ഒരു സ്ഥലത്തും സൂചിപ്പിച്ചിട്ടില്ലയെന്നുള്ളതാണ് ചരിത്രകരമായ മറ്റൊരു ദുഃഖസത്യം.

      കത്തോലിക്കാസഭയുടെ ആസ്തി മൊത്തം വീതം വെക്കുന്നതിനു ഈ ഓര്‍ത്തോഡോക്സ് വൈദികന്‍ മുതലകണ്ണുനീര്‍ പൊഴിക്കുന്നു. ഇതു പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതുപോലെയുള്ള
      ‍നിര്‍ദ്ദേശമാണ്.വത്തിക്കാന്‍, മൂര്‍ഖന്‍ പാമ്പിന്റെ മുട്ടകളാണ് ഇടുന്നതെന്നും മറ്റൊരു വശം. ഈ ആസ്തികള്‍ കേരളത്തിലെ സഭകള്‍ക്ക്മാത്രം എങ്ങനെ അവകാശമാകും? ഈ സ്വത്തെല്ലാം ആഗോളസഭകളില്‍ നിന്നും സമാഹരിച്ചതാണ്.

      തൊഴിലില്ലായ്മ, ഗവേഷണങ്ങള്‍,പ്രകൃതിയെ സംരക്ഷിക്കല്‍, ദാരിദ്ര്യം ഉന്മൂലനംചെയ്യുക ലക്‌ഷ്യം വെച്ച് വത്തിക്കാന്‍ സാമ്പത്തികശാസ്ത്രം നവലോകത്തിനായി വിഭാവന ചെയ്തിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് അഭിപ്രായപ്പെടാം.

      Delete
  2. കേരളത്തില്‍ പുരോഹിതന്മാരും മെത്രാന്മാരും ആദ്യമായി വന്നത് എപ്പോള്‍?

    ക്‌നായി തൊമ്മന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാന തോമ എഡി 345-ല്‍ വന്നതിനു ശേഷം അല്ല ലേഖകന്‍ പറയുന്നത് പോലെ.

    In 325 A.D Archbishop John, of Persia and Great India, attended at the first Ecumenical Council of Nicea.Ref. wikipedia.http://en.wikipedia.org/wiki/Saint_Thomas_Christian_churches#First_century
    ബിഷപ്പ് ഉള്ളപ്പോള്‍ പുരോഹിതര്‍ ഇല്ലാതിരിക്കില്ലലോ

    വന്നു കാണും.വന്നവര്‍ക്ക് വേണ്ടി. ഇപ്പോള്‍ ഉള്ളത് പോലെ തന്നെ. അതുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന് പറയാനാവില്ല.

    ReplyDelete