Translate

Sunday, June 3, 2012

വേണോ വേണ്ടയോ?

ഞടുക്കുന്ന  ഒരു വാര്‍ത്ത തന്നെയാണ്  ഇന്നലെ ഭരണങ്ങാനത്ത്  നിന്ന് കേട്ടത്. വര്‍ഷങ്ങളായുള്ള അതിര് തര്‍ക്കവും അതിനു പിന്നാലെ ഒരു വെടിവെയ്പ്പും. മെല്‍ബണില്‍  നിന്ന് കേട്ട കൂട്ട ആത്മഹത്യ (?) വാര്‍ത്തയും ഒട്ടും സന്തോഷം തരുന്നതല്ല. ഒരു ദിവസം ദിനപത്രത്തെ ഭരിക്കാന്‍ ഈ വാര്‍ത്തകള്‍ക്ക്  കഴിഞ്ഞു. ഇവിടെ പൊതുവായുള്ള ഒരു വസ്തുത, ഇതിലുല്‍പ്പെട്ടവരെല്ലാം  നല്ല പരിശിലനം ലഭിച്ച റോമന്‍ സുറിയാനി സിറോ മലബാര്‍ ക്രിസ്ത്യാനികള്‍ ആണ് എന്നതാണ്. എന്തൊക്കെ കേട്ടാലും ഞടുങ്ങാത്ത   ഉറപ്പോടെ ആണ് നാം പള്ളികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭാഗ്യം! ദാരിദ്ര്യം മൂലം കലയന്താനിയില്‍  ഒരു കുടുംബം അപ്പാടെ ആത്മഹത്യ  ചെയ്ത സംഭാവമുണ്ടായപ്പോള്‍ ഞാന്‍ എഴുതിയിരുന്നു, വിശ്വാസികളുടെ കുടുംബ പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളും  പരിഹരിക്കാന്‍ ഇടവക തലത്തിലോ കൂട്ടായ്മ തലങ്ങളിലോ മതിയായ സംവിധാനം ഉണ്ടായേ തിരൂ എന്ന്. 
         കാര്യങ്ങള്‍ ഒരു മൊട്ടു സൂചിക്കുപോലും  കൈവിട്ടു പോകരുത്  എന്ന അധികാരികളുടെ നിര്‍ബന്ധബുദ്ധി തന്നെയാണ്   ഇങ്ങിനെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നോക്കേണ്ട വികാരിമാര്‍ക്കാവട്ടെ, നിന്ന് തിരിയാന്‍ സമയവുമില്ല. ഒന്നുകില്‍ ഓരോ ക്രിസ്ത്യാനിക്കും കാലത്തിനു ചേര്‍ന്ന പരിശിലനം കൊടുക്കുക, അല്ലെങ്കില്‍ പരിശിലനം ലഭിച്ച വിദഗ്ദരുടെ സേവനം ലഭ്യമാക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന്  അടിയന്തിരമായി ചെയ്തെ ഒക്കൂ. തത്വത്തില്‍ ഇത് രണ്ടും സഭ ചെയ്യുന്നുണ്ട്.  ആദ്യത്തേതില്‍, അതതു രൂപതയില്‍ നടത്തുന്ന ധ്യാന പരിപാടികളും, പള്ളിയില്‍ ഏക പക്ഷിയമായി നടത്തപ്പെടുന്ന പ്രസംഗങ്ങളും  ഉള്‍പ്പെടുന്നു. ദേശാഭിമാനി വായിച്ചാലും  സത്യദീപം വരുത്തരുത് എന്നുള്ള ഉദ്ബോധനവും ഇതില്‍പ്പെടും. രണ്ടാമത്തേതില്‍  കുടുംബജിവിതം എന്നത്  അനുഭവിച്ചു അറിഞ്ഞിട്ടില്ലാത്ത കന്യാസ്ത്രികള്‍ വിടും തോറും കയറിയിറങ്ങി ഉണ്ടാക്കുന്ന പുതിയ കുരുക്കുകള്‍ ഉള്‍പ്പെടും. ആരീ പൂച്ചക്ക് മണി കെട്ടും? 

No comments:

Post a Comment