Translate

Wednesday, June 6, 2012

മാര്‍പാപ്പയും കത്തോലിക്കാ ലോകവും


കത്തോലിക്കരും ബാബിലോണിയന്‍ സംസ്ക്കാരവും
പത്രോസിനോ യേശുവിന്റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന തെറ്റാവരം എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ആഗോളസഭയുടെ നേതാവാണ്‌ മാര്‍പാപ്പാ. ഏ.ഡി. 130 നു മുമ്പ് മാര്‍പാപ്പാ എന്ന സ്ഥാനം ഇല്ലായിരുന്നു. ഒരു കാലത്ത് സീസറിന്റെ അധികാരവും പത്രോസിന്റെ അധ്യാത്മിക അധികാരവും ഒത്തു വാണിരുന്ന ഭൂമിയിലെ ഏകഭരണ കര്‍ത്താവായിരുന്നു.

ദുര്‍ഗ്രാഹ്യമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ്‌ വത്തിക്കാന്‍ ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നില നില്‍ക്കുമോയെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയര്‍ത്തെഴുന്നെല്പ്പിനു ശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്റെ പേരില്‍ മാര്പാപ്പാക്ക് രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്റെ ഒരു സാമ്രാജ്യം. ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ മാര്പാപ്പാ നിലനിര്‍ത്തി.
കറുത്ത യുഗങ്ങള്‍ എന്നാണു ഈ ചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനകള്‍ക്കും ഇരയാകുമായിരുന്നു. മാര്‍പാപ്പയെയും ക്രിസ്ത്യന്‍ തത്വങ്ങളെയും തിരസ്ക്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച പാപ പങ്കിലമായ കഥകള്‍ സഭയുടെ ചരിത്രത്തില്‍ ഉറങ്ങുന്നു.

നവീകരണ കാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാര പരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തി നോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേകം ഭരണ കര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍ മുട്ടു കുത്താറുണ്ട്. നാസ്തികനായ ഗോര്‍ബച്ചോവ്‌ 1991 ല്‍ ഒരു പ്രാര്‍ഥനയില്‍ മാര്‍പാപ്പക്ക് ഒപ്പം മുട്ടു കുത്തി. കോടാനു കോടി ജനങ്ങളുടെ ആത്മീയ നേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല.

ഇന്നു കത്തോലിക്കാ മതത്തില്‍ ആദ്യമ സഭയിലെ ക്രിസ്തീയ ചൈതന്യം നില നില്‍ക്കുന്നില്ല. അധികാരവും തെറ്റാവരവും ധനവും ആദ്യമ സഭയില്‍നിന്നും ബഹുദൂരം മാറി സഞ്ചരിക്കുന്നതിനു കാരണമായി. ആധുനികസഭയില്‍ നിലകൊള്ളുന്നത് ആയിരത്തി അഞ്ഞൂറു വര്‍ഷങ്ങള്‍ കൊണ്ട് വക്രീകരിക്കപ്പെട്ട പല തത്വങ്ങളുടെ സംഹിതകള്‍ ആണ്. പല പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധ വിശ്വാസങ്ങളും സഭയില്‍ ഉണ്ട്. ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത പല പാരമ്പര്യ തത്വങ്ങളും കാലത്തിനു അനുയോജ്യമായതും അല്ലാത്തതും കാണാം. പേഗന്‍ മതങ്ങളില്‍നിന്നും ഉത്ഭവിച്ച ബാബിലോണിയ തത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ വിശ്വാസതലങ്ങളില്‍ ഒളിഞ്ഞിരുപ്പുണ്ട്. മാര്‍പാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാപള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനീസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം.

ഇന്നു കത്തോലിക്കാ സഭയില്‍ നിലവില്‍ ഉള്ള ആചാരങ്ങളില്‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നതും ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന മൂന്നാം നൂറ്റാണ്ടു വരെ സഭയില്‍ ഇല്ലായിരുന്നു. പുതിയ നിയമത്തിലോ പഴയ നിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. പൂര്‍വികരെ ബഹുമാനിക്കുന്നത്‌ ഭാരതീയ ധര്‍മ്മം എന്ന നിലയില്‍ ഇതിനെ ന്യായികരിക്കാം.ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്ക് പൂജകള്‍ അര്‍പ്പിച്ചിരുന്നു. മേരിയും ഉണ്ണിയേശുവും പേഗന്‍ ചിത്രീകരണമാണ്. എന്നാല്‍ അനേക ഹൈന്ദവ ദിവ്യന്‍മാര്‍ ഉണ്ണിയേശുവും മേരിയുമായുള്ള സങ്കല്‍പ്പ ചിത്രത്തില്‍ ആക്രുഷ്ടരായിട്ടുണ്ട്. മേരിയെ സാങ്കല്‍പ്പിക ദേവ മാതാവായി കരുതുന്നു. ലോകത്തിലുള്ള സകല അമ്മമാരുടെയും അടയാളമായി കരുതുന്നു. പുത്രവാത്സല്ല്യം ഇവിടെ ഉജ്ജ്വലിക്കുന്നു. നാല്‍പ്പതു നോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ്സ് വര്‍ഗക്കാരുടെ ആചാരത്തില്‍ നിന്നും വന്നതാണ് മേരിയെന്ന സ്വര്‍ഗീയ രാജ്ഞി. ഇവിടെയെല്ലാം കത്തോലിക്കര്‍ സ്ത്രീക്ക് ബഹുമാനം കൊടുക്കുന്നുണ്ടെന്നു തന്നെ അനുമാനിക്കാം.

ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാ സഭയില്‍പില്‍ക്കാലത്ത്‌ മാതാവും ഉണ്ണിയേശുവുമായി കത്തോലിക്കരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. എന്നിരുന്നാലും സുന്ദരിയായ ഒരു ദേവതയും ഓമനത്വമുള്ള ഒരു കുഞ്ഞിന്‍റെ രൂപവും മനസ്സില്‍ താലോലിച്ചാല്‍ ഏതു കഠിന ഹൃദയനും നിര്‍മ്മലന്‍ ആകുമെന്നും വിശ്വസിക്കാം. അങ്ങനെയെങ്കിലും മനുഷ്യര്‍ മേരി ആരാധനയില്‍ ആശ്വാസം കാണട്ടെ.

വത്തിക്കാനും യാഥാസ്ഥിതി മനസ്ഥിതിയും
പ്രോട്ടസ്റ്റ് അഥവാ പ്രതിഷേധം മനുഷ്യത്വത്തിന് വേണ്ടിയുള്ള ഒരു മുറവിളിയായി കണക്കാക്കാം. പോയവര്‍ഷം 'പ്രതിഷേധം' ഏകാധിപതികളുടെയും മതമൌലികവാദികളുടേയും കോട്ടകള്‍ തകര്‍ത്തു.
പതിറ്റാണ്ടുകളായി കൊടികുത്തി വാണിരുന്ന ലിബിയയിലെ ഗെടാഫിയും നിലം പതിച്ചു. പ്രതിഷേധത്തിന്‍റെ മാറ്റൊലിയില്‍ അനേകം മതമൌലികവാദികളുടെ നാക്കും അടപ്പിച്ചു. ബില്‍ ലാദനും കൂട്ടരും കറുത്ത അദ്ധ്യായങ്ങളിലേക്ക് സ്ഥാനംപിടിച്ചു.

എന്നിട്ടും മാറ്റമില്ലാത്ത ഒരു ഇസമാണു കത്തോലിക്കാ സഭയും പുരോഹിതഇസവും.സഭക്കുമുമ്പില്‍ വെല്ലുവിളികള്‍ തുടരുന്നു. സഭ ഇന്നും യാഥാസ്ഥിതികരുടെ നിയന്ത്രണത്തിലാണ്. മൂത്തു മുരടിച്ച ബുദ്ധിയും
ബോധവും നശിച്ച സഭയെ നയിക്കുന്ന കപ്പിത്താന്‍മാര്‍ പത്രോസിന്‍റെ പാറയെ ആഴികടലിലേക്ക്‌ മുക്കിക്കൊണ്ടിരുക്കുകയുമാണ്.

രണ്ടാംവത്തിക്കാന്‍ കൌണ്‍‍സില്‍ മതങ്ങള്‍ തമ്മിലുള്ള മൈത്രിക്ക് വാതായനങ്ങള്‍ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ബെനഡിക്റ്റ് മാര്‍പാപ്പയുടെ Dominus lesus എന്ന പ്രമാണത്തില്‍ പ്രോട്ടസ്ടണ്ട് വിഭാഗങ്ങള്‍ ക്രിസ്തു വിഭാവനചെയ്ത സഭകളല്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. പോപ്പിന് തെറ്റുപറ്റിയെന്നും തങ്ങളും ക്രിസ്തീയ സഭകള്‍തന്നെയെന്നും പറഞ്ഞു പ്രോട്ടസ്ടണ്ട് സഭകള്‍ പ്രതിഷേധവും പ്രകടിപ്പിച്ചു.

കത്തോലിക്കാപ്പള്ളിമാത്രം സത്യസഭയെന്നുള്ള സങ്കല്‍പ്പത്തില്‍നിന്നും വത്തിക്കാന്‍ പിന്മാറുകയില്ല. അങ്ങനെ വത്തിക്കാന്‍ സമാധാനത്തിനു തുരങ്കം വെക്കുന്ന വലിയ ഒരു ശക്തിയാണ്. തീവ്രമായ മതപരിവര്‍ത്തനം വത്തിക്കാനെ ഹിന്ദുമതവാദികളുടെ ശത്രുവാക്കി. മിഷനറിമാര്‍ ദാരിദ്ര്യം ചൂഷണം ചെയ്തു പിടിയരി കഞ്ഞികൊടുത്തു മതപരിവര്‍ത്തനം നടത്തും. പിന്നെ തിരിഞ്ഞു നോക്കുകയില്ല. ഭാരതം മുഴുവന്‍ ഇങ്ങനെ പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തിനെതിരെ വത്തിക്കാന് ശക്തിയായ തിരിച്ചടി കിട്ടികൊണ്ടിരിക്കുന്നു.

മാര്‍പാപ്പ കൌമാരകാലത്ത് ഹിറ്റ്‌ലറിന്‍റെ നാസിപാര്‍ട്ടിയിലെ അംഗമായിരുന്നതും വിമര്‍ശന വിഷയമാണ്. കൌമാരക്കാര്‍ക്ക്‌ അംഗത്വം അന്ന് നാസികളുടെ നിര്‍ബന്ധവ്യവസ്ഥയായിരുന്നു.
2006- ല്‍ മുഹമ്മദ്‌ നബിയെപ്പറ്റിയുള്ള പരാമര്‍ശനവും ഇസ്ലാമിന്‍റെ നീരസത്തിനു ഇടയാക്കി. ഇസ്ലാമിക ലോകംമുഴുവന്‍ അതു പ്രതിഷേധത്തിനു ഇടയാക്കി. ടര്‍ക്കിയുടെ ഭരണകക്ഷി പോപ്പിനെ ഹിറ്റ്ലര്‍ എന്നും മുസ്സോളിനിയെന്നും വിളിച്ചു. കുരിശുയുദ്ധത്തിന്‍റെ കാവല്‍ക്കാരനായും അറിയപ്പെട്ടു. പോപ്പ് വരുത്തിയ മുറിവുകള്‍ മുസ്ലിം ലോകത്ത് ഇതുവരെയും മാറിയിട്ടില്ല.

കേരളത്തില്‍ വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ സഭയുടെ ഏകാധിപത്യം തുടരുന്നു. അനാവശ്യമായി ‍ സര്‍ക്കാര്‍കാര്യങ്ങളില്‍ കൈകടത്തി സര്‍ക്കാരിനെ സഭയുടെ മരപ്പാവയായി മാറ്റി. വിവാഹമോചനം, ഗര്‍ഭനിരോധനം, പുരോഹിതമേല്‍ക്കോയ്മ , അവരുടെ രതികള്‍ , തെറ്റായ നയങ്ങള്‍, ബ്രഹ്മചര്യം മുതലായ സാമൂഹ്യ വ്യവസ്ഥിതികള്‍ക്കെതിരെ പ്രതിഷേധശബ്ദം ഇവിടെയും ആഗോളതലത്തിലും മുഴങ്ങി കൊണ്ടിരിക്കുന്നു. എന്തിന്, അന്ധവിശ്വാസങ്ങളില്‍നിന്നും കപടപുരോഹിതരില്‍ നിന്നും മുക്തിനേടുവാന്‍, മാറ്റത്തിന്‍റെ മാറ്റൊലിക്കായി പ്രതിഷേധം തുടരട്ടെ.

സ്ത്രീകള്‍ക്ക് പൌരാഹിത്യം: സഭയുടെ ഇരുനയങ്ങള്‍
കാന്‍ബെറി ആര്‍ച്ച്ബിഷപ്പിന്‍റെ കീഴിലുള്ള ക്രിസ്ത്യന്‍സമൂഹത്തിന്‍റെ ഒരുവിഭാഗം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്നതോടുകൂടി ചരിത്രപരമെന്നു വത്തിക്കാന്‍ വിശേഷിപ്പിക്കുന്നു. എപ്പിസ്കോപ്പല്‍ സഭയില്‍ സ്ത്രീകള്‍ക്ക് പൌരാഹിത്യം നല്‍കിയതില്‍
പ്രതിഷേധിച്ചു ഇവര്‍ സഭയില്‍നിന്നു പിരിഞ്ഞു റോമന്‍ സഭയില്‍ചേര്‍ന്നു.

വിവാഹിതരായ പുരോഹിതര്‍ക്കും കത്തോലിക്കാ സഭയില്‍ വന്നുചേര്‍ന്നവര്‍ക്കു പൌരാഹിത്യം തുടരാം. കത്തോലിക്കാസഭയുടെ കാനോന്‍നിയമം എവിടെ, ഇതു രണ്ടുതരം നയമെന്നല്ലേയെന്നാണ് വിമര്‍ശകരുടെ ചോദ്യം? മറ്റൊരു സഭയില്‍നിന്നും ചെക്കേറിയ ഇവരുടെ വിവാഹം നിയമസാധുതയില്ലായെന്നും സഭ ന്യായികരിക്കുന്നു. വിവാഹം അസാധുവെന്നു സഭ കരുതുന്നനിലക്ക് വിവാഹതര്‍ക്ക് അവരുടെ പൌരാഹിത്യം തുടരുന്നതില്‍ ബുദ്ധിമുട്ടില്ല. കാനോന്‍ നിയമം അനുസരിച്ചു എപ്പിസ്കോപ്പല്‍ സഭയുടെ പൌരാഹിത്യം സഭ ന്യായികരിച്ചു പറയുന്നു.

മലങ്കര യാക്കൊബായില്‍നിന്നു മാര്‍ ഈവാനിയോസും അനുയായികളും വിവാഹിതരായ പുരോഹിതരുമായി അന്ന് കത്തോലികാ സഭയുമായി പുനരൈക്യപ്പെട്ടതും പ്രസ്താവ്യമാണ്.  എപ്പിസ്കൊപ്പലുകാര്‍ കാഫിറ്റെരിയാ കത്തോലിക്കര്‍ എന്നും റോമ്മാസഭയെ പരിഹസിക്കാറുണ്ട്. ഒരു ചെറിയവിഭാഗം എപ്പിസ്കോപ്പല്‍ സഭയില്‍നിന്നു പിരിഞ്ഞുപോയെങ്കിലും ഇവരുടെ പള്ളികളില്‍ മുന്‍ കത്തോലിക്കര്‍ കൈപൊക്കുവാന്‍ പറഞ്ഞാല്‍ ഇരുപതു ശതമാനം മുതല്‍ എഴുപത്തഞ്ചുശതമാനംവരെ കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞവരാണെന്നു കാണാം. 'എതിര്‍ വായ്ക്കൊന്നു മറുവാ ചൊല്ലീട' എന്നുള്ള കത്തോലിക്കപുരോഹിതരില്‍ മനംനൊന്താണ് പലരും സഭവിട്ടുപോയത്.

മാറ്റമില്ലാത്ത മാര്‍പാപ്പാ നയങ്ങള്‍
മാര്‍പാപ്പാ നയിക്കുന്ന കത്തോലിക്കാസഭയും നവീകരണ (പ്രൊട്ടെസ്റ്റണ്ട്)സഭയും തമ്മില്‍ വലിയ അന്തരമുണ്ട്. സമുദായത്തിന്‍റെ താല്‍പര്യങ്ങള്‍ സഭയില്‍ മാത്രമെന്ന് കത്തോലിക്കരും മറിച്ചു പ്രൊട്ടെസ്റ്റണ്ട് സഭാനേതൃത്വം തങ്ങള്‍ സമുദായത്തിന്‍റെ സേവകരെന്നും ചിന്തിക്കുന്നു.

നവീകരണസഭകള്‍ക്ക് കാലത്തിനനുസരിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍വരുന്നുണ്ട്. എന്നാല്‍ കത്തോലിക്കാസഭയിലോ, പരിവര്‍ത്തനത്തിന് എക്കാലവും മുറവിളി കൂട്ടികൊണ്ടിരിക്കണം. ലോകത്തിന്‍റെ പുരോഗതിയില്‍ സഭയെന്നും അരനൂറ്റാണ്ടു പിമ്പിലും. ചെറുതായ ഒരു മാറ്റത്തിനുപോലും പൂര്‍ണ്ണായുസ്സുവരെ ജീവിക്കുന്ന ഒരു മാര്പാപ്പയുടെ കാലംകഴിയുന്നവരെ കാത്തിരിക്കണം.

ഒരു ബില്ലിയന്‍ ജനതയിലധികം ലോകമെമ്പാടും വിശ്വസിക്കുന്ന കത്തോലിക്കാസഭയുടെ ആശയതത്വങ്ങളാണെന്നും മറക്കരുത്.
മാര്‍പാപ്പയുടെ അപ്രമാദിത്വം തലയിലേറി ഈ മഹത്തായ സംഘടന ഇന്നും നിലകൊള്ളുന്നു.ഇസ്ലാം-ഹിന്ദു മതങ്ങള്‍ക്കും വിശ്വാസങ്ങളെ കാത്തു സൂക്ഷിക്കുവാന്‍ ഇങ്ങനെ ഒരു എകാധിപതിയില്ല. സംഘടനയില്ല.

എല്ലാ കത്തോലിക്കാ രാജ്യങ്ങളിലെയും കുട്ടികള് വിവാഹത്തിനു മുമ്പ് മത്തു പിടിച്ചു ലൈഗിക വേഴ്ചകള് നടത്തുന്നു. ഒരു മാര്പാപ്പക്കും ഈ സമൂഹങ്ങളുടെ ചാവുദോഷം മാറ്റുവാന് സാധിക്കുകയില്ല. ഒരു കൂട്ടുകാരന് ഒരു കൂട്ടുകാരി എന്ന് ചിത്ത കാമം പരക്കെ സമൂഹങ്ങള് മുഴുവന് പടര്ന്നിരിക്കുന്നു. പത്രോസിന്റെ ഊന്നു വടിക്ക് കാമഭ്രാന്തു എന്ന മാനസ്സിക രോഗം മാറ്റുവാന് സാധിക്കുമോ?

തുടരും::

3 comments:

  1. സ്ത്രീകള്‍ക്ക് പൌരോഹിത്യം എന്നത് ഒരു യഥാര്‍ത്ഥ്യം ആക്കേണ്ടിയ കാലം എപ്പോഴേ കഴിഞ്ഞു. ഒരു അമ്പത് വര്ഷം മുന്‍പത്തെ സ്ഥിതി അല്ല ഇന്ന്. ഇന്ന് എവിടെയും എന്ത് ജോലിയും ചെയ്തു സ്ത്രീകള്‍ അവരുടെ മിടുക്ക് തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ president വരെ സ്ത്രീ ആണ്. scientist മാരായും, ഡോക്ടര്മാരായും, പ്രൊഫസര്‍മാരായും എന്ന് വേണ്ട എല്ലാ തുറയിലും അവര്‍ ഇന്ന് ജോലി ചെയ്യുക മാത്രമല്ല, അവരുടെ മികവു തെളിയിച്ചിട്ടും ഉണ്ട്. പുരുഷന്മാരെക്കാളും പല സാഹചര്യങ്ങളിലും ക്ഷമയോട് കൂടി പ്രശ്നങ്ങളെ നേരിടാന്‍ സ്ത്രീകള്‍ക്കുള്ള കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ പൌരോഹിത്യത്തില്‍ നിന്നും മാത്രം അകറ്റി നിറുത്തണം എന്ന് പറയുന്നവര്‍ നിരത്തുന്ന കാരണങ്ങള്‍ വെറും ബാലിശമാണെന്ന് മാത്രമല്ല, male chauvinistic ചിന്താഗതിയില്‍ നിന്നും ഉത്ഭവിചിട്ടുള്ളതാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സ്ത്രീ പുരോഹിതര്‍ ഉണ്ടെങ്കില്‍ വളരെ സഹായകമാകും. പല ഓഫീസുകളില്‍ സ്ത്രീകളും പുരുഷന്മാരും അടുത്തടുത്ത്‌ ഇരുന്നു ജോലി ചെയ്യുന്നുണ്ടെങ്കിലും എന്തെങ്കിലും അതി ക്രമങ്ങള്‍ നടക്കുന്നതായി കേട്ട് കേള്‍വി പോലും ഇല്ല. ഇനി വല്ല ഞരമ്പ്‌ രോഗികളും സ്ത്രീ പുരോഹിതരെ ആക്രമിച്ചാല്‍ അവരെ നേരിടാന്‍ നിയമം ഇപ്പോഴേ ഉണ്ട് താനും. പ്രസവ സമയത്തും മറ്റും ഉള്ള ബുദ്ധിമുട്ട് അവര്‍ക്ക് leave കൊടുത്തു പരിഹരിക്കാവുന്നതെ ഉള്ളു.

    ReplyDelete
  2. ഇത് മാര്‍പാപ്പക്കുള്ള മുന്നറിയിപ്പാണ്. സ്ത്രീകള്‍ക്ക് പൌരോഹിത്യം കൊടുത്താല്‍ അമ്മയാണെ സത്യം ഈ ഞാന്‍ കത്തോലിക്കാ സഭയില്‍ നിന്ന് രാജി വയ്ക്കും. എന്നിട്ട്? ഞാന്‍ ഏതെങ്കിലും ഒരു തീരത്ത്‌ പോയി പാടി പാടി ചിരിച്ചു മരിക്കും.കാരണം എന്‍റെ മകള്‍ അച്ചനാകണം എന്ന് ഈ ഇടയായി പറയുന്നു. അവള്‍ക്കു പത്തു വയസേ ആയുള്ളൂ. അവള്‍ ഞാന്‍ കാണാതെ അല്‍മായ ശബ്ദം കട്ട് വായിക്കുന്നുണ്ടോ എന്നൊരു സംശയം. എനിക്കാകെ ഒറ്റ മോളെ ഉള്ളൂ. ഒറ്റപ്പുത്രി ഉള്ള ഒരപ്പന്‍റെ നൊമ്പരം, വേവലാതി ഇതൊക്കെ ഒന്ന് ഓര്‍ക്കണേ. അവള്‍ അച്ചന്‍ ആകുന്നതു കാണാന്‍ ഉള്ള മനക്കട്ടി എനിക്കില്ല.

    ReplyDelete
  3. "വിവാഹജീവിതപ്പറ്റി അറിഞ്ഞുകൂടാത്ത ഒരു പുരോഹിതന്‍ എങ്ങനെ വൈവാഹിക ജീവിതത്തിന്‍റെ പവിത്രതകളെപ്പറ്റി അല്മെനിയെ ഉപദേശിക്കും?"

    കുര്‍ള എക്സ്പ്രെസ്സിനു തല വച്ച് കൊടുത്താലേ അതിന്‍റെ ഗുണ ദോഷങ്ങള്‍ പറഞ്ഞു കൊടുക്കാനുള്ള അറിവ് ഉണ്ടാകൂ എന്നുണ്ടോ.?

    ReplyDelete