Translate

Tuesday, May 15, 2012

Identity Crisis of Dalit Christians

1 comment:

  1. ജാതിവ്യവസ്ഥ ഭാരതത്തിന്‍റെ ഭരണഘടനയ്ക്ക് എതിരെങ്കിലും ഇതു സമൂഹത്തിന്‍റെ അടിത്തട്ടുവരെ വേരുറച്ചെതെന്നുള്ളതാണു സത്യം. ഉയര്‍ന്നവനെന്നു ചിന്തിക്കുന്ന ഒരുവന്‍റെ മനസ്സിലെ ചിത്തഭ്രമവും.

    ദളിതര്‍ എന്നുപറയുന്ന വിഭാഗത്തെ സമൂഹം മൊത്തം താഴെനിരയില്‍ പ്രതിഷ്ടിച്ചിരിക്കുകയാണ്. എക്കാലവും അവരടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണ് ഭാരതഭൂമിയില്‍ നാം കാണുക.

    ഈ സാമൂഹ്യ വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധകൃതരായ ഹിന്ദുജനത ക്രിസ്തുമതത്തില്‍ ചേര്‍ന്നു. മുക്കവകുടിലിലെ യേശുവിന്‍റെ സഭയില്‍ വന്ന ഇവര്‍ എന്തു നേടി? സവര്‍ണ്ണ ക്രിസ്താനികളെന്ന മറ്റൊരു ഭീകര ജീവിയുമായി ഏറ്റു മുട്ടികൊണ്ടിരിക്കുന്നു.

    ഇരുപത്തിയഞ്ച് മില്ല്യന്‍ ക്രിസ്ത്യാനികളില്‍ ഏകദേശം
    അറുപത്തിയഞ്ചു ശതമാനവും ദളിതരാണ്.

    ആദ്യകാലങ്ങളില്‍ മതപരിവര്‍ത്തനം
    ചെയ്തവര്‍ക്കായി തുണിയും വസ്ത്രവും അമേരിക്കന്‍ പാല്‍പൊടിയും വിതരണം ഉണ്ടായിരുന്നു.വിദേശത്തുനിന്നു വരുന്ന ഈ
    ഭക്ഷ്യഉത്പ്പന്നങ്ങള്‍ കരിംച്ചന്തയില്‍ വിറ്റു മെത്രാന്മാരും പള്ളിയും അരമനക്കും
    മുതല്‍കൂട്ടിയിരുന്നു.

    മതപരിവര്‍ത്തനം ചെയ്ത ദളിത്‌ക്രിസ്ത്യാനികള്‍ ഇന്നും ഹിന്ദു ഭീകരവാദികളില്‍നിന്നു പീഡനം സഹിക്കുന്നുണ്ട്. ഇന്നു ഇവരുടെ നിലനില്‍പ്പ്‌ സവര്‍ണ്ണ ക്രിസ്ത്യാനികളോടും,ഹിന്ദു ഭീകര
    വര്‍ഗീയവാദികളോടും ഒരുപോലെ ഏറ്റുമുട്ടേണ്ട ഗതികേടിലാണ്.

    തീണ്ടല്‍ജാതിയില്‍നിന്നും സമത്വം വിഭാവനചെയ്യുന്ന ക്രിസ്തുമതത്തില്‍ വന്നകാലംമുതല്‍
    സവര്‍ണ്ണ ക്രിസ്ത്യാനികളുടെ അവഗണന ഇവര്‍ അനുഭവിച്ചുവെന്നാണ് സത്യം.

    ദളിതക്രിസ്ത്യാനികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചനാളില്‍ ഹിന്ദുദളിതര്‍ക്കെന്നപോലെ എല്ലാ ആനുകൂല്ല്യങ്ങളും
    ഭരണഘടനയുടെ നക്കലില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്കാലത്ത് കേരള ക്രൈസ്തവനേതൃത്വം
    ദളിതക്രൈസ്തവ ആനൂകൂല്ല്യങ്ങള്‍ നിഷേധിക്കുകയും ക്രിസ്ത്യാനികളില്‍ ജാതിവ്യവസ്ഥയില്ലെന്ന്
    കേന്ദ്രഭരണനേതൃത്വത്തെ വിശ്വസിപ്പിക്കുകയും ചെയ്തു.

    പരിണതഫലമോ, സര്‍ക്കാരില്‍നിന്നും എല്ലാ ആനൂകൂല്ല്യങ്ങളും ഹിന്ദുദളിതര്‍ ഉപയോഗപ്പെടുത്തി അഭിവൃത്തി പ്രാപിച്ചു. ക്രിസ്ത്യന്‍ദളിതര്‍
    അറുപതുകൊല്ലങ്ങള്‍ പുറകോട്ടു പോയി ഇന്നും അവശത അനുഭവിക്കുന്ന വിഭാഗങ്ങളായി തെരുവുകളില്‍വരെ കണ്ണുനീരും
    അര്‍ദ്ധപട്ടിണിക്കാരുമായി കഴിയുന്നു.

    ഇവരുടെ ദുഖാവസ്ഥയില്‍ സഭാനേതൃത്വത്തിനു പങ്കുണ്ടെങ്കിലും അഭിനവ പീലാത്തോസ്പോലെ
    പുരോഹിതമതം കൈകഴുകയാണ്. ഈ മെത്രാന്‍ സ്ഥാപനങ്ങളില്‍ അര്‍ഹതയുണ്ടെങ്കിലും
    ദളിതര്‍ക്ക് മെച്ചമായ ഉദ്യോഗം കൊടുക്കുവാന്‍ തയ്യാറാവുകയില്ല. തുണിഅലക്ക്,കുശിനി, ശിപായി, തുറകളില്‍ ജോലി കൊടുത്തെങ്കില്‍ ആയി. സര്‍ക്കാരില്‍ ജോലിക്കും ക്രിസ്ത്യാനി എന്ന വ്യക്തിത്വംകൊണ്ട് മെരിറ്റില്‍ ഇവര്‍ക്കും മത്സരിക്കണം.

    മതം മാറിയതുകൊണ്ടു ഹിന്ദുമതത്തിലെ വന്യമൃഗജാതികള് ദളിതരുടെ ഭവനങ്ങള്‍ കൊള്ളയടി, കൊല, ബലാല്‍സംഗം മുതലായവ‍ നിത്യസംഭവങ്ങളാക്കി.

    ഇങ്ങനെ ദുരിതം അനുഭവിച്ചുവരുന്ന ഈ ക്രിസ്ത്യാനികളെ പള്ളിയോ സഭയുടെ ഹോസ്പ്പിറ്റലില്‍ ചീകത്സയോ നല്‍കി സഹായിക്കുകയില്ല. ഹോസ്പിറ്റല്‍പോലും അമിതപണം ഈടാക്കി സവര്‍ണ്ണര്‍ക്ക്
    മാത്രമുള്ളതായി.

    ദളിതരോട് സവര്‍ണ്ണര്‍ അനീതി കാണിക്കുമ്പോള്‍ സുറിയാനി ക്രിസ്ത്യാനികളുടെയും ക്നാനായ ക്രിസ്ത്യാനികളുടെയും പൂര്‍വികതലമുറകള്‍ ഈ ആദിദ്രാവിഡരില്‍ നിന്നായിരുന്നുവെന്നും മറന്നു പോവരുത്.

    ReplyDelete