Translate

Wednesday, May 30, 2012

Father Jordan’s Nightmare (1963)

 

May 20 issue column on the fight for the World Trade Center cross.

Share
05/27/2012 Comment
Wikipedia
– Wikipedia
Father Brian Jordan is finally emerging from a nightmare. For months, he had been named as a defendant in a suit brought by atheists who protested him praying before the “Trade Center Cross” after Sept. 11. The atheist group recently dropped their attack against Father Jordan — for now.
But the case continues, and it raises troubling questions about the emerging anti-religious, and specifically anti-Catholic, prejudices in American society, a prejudice only compounded by the Obama administration’s insistence on forcing Catholic institutions to violate their beliefs through the provision of health insurance for contraception services, including abortion-inducing drugs.



Read more: http://www.ncregister.com/daily-news/father-jordans-nightmare/#ixzz1wNF5nuap

1 comment:

  1. തക്രര്‍ന്ന വേള്‍ഡ് ട്രേഡ് കൂറ്റന്‍ കെട്ടിടങ്ങളുടെ നാശ ത്തില്‍ നിന്നും കണ്ടെടുത്ത രണ്ടു ബീം കൊണ്ടുണ്ടാക്കിയ ഒരു കുരിശു ഔദ്യോഗികമായി തൊട്ടടുത്തുതന്നെ സര്‍ക്കാര്‍വക പൊതു സ്ഥലത്ത് പ്രതിഷ്ടിച്ചിരുന്നു.ഇന്നു 9/11 എന്നറിയപ്പെടുന്ന കുരിശിന്റെ പേരില്‍ കത്തോലിക്കരും മറ്റു മതസ്ഥരും തമ്മില്‍ വിവാദളേറെയുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മക്കായി ഇവിടെ ഭക്തജനങ്ങള്‍ പ്രാര്‍ഥനക്കായും സമ്മേ ളിക്കാറുണ്ട്.

    എന്നാല്‍ ആ കുരിശു അവിടെനിന്നു നീക്കം ചെയ്യുവാന്‍ യഹൂദ ജനങ്ങളും നിരീശ്വര വാദികളുംകൂടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തു കുരിശു സ്ഥാപിച്ചിരിക്കുന്നത് രാജ്യത്തിന്റെ നിയമത്തിനു എതിരെന്നായിരുന്നു വാദിഭാഗങ്ങളുടെ വാദം. ഭരണഘടന സമത്വം വാഗ്ദാനം ചെയ്തിരിക്കുന്ന സ്ഥിതിക്ക് ഒരു പ്രത്യേക മതവിഭാഗം മാത്രം കുരിശിനെ പൊതു സ്ഥലത്ത് പ്രതിഷ്ടിക്കുന്നത് ഇവര്‍ക്കു നീതികരിക്കുവാന്‍ സാധിക്കുന്നില്ല. അടയാളങ്ങളായി ഫയര്‍ ഫൈറ്റെഴ്സ് അടയാളമോ, കെട്ടിടത്തിന്റെ ആറ്റം അടയാളമോ ഇവര്‍ക്കു എതിരില്ല.

    രാജ്യത്തിലെ പൌരാവകാശം ഓരോരുത്തര്‍ക്കും തുല്ല്യമായിട്ടുള്ളതെന്നും മതങ്ങളെ തുല്യമായി കാണണമെന്നും പൊതുസ്ഥലങ്ങളില്‍ മതങ്ങളുടെ അടയാളങ്ങളും എല്ലാ മതങ്ങള്‍ക്കും അനുവദിക്കുകയോ ആര്‍ക്കും അനുവദിക്കാതെയിരിക്കുന്നതാണ് നീതിയെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മുസ്ലിങ്ങള്‍ക്ക് ക്രെസന്റും ഹിന്ദുക്കള്‍ക്ക് ഓം അടയാളവും ഇതെസ്ഥലത്ത്
    വേണമെന്നു ആവശ്യപ്പെട്ടാല്‍ പ്രതികരണം എന്തായിരിക്കുമെന്നും എതിര്‍പ്പുകാര്‍ ചോദിക്കുന്നു.

    എല്ലാ മതങ്ങള്‍ക്കും പൊതുവായ അടയാളവും നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ രാജ്യത്തിന്റെ ജനാതിപത്യ നിയമങ്ങള്‍ പങ്കുപറ്റുവാന്‍ മുസ്ലിം ജനതയും തീവ്രമായി വാദിക്കാറുണ്ട്. അതെ സമയം ഇസ്ലാമിക രാജ്യങ്ങളിലെ മതത്തിന്റെ ക്രൂരതകളെ പ്പറ്റി ഇവര്‍ക്ക് ഒന്നും പറയുവാനുമില്ല. ഒരു ദൈവം ഒരു രാഷ്ട്രം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ മറ്റു മതസ്ഥരുടെ ഇടപെടല്‍ ചില ക്രിസ്ത്യാനികളിലും വെറി പിടിപ്പിച്ചിട്ടുണ്ട്.

    അമേരിക്കാ ഒരിക്കലും മതത്തില്‍ അധിഷ്ടിതമായ രാഷ്ടമല്ല. വിഭിന്ന വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ജനതയില്‍ കത്തോലിക്കര്‍ക്ക് മാത്രം ഇങ്ങനെ സൌജന്യം ശ രിയല്ലെന്നാണ് വാദം. മതാതിഷ്ടിതമായ ഇങ്ക്ലണ്ടില്‍നിന്ന് പിരിഞ്ഞപ്പോള്‍ മതവും രാഷ്ട്രവും രണ്ടായി ഭരണഘടന എഴുതിയുണ്ടാക്കി. അമേരിക്കയെ സ്നേഹിക്കുന്നവര്‍ കുരിശിനെയല്ല പതാകയെ സ്നേഹിക്കണമെന്നാണ് യഹൂദ, നാസ്തിക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

    കുരിശു പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നത് ടൂറിസ്റ്റുകളും കടന്നു പോവുന്ന യാത്രാക്കാരുമെന്നു ആരും ചിന്തിക്കുന്നില്ല. മതഭ്രാന്തരായ കത്തോലിക്കരും അകത്തോലിക്കരും തമ്മിലുള്ള മുഖാമുഖ പരസ്പര മുദ്രാവാക്യങ്ങള്‍ പൊതുജനങ്ങള്‍ക്കു പലപ്പോഴും അസൌകര്യങ്ങളുണ്ടാക്കാറുണ്ട്. ലോകം മുഴുവന്‍ കാണപ്പെടുന്ന കുരിശു ഇവിടെ മാത്രം കാണുമ്പോള്‍, എന്തിനു നശിപ്പിക്കണം, ഇവര്‍ക്കെന്തിനു വെറുപ്പുണ്ടാക്കുന്നുവെന്ന് കത്തോലിക്കരും ചോദിക്കുന്നു.

    പകല്‍കാണുന്ന പ്രേതവേതാളങ്ങള്‍ കുരിശിനെ കാണുമ്പോളുള്ള മുറവിളിയെന്നും ചിലര്‍ പരിഹസിക്കുന്നു. ബുദ്ധന്റെ പ്രതിമകളോ അമേരിക്കന്‍ ഇന്ത്യന്റെ (Red Indian) പ്രാകൃത ദൈവങ്ങളോ കത്തോലിക്കര്‍ക്ക് പ്രശ്നമല്ല. പിന്നെ എന്തിനു യഹൂദ മുസ്ലിം ജനത എതിര്‍പ്പ് പ്രകടിപ്പിക്കണം. 9/11 സംഭവസമയം ഒരേ നാവില്‍ നിന്ന് അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നു ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞുവെങ്കില്‍ എന്തെ, ഇന്നു ഒരേ ദൈവം പലരുടെ നാവില്‍നിന്നു പല സ്വരത്തില്‍ സംസാരിക്കുന്നുവെന്നാണ് ഒരാളിന്റെ ചോദ്യം.

    ചെറിയ ലോകം, ചെറിയ മനസ്സ്, നിന്റെ ദൈവം നിന്റെതും എന്റെ വിശ്വാസം എന്റെതുമെന്നു ചിന്തിച്ചിരുന്നുവെങ്കില്‍ മതഭ്രാന്തമാര്‍ ഇല്ലാത്ത ഒരു ലോകം വിഭാവന ചെയ്യാമായിരുന്നു.

    ഇവിടെ ഒരു കാര്യം ചിന്തിക്കണം. ഭാരതത്തില്‍ മുസ്ലീമിന്റെയും ഹിന്ദുവിന്റെയും സമുദായസ്വത്തിന്മേല്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ട്‌. എന്നാല്‍ ക്രിസ്ത്യന്‍ സ്ഥപനസ്വത്തിന്മേല്‍ സര്‍ക്കാരിനു
    നിയന്ത്രണമില്ലാത്തതു തികച്ചും അനീതികൂടിയാണ്. ഹൈന്ദവരുടെ ഈ സഹിഷ്ണതയേഅഭിനന്ദിച്ചേ തീരൂ. ചര്ച്ച് ആക്റ്റിനെ എതിര്‍ക്കുന്നത് വഴി പുരോഹിതര്‍ക്ക് മനസാക്ഷിക്കടി ഒന്നില്ലെന്നുള്ളതാണ് ഒരു സത്യം.

    ReplyDelete