Translate

Tuesday, May 22, 2012

സുവിശേഷത്തില്‍ യേശു ദൈവമോ?


യേശുവിന്‍റെ ദൈവികത  സുവിശേഷത്തില്‍ 
ചില ബുദ്ധ മതാനുയായികള്‍ പറയും യേശു ഒരു ബുദ്ധന്‍ ആണെന്ന്. ചില ഹൈന്ദവര്‍ പറയും യേശു ഒരു അവതാരം ആണെന്ന്. ചില ക്രിസ്തിയാനികളും ഹൈന്ദവ സന്യാസികളോട് ചേര്‍ന്ന് പറയും ക്രിസ്തു ഇന്ത്യയില്‍ വന്നു വേദം പഠിച്ചു പോയി അത് പഠിപ്പിച്ച   ഒരു ഗുരു മാത്രം ആണെന്ന്. മുസ്ലിംകള്‍ പറയും യേശു അല്ലാഹുവിന്‍റെ പ്രവാചകന്‍ ആയ ഒരു മുസല്‍മാന്‍ ആണെന്ന്.ബഹായികള്‍കും യേശു ഒരു പ്രവാചകന്‍. മറ്റു ചിലര്‍ക്ക്  ഒരു വിപ്ലവകാരിയോ മാത്രം . പലര്‍ക്കും യേശു ദൈവമാണ് എന്നതിന് തെളിവില്ല എന്നാല്‍ ബൈബിള്‍ യേശു ദൈവം ആണ് എന്നതിന്  ആവശ്യത്തിനു തെളിവ് തരുന്നുണ്ട്.
ആദ്യമായി യേശു ആരാണ്. ഇത് ദൈവ ശാസ്ത്രമല്ല . സുവിശേഷത്തില്‍ നിന്ന് മാ ത്രം ഒരു അവലോകനം.
യേശുവിന്റെ അത്ഭുതങ്ങളും ഉയിര്‍പ്പും യേശു ദൈവം ആണ് എന്നതിന് നല്‍കുന്ന തെളിവാണ്.യോഹ 10 : 37 "ഞാന്‍ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നു .. . ആ പ്രവര്‍ത്തികളില്‍ വിശ്വസിക്കുവിന്‍ അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്ന് നിങ്ങള്‍ അറിയും..."
യോഹന്നാന്‍:8 : 24 ല്‍ "ഞാന്‍ അവന്‍ തന്നെ എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും" ഇതിന്റെ അര്‍ഥം യേശു തന്നെയാണ് വെളിപ്പെടുത്തപ്പെട്ട ദൈവം എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ പാപങ്ങളില്‍ മരിക്കും എന്നാണ് . വെളിപപെടുത്തപ്പെട്ട ദൈവം ഞാന്‍ തന്നെ എന്ന് യേശു തന്നെ കുറിച്ച് തന്നെ പറഞ്ഞതാണിത്. തുടര്‍ന്ന് യോഹ 8 : 25 ല്‍ " അപ്പോള്‍ അവര്‍ ചോദിച്ചു നീ ആരാണ്? യേശു പറഞ്ഞു ; ആരംഭം മുതലേ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നത് തന്നെ. ഇനി എന്താണ് യേശു തന്നെ പറ്റി  ആരംഭം മുതലേ തന്നെ പറഞ്ഞത് എന്ന് നോക്കാം
ഐസ്സായ 48 :11 ല്‍ കര്‍ത്താവ്‌ പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."  
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ള അവനും അവസാനത്തോട് കൂടെ ഉള്ളവാനുമായ കര്‍ത്താവ്‌ ആണ് ഞാന്‍. ഞാന്‍ തന്നെ അവന്‍"
ഈ ഞാന്‍ തന്നെ ആണ് അവന്‍ എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും എന്ന് യോഹന്നാന്‍:8 : 24 ല്‍ യേശു പറഞ്ഞത് ഈ അര്‍ഥത്തില്‍ ആണ് . (ചിലര്‍ ഈ ഭാഗം വെട്ടിച്ചുരുക്കി ഞാന്‍ ആകുന്നു എന്നാക്കി വേറെ അര്‍ഥം കല്പിക്കുന്നത് തെറ്റാണ്) ആദിയും അന്തവും ആയവനും ആദിയില്‍ ഉള്ളവനും എല്ലാത്തിനും അസ്ഥിത്വം നല്‍കിയ അവന്‍ ഞാന്‍ തന്നെ ആണ് എന്ന് യേശു തറപ്പിച്ചു പറഞ്ഞു. അതായത് യേശു എല്ലാം സൃഷ്ടിച്ച ആദിയും അന്തവും ആയ ദൈവം തന്നെ.
ഐസ്സായ 9 : 6 ല്‍ യേശുവിനെപ്പറ്റി "നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു .....ശക്തനായ ദൈവം, നിത്യനായ പിതാവ് .. എന്ന് അവന്‍ വിളിക്കപ്പെടും.യേശു മനുഷ്യന് നിത്യനായ പിതാവാണ് ശക്തന്‍ ആയ ദൈവവും. അതാണ്‌ അവന്‍.
യോഹ:8 : 58  ല്‍ അതിനു അടിവരയിടാന്‍ യേശു പറഞ്ഞു " " സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു എബ്രഹാം ഉണ്ടാകുന്നതിനു മുന്‍പ് ഞാന്‍ ഉണ്ട്"."I AM " ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ പിതാവിനോടൊപ്പം ദൈവം ആയി അസ്ഥിത്വം ഉള്ളവനാണ് യേശു എന്നര്‍ത്ഥം. ആദിയിലെ ഉള്ളവനും ആയിരുക്കുന്നവനും ദൈവം ആണല്ലോ. അര്‍ഥം I am " I am". പുറപ്പാടു 3 :13 -14 " എന്നാല്‍ അവിടുത്തെ പേര് എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം?ദൈവം മോശയോട് അരുളിച്ചെയ്തു ഞാന്‍ ഞാന്‍ തന്നെ. ഇസ്രേല്‍ മക്കളോട് നീ പറയുക ഞാനകുന്നവന്‍ എന്നെ നിങ്ങളുടെ പക്കലേക്ക് അയച്ചിരിക്കുന്നു എന്ന് .Exodus 3:13-14) I am who I am .And God said to Moses "I am who I am.And he said Thus you shall say to the children of Israel “I AM” sent me to you.
ഞാന്‍ തന്നെ ആയിരിക്കുന്ന അവന്‍ ,ഞാന്‍ എന്തൊക്കെ എങ്ങിനെ ഒക്കെ ആണ് എന്ന് പല സ്ഥലത്തും യേശു പറഞ്ഞിട്ടുണ്ട്.യേശു ആകുന്നവന്‍  ആണ് എന്ന് വ്യക്തമാകുന്നു.
ഏതാനും ചിലത് താഴെ കൊടുക്കുന്നു.

Jesus said, "I AM the Bread of Life" - John 6:35,41,48,51 ഞാന്‍ ആകുന്നു ജീവന്റെ അപ്പം
Jesus said, "I AM the Door" - John 10:7,9 ഞാനാകുന്നു വാതില്‍
Jesus said, "I AM the Good Shepherd" - John 10:11,14 ഞാന്‍ ആകുന്നു നല്ല ഇടയന്‍
Jesus said, "I AM the Way the Truth and The Life" - John 14:6 (only God can claim) ഞാന്‍ ആകുന്നു വഴിയും സത്യവും ജീവനും
Jesus said, "I AM the Light of the world" - John 8:12; 9:5; 12:46; Luke 2:32 ഞാന്‍ ആകുന്നു ലോകത്തിന്‍റെ പ്രകാശം
Jesus said, "I AM the True Vine" - John 15:1 &5 ഞാ ന്‍ആകുന്നു മുന്തിരി ചെടിയും നിങ്ങള്‍ ശാഖകളും
Jesus said, "I AM the Resurrection and the Life" - John 11:25 - 27 He who believes in Me ,though he may die he shall live”   ഞാന്‍ ആകുന്നു  ജീവനും  പുനരുദ്ധാനവും  
Jesus said, "I AM the First and the Last" - Rev. 1:8 ; 1:11 ,22:13  ഞാന്‍ ആകുന്നു ആദിയും അന്തവും
Jesus said, “ Yes I AM” Then they all said are you then the son of God ?
Luke 22: 70 ഞാന്‍ 
ആകുന്നു 
ദൈവ പുത്രന്‍
Jesus said to her “I who speak to AM HE”
John 4:26 ഞാന്‍ ആകുന്നു അവന്‍
Jesus said, I  AM  lord and master.John13;13= I am the Lord. That is my name. Iss 42:1-9 ഞാന്‍ ആകുന്നു ഗുരുവും കര്‍ത്താവും
Jesus said,
I AM He 
John 8:24
ഞാന്‍ ആകുന്നു അവന്‍=
ഐസ്സായ 48 :11  ഐസ്സായ 41 : 4
ഞാന്‍ ആകുന്നു അവന്‍
 യേശുവിനെ കുറിച്ച് യേശു എന്ത് പറഞ്ഞു എന്ന്   യേശുവിന്‍റെ ശിഷ്യഗണം അല്ലെങ്കില്‍ സമകാലീനര്‍ പറഞ്ഞതിനേക്കാള്‍ കൃത്യമായി ആര്‍ക്കും പറയാന്‍ ആവില്ല. കൂടെ നിഴല്‍ പോലെ നടന്നവരും,ഒരുമിച്ച്‌ ഉണ്ടവരും, ഉറങ്ങിയവരും, ഉപദേശങ്ങള്‍ നേരിട്ട് കേട്ടവരും അത്ഭുതങ്ങള്‍ കണ്ടവരും പറയുന്നതാണ് ഏറ്റവും സത്യമായിട്ടുള്ളത്‌. ചരിത്ര പരവും. പ്രിയ ശിഷ്യന്‍ യോഹന്നാന്‍ തന്‍റെ ഒന്നാം ലേഖനം ഒന്ന് മുതല്‍ മൂന്നു വരെ ഇങ്ങനെ എഴുതിയിരിക്കുന്നു 
ആദി മുതല്‍ ഉണ്ടായിരുന്നതും , ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും, കൈ കൊണ്ട് സ്പര്‍ശിച്ചതും ആയ ജീവന്‍റെ വചനത്തെ പറ്റി ഞങ്ങള്‍ അറിയിക്കുന്നു.ജീവന്‍ വെളിപ്പെട്ടു ;ഞങ്ങള്‍ അത് കണ്ടു അതിനു സാക്ഷ്യം നല്‍കുകയും  ചെയ്യുന്നു.ഞങ്ങള്‍ക്ക് വെളിപ്പെട്ടതായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു.ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തത് നിങ്ങളോട് ഞാന്‍ അറിയിക്കുന്നു." 
ആദി മുതല്‍ ഉണ്ടായിരുന്നവന്‍ ആരാ ? യേശുവെന്ന ദൈവമല്ലാതെ?  അവനെ കുറിച്ച്   കണ്ടും കേട്ടും തൊട്ടും അറിഞ്ഞവര്‍  ആണ് പറഞ്ഞത്.ഇതിനു ദൃക് സാക്ഷി  വിവരണം എന്ന് വിളിക്കാം.ഇത് ഒരു സാക്ഷി പത്രം ആണ്. ഇനി ആരാണ് വെളിപ്പെടുത്തിയത്, ആരെയാണ് വെളിപ്പെടുത്തിയത്.യോഹന്നാന്‍റെ സുവിശ്ശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതല്‍ പതിനെട്ടു വരെ വാക്യങ്ങള്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു.
യോഹ 1 : 1 - 18 ല്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു . അതിനെ കീഴടക്കാന്‍ ഇരുട്ടിനു കഴിഞ്ഞില്ല....ലോകം അവനീലൂടെ സ്രാഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല...... അവന്‍റെ പൂര്‍ണതയില്‍പൂര്‍ണത ദൈവത്തിനു മാത്രം =യേശു പൂര്‍ണതയാണ് = യേശു ദൈവം ) നാമെല്ലാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു..... ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏക ജാതന്‍(യേശു) ആണ് അവിടുത്തെ വെളിപ്പെടുത്തിയത് അപ്പോള്‍ യേശു എല്ലാം സ്രഷ്ടിച്ച ദൈവം തന്നെ ആണ് എന്ന് യോഹന്നാന്‍ പറയുന്നു. അത് പോലെ ദൈവം തന്നെ ആയ  യേശു, ദൈവത്തെ  തന്നിലൂടെ ആണ്   വെളിപ്പെടുത്തിയത് എന്ന് ഇതില്‍ നിന്നും വ്യക്തം ആണ്. കൂടാതെ അവനിലൂടെ, അവന്‍ മൂലം എല്ലാം ഉണ്ടായി എന്നും പറയുന്നു. " ആദിയില്‍  ദൈവം... സൃഷ്ടിച്ചു എന്ന ഉല്‍പ്പത്തി പുസ്തകത്തിലെ  ആദ്യ വാചകം ഓര്‍ക്കുക. ലോകം യേശുവിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന് യോഹന്നാന്‍ പറയുന്നു. (അല്ലാതെ സൂനഹ ദോസല്ല പറഞ്ഞത് )  ഉല്പത്തി 1 : 1 ല്‍ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു". ഐസ്സായ 48 :12 ല്‍ കര്‍ത്താവ്‌ പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."  
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ളവനും അവസാനത്തോട് കൂടെ ഉള്ളവനുമായ കര്‍ത്താവ്‌ ആണ് ഞാന്‍.ഞാന്‍ തന്നെ അവന്‍"
ഐസ്സായ 44 :6 ...കര്‍ത്താവ്‌ അരുളി ചെയ്യുന്നു ഞാന്‍ ആദിയും അന്തവും ആണ് " എന്നീ വചനങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കുക
യോഹ: 16 : 28-29 നിങ്ങള്‍ ..ഞാന്‍ ദൈവത്തില്‍ നിന്ന് വന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക്‌ വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ടു പിതാവിന്റെ അടുത്തേക്ക് പോകുന്നു "
Pre-existence of Jesus as God with the heavenly Father is evident here.
യോഹ 10 :10 ഞാനും പിതാവും ഒന്നാണ് . 10 : 33 അവര്‍ പറഞ്ഞു  "ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ നീ മനുഷ്യനായിരിക്കെ നീ നിന്നെ തന്നെ ദൈവം ആക്കി . യേശു താന്‍ ദൈവം ആണെന്ന് അവകാശപ്പെട്ടതിനാണ് അവര്‍ കല്ലെറിയാന്‍ ശ്രമിച്ചത്" 
യോഹ 10 : 38 അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണ് നിങ്ങള്‍ അറിയുകയും ആ അറിവില്‍ നില നില്‍കുകയും ചെയ്യും. അതായത് പിതാവും പുത്രനും ഒന്ന്.
That means;Two magnanimities of one and the same reality present to each other.
യോഹന്നാന്‍ പിന്നീട് യേശുക്രിസ്തുവിനു മാത്രമേ നിത്യജീവന്‍ നല്‍കാന്‍ സാധിക്കൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. യോഹന്നാന്‍ ഒന്നാം   ലേഖനം അഞ്ചാം അദ്ധ്യായം പതിനൊന്നു മുതല്‍ പതിമൂന്നു വരെ ഇങ്ങനെ വായിക്കാം" .... ദൈവം നമുക്ക് നിത്യ ജീവന്‍ നല്‍കി.ഈ ജീവന്‍ അവിടുത്തെ പുത്രനില്‍ ആണ് പുത്രനെ സ്വന്തം ആക്കിയവന്‍ ജീവനെ സ്വന്തം ആക്കിയിരിക്കുന്നു.ദൈവ പുത്രനെ സ്വന്തമാക്കാത്തവന് ജീവന്‍ ഇല്ല". യേശുവിന്‍റെ ദൈവത്വവും ആ ദൈവത്വം നല്‍കുന്ന നിത്യ ജീവനും മൌലികമായ സത്യമാണ് എന്ന് യോഹന്നാന്‍ പഠിപ്പിക്കുന്നു. യേശു എന്ന വ്യക്തി മൌലികമായ അര്‍ത്ഥത്തില്‍ തന്നെ ആണ് ദൈവമായും, ദൈവത്തെ വെളിപ്പെടുത്തുന്നവന്‍ ആയും , സ്രഷ്ടാവായും,നിത്യ ജീവന്‍ നല്‍കുന്നവന്‍ ആയും പറയുന്നത്.
യോഹന്നാന്‍റെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം ഇരുപതു -ഇരുപത്തൊന്നു ഇങ്ങനെ പറയുന്നു."ദൈവ പുത്രന്‍ വന്നെന്നും സത്യാ സ്വരൂപനെ അറിയാനുള്ള കഴിവ് നമുക്ക് നല്‍കിയെന്നും നാം അറിയുന്നു.നാമാകട്ടെ സത്യാ സ്വരൂപനിലും അവിടത്തെ പുത്രനുമായ യേശു ക്രിസ്തുവിലും ആണ്;ഇവനാണ് സത്യ ദൈവവും നിത്യ ജീവനും" വീണ്ടും സത്യ ദൈവവും നിത്യ ജീവനുമായി യേശുവിനെ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു. വെളിപ്പെടുത്തുന്നവനും, വെളിപ്പെടുത്തപ്പെടുന്നവനും, വെളിപാടും ഒരേ സമയം ഒരാളാണ്. ദൈവം; ദൈവത്തെയും, ആ ദൈവം തരുന്ന രക്ഷയെയും വെളിപ്പെടുത്തി എന്നത് യേശുവില്‍ നിറവേറി.
യേശു കര്‍ത്താവും ദൈവവും 
പഴയ നിയമത്തില്‍ ദൈവത്തെ കര്‍ത്താവെ എന്നും പുതിയ നിയമത്തില്‍ യേശുവിനെ കര്‍ത്താവെ എന്നും മുഴുനീളം വിളിക്കുന്നു . കര്‍ത്താവും ദൈവവും ഒന്നാണ്. ദൈവത്തിന്‍റെ പേര് തന്നെ കര്‍ത്താവ്‌ എന്നാണെന്ന് ഐസായ പ്രവാചകനിലൂടെ പറയുന്നുണ്ട്. :
ജോണ്‍ 13 :13 -14 "അത് ശരി തന്നെ ഞാന്‍ നിങ്ങളുടെ കര്‍ത്താവും ഗുരുവും ആണ്" ഐസ്സായ 42 : 5 ... ആകാശത്തെ സ്രഷ്ടിച്ചു വിരിച്ചു നിര്‍ത്തുകയും .... അതിലെ നിവാസികള്‍ക്ക് ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് അല്മാവിനെ നല്‍കുകയും ചെയ്യുന്ന കര്‍ത്താവരുളി ചെയ്യുന്നു ഞാനാണ് കര്‍ത്താവ്......ഐസ്സായ 42 :8 ഞാനാണ് കര്‍ത്താവ്‌ അതാണ്‌ എന്‍റെ നാമം"
ഐസ്സായ 43:11 ഞാന്‍ അതെ ഞാന്‍ തന്നെ ആണ് കര്‍ത്താവ്‌ ഞാന്‍ അല്ലാതെ മറ്റൊരു രക്ഷകന്‍ ഇല്ല" ഐസായ 45 :21 ...കര്‍ത്താവായ ഞാന്‍ തന്നെ അല്ലെ .ഞാന്‍ അല്ലാതെ മറ്റൊരു ദൈവം ഇല്ല.ഞാന്‍ അല്ലാതെ നീതിമാനായ ദൈവവും മറ്റൊരു രക്ഷകനും ഇല്ല" അതിനു സമം ആണ് ലൂക: 2:11 ല്‍ പറയുന്നത് " പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു പിറന്നിരിക്കുന്നു" യേശു ക്രിസ്തു കര്‍ത്താവും രക്ഷകനും ആണ് എന്ന മാലാഖയുടെ സന്ദേശം യേശു കര്‍ത്താവായ ദൈവം എന്നല്ലേ ? അതെ. 
യോഹന്നാന്‍ കര്‍ത്താവിനു(യേശുവിനു) വഴി ഒരുക്കുന്നു. മാര്‍ക്ക്‌:1 : 1 -8 കര്‍ത്താവിനു (യേശുവിന്റെ വരവിനു) വഴി ഒരുക്കുന്ന യോഹന്നാന്‍ പറയുന്നു " അവനോ പരിശുദ്ധല്മാവ്‌ കൊണ്ട് സ്നാനം നല്‍കും=ഐസ്സായ 42 ; 1 -9 ..അല്മാവിനെ നല്‍കുകയും ചെയ്യുന്ന കര്‍ത്താവരുളി ചെയ്യുന്നു ഞാനാണ് കര്‍ത്താവ്'
John 10:28 . ല്‍ യേശു പറയുന്നു " ഞാന്‍ അവര്‍ക്ക് നിത്യ ജീവന്‍ നല്‍കുന്നു" എന്ന്. നിത്യ ജീവന്‍ നല്കാന്‍ മനുഷ്യന് ആവില്ലല്ലോ? ദൈവത്തിനല്ലാതെ. നിത്യതയ്കെ നിത്യത നല്‍കാന്‍ ആവൂ .
Luke 1:43 " മറിയത്തെ കുറിച്ച് " എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരാനുള്ള ഭാഗ്യം എവിടെനിന്ന്" യേശു കര്‍ത്താവ്‌ ആണെന്ന് പരിശുധല്മാവല്‍ പ്രേരിതയായി എലിസ ബെത് പറഞ്ഞു.
യോഹ:20 : 28 -29 തോമസ്‌ യേശുവിനെ " എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" എന്ന് വിളിക്കുന്നു.താന്‍ കര്‍ത്താവും ദൈവവും ആണെന്ന് അംഗീകരിച്ചു കാണാതെ വിശ്വസിക്കുന്നത് ഭാഗ്യമാണ് എന്ന് യേശു പറഞ്ഞു.


ഫിലിപ്പിയ :2 : 10 -11 യേശുവിന്റെ നാമത്തിനു മുന്‍പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലും ഉള്ള സര്‍വ മുട്ടുകളും മടങ്ങുന്നതുനും യേശു ക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹാത്വതിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനും വേണ്ടി ആണ്.

മത്തായി 4 : 7 യേശുവിനെ  പരീക്ഷിക്കാന്‍ വന്ന പിശാചിനോട്‌യേശു പറഞ്ഞു " നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പരീക്ഷിക്കരുത്" ഇവിടെ ആരെയാണ് പിശാചു പരീക്ഷിക്കുന്നത് ? യേശുവിനെ.
യോഹന്നാന്‍ 11 : 25 - 27 "യേശു പറഞ്ഞു ഞാനാണ് പുനരുദ്ധാനവും ജീവനും.എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങിനെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുക ഇല്ല" ഇത് ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും പറയാന്‍ ആവില്ല. അതിനു തെളിവായി കര്‍ത്താവ്‌ മരിച്ചവനോട് "പുറത്തു വരിക" എന്ന് പറഞ്ഞു. ലാസര്‍ ജീവന്‍ പ്രാപിച്ചു പുറത്തു വന്നു. യോഹ: 11 : 44 .
1 corinth 8 : 6 "എങ്കിലും നമുക്ക് ഒരു ദൈവമേ ഉള്ളു ആരാണോ സര്‍വവും സൃഷ്ടിച്ചത്. ആര്‍ക്കു വേണ്ടി ആണോ നാം ജീവിക്കുന്നത് ആ പിതാവ്.ഒരു കര്‍ത്താവെ നമുക്കുള്ളൂ , ആരിലും ആരിലൂടെയും ആണോ സര്‍വവും ഉളവായത് , ആരിലൂടെ ആണോ നാം നിലനില്‍ക്കുന്നത് ആ യേശു ക്രിസ്തു"  വീണ്ടും കര്‍ത്താവായ യേശുവിലൂടെ ആണ് സ്രഷ്ടിച്ചതും= ഉളവാക്കിയതും , നിലനില്‍ക്കുന്നതും,പിതാവിനാലും എന്നാ പോലെ യേശുക്രിസ്തു മൂലവും ആണെന്ന് കാണാം. എന്നിട്ട് 7 ല്‍ പറയുന്നു "എങ്കിലും ഈ അറിവ് എല്ലാവര്ക്കും ഇല്ല" . അതുകൊണ്ട് യേശു എല്ലാം സൃഷ്ടിച്ചു നിലനിര്‍ത്തുന്നവനായ ദൈവം തന്നെ എന്നറിയുക. ഇത് യോഹ 1 : 1 - 18 വരെ പറഞ്ഞതിന് സമം ആണ് "അവന്‍ മൂലം എല്ലാം ഉണ്ടായി". ഉല്പത്തി 1 : 1 ല്‍ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു". എന്ന്. ഇവിടെ പറയുന്നതും ഒരേ അര്‍ഥം തന്നെ ഒരേ ആള്‍ തന്നെ.
ഐസ്സായ 41 : 4 " ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ളവനും അവസാനത്തോട് കൂടെ ഉള്ളവനുമായ കര്‍ത്താവ്‌ ആണ് ഞാന്‍.
ഹെബ് : 2 : 10  "ആര്‍ക്ക് വേണ്ടിയും ആരു മൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്ക് നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്ന് സഹനം വഴി.." = യേശുവിനാലും യേശുവിനു വേണ്ടിയും എന്നര്‍ഥം. യേശുവിനെ രക്ഷയുടെ കര്‍ത്താവ്‌ എന്നും വിളിക്കുന്നു.
കലോഷ്യന്‍സ് 1 : 16 - 17 ല്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു ; "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യവും അദൃശ്യവും ആയ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു...എല്ലാം അവനിലൂടെയും അവനു വേണ്ടിയും ആണ് സൃഷ്ടിക്കപ്പെട്ടത് .അവനാണ് എല്ലാറ്റിനും മുന്‍പ് ഉള്ളവന്‍ അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു" അതിന്റെ അര്‍ഥം യേശു ദൈവം ആണ് എന്ന് തന്നെ. യേശുവിലൂടെയും യേശുവിനു വേണ്ടിയും എല്ലാം !!!!!!
റോമ :9 : 5 വായിക്കുക ;യേശുവിനെ സര്‍വാധിപന്‍ ആയ ദൈവം എന്ന് പറയുന്നു "പൂര്‍വ പിതാക്കന്മാരും അവരുടേത്.ക്രിസ്തുവും വംശമുറക്ക് അവരില്‍ നിന്ന് തന്നെ ഉള്ളവന്‍. അവന്‍ സര്‍വാധിപന്‍ ആയ ദൈവവും എന്നേക്കും വഴ്തപ്പെട്ടവുനും ആണ് ആമേന്‍ " 
യേശു സര്‍വാധിപന്‍ ആയ ദൈവവവും വഴ്തപ്പെട്ടവനും ആണ് എന്ന് പറഞ്ഞത് ശ്രദ്ധിക്കുക.
യേശു കര്‍ത്താവും ദൈവവും.
ലുക്ക്‌ 1 : 68 ( യേശുവിനെ പറ്റി) "ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ്‌ തന്‍റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു" യേശുവിന്റെ ജനനത്തെ പറ്റി ആണ് ഇത് പറഞ്ഞത് അല്ലാതെ വേറെ ആരെ പറ്റിയും അല്ലല്ലോ.
റോമ 4 : 8 ല്‍ പറയുന്നു "ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാകിയിരിക്കുന്നു". യേശു മനുഷ്യന്‍ ആണെങ്കില്‍ ആ മരണം എങ്ങിനെ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടനം ആകും ? കോടിക്കണക്കിന് മനുഷ്യര്‍ മരിച്ചിട്ടും അതൊന്നും ദൈവ സ്നേഹത്തിന്റെ പ്രകടനം എന്ന് പറഞ്ഞട്ടില്ല. യേശു ശരീരത്തില്‍ പീഡകള്‍ ഏറ്റു മരിച്ചത് മാത്രം ആണ് ദൈവ സ്നേഹത്തിന്‍റെ പ്രകടനംഎന്ന് പറയുന്നത്. ദൈവം മനുഷ്യനായി മരിച്ചു അത് കൊണ്ടല്ലേ അത് ?.
John 14:9 പിതാവായ ദൈവത്തെ കാട്ടിത്തരണം എന്ന് പറഞ്ഞ ഫിലിപിനോട് യേശു പറഞ്ഞു " ഇക്കാലമത്രയും ഞാന്‍ നിങ്ങളോട് കൂടി ആയിരുന്നിട്ടും പീലിപ്പോസേ നീ എന്നെ അറിഞ്ഞില്ലേ . എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു പിന്നെ പിതാവിനെ ഞങ്ങള്‍ക്ക് നീ കാണിച്ചു തരിക എന്ന് നീ പറയ്ന്നത് എങ്ങിനെ?" ഇവിടെ യേശു സ്വയം വ്യക്തം ആക്കുന്നു ഞാന്‍ അവന്‍ തന്നെ എന്ന്. പിതാവിനോടൊപ്പം ഒന്നായവാന്‍, ദൈവ പിതാവില്‍ നിന്നും വ്യത്യസ്തന്‍ അല്ല എന്ന് മാത്രമല്ല ഞാന്‍ ,എന്നെ എന്നാണ് പിതാവിനെ കുറിച്ച് പറഞ്ഞത്.

യോഹ: 17 :5 "ആകയാല്‍ പിതാവേ ലോക സൃഷ്ടിക്കു മുന്‍പ് അവിടത്തോട് കൂടെ ഉണ്ടായിരുന്ന മഹത്വത്തില്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍  എന്നെ മഹത്വ പ്പെടുത്തണമേ " പിതാവിനോട് കൂടെ മഹത്വത്തില്‍ ഉള്ളവന്‍ ദൈവം തന്നെ ആണല്ലോ.
മത്തായി: 16 : 15 - 17പത്രോസ്‌ " നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍ ആയ ക്രിസ്തു ആണ്" യേശു . സ്വര്‍ഗസ്ഥനായ പിതാവാണ് ഇത് വെളിപ്പെടിത്തിയത്" എന്ന് യേശു പറഞ്ഞു . ദൈവത്തിന്‍റെ പുത്രന്‍ ദൈവം ആകാതെ തരമില്ല. (സിംഹത്തിന്‍റെ പുത്രന്‍ സിംഹം തന്നെ. എലി ആവില്ല)
John16:15 "പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്" പിതാവിനും പുത്രനും ഉള്ളതില്‍ വ്യത്യാസം ഇല്ല. പിതാവായ  ദൈവവുമായി തുല്യത.
Rev.1 - 8 "ഞാന്‍ അവര്ക് ദൈവവും അവര്‍ എനിക്ക് മക്ക ളും ആയിരിക്കും" യേശു ദൈവം ആയിരിക്കും എന്ന്.
Jesus Yehowa the saviour = Jeshua യുടെ അര്‍ഥം യഹോവ രക്ഷിക്കുന്നു.Mathew 1:21
Mathew 1 : 23 യേശു "ദൈവം നമ്മോടുകൂടെ എന്നര്‍ഥം വരുന്ന "ഇമ്മാനു ഏല്‍" എന്ന് വിളിക്കപ്പെടും"മനുഷ്യനെ പറ്റി ദൈവം എന്ന് പറയില്ലല്ലോ.

Rev. 21 ; 22 ല്‍ സ്വര്‍ഗത്തിലെ ദേവാലയം കര്‍ത്താവും കുഞ്ഞാടും ആണ് എന്ന് പറയുന്നു." സര്‍വ ശക്തനും ദൈവമുമായ കര്‍ത്താവും കുഞ്ഞാടും ആണ് അതിലെ ദേവാലയം"

Rev:22 ; 13  " ഇതാ ഞാന്‍ വരുന്നു , ഞാന്‍ ആല്‍ഫയും ഒമേഗയും ആണ് - ഒന്നമത്തവനും ഒടുവിലത്തവനും- ആദിയും
അന്തവും ആണ്" യേശു ദൈവമല്ലെങ്കില്‍ ആദിയും അന്തവും എന്ന് പറയില്ല.

മത്തായി 28 :9 -10 "അപ്പോള്‍ യേശു എതിരെ വന്നു അവരെ അഭിവാദ്യം  ചെയ്തു.  അവര്‍ അവനെ സമീപിച്ചു പദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു". ഇവിടെ യേശു ആരാധന സ്വീകരിച്ചു. 
ലുകെ 24 : 52  "അവര്‍ അവനെ ആരാധിച്ചു. യേശുവിനെ ആരാധിച്ചു എങ്കില്‍ അവന്‍ ദൈവമാണ്" യേശു അവരുടെ ആരാധന സ്വീകരിച്ചതിനാല്‍ അവന്‍ ദൈവം ആണ്.കാരണം ആരാധന ദൈവത്തിനു മാത്രം.
ഹെബ്രായര്‍ 1 : 6 -13 തന്‍റെ ആദ്യ ജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു " ദൈവത്തിന്‍റെ ദൂതന്മാര്‍ എല്ലാം അവനെ ആരാധിക്കട്ടെ " എന്ന്.

ലുക്ക്‌ 5 : 20 -26   ദൈവത്തിനല്ലാതെ ആര്‍ക്കാണ്‌ പാപങ്ങള്‍ മോചിക്കനവുന്നത്  ? " മനു ഷ്യാ നീ ന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.Matt. 9:1-7
മനുഷ്യ പുത്രന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് യേശു പറഞ്ഞു " ഞാന്‍ നിന്നോട് പറയുന്നു എഴുന്നേറ്റു നടക്കുക" . അവന്‍ നടന്നു.അങ്ങിനെ തന്റെ ദൈവികത വെളിപ്പെടുത്തി .

ലൂക 23 : 43 കുരിശില്‍ നല്ല കള്ളനോട് " നീ ഇന്ന് എന്നോട് കൂടെ പരുദീസയിലയിരിക്കും" ദൈവത്തിനല്ലാതെ ആര്‍ക്കും ഇങ്ങനെ പറയാനും പറുദീസാ കൊടുക്കാനും പറ്റില്ല.
ലൂക 7:47 - 48 യേശു പറഞ്ഞു "നിന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു"

വെളിപാട് 21 : 6 - 7 "ഞാന്‍ ആല്‍ഫയും ഒമേഗയും ആണ്. ദാഹിക്കുന്നവനു ജീവ ജലത്തിന്റെ ഉറവയില്‍ നിന്ന് സൌജന്യമായി കൊടുക്കും....ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനും ആയിരിക്കും". 
യോഹ :4 : 14 യേശു പറഞ്ഞു " എന്നാല്‍ ഞാന്‍ നല്‍കുന്ന ജലം പാനം ചെയ്‌താല്‍ പിന്നീടു ഒരിക്കലും ദഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനു നിത്യ ജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവി ആകും. യേശു ജീവ ജലം നല്‍കുന്ന പിതാവും ദൈവവും ആണ്.

Mathew 16: 27 യേശു പിതാവിന്‍റെ മഹത്വത്തില്‍ വരും. പിതാവിന്‍റെ മഹത്വം യേശുവിനു ഉണ്ടെങ്കില്‍ ദൈവം തന്നെ.

Luke 8:38 "യേശു പറഞ്ഞു നീ വീട്ടിലേക്കു തിരിച്ചു പോയി ദൈവം നിനക്ക് ചെയ്തത് എന്തെന്ന് അറിയിക്കുക.അവന്‍ പോയി യേശു തനിക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ പട്ടണം മുഴുവന്‍ പ്രസിദ്ധം ആക്കി. പിശാചിനെ പുറത്താക്കിയതിനു ശേഷം യേശു പറഞ്ഞതും അവന്‍ ചെയ്തതും ശ്രദ്ധിക്കുക. യേശു ദൈവം ആണ് എന്ന് വീണ്ടും പറയുന്നു.
John1:16 "അവന്‍റെ പരിപൂര്‍ണതയില്‍ " പൂര്‍ണത ദൈവത്തിനു മാത്രം.
വെളിപാട്:21 : 22 -24 സ്വര്‍ഗത്തിലെ പ്രകാശം , ദീപം കുഞ്ഞാടാണ്‌.
ഹെബ്രായര്‍ 7 25 ല്‍ ഇപ്രകാരം വായിക്കാം യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നത് കൊണ്ട് അവന്‍റെ പൌരോഹിത്യം കൈമാറ്റപ്പെടുന്നില്ല.തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായും രക്ഷിക്കാന്‍ അവനു കഴിവുണ്ട്.എന്നേക്കും 
ജീവിക്കുന്നവനായ അവന്‍ അവര്‍ക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു. എന്നേക്കും ജീവിക്കുന്നു എന്നത് ദൈവത്തിനു മാത്രം ഉള്ളതാണ്. 26 ല്‍ യേശുവിനെ പരിശുദ്ധന്‍ എന്നും വിളിക്കുന്നുണ്ട്. പൂണമായ രക്ഷ യേശു ദൈവം ആയതു കൊണ്ടാണ് നല്‍കാന്‍ പറ്റുന്നത്.
ഹെബ്രായര്‍ 1 : 6 -13 തന്‍റെ ആദ്യ ജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു " ദൈവത്തിന്‍റെ ദൂതന്മാര്‍ എല്ലാം അവനെ അരധിക്കട്ടെ" എന്ന്... എന്നാല്‍ പുത്രനെ പറ്റി പറയുന്നു " ദൈവമേ അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു...കര്‍ത്താവേ ആദിയില്‍ അങ്ങ് ഭൂമിക്കടിത്തറ ഇട്ടു .. ..ദൈവം യേശുവിനെ ദൈവമേ എന്നും കര്‍ത്താവേ എന്നും വിളിക്കുന്നു . മാലഖാമാര്‍ യേശുവിനെ ആരാധിക്കുന്നു .



ദൈവവുമായി യേശുവിനുള്ള വേറെ ചില സമാനതകള്‍ സുവിശേഷത്തില്‍ നിന്ന് താഴെ കൊടുക്കുന്നു.

Glory of God (Isa 42:8, 48:11)=Jesus is the Lord who created
God is First and Last (Isa 41:4, 44:6, 48:11) -=Jesus is First and Last (Rev 1:11, 1:8 22:൧൩
God is Redeemer (Hosea 13:14) =Jesus is Redeemer (Rev 5:9)
God is Bridegroom (Isa 62:5) (Hosea 2:16)=Jesus is Bridegroom (Rev 21:2, Matt 25:1)
God is Forgiver of Sins (Jer. 31:34 )=Jesus is Forgiver of Sins (Mark 2:7,10)
God is Worshiped by Angels (Ps. 148:2)=Jesus is Worshiped by Angels (Heb 1:6)
God is Addressed by Prayer (Throughout Old Testament)-Jesus is Addressed by Prayer Through out New Testament (Acts 7:൫)
God is Creator of Angels (Ps. 148:5)=89.Jesus is Creator of Visible and invisible  (Col 1:16)

32 comments:

  1. അല്‍മായശബ്ദം കുടുംബത്തിലേക്ക് ജോണിനു സ്വാഗതം. സംവാദങ്ങളുംവിവാദങ്ങളും ഒരു വ്യക്തിയോടല്ല ആശയങ്ങളോടാണെന്നുള്ളതിനാല്‍ മുകളില്‍ പറഞ്ഞ വചനങ്ങള്‍ എന്റെ ചെറിയ ബുദ്ധിയില്‍ ഉള്‍കൊള്ളുന്നില്ല.

    മുസ്ലിംജനതയും ഹിന്ദുക്കളും യേശുവിനെ പ്രവാചകന്‍, അവതാരം എന്നൊക്കെ പറയുന്നുണ്ടെങ്കില്‍ ക്രിസ്ത്യാനിയെക്കാള്‍ അവര്‍ യേശുവിനെകൂടുതല്‍ മനസിലാക്കിയെന്നു സാരം.

    നല്ലവനായ യേശുവിനെ ദൈവം ആക്കുവാന്‍ പുതിയനിയമം പോരായ്മയുള്ളതുകൊണ്ടു കൊലയാളികളുടെയും കുറ്റവാളികളുടെയും ദൈവമായ യഹോവാവരെ സുവിശേഷം ഓടിക്കുകയാണ്. യേശുവില്‍
    പൂര്‍ണ്ണതയില്ലാത്തതുകൊണ്ടു പുതിയനിയമത്തിലെ യേശുവിനു പഴയനിയമത്തിലെ ശപിക്കുന്ന ദൈവവുമായി കൂട്ടുപിടിക്കേണ്ട ഗതികേടിലാണ്.

    ശയിത്താന്‍ നീ ദൈവപുത്രനാണെങ്കില്‍ കല്ലുകളെ അപ്പകഷണങ്ങളായി മാറ്റുവാന്‍ പറഞ്ഞപ്പോള്‍ വെല്ലുവിളി പേടിച്ചു യേശു ഭീരുവിനെപ്പോലെ പിന്‍വാങ്ങി. ഒരിക്കല്‍ യുക്തിവാദി കോവൂരും സത്യസായിബാവാ എന്നുള്ള ആള്‍ദൈവത്തെ
    വെല്ലുവിളിച്ചപ്പോള്‍ വെല്ലുവിളി സ്വീകരിച്ചില്ല. സുവിശേഷം എഴുതിയവര്‍ ഇവിടെ യേശുവിനെ ഭീരുവായ ദൈവമാക്കി.

    യേശുവിന്റെ തലമുറകള്‍ കടന്നുപോവുംമുമ്പ് ദൈവപുത്രന്‍ മടങ്ങിവരുമെന്നു വാഗ്ദാനം ഉണ്ടായിരുന്നിട്ടും യേശു വാക്കുപാലിച്ചില്ല. അതിനുശേഷം എത്രയോ തലമുറകള്‍ കടന്നുപോയി. പൂര്ത്തികരിക്കാത്ത ആ പ്രവചനം ഇന്നും സുവിശേഷങ്ങളില്‍ നിലനില്‍ക്കുന്നു.

    ചരിത്രത്തിലെ യേശുവിനെ ആരും നേരില്‍ കണ്ടവരായില്ല. സുവിശേഷംതന്നെ എഴുതിയതു യേശുവിന്റെ മരണത്തിനു വളരെക്കാലത്തിനു ശേഷമാണ്.

    സുവിശേഷം ഒരു ചരിത്രഗ്രന്ഥമല്ല. യേശു ഒരു പുസ്തകം എഴുതിയിട്ടില്ല. യേശുവിന്റെ രൂപം എങ്ങനെയെന്നോ, ശരീരഘടനയോ, യേശുവിന്റെ ജീവിതകഥയോ ഒന്നും ബൈബിളില്‍ ഇല്ല. ചരിത്രപരമായി സാധുതയില്ലാത്ത യേശുവിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന സുവിശേഷങ്ങള്‍മാത്രം ദൈവമാണെന്ന് സ്ഥാപിക്കുവാന്‍ ഉണ്ട്. അതും അവ്യക്തതയില്‍.


    അതിനുള്ളില്‍ ധാരാളം കെട്ടുകഥകളും യേശുവിനു വര്‍ഷങ്ങള്‍ക്കുശേഷം ജീവിച്ച കുറെപ്പേരുടെ
    സാക്ഷി വിവരണങ്ങളും ദൈവമാണെന്ന് തെളിയിക്കുവാന്‍ അപര്യാപ്തമാണ്.

    കഥകള്‍ പലതും പേഗന്‍മതങ്ങളില്‍നിന്നും കടമെടുത്തതാണ്. ഹിന്ദുദൈവമായ കൃഷ്ണനും
    യേശുവും തമ്മില്‍ 29 കാര്യങ്ങളില്‍
    സാമ്യം ഉണ്ട്. പുതിയ നിയമവും ബുദ്ധന്റെ
    കഥകളുമായി തുല്ല്യതകള്‍ ഏറെയും. ബുദ്ധന്റെ അമ്മ മായാദേവിയും കന്യകയായിരുന്നു.ഈജിപ്റ്റ്‌ ദൈവം ഇസീസിന്റെ അമ്മയും അനേകം ചൈനീസ് ദൈവങ്ങളുടെ അമ്മയും കന്യകമാര്‍ ആയിരുന്നു.

    ബുദ്ധനും നാല്‍പ്പതുദിവസം ഉപവാസം ഇരുന്നു. ബുദ്ധനെയും പരീക്ഷിക്കുവാന്‍ ശയിത്താന്‍ വന്നു. അത്ഭുതങ്ങളും അനേകം. ഒരു അപ്പകഷണത്തില്‍ നിന്നു അഞ്ഞൂറുപേര്‍ക്കു ഭക്ഷണവും കൊടുത്തു. ഈ കഥകള്‍ യേശുവിനു നൂറ്റാണ്ടുകള്‍മുമ്പു മുതലുണ്ടായിരുന്നു.

    യേശുവിന്റെ മലയിലെ പ്രസംഗം വേറൊരു രൂപത്തില്‍ ബുദ്ധന്മാരുടെ Tipitaka വേദത്തിലുമുണ്ട്.

    രണ്ടാം നൂറ്റാണ്ടിലാണ് ബൈബിള്‍ ആധികാരികമായി കണ്ടെടുത്തത്. അപ്പോസ്തോലന്‍മാര്‍ എഴുതിയതെന്നു തെളിവുകള്‍ ഒന്നുമില്ല. യേശുവിനെ കണ്ടവരാരും സുവിശേഷം എഴിതിയിട്ടില്ല.AD. 65-95
    കാലഘട്ടത്തില്‍ സുവിശേഷം എഴുതിയതെന്നു കരുതുന്നു.

    യേശുവിന്റെ ഉയര്‍പ്പില്‍ മരിച്ചവര്‍ കല്ലറകള്‍ പിളര്‍ന്നു ഉയര്ത്തു സ്വര്‍ഗത്തില്‍ പോയിയെന്നും കഥയുണ്ട്. അങ്ങനെ മരിച്ച സ്വര്‍ഗയാത്രക്കാരായ വിശുദ്ധആത്മാക്കള്‍ ഉള്‍പ്പെട്ട ഒരു ജനതയുമായി യേശു സ്വര്‍ഗത്തിലെക്കുയരുന്നതായി ദൃക്സാക്ഷികളും ഉണ്ട്.

    ഭൂമികുലുക്കം സര്‍വ്വജാതിയെയും കിടിലം കൊള്ളിച്ചു. ഈ പ്രേതാത്മാക്കളെ വഹിച്ചുകൊണ്ടു പോയപ്പോള്‍ തീര്‍ച്ചയായും ഒരു കാഴ്ച തന്നെയായിരിക്കാം.

    ഒന്നു ചിന്തിക്കൂ, പരേതാത്മാക്കള്‍ ആകാശത്തില്‍ യേശുവിനൊപ്പം ഉയര്‍ന്നു ഉയര്‍ന്നു പോവുന്നു. ഭാവനകള്‍ നന്നായിരിക്കുന്നു. ഭൂമിക്കു ഇതെല്ലാം തരണം ചെയ്യണമെങ്കില്‍, മരിച്ചവരെ മുകളിലേക്ക് ഉയര്‍ത്തണമെങ്കില്‍ എത്രമാത്രം ഗുരുത്വസ്വഭാവം (gravity) ഉണ്ടായിരിക്കണം.

    ഭൂമിയില്‍ നിന്നു കുതിച്ചുയരണമെങ്കില്‍ റോക്കറ്റോ
    ഏതെങ്കിലും ഗോളങ്ങള്‍ ആകര്‍ഷിക്കുവാന്‍ അന്നു വാന മേഘങ്ങള്‍ക്കുള്ളില്‍ മാലാഘമാരോപ്പം വന്നുകാണും.

    യേശുവിന്റെ കാലത്തെ നിഷ്പക്ഷമായ ഒരു ചരിത്രകാരനും യേശു മരിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ ഭൂമി മുഴുവന്‍ ഇരുട്ടായിരുന്നുവെന്നും കല്ലറകളില്‍ നിന്നു വിശുദ്ധര്‍ പുറത്തു വന്നുവെന്നും
    ഭൂമികുലുക്കവും സംഭവങ്ങളുംരേഖപ്പെടുത്തിയിട്ടില്ല.

    ഇതില്‍നിന്നു മനസിലാക്കേണ്ടത് സുവിശേഷത്തിലെ യേശു ദൈവമല്ലെന്നും അമാനുഷിക അവകാശങ്ങള്‍
    മറ്റു മതങ്ങളില്‍നിന്നും കടംമേടിച്ചതോ
    കെട്ടുകഥകളോ, കൌശലക്കാര്‍ മെനഞ്ഞെടുത്ത കഥകളോയെന്നും അനുമാനിക്കണം.

    ReplyDelete
    Replies
    1. ബൈബിളിലെ എല്ലാ കാര്യങ്ങളും വാച്യാര്‍ത്ഥത്തില്‍ എടുത്താല്‍ പല കുഴപ്പങ്ങളും ഉണ്ടെന്നു മുകളില്‍ കാണുന്ന കമെന്റില്‍ നിന്നും അനുമാനിക്കാം. ചെങ്കടലില്‍ വെള്ളം മാറ്റി നിറുത്തി വഴി ഉണ്ടാക്കിയതും മരിച്ച യേശു ഉയിര്‍തെഴുന്നേറ്റു എന്ന് പഠിപ്പിക്കുന്നതും ഒക്കെ കെട്ടു കഥ എന്ന് വ്യാഖ്യാനിചെക്കം. ബൈബിള്‍ എഴുതിയ കാലത്തേ പറ്റി വിസ്മരിക്കരുത്. കര്‍ണാ കര്‍ണിക ആയി നൂറ്റാണ്ടുകളോളം പറഞ്ഞു നടന്ന കാര്യങ്ങള്‍ ആരോ കേട്ടെഴുതി. പല കാലഘട്ടങ്ങളിലായി. മാനുഷികമായ തെറ്റുകള്‍ പറ്റിയേക്കാം. ഭാഷ പോലും വ്യത്യസ്തം. അതില്‍ ചരിത്രം ഉണ്ടെന്നെ ഉള്ളു. അത് ഒരു ചരിത്ര പുസ്തകം ആയി തെറ്റിദ്ധരിക്കല്ലേ. ബൈബിളിലെ എല്ലാ കാര്യങ്ങളും ചരിത്രപരം ആയി തെളിവുകളുടെ പിന്‍ ബലത്താല്‍ സമര്‍ഥിക്കാന്‍ സാധിക്കുകയില്ല. ഒരു ഉദാഹരണം അല്പം ഭയപ്പാടോടെ പറയാം. ആദി മാതാപിതാക്കള്‍ ആദവും ഹവ്വയും. അവര്‍ക്ക് മക്കള്‍ രണ്ടേ രണ്ടു മാത്രം. ആബേലും കായേനും. ആബേലിനെ കായേന്‍ അടിച്ചു കൊന്നു. ആദ്യത്തെ കൊലപാതകം എന്ന് അതിനെ വിശേഷിപ്പിക്കുന്നു. പിന്നെ മനുഷ്യന്‍ ആയി മിച്ചമുള്ളത് കായേന്‍ എന്ന criminal മാത്രം. ആ കായെനില്‍ നിന്നും ഇന്നുള്ള മനുഷ്യ കുലം മുഴുവന്‍ ഉണ്ടായി എന്ന് ബൈബിള്‍ ഉദ്ധരിച്ചു സമര്‍ഥിക്കാന്‍ സാധിക്കും. സ്ത്രീ ഇല്ലാതെ പുരുഷനില്‍ നിന്ന് മാത്രമായി മനുഷ്യ കുഞ്ഞുങ്ങള്‍ ജെനിച്ചു എന്ന് പറഞ്ഞാല്‍ ശെരിയല്ലല്ലോ മാഷെ? ഇങ്ങനെ അല്ലല്ലോ സസ്തനികളെ പറ്റി നമ്മള്‍ biology ക്ലാസ്സില്‍ പഠിച്ചത്. അതാണ് പറയുന്നത് വാച്യാര്‍ത്ഥത്തില്‍ മാത്രം ബൈബിള്‍ വചനങ്ങള്‍ എടുക്കരുതെന്ന്. ഇങ്ങനെ പറയാനാണെങ്കില്‍ ഒത്തിരി ഉദാഹരണങ്ങള്‍ പറയാനുണ്ട്‌.

      Delete
  2. ഈ ജോണിന്‍റെ ഒരു കാര്യമേ. പിപ്പിലാടനെ പോലെ ആളൊരു പുപ്പുലി തന്നെ. ജോണ്‍ എഴുതിയതും പടന്നമാക്കല്‍ എഴുതിയതും വായിച്ചിട്ട് ആകെ confusion ആയി. ഇനി എന്തായാലും ഞാന്‍ ബൈബിള്‍ വായന നിറുത്തി. അതാണ് തല്‍കാലം നല്ലതെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ജോസുകുട്ടി എത്ര കണ്‍ഫ്യുഷന്‍ ഉണ്ടായാലും വായന നിര്‍ത്തരുത് . അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ പറഞ്ഞത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഒന്നല്ലേന്നാ യേശു ചോദിക്കുന്നത്. നമുക്ക് പാടാം കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ എന്‍റെ കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ എന്ന പാട്ട്. "എന്നില്‍ ഇടറാത്തവന്‍ ഭാഗ്യവാന്‍" എന്നും യേശു പറഞ്ഞിട്ടുണ്ട്.

      Delete
  3. "ശയിത്താന്‍ നീ ദൈവപുത്രനാണെങ്കില്‍ കല്ലുകളെ അപ്പകഷണങ്ങളായി മാറ്റുവാന്‍ പറഞ്ഞപ്പോള്‍ വെല്ലുവിളി പേടിച്ചു യേശു ഭീരുവിനെപ്പോലെ പിന്‍വാങ്ങി. ഒരിക്കല്‍ യുക്തിവാദി കോവൂരും സത്യസായിബാവാ എന്നുള്ള ആള്‍ദൈവത്തെ
    വെല്ലുവിളിച്ചപ്പോള്‍ വെല്ലുവിളി സ്വീകരിച്ചില്ല. സുവിശേഷം എഴുതിയവര്‍ ഇവിടെ യേശുവിനെ ഭീരുവായ ദൈവമാക്കി"
    തന്‍റെ ബുദ്ധി ചെറുതാണ് എന്ന് സമ്മതിച്ച ജോസഫിന്‍റെ എളിമ അഭിനന്ദനീയം തന്നെ. നമ്മുടെ ചെറിയ ബുദ്ധിയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതാണ് ദൈവം എങ്കില്‍ അത് ദൈവം അല്ലല്ലോ. ദൈവത്തെ കൊച്ചു ബുദ്ധി കൊണ്ട് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് സ്വന്തം കൈക്കുടന്നയില്‍ മഹാ സമുദ്രം കോരി എടുക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അസാധ്യം ആയ കാര്യം അല്ലെ? പിന്നെ എന്‍റെ കൈക്കുടന്നയില്‍ ഈ സമുദ്രം ഉള്‍ക്കൊള്ളില്ല എന്ന കാരണത്താല്‍ സമുദ്രം ഇല്ല എന്നോ,സമുദ്രം എന്ന് പറയുന്നത് വെറുതെ ആണ് എന്നോ പറയുന്നത് യുക്തിയല്ല.
    "കൃഷ്ണനും
    യേശുവും തമ്മില്‍ 29 കാര്യങ്ങളില്‍
    സാമ്യം ഉണ്ട്. പുതിയ നിയമവും ബുദ്ധന്റെ
    കഥകളുമായി തുല്ല്യതകള്‍ ഏറെയും. ബുദ്ധന്റെ അമ്മ മായാദേവിയും കന്യകയായിരുന്നു.ഈജിപ്റ്റ്‌ ദൈവം ഇസീസിന്റെ അമ്മയും അനേകം ചൈനീസ് ദൈവങ്ങളുടെ അമ്മയും കന്യകമാര്‍ ആയിരുന്നു"
    കഥകളുടെ ചില കാര്യങ്ങളുടെ സാമ്യം യേശുവിനെ കുറിച്ച് സുവിശേഷത്തില്‍ പറഞ്ഞതിനെ അസാധു ആക്കുന്നില്ല . ഉദാഹരണം: എന്‍റെ അപ്പച്ചന്റെ പേര്‍ ജോസഫ് എന്നാണു . എന്‍റെ അമ്മച്ചിയുടെ പേര് മേരി എന്നാണു . എന്നെ ഗര്ധം ധരിച്ചപ്പോള്‍ എന്‍റെ അമ്മ കന്യക ആയിരുന്നു കാരണം ഞാന്‍ ആണ് മൂത്ത കുട്ടി. എനിക്ക് സഹോദരീ സഹോദരന്‍ മാര്‍ ഇല്ല. എന്‍റെ അപ്പച്ചന്‍ ഒരുനീതിമാന്‍ ആയിരുന്നു. എന്‍റെ അമ്മച്ചിയുടെ അമ്മയുടെ പേര് അന്ന എന്നായിരുന്നു.ഞാന്‍ ഉണ്ടായതിനു ശേഷം ഞങ്ങള്‍ നാട് വിട്ടു പോകേണ്ടി വന്നു. പിന്നീട് എനിക്ക് 31 വയസ്സ് ആയപ്പോഴാണ് ഞങ്ങളുടെ നാടായ മുവാറ്റുപുഴയില്‍ തിരികെ എത്തിയത്. (ഇതെല്ലം ശരി ആണ് കേട്ടോ) ഈ കാരണത്താല്‍ ഞാനും എന്‍റെ ജീവിതവും ഒരു കെട്ട് കഥ ആണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. രണ്ടാമത് എന്‍റെ ജനനം പോട്ടെ ഞാന്‍ പോലും ഒരു കെട്ട് കഥയാണ് എന്ന് ആരെങ്കിലും പറഞ്ഞാലോ? ദേ ഞാനിവിടെ ഇരുന്നു ടൈപ്പ് ചെയ്യുന്നു.
    ജോസഫിന്‍റെ ചറിയ ബുദ്ധിയില്‍ നിന്ന് മുകളില്‍ പറഞ്ഞ എല്ലാം തന്നെ ഇടമറുകിന്റെ " കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ല" എന്ന പുതകത്തില്‍ ഉള്ള കു യുക്തി വാദങ്ങള്‍ തന്നെ . അയാള്‍ക്ക് അത് കിട്ടിയത് വേറെ ചില പാശ്ചാത്യ നിരീശ്വര വാദികളുടെ പുസ്തകങ്ങളില്‍ നിന്നുമാണ്. മേല്‍ പറഞ്ഞ വിയോജന കുറിപ്പുകള്‍ എല്ലാം തന്നെ സാധാരണ എല്ലാ (കു) യുക്തിവാദികളും ഇതിനു മുന്‍പ് പറഞ്ഞിട്ടുള്ളവയാണ്. പണ്ടത്തെ കാലത്തെ ആദ്യ ശിശുവിനെ ഗര്‍ഭം ധരിക്കുമ്പോള്‍ മിക്ക സ്ത്രീകളും കന്യകകള്‍ അയിരുന്നിരിക്കണം . ഇപ്പോഴല്ലേ കന്യത്വം ഇല്ലാത്ത ന്യൂ അമ്മമാരുടെ കാലം വന്നത്.
    ചില അമേരിക്കന്‍ മലയാളികളുടെ കഥകള്‍ തമ്മില്‍ വളരെ സാമ്യം ഉണ്ട്. എന്‍റെ അമ്മ കുഞ്ഞമ്മ നേഴ്സ് ആയി ഇവിടെ എത്തി . ഒത്തിരി കഷ്ടപ്പെട്ട് ആര്‍ എന്‍ എഴുതി എടുത്തു. ആദ്യം അപ്പാര്‍ട്ട് മെന്റില്‍ ആയിരുന്നു താമസിച്ചത്. കുറേകാലം ന്ര്സിംഗ് ഹോമില്‍ ജോലി ചെയ്തു. പിന്നെ നാട്ടില്‍ പോയി കുട്ടപ്പനെ കെട്ടി . വളരെ കഷ്ടപ്പെട്ട് കുട്ടപ്പനെ അമേരിക്കയില്‍ കൊണ്ട് വന്നു . അക്കാലത്തു മാത്തുക്കുട്ടിയെ ഗര്‍ഭം ധരിച്ചു.അപ്പോള്‍ വില്ലോ ഡ്രൈവില്‍ ഒരു വീട് വാങ്ങി. പിന്നെ കുട്ടപ്പന് ജോലിയില്ലാതെ വാന്നപ്പോള്‍ കുട്ടപ്പന്‍ കുടി തുടങ്ങി. ആദ്യം സ്കോട്ച് മാത്രമേ കഴിക്കുംയിരുന്നുള്ളൂ. പിന്നീട് കാനേടിയന്‍ മിസ്റ്റ് ആക്കി. ആപ്പോഴാണ് അനിമോള്‍ ഉണ്ടായത്. നിവര്‍ത്തി ഇല്ലാതെ വന്നപ്പോള്‍ കുഞ്ഞമ്മ കുട്ടപ്പനെ ദിവോര്‍സ് ചെയ്തു.....മൂത്ത മകള്‍ ഒരു കറമ്പനെ കെട്ടി ..... അങ്ങനെ എത്ര എത്ര സാമ്യമുള്ള യഥാര്‍ത്ഥ സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അത് കൊണ്ട് എന്‍റെ കഥ കെട്ട് കഥ ആണ് എന്ന് ആരെങ്കിലും പറയുമോ.?

    ReplyDelete
    Replies
    1. ആരു നുണകള്‍ എഴുതിയെന്നു അറിയത്തില്ല!!!. എല്ലാ ദൈവങ്ങളും ജനിച്ചതു ഡിസംബര്‍ 25 നു നല്ല തണുപ്പുള്ള രാത്രിയില്‍. ദൈവങ്ങള്‍ക്കെല്ലാം പന്ത്രണ്ടു ശിഷ്യന്മാര്‍. കന്യകമാരായ അമ്മമാര്‍.ദൈവങ്ങള്‍ ജനിക്കുമ്പോള്‍ കിഴക്ക് നക്ഷത്രവും. ജോണ് പറയുന്നു, ഇതു നെഴ്സുകള്‍ ആര്‍.എന്‍. പാസായ
      കഥകള്‍ക്ക് സാമ്യമെന്നും. ദൈവങ്ങളും, ആര്‍. എന്‍. അമേരിക്കയില്‍ വന്നതുപോലെ കൂട്ടമായിട്ടാണോ ഭൂമിയില്‍ വന്നത്.പ്രസവം കഴിഞ്ഞാല്‍ കന്യകാത്വം നഷ്ടപ്പെടുകയില്ലേ. ദൈവങ്ങളെ ക്രൂശിക്കുക, മൂന്നാംദിവസം ഉയര്ക്കുക. ഇതു കഷ്ടം തന്നെ.

      മറ്റു ദൈവങ്ങള്‍ കള്ള കഥകളും സുവിശേഷത്തെ കോപ്പി അടിച്ചതാണെന്നും ഒരു പാസ്റ്ററിന്റെ ലേഖനവും ഉണ്ട്. ഏതായാലും യേശുവിനു ഇനി വെല്ലുവിളികള്‍ ധാരാളം. ഏറ്റവും വലിയ വെല്ലുവിളി കല്‍ദായ ദൈവങ്ങളും പവ്വാത്തിന്റെ കന്നുകാലിക്കൂട്ടില്‍ നിന്നു കിട്ടിയ താമരകുരിശും.

      ഈ കഥകളെല്ലാം വ്യക്തമാക്കുന്നത് ദൈവങ്ങളെല്ലാംഒന്നാണ്. എന്തു ചെയ്യാം, പുരോഹിതര്‍ യേശുവിനെ വളച്ചൊടിച്ചതുകൊണ്ടു യേശു അള്ളായുടെ പ്രവാചകനും കൃഷ്ണന്റെ ജൂനിയര്‍ ദൈവവും ആയി.

      യേശുവിനെ വെറുതെ വിടൂ. നല്ലവനായ യേശു ഇന്ന് ഒരു മേത്രാന്റെയും സ്വത്തല്ല. ഒരു പള്ളിയിലും യേശുദേവന്‍ കുടികൊള്ളുന്നില്ല.
      ഈ ലിങ്കിലെ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. :http://answers.yahoo.com/question/index?qid=20071210173200AA5LmDD


      Why are mythical god stories so similar to Jesus?

      Horus - Sun God of Egypt, born on December 25th of the virgin Isis-Meri. Had 12 disciples he traveled about with, performing miracles such as healing the sick and walking on water. After being betrayed by Typhon, Horus was crucified, buried for 3 days, and resurrected

      Attis, of Phyrigia, born of the virgin Nana on December 25th, crucified, placed in a tomb and after 3 days, was resurrected.

      Krishna, of India, born of the virgin Devaki with a star in the east signaling his coming, performed miracles with his disciples, and upon his death was resurrected

      Dionysus of Greece, born of a virgin on December 25th, was a traveling teacher who performed miracles such as turning water into wine

      Mithra, of Persia, born of a virgin on December 25th, he had 12 disciples and performed miracles, and upon his death was buried for 3 days and thus

      Delete
    2. മേല്‍ പറഞ്ഞ മിതോലോജിക്കള്‍ കഥാ പാത്രങ്ങളും ആയി യേശുവിന്റെ കഥയ്ക്ക് യാതൊരു സാമ്യവും ഇല്ല എന്ന് താഴെ കാണുന്ന അവരുടെ കഥകള്‍ വായിച്ചാല്‍ വ്യക്തം ആകും. യേശുവിനെ ഒരു മിത്ത് ആക്കി മാറ്റാനുള്ള ചില താല്‍പര കക്ഷികളുടെ ശ്രമമാണ് ജോസഫ് പടന്ന മാകലിനു കിട്ടിയ ഇന്‍ഫോര്‍മേഷന്‍ എന്ന് കാണാം. ഈ പറയുന്നവരുടെ കഥ അവര്‍ പറയുന്നതുമായി പുലബന്ധം പോലുമില്ല. നിങ്ങള്‍ തന്നെ വായിച്ചു നോക്കുക.എന്തെങ്കിലും എഴുതുന്നതിനു മുന്‍പ് സ്വന്തം ആയി ഒന്ന് റെഫര്‍ ചെയ്തു നോക്കുന്നത് നല്ലതാണ് എന്ന് തോന്നുന്നു.
      Part (1)
      Story of Horus
      Horus was born to the goddess Isis after she retrieved all the dismembered body parts of her murdered husband Osiris, except his penis which was thrown into the Nile and eaten by a catfish,[ and used her magic powers to resurrect Osiris and fashion a gold phallus to conceive her son. Once Isis knew she was pregnant with Horus, she fled to the nile delta marshlands to hide from her brother set who jealously killed Osiris and who she knew would want to kill their son. There Isis bore a divine son, Horus.Since Horus was said to be the sky, he was considered to also contain the sun and moon. It became said that the sun was his right eye and the moon his left, and that they traversed the sky when he, a falcon, flew across it.
      As Horus was the ultimate victor he became known as Harsiesis, Heru-ur or Har-Wer (ḥr.w wr 'Horus the Great'), but more usually translated as Horus the Elder. In the struggle Set had lost a testicle, explaining why the desert, which Set represented, is infertile. Horus' left eye had also been gouged out, which explained why the moon, which it represented, was so weak compared to the sun.Horus was also said to be a god of war and hunting.
      Horus was occasionally shown in art as a naked boy with a finger in his mouth sitting on a lotus with his mother. In the form of a youth, Horus was referred to as Neferhor. This is also spelled Nefer Hor, Nephoros or Nopheros
      Story of Attis
      In the late fourth century a cult of Attis became a feature of the Greek world. The story of his origins at Agdistis, recorded by the traveler Pausanias, have some distinctly non-Greek elements: Pausanias was told that the daemon Agdistis initially bore both male and female attributes. But theOlympian gods, fearing Agdistis, cut off the male organ and cast it away. There grew up from it an almond-tree, and when its fruit was ripe, Nana who was a daughter of the river god sangarius picked an almond and laid it in her bosom. The almond disappeared, and she became pregnant. Nana abandoned the baby (Attis). The infant was tended by ahe-goat.

      Story of Krishna
      According to Bhagavatna h Puraana Krishna was born without a sexual union, but by divine "mental transmission" from the mind of Vasudeva into the womb of Devaki. Based on scriptural details andastrological calculations the date of Krishna's birth, known as Janmashtami is 18 July 3228 BCE and departed on 3102 BCE. Krishna belonged to the Vrishniclan of yadavas from Mathuraand was the eighth son born to the princess Devaki and her husband Vasudeva
      Mathura was the capital of the Yadavas, to which Krishna's parents Vasudeva and Devaki belonged. King Kamsa, Devaki's brother,had ascended the throne by imprisoning his father, King Ugrasena. Afraid of a prophecy that predicted his death at the hands of Devakis eighth son, Kansa had the couple locked into a prison cell. After Kansa killed the first six children, and Devaki's apparent miscarriage of the seventh (which was actually a secret transfer of the infant to Rohini as Balarama , Krishna was born.
      Since Vasudeva knew Krishna's life was in danger, Krishna was secretly taken out of the prison cell to be raised by his foster parents,Yashodaand Nanda, in gokula.

      Delete
    3. മേല്‍ പറഞ്ഞ മിതോലോജിക്കള്‍ കഥാ പാത്രങ്ങളും ആയി യേശുവിന്റെ കഥയ്ക്ക് യാതൊരു സാമ്യവും ഇല്ല എന്ന് താഴെ കാണുന്ന അവരുടെ കഥകള്‍ വായിച്ചാല്‍ വ്യക്തം ആകും.
      Part (2)
      Story of Dionysus
      Dionysus had a strange birth that evokes the difficulty in fitting him into the Olympian pantheon.His mother was a mortal woman,Semele, the daughter of kingCadmusof Thebes, and his father was Zeus, the king of the gods. Zeus' wife, Hera discovered the affair while Semele was pregnant. Appearing as an old Corne (in other stories a nurse), Hera befriended Semele, who confided in her that Zeus was the actual father of the baby in her womb. Hera pretended not to believe her, and planted seeds of doubt in Semele's mind. Curious, Semele demanded of Zeus that he reveal himself in all his glory as proof of his godhood.
      Though Zeus begged her not to ask this, she persisted and he agreed. Therefore he came to her wreathed in bolts of lightning; mortals, however, could not look upon an undisguised god without dying, and she perished in the ensuing blaze. Zeus rescued the fetal Dionysus by sewing him into his thigh. A few months later, Dionysus was born on Mount Pramnos in the island of Ikaria, where Zeus went to release the now-fully-grown baby from his thigh. In this version, Dionysus is born by two "mothers" (Semele and Zeus) before his birth, hence the epithet dimētōr (of two mothers) associated with his being "twice-born".
      In the Cretan version of the same story, which Diodorus Siculus follows,[Dionysus was the son of Zeus and Peresphon, the queen of theGreek underworld Diodorus' sources equivocally identified the mother as Demeter. Zeus used the heart to recreate him in his thigh, hence he was again "the twice-born". Other versions claim that Zeus recreated him in the womb of Semele, or gave Semele the heart to eat to impregnate her.
      Mithras
      is depicted as being born from a rock. He is shown as emerging from a rock, already in his youth, with a dagger in one hand and a torch in the other. He is nude, is wearing a Phrygian cap and is holding his legs together.However, there are variations and sometimes he is shown as coming out of the rock as a child and in one instance he has a globe in one hand, sometimes a thunderbolt is seen. There are also depictions in which flames are shooting from the rock and also from Mithras' phrygian cap. One statue had its base perforated so that it could serve as a fountain and the base of another has the mask of the water god. Sometimes he also has other weapons like bows and arrows and there are also animals like dog, serpent, dolphin, eagle, some other birds, a lion, crocodile, Lobster and snail around. On some reliefs, there is a bearded figure identified as Oceanus, the water god, and on some there are the four wind gods. In these reliefs, the four elements could be invoked together. Sometimes Victoria, Luna, Sol and Saturnalso seem to play a role. Saturn particularly appears to hand over the dagger to Mithras so that he could perform his mighty deeds.ne of the most characteristic features of the Mysteries is the naked lion-headed (leontocephaline) figure often found in Mithraic temples. He is entwined by a serpent, with the snake's head often resting on the lion's head. The lion's mouth is often open, giving a horrifying impression. He is usually represented having four wings, two keys (sometimes a single key) and a scepter in his hand.The name of the figure has been deciphered from dedicatory inscriptions to be Arimnius (though the archeological evidence is not very strong), which is nominally the equivalent of Ahriman a demon figure in the Zoroastrian pantheon

      Delete
  4. This comment has been removed by the author.

    ReplyDelete
  5. (ഒരു കഷണം വിട്ടുപോയി )യേശു സാത്താന്റെ മുന്‍പില്‍ ഭീരു ആയി എന്നൊരാരോപണം ആദ്യം കേള്‍ക്കുകയാണ്. ഏതായാലും സുവിശേഷത്തിലെ പലതും ജോസഫിന്‍റെ കൊച്ചു ബുദ്ധിയില്‍( ജോസഫ് പറഞ്ഞതാണ് കേട്ടോ) കൊള്ളില്ലെങ്കിലും സാത്താന്‍ വെല്ലു വിളിച്ചതും, യേശു ഭീരുവായി പിന്‍വാങ്ങി എന്നതും ഉള്‍ക്കൊള്ളാനായി. യേശു ഭീരു ആയി എന്നത് ജോസഫിന്റെ "കൊച്ചു" ബുദ്ധിയില്‍ തോന്നിയ ഒരു ഐഡിയ ആണ്. ഒരു സുവിശേഷത്തിലും യേശു ഭീരു ആയി എന്നില്ല.
    "ചരിത്രത്തിലെ യേശുവിനെ ആരും നേരില്‍ കണ്ടവരായില്ല. സുവിശേഷംതന്നെ എഴുതിയതു യേശുവിന്റെ മരണത്തിനു വളരെക്കാലത്തിനു ശേഷമാണ്"
    യേശു മരിക്കുന്നതിനു മുന്‍പ് എങ്ങിനെ യേശുവിന്‍റെ "ചരിത്രം" എഴുതും?. യേശുവിനെ ചരിത്രത്തില്‍ ആരും നേരില്‍ കണ്ടവരായി ഇല്ല എന്ന പ്രസ്താവന തികച്ചും തെറ്റാണ്. അതെങ്ങിനെ നമുക്ക് ഇന്ന് പറയാന്‍ ആകും. അതെ സമയം കണ്ടവര്‍ ഉണ്ട് എന്നതിനാണ് കൂടുതല്‍ തെളിവ് ഉള്ളതും ലോകത്ത് അഗീകരിക്കപ്പെട്ടതും.
    യേശുവിന്റെ ശിഷ്യനായ യോഹന്നാന്‍ തന്നെ ആണ് നാലാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവു എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകര്‍ത്താവിനെ യേശുവിന്റെ പ്രേഷ്ഠ ശിഷ്യന്‍ ആയും അവിടുത്തെ ജീവിത സംഭവങ്ങള്‍ക്ക് ദൃക് സാക്ഷി ആയും ചിത്രീകരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ സുവിശേഷത്തില്‍ തന്നെ കാണുന്നുണ്ട് . യോഹ 19 : 35 " ...ഉടനെ അതില്‍ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു . അത് കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തി ഇരിക്കുന്നു .അവന്റെ സാക്ഷ്യം സത്യവും ആണ് .നിങ്ങളും വിശ്വസിക്കേണ്ടത്തിനു ഞാന്‍ സത്യം ആണ് പറയുന്നത് എന്ന് അവന്‍ അറിയുകയും ചെയ്യുന്നു. യോഹ :21 :24 ഈ ശിഷ്യന്‍ തന്നെ ആണ് ഈ കാര്യങ്ങള്‍ക്ക് സാക്ഷ്യം നല്‍കുന്നത് ഇവ എഴുതിയതും. അവന്‍റെ സാക്ഷ്യം സത്യം സത്യം ആണെന്ന് ഞങ്ങള്‍ക്കറിയാം"
    യോഹന്നാന്റെ സുവിശേഷം -AD 95 ലാണ് പൂര്‍ത്തിയായത്.
    ലൂക്കാ AD 70 നു ശേഷം എഴുതപ്പെട്ടു .
    മാര്‍കോസ് AD 65 നും 70 നും ഇടയില്‍ എഴുതപ്പെട്ടു.
    മത്തായി AD 75 നും 90 നും ഇടയ്ക്കു എഴുതപ്പെട്ടു .
    എന്നാണ് പണ്ഡിത അഭിപ്രായം.
    ഇവരാരും ചരിത്രകാരന്‍മാരുടെ പട്ടികയില്‍ പെടുന്നവര്‍ അല്ല . പക്ഷെ യേശുവിന്റെ കാലത്ത് ജീവിച്ചിരുന്നവര്‍ ആണ്.നമ്മളും നമ്മളുടെ മക്കളും ഒബാമയുടെ കാലത്ത് ജീവിച്ചിരുന്ന പോലെ. നമ്മുടെ മകന്‍ ഒബാമയെ കുറിച്ച് ഒരു പുസ്തകം എഴുതി എന്ന് കരുതുക, അയാള്‍ ചരിത്രകാരന്‍ അല്ല എന്ന കാരണത്താല്‍ അത് തെറ്റാവണം എന്നില്ലല്ലോ. പൌലോസും മറ്റു ലേഖന കര്‍ത്താക്കളും യേശുവിന്റെ ശിഷ്യന്മാര്‍ ആയിരുന്നു. അല്ലെങ്കില്‍ സമകാലീനര്‍. അല്ലെങ്കില്‍ ഇത്രയും ആധികാരികത ഉണ്ടാവില്ല.

    ReplyDelete
  6. Alex KaniamparambilMay 22, 2012 at 10:30 PM

    യേശു ദൈവം ആണോ അല്ലയോ എന്നത് ഇത്ര വലിയ പ്രശ്നമാണോ? മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് ഈയടുത്തകാലത്ത് (എന്നു വച്ചാല്‍ കൊളോണിയല്‍ ശക്തികള്‍ കേരളത്തിലെത്തിയതിനു ശേഷം) ആണ് എന്നിട്ടും അദ്ദേഹത്തെക്കുറിച്ച് കാര്യമായ അറിവൊന്നും നമുക്കില്ല. പക്ഷെ, അതിനും കുറഞ്ഞത് പതിനഞ്ചു നൂറ്റാണ്ടുകള്ക്കു മുമ്പ്‌ ജീവിച്ചിരുന്നു എന്ന് പറയുന്ന ക്രിസ്തുവിന്റെ കാര്യത്തില്‍ എല്ലാവര്ക്കും എത്ര നിശ്ചയമാണ്!!

    പക്ഷെ യേശു പഠിപ്പിച്ചത് ഇവര്ക്കൊന്നും സ്വീകാര്യമല്ലതാനും.

    നമ്മുടെ മെത്രാന്മാരെ “നെറ്റിയെലെ വിയര്പ്പുകൊണ്ട് അപ്പം തിന്നാന്‍” പഠിപ്പിച്ചാല്‍ ക്രിസ്തുമതം രക്ഷപ്പെടും. അല്ലാതെ ഇത്തരം വാദപ്രതിവാദം കൊണ്ട് പ്രയോജനമൊന്നും ഞാന്‍ കാണുന്നില്ല. എന്നിരുന്നാലും ചര്ച്ച എപ്പോഴും നല്ലതാണ്, അത് രസകരമായി തുടരുന്നത് കാണുന്നു. ആരും തമ്മില്‍ വഴക്കടിക്കുന്നുമില്ല. വെരി ഗുഡ്‌.

    പക്ഷെ നമ്മുടെ മെത്രാന്മാര്ക്ക് ആരെങ്കിലും ഓരോ തൂമ്പാ വാങ്ങികൊടുക്കാന്‍ മറക്കേണ്ട.

    പാല മെത്രാന്‍ കപ്പയ്ക്ക് കിളച്ചു വെയിലത്ത്‌ വിയര്ത്തൊലിച്ചു നിന്ന് പച്ചവെള്ളം ആര്ത്തി്യോടെ കുടിക്കുന്ന രംഗം ഒന്ന് സങ്കല്പ്പിച്ചു നോക്കിക്കേ...

    ReplyDelete
    Replies
    1. കപ്പക്ക്‌ കിളയും കഴിഞ്ഞു കാഞ്ഞിരപ്പള്ളി മെത്രാന്‍ വൈകുന്നേരം ബിവരെജെസിന്റെ മുന്‍പില്‍ ക്യു നില്‍കുന്നതും കൂടി ഒന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.

      Delete
  7. "പക്ഷെ നമ്മുടെ മെത്രാന്മാര്ക്ക് ആരെങ്കിലും ഓരോ തൂമ്പാ വാങ്ങികൊടുക്കാന്‍ മറക്കേണ്ട.പാല മെത്രാന്‍ കപ്പയ്ക്ക് കിളച്ചു വെയിലത്ത്‌ വിയര്ത്തൊലിച്ചു നിന്ന് പച്ചവെള്ളം ആര്ത്തി്യോടെ കുടിക്കുന്ന രംഗം ഒന്ന് സങ്കല്പ്പിച്ചു നോക്കിക്കേ."(അലക്സ്)
    ഒരു സിനിമ ഡയലോഗ് ഓര്‍മയില്‍ വരുന്നു .
    അതിമോഹമാണ് അലക്സേ അതിമോഹം. വേണമെങ്കില്‍ എന്‍റെ ഷെല്‍ഫില്‍ നിന്നും ഒന്നോ രണ്ടോ നഖം വെട്ടി എടുത്തു തരാം. അത് വാങ്ങി മെത്രാന്റെ കയ്യില്‍ കൊടുത്ത് സ്വന്തം കാലിലെ ഒന്നോ രണ്ടോ നഖം വെട്ടുന്നത് കണ്ടു നിനക്ക് ആശ തീര്‍ക്കാം മോനെ അലക്സേ, നിന്‍റെ ആശ തീര്‍ക്കാം; എന്നായിരിക്കും ചില മെത്രാന്മാര്‍ക്ക് ഇതു വായിച്ചിട്ട് പയാനുള്ളത്;എന്നാണ് എനിക്ക് തോന്നുന്നത്.(നരസിംഹം എന്ന സിനിമയിലെ ഡയലോഗിനോഡു കടപ്പാട്

    ReplyDelete
  8. "I AM the.." എന്നു തുടങ്ങുന്ന സുവിശേഷത്തിലെ വരികള്‍ അതിമഹത്തായ ഒരു സത്യമാണ് വിളിച്ചോതുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ മഹാത്മാവ് എന്ന് നിരവധി ആദ്ധ്യാത്മിക പണ്ഡിതന്മാരാള്‍ വിശേഷിക്കപ്പെട്ട ശ്രീ രമണ മഹര്‍ഷിയുടെ പ്രബോധനങ്ങളുടെ ആകെത്തുക "ഞാന്‍ ആര്" എന്ന അന്വേഷണമാണ്. എല്ലാ ജീവജാലങ്ങളിലും 'ഞാന്‍' ആയി പ്രകാശിക്കുന്ന ആ തത്വം ഒന്ന് തന്നെയാണെന്നും, അവനാണ് ഈ പ്രപഞ്ചത്തിന്‍റെ സ്രോതസായ ഈശ്വരന്‍ എന്നുമുള്ളതാണ് ശ്രീ രമണ മഹര്‍ഷി തന്‍റെ അനുഭവ സാക്ഷ്യത്തോടെ ലോകത്തോട് വീണ്ടും പ്രഖ്യാപിച്ചത്. എല്ലാ മതങ്ങളിലേയും ആദ്ധ്യാത്മിക തത്വങ്ങളുടെ ഉള്ളിലേക്കിറങ്ങി ചെന്നാല്‍ ഈ സത്യങ്ങള്‍ കാണാതിരിക്കില്ല. എന്നാല്‍ അനുഭവത്തിന്‍റെ അഭാവമുള്ള വ്യാഖ്യാതാക്കള്‍ അവ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍, "I AM the.." എന്നത് രണ്ടായിരം വര്‍ഷം മുമ്പ് യേശുവെന്ന പേരില്‍ അറിയപ്പെട്ട ഒരു ശരീരത്തില്‍ മാത്രം അധിവസിച്ച "ഞാന്‍" ആക്കി ചുരുക്കപ്പെടുന്നു. അതോടെ അതിലൂടെ പ്രകാശിപ്പിക്കപ്പെട്ട സാര്‍വലൌകികവും സര്‍വകാലികവുമായ സത്യം മറക്കപ്പെടുന്നു. ഇന്ന് രമണ മഹര്‍ഷിയുടെ പ്രബോധനങ്ങള്‍ പഠിപ്പിക്കുന്നവരില്‍ പ്രമുഖനായ ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍, ഗഹനമെന്ന് തോന്നുന്ന ഈ വിഷയം ലളിതമായി വിവരിക്കുന്ന മലയാളം പ്രഭാഷണങ്ങളുടെ ഓഡിയോ ശ്രേയസ്സ് (http://sreyas.in/category/acharya/nochur-venkataraman)എന്ന സൈറ്റില്‍ ലഭ്യമാണ്. അത്തരം ഗൈഡുകളുടെ സഹായം, ക്രിസ്തുവിന്റേതു പോലെ വ്യാഖ്യാനങ്ങളില്‍ മുങ്ങിപ്പോയ തത്വരത്നങ്ങള്‍ ശരിയായി പഠിച്ചറിയാന്‍ വളരെയേറെ സഹായിക്കും.

    ReplyDelete
    Replies
    1. യേശു അന്വേഷണം നടത്തിയതുപോലുള്ള ഒരു മഹത് വ്യക്തിയായിരുന്നു രമണ മഹര്‍ഷി. ഇത്രമാത്രം ബൈബിളിനെ ഗഹനമായി പഠിച്ച ഒരുധന്യാത്മാവ് ഈ നൂറ്റാണ്ടില്‍ ജനിച്ചിട്ടില്ല.

      അനന്തമായ സത്യം ലളിതമാണ്. ആ സത്യം യേശു എന്ന നന്മയില്‍ക്കൂടി കാണുന്നവര്‍ കാണട്ടെ. വചനംമാത്രം ചെവി കൊള്ളുന്നവര്‍ ചെളിയില്‍ക്കൂടി സഞ്ചരിക്കേണ്ടി വരും.

      രമണ മഹര്‍ഷിയിലും സത്യം നിറഞ്ഞിരുന്നു. രമണന്‍ എന്ന സത്യാന്വേഷി പറഞ്ഞു അനന്തമായ സത്യം വളരെ ലളിതമാണ്. നിഷ്കളങ്ക ഹൃദയം സത്യത്തിന്റെ പൂര്‍ണ്ണതയാണ്.

      ആ പരമമായ സത്യം എന്നില്ക്കൂടിയുമുണ്ട്. യേശുവില്‍ക്കൂടി മാത്രമല്ല, സത്യത്തെ തേടിയുള്ള യാത്രയില്‍ എന്നെ സ്വതന്ത്രനാക്കൂ, എന്നിലുള്ള പുരോഹിത ചരടുകളുടെ കെട്ടുകള്‍ അഴിച്ചു സ്വതന്ത്രനായി ഞാനും ശിശുവിനെപ്പോലെയാകട്ടെ.

      യേശു ഒരു വഴിമാത്രം. അങ്ങനെ സഞ്ചരിക്കുന്ന കുഞ്ഞാടുകള്‍ അങ്ങനെ സഞ്ചരിക്കട്ടെ. ഈ യേശുവാദികള്‍ എന്തിനു മറ്റുള്ളവരുടെ വഴിയെ തടയണം. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും കാരണം ക്ര്സിത്യാനികളാണ്. ജര്‍മ്മനിയില്‍ ഫാസിസം വളര്‍ന്നതും തീവ്രമായ മതഭ്രാന്തില്‍ നിന്നായിരുന്നു.

      സത്യം എല്ലാ മതങ്ങളിലുമുണ്ട്. സത്യം ഗീതയിലും ബൈബിളിലും
      ഖുറാനിലും ഒന്നുപോലെ നിഴലിക്കുന്നത് കാണുവാന്‍
      രമണമഹര്‍ഷിയെപ്പോലെയുള്ള ശ്രേഷ്ഠന്മാര്‍ക്കെ കഴിയുകയുള്ളൂ.
      ഒരേ സത്യത്തെ തേടി പോവുന്ന മതങ്ങള്‍ തമ്മിലുള്ള മത്സരത്തിലും കഷ്ടം കഷ്ടമെന്നും രമണമഹര്‍ഷി വിലപിക്കുന്നത് കാണാം.

      യേശു പറഞ്ഞു നിന്റെ കണ്ണിലെ കാരിരുമ്പ് എടുത്തു കളയുക. എന്നിട്ട്
      അന്യന്‍റെ കണ്ണിലെ കരുട് തൂത്തു കളയുവാന്‍ ശ്രമിക്കുക. ക്രിസ്ത്യന്‍ പുരോഹിതര്‍ ഇതിനു വിപരീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രാജകീയ പദവികളും ഭാരിച്ച സ്വത്തും അധീനതയിലുള്ള ഈ സഭ അല്മായന്റെ കണ്ണിലെ കരടു എടുക്കുവാനുള്ള ഉദ്യമമാണ്. പോപ്പ്തൊട്ടു തങ്ങളുടെ
      കണ്ണിലെ കാരിരിമ്പ് കാണുന്നില്ല. സ്വയം കാണുന്നില്ല. എന്നെ കാണുന്നില്ല. എന്നില്ക്കൂടി എനിക്കു ചുറ്റുമുള്ള ലോകം കാണുന്നില്ല. അസമത്വങ്ങള്‍ കാണുന്നില്ല. ഇവര്‍ക്ക് അന്യന്‍റെ മുതല്‍ മാത്രംമതി. വിധവയുടെ കൊച്ചുകാശു മാത്രം. യേശുവിനെ തേടി നടക്കുന്നവരുടെ ലക്‌ഷ്യം കീശയെത്തേടി നടക്കുകയെന്നുള്ളതാണ്.

      അപരന്‍റെ കണ്ണിലെ കാരിരുമ്പിനും സ്വന്തം കണ്ണിലെ കരടിനും രമണന്റെ വിവരണം പുരോഹിത വര്‍ഗത്തെക്കാളും എത്രയോ യുക്തി സഹജമായിരിക്കുന്നുവെന്നു നോക്കുക. സ്വയം കണ്ടെത്തലില്‍
      സര്‍വ ചരാചരങ്ങളും ഹിമാലയവുമൊക്കെ കാണും. ഈശ്വരന്‍ സൃഷ്ടിച്ചതെല്ലാം ഉള്കാഴ്ചയില്‍ ഗവേഷണം നടത്തും. പാര്‍വതത്തോട്
      കല്‍പ്പിച്ചാല്‍ പര്‍വതവും മാറിതരുമെന്ന് യേശു പറഞ്ഞതും സ്വയം ഉള്കാഴ്ചയായിരുന്നു.

      കണ്ണിലെ കരടിന് രമണന്‍ നിര്‍വചനം നല്‍കിയത് ഇങ്ങനെ, ഒരുവന്‍ സ്വയം തെറ്റു തിരുത്തുമ്പോള്‍ ലോകത്തെ മുഴുവനാണ്‌ തെറ്റുതിരുത്തുന്നത്. സൂര്യന്‍ സ്വയം പ്രകാശിക്കുന്നു. സൂര്യന്‍ ആരെയും തിരുത്തുന്നില്ല. കാരണം ലോകത്തിനു മുഴുവന്‍ പ്രകാശതരംഗങ്ങള്‍ അര്‍പ്പിക്കുകയാണ്. സ്വയം നമ്മെ തന്നെ പൂര്‍ണ്ണവാന്‍ ആക്കുന്നുവെങ്കില്‍ അവന്‍ ലോകത്തിനു
      മുഴുവന്‍ പ്രകാശം നല്‍കുകയാണ്.

      മനുഷ്യനായ യേശു മനുഷ്യചരിത്രത്തില്‍ അങ്ങനെ ലോകത്തിന്‍റെ പ്രകാശമായി. അല്ലാതെ യേശു ദൈവമായിട്ടല്ല ലോകത്തിനു പ്രകാശ രശ്മികളെ ദാനം ചെയ്തത്.സ്വയം ഞാന്‍ എന്ന ബോധത്തോടെയെന്നു യുക്തസഹജമായി ചിന്തിക്കണം.

      അവന്‍ യേശുവില്‍ക്കൂടിയുള്ള യാത്രയും എന്നില്‍ക്കൂടിയുള്ള യാത്രയും ഫലം ഒന്നുതന്നെ. അവനില്‍ക്കൂടി മാത്രം ശിശുഹൃദയത്തെ കണ്ടെത്തുന്നവര്‍ എന്തിനു എന്നില്‍ക്കൂടി നിഷ്കളങ്കനാകുന്നവനെ തടയണം.

      Delete
  9. മുകളില്‍ പറഞ്ഞ രമണ മഹര്‍ഷി തന്‍റെ അരുണാചല കീര്‍ത്തനങ്ങളില്‍ അരുണാചല പര്‍വതത്തോട്‌ അതിനെ ദൈവം ആയി കണ്ടു ആണ് തന്‍റെ ദുഖങ്ങള്‍ക്കും , പാപങ്ങള്‍ക്കും , ബാലഹീനതകള്‍ക്കും അഹങ്കാരത്തിനും പരിഹാരം തരണേ എന്ന് പ്രാര്‍ഥിക്കുന്നത്.
    താന്‍ തന്നെ ഈശ്വരന്‍ ആണ് ഇത്രയും വലിയ അനുഭവം ഉണ്ടെങ്കില്‍ എന്തിനു അയാള്‍ ഒരു പര്‍വതത്തോട്‌ പ്രാര്‍ഥിക്കണം?.ഇതും യേശു പഠിപ്പിച്ചതും തമ്മില്‍ എന്ത് ബന്ധം ആണ് ഉള്ളത്. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനും സൌകര്യത്തിനും അനുസരിച്ച് യേശു പറഞ്ഞത് എന്താണെന്ന് വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നു. യേശുവിന്‍റെ സുവിശേഷത്തോളം വ്യാഖ്യാനിച്ചു വഷളാക്കപ്പെട്ട വേറെ ഒരു ഗ്രന്ഥവും ഇല്ല. യേശു തന്നെ കുറിച്ച് മാത്രം പറഞ്ഞ വാക്കുകള്‍ എല്ലാവരെയും കുറിച്ച് ആണെന്നാക്കുന്ന പ്രവണത ഇന്ത്യക്കാരുടെ ഇടയില്‍ സര്‍വ സാധാരണം ആണ്. അതേറ്റു പിടിക്കാന്‍ കുറെ ക്രിസ്തിയനികളും ഉണ്ട് കാരണം അവര്‍ക്ക് യേശു ആരാണ് എന്നറിയില്ല. മുകളില്‍ പറഞ്ഞപോലെ യേശു അനുഭവം ഇല്ലാത്തത് കൊണ്ടാണത്. ആകെ അറിയവുന്നതോ അഹം ബ്രഹ്മാസ്മി. അതിന്‍റെ അര്‍ത്ഥമോ അനുഭവമോ ഉണ്ടായിട്ടല്ല .അദ്ദേഹം അദ്ദേഹത്തിന്റെ ഒരു അനുഭൂതിയെ അയാളുടെ ഭാഷയില്‍ പറഞ്ഞു എന്നെ ഉള്ളൂ.ഇന്ന് ചിലര്‍ കൊടുക്കുന്ന അര്‍ഥം ആയിരിക്കില്ല അദ്ദേഹം ഉദ്ദേശിച്ചത്.എല്ലാം ഈശ്വരന്‍ ആണ് എന്ന് പറയുന്നത് പാന്തെയിസം ആണ് എല്ലാം ഈശ്വരന്മാര്‍ ആണ് എന്ന് പറയുന്ന തത്വവും പാന്തെയിസം ആണ് . . ഞാനും നീയും ഈശ്വരന്‍ ആണെങ്കില്‍ എന്താ ഈ ഈശ്വരന്മാര്‍ നൂറ്റാണ്ടുകളായി യുദ്ധം ചെയ്യുന്നു , കൊല്ലുന്നു, പീഡിപ്പിക്കുന്നു, മോഷ്ടിക്കുന്നു, ബലാല്‍സംഗം ചെയ്യുന്നു,വ്യഭിചാരം ചെയ്യുന്നു, മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നു,കുഷ്ടവും എയിട്സും കാന്‍സറും വന്നു കഷ്ടപ്പെടുന്നു. ഈ കഷ്ടപ്പെടുന്ന അരവയറും കീറതുണിയുമായി കഴിയുന്നവനോട്, സോമാലിയയിലെ പട്ടിണിക്കാരോട്, സുഡാനിലെ റെഫ്യുജീ ക്യാമ്പില്‍ കഴിയുന്നവരോട്, ലോകത്തെവിടെയുമുള്ള കഷ്ടപ്പെടുന്നവരോട് അഹം ബ്രഹ്മാസ്മി അല്ലെങ്കില്‍ നീ തന്നെ യാണ് ദൈവം എന്ന് പറഞ്ഞു നോക്കണം. അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന്. ഞാനും ദൈവവും ഒന്നാണ് എന്ന് മനുഷ്യര്‍ പറയുന്നതു എന്നെ തന്നെ ദൈവം ആക്കുന്ന തത്വ ശാസ്ത്രം ആണ്. ആത്മ രതിയുടെ ഭാഗമാണ്. അതാണ്‌ രജനീഷ് പഠിപ്പിച്ച രതിയിലൂടെ ഈശ്വരാനുഭാവത്തിലേക്ക് എത്താമെന്ന താന്ത്രിസം. രജനീഷ് എന്ന് വിളിക്കപ്പെടുന്ന ഓഷോ എന്നാ "ലോക" ഗുരുവും ഇതേ അനുഭവം രതിയിലൂടെ ഉണ്ടാക്കാം എന്ന് കാണിച്ചു. ധ്യാനത്തിലൂടെയും, ചില മയക്കു മരുന്നിലൂടെയും ചില അനുഭൂതികള്‍ സൃഷ്ടിക്കുന്ന ഒരു അവസ്ഥയില്‍(altered consciousness ) തന്‍റെ സ്വത്വം (ego )ഇല്ലാതാകുന്ന ഒരു അവസ്ഥയില്‍ താന്‍ ഈശ്വരനില്‍ ലയിച്ചു എന്നോ ഈശ്വരന്‍ തന്നെ ആണെന്നോ തോന്നുന്നു. അതുകൊണ്ട് ചിലര്‍ താന്‍ ഈശ്വരന്‍ ആണ് എന്ന് തെറ്റിദ്ധരിക്കുന്നു .മനുഷ്യ മസ്തിഷ്കം മിസ്ടിക് (mystic experience )അനുഭൂതി ഉണ്ടാക്കാന്‍ കഴിവുള്ളതാണ്. ബ്രസീലിലെ ആദിവാസികളുടെ ഇടയില്‍ അവര്‍ ഉപയോഗിക്കുന്ന ചില പച്ചിലകളും കൂണുകളും ഇത്തരം അനുഭൂതികള്‍ ഉണ്ടാക്കുന്നതായി കണ്ടത്തിയിട്ടുണ്ട്‌. അവരും പറയുന്നു അവരുടെ അവബോധം വളര്‍ന്നു എല്ലായിടത്തും വ്യാപിക്കുന്നു എന്ന്. പക്ഷെ അവര്‍ അത് ദൈവാനുഭവം ആയോ, ദൈവവും ആയി ഒന്നായി ചേര്‍ന്നതായോ കണക്കാക്കുന്നില്ല.ആ രാസ പദാര്‍ഥത്തിന്റെ അളവ് ശരീരത്തില്‍ നിന്നും പോകുമ്പോള്‍ ഈ അനുഭൂതിയും തീരുന്നു. ചില പെന്തക്കൊസ്തക്കാര്‍ ഈ അവസ്ഥയില്‍ തുള്ളുകയും , ചാടുകയും കരയുകയും, മറുഭാഷയില്‍ സംസാരിക്കുകയും, അനുഭൂതിയില്‍ ലയിക്കുകയും ചെയ്തിട്ട് പറയും അവരില്‍ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്തു എന്ന്.അനുഭൂതി പോയി കഴിയുമ്പോള്‍ അവര്‍ പണ്ടത്തേതിലും വഷള്‍ ആകുന്നു . അപ്പോള്‍ പരിശുദ്ധതമാവ്‌ എവിടെ പോകുന്നു എന്ന് അവര്‍ പറയുന്നില്ല. ഈശ്വരനില്‍ ലയിച്ചു എന്ന് പറയുന്ന എല്ലാവരും തലച്ചോറിനു സ്വയം ആര്ജ്ജിക്കാവുന്നതോ, മയക്കു മരുന്നിന്‍റെ സ്വാധീനത്തിലോ, മിസ്റ്റിക്കല്‍ അനുഭൂതിയാലോ, ഭൂതാവെശത്താലോ ഉണ്ടാകുന്ന ഒരു മായികാനുഭൂതി (illusion ) മാത്രം ആണ്. ശ്രീ ബുദ്ധന്‍ ധ്യാനത്തിലൂടെ ഈ അനുഭൂതി ഉണ്ടായ ആളാണ്. അദ്ദേഹം പിന്നെ അഹം ബ്രഹ്മം ആണ് എന്ന് പറഞ്ഞില്ല.ദൈവം ഉണ്ട് എന്ന് പോലും പറഞ്ഞില്ല. ജിദ്ദു കൃഷ്ണ മൂര്‍ത്തി ധ്യാനത്തിലൂടെ ഈ അനുഭൂതി ഉണ്ടായ ആളാണ്‌ . അദ്ദേഹവും താന്‍ ഈശ്വരന്‍ ആണ് എന്ന് പറഞ്ഞില്ല . അദ്ദേഹം അതിനെ the otherness , the benediction എന്നൊക്കെ ആണ് വിളിച്ചത്. അത് human brain ഉണ്ടാക്കുന്ന altered consciousness അവസ്ഥ ആണ്. Haxley ഈ അവസ്ഥ മയക്കു മരുന്നിലൂടെ അനുഭവിച്ചിട്ടുണ്ട് എന്നയാള്‍ പറഞ്ഞിട്ടുണ്ട്. ഭാരതീയ അദ്ധ്യാത്മികത എല്ലാം ഈശ്വരന്‍ ആയി കാണുന്നു എന്നത് ഒരു നന്മയും അതെ സമയം തിന്മയും ആണ്. കുരങ്ങും പാമ്പും, പശുവും പര്‍വതവും അവര്‍ക്ക് ദൈവം ആണ്. പിന്നെ അവനവനും ദൈവം ആണ് എന്ന് പറയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല.

    ReplyDelete
  10. മനസ്സും ശരീരവും ജഡമാണ്. ബോധം സാക്ഷിഭാവംമാത്രം. മനസ്സ്, ബോധം എന്നിവ രണ്ടാണ് എന്ന അടിസ്ഥാനധാരണയോടെ ആധ്യാത്മികതയെ മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ കുറവ് എന്നൊരു ഗുരുത്വമില്ലായ്മ ജോണിനുണ്ട്.

    ReplyDelete
    Replies
    1. "മനസ്സും ശരീരവും ജഡമാണ്. ബോധം സാക്ഷിഭാവംമാത്രം. മനസ്സ്, ബോധം എന്നിവ രണ്ടാണ് എന്ന അടിസ്ഥാനധാരണയോടെ ആധ്യാത്മികതയെ മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ കുറവ് എന്നൊരു ഗുരുത്വമില്ലായ്മ ജോണിനുണ്ട്"
      ഇത്രയും മനസ്സിലാക്കിയാല്‍ ആധ്യാത്മികത ആയോ? എന്നാല്‍ എല്ലാവരും ആധ്യാത്മികര്‍ ആണല്ലോ. ഗുരുത്വം ഇല്ലാത്ത ഈ ഞാനും. അങ്ങ് പറഞ്ഞപ്പോള്‍, ഇപ്പൊ മനസിലായി. ഇത്രയും കാലം ഞാന്‍ കരുതിയിരുന്നത് ഞാന്‍ മാത്രം ആണ് മണ്ടന്‍ എന്നാണു.
      തുറന്നു പറയട്ടെ എല്ലാവരും കേള്‍ക്കെ പറയട്ടെ എനിക്ക് ഒരു ഗുരുവേ ഉള്ളു അത് "അത് ശരി തന്നെ ഞാന്‍ ഗുരുവും കര്‍ത്താവും ആണ്" യേശു പറഞ്ഞു.( യോഹന്നാന്‍ 13 :13 -14 )അതിനപ്പുറം ആരെയും ഗുരുവായി കാണാന്‍ എനിക്കാവില്ല. ആധ്യാത്മികതക്ക് എനിക്ക് ഒരുത്തരമേ ഉള്ളൂ അത് യേശു ആണ്. Jesus that is my final answer !! അത് എന്‍റെ ഗുരുത്വം ഇല്ലായ്മ ആണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നു എങ്കില്‍ അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു സന്തോഷിക്കുന്നു. എന്നോട് പൊറുക്കുക.

      Delete
    2. ജനിപ്പിച്ച മാതാവും പിതാവും പഠിപ്പിച്ച ഗുരുവും ഗുരുക്കളും തള്ളികളഞ്ഞു രണ്ടായിരം കൊല്ലംമുമ്പ് ജീവിച്ച ദേഹിമാത്രം ഗുരുവെന്നു പറഞ്ഞാല്‍ കഞ്ഞികുടിക്കുകയില്ല. പ്രാര്‍ഥന
      വേണം. ആ പ്രാര്‍ഥന പുരോഹിതന്റെ നാവിലെ എച്ചില്‍കഷണം ആവാതെയിരുന്നാല്‍ മതി. ജോണ് യേശു ദൈവമെന്നുള്ള വാദം വെടിഞ്ഞു ഗുരുവായി കാണുവാനും തുടങ്ങി. ആശാനേ വാ വാ.

      Delete
    3. ജനിപ്പിച്ച മാതാവും പിതാവും പഠിപ്പിച്ച ഗുരുവും ഗുരുക്കളും തള്ളി കളഞ്ഞു രണ്ടായിരം കൊല്ലം മുമ്പ് ജീവിച്ച ദേഹി മാത്രം ഗുരുവെന്നു പറഞ്ഞാല്‍ കഞ്ഞികുടിക്കുകയില്ല. പ്രാര്‍ഥന
      വേണം. ആ പ്രാര്‍ഥന പുരോഹിതന്റെ നാവിലെ എച്ചില്‍കഷണം ആവാതെ യിരുന്നാല്‍ മതി. ജോണ് യേശു ദൈവമെന്നുള്ള വാദം വെടിഞ്ഞു ഗുരുവായി കാണുവാനും തുടങ്ങി. ആശാനേ വാ വാ.

      Delete
  11. "ജോണ് യേശു ദൈവമെന്നുള്ള വാദം വെടിഞ്ഞു ഗുരുവായി കാണുവാനും തുടങ്ങി. ആശാനേ വാ വാ"
    ആന വാല്‍ മോതിരം എന്ന് പറഞ്ഞ പോലെയ അനോണിമസ്സിന്റെ സംശയം. ആനവാല്‍ കൊണ്ട് ആരെങ്കിലും മോതിരം ഉണ്ടാക്കുമോ. ആനയുടെ വാലിലെ രോമം കൊണ്ടാണ് ആന വാല്‍ മോതിരം ഉണ്ടാക്കുന്നത്‌ .യേശു ദൈവം എന്ന വാദം വെടിഞ്ഞു എന്ന് ഞാന്‍ പറഞ്ഞില്ല. ഗുര്ത്വതിന്റെ കാര്യത്തില്‍ യേശു പറഞ്ഞ ഗുരു സ്ഥാനം ഞാന്‍ ഉദ്ധരിച്ചു എന്ന് മാത്രം. ആനയില്ലാതെ ആനവാല്‍ ഉണ്ടാവില്ലല്ലോ.യേശു ദൈവം അല്ലെങ്കില്‍ പിന്നെ കത്തോലിക്കാ സഭ എന്ത് എന്തിനു ?. അത് എന്തിനു നവീകരിക്കണം.

    ReplyDelete
  12. ശ്രീ ജോണിന്‍റെ ഇന്നലെക്കണ്ട ഒരു പോസ്റ്റില്‍ "ഭാരതീയ വേദാന്തം നല്ലവണ്ണം മനസ്സിലാകുന്ന" ഒരാളാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു കണ്ടിരുന്നു. ഇന്നിപ്പോള്‍ ഏതോ കാരണത്താല്‍ ആ പോസ്റ്റ് മാറ്റിയിരിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇന്നത്തെ പോസ്റ്റിലൂടെ തന്‍റെ ആഴമില്ലായ്മ അദ്ദേഹം വെളിപ്പെടുത്തി. ക്രിസ്തുവിനെ ഗുരുവായിട്ടോ, ദൈവമായിട്ടോ കരുതി ആരാധിക്കുന്നത് അദ്ദേഹത്തിന്റെ തീര്‍ത്തും വ്യക്തിപരമായ ബോധ്യത്തിന്‍റെ കാര്യം. അതില്‍ മറ്റാര്‍ക്കും തര്‍ക്കത്തിനോ അഭിപ്രായങ്ങള്‍ക്കോ അവകാശമില്ല. എന്നാല്‍ മറ്റ് ആദ്ധ്യാത്മിക പാതകളെക്കുറിച്ചുള്ള ധാരണയുടെ കാര്യത്തില്‍ ജോണിന് അമ്പേ തെറ്റിപ്പോയി. പൊതുവേ അതീന്ദ്രിയം എന്നപേരില്‍ അറിയപ്പെടുന്ന എല്ലാ ഗൂഢവിദ്യകളും അവയില്‍ നിന്നൊക്കെ ഉണ്ടാകുന്ന അനുഭവങ്ങളും എല്ലാം കൂടി ആദ്ധ്യാത്മികം എന്ന ഒറ്റ സംജ്ഞയില്‍ കൂട്ടിക്കെട്ടുന്നതാണ് ജോണിന് പറ്റുന്ന തെറ്റ്. അതീന്ദൃയാനുഭവങ്ങളും, അത് നേടാന്‍ നടത്തുന്ന പരിശീലനങ്ങളും പ്രാചീനകാലം മുതല്‍ക്കേ ഭൌതികാതീതമായ തലങ്ങളെക്കുറിച്ചുള്ള അറിവുകള്‍ മനുഷ്യന് പകര്‍ന്നിരുന്നു. ഭ്രമങ്ങള്‍ സൃഷ്ടിക്കുന്ന മനസ്സിന്‍റെ ലോകങ്ങളും അനുഭവങ്ങളുമായിട്ടാണ് പൊതുവേ ഭാരതീയ വേദാന്തം അവയില്‍ മിക്കവയേയും കണക്കാക്കുന്നത്. എന്നാല്‍ അവയില്‍ നിന്ന് വ്യതിരിക്തമായി ആത്മാവിന്‍റെ, അഥവാ ശുദ്ധബോധത്തിന്‍റെ അനുഭവങ്ങളിലേക്ക് കയറിച്ചെന്ന എണ്ണമറ്റ മഹാത്മാക്കള്‍ വേറേയും ഉണ്ടായിട്ടുണ്ട്. അവരുടെ ആ അനുഭവത്തിന്‍റെ തെളിവ്, അവരില്‍ നിരന്തരം പ്രകാശിക്കുന്ന അളവറ്റ ശാന്തിയും സമദര്‍ശനവും ജ്ഞാനവുമാണ്. അതാണ് ഓരോ മനുഷ്യനും ഉന്നം വയ്ക്കേണ്ടുന്ന, നേടിയെടുക്കേണ്ടുന്ന അദ്ധ്യാത്മികത. ദിവ്യാനുഭവങ്ങളെല്ലാം താങ്കള്‍ പറയുന്നപോലെ "തലച്ചോറിനു സ്വയം ആര്ജ്ജിക്കാവുന്നതോ, മയക്കു മരുന്നിന്‍റെ സ്വാധീനത്തിലോ, മിസ്റ്റിക്കല്‍ അനുഭൂതിയാലോ,ഭൂതാവെശത്താലോ ഉണ്ടാകുന്ന ഒരു മായികാനുഭൂതി" മാത്രമാണെങ്കില്‍ ക്രിസ്തുവിനുണ്ടായതെന്ന് വിശാസിക്കപ്പെടുന്ന അനുഭവങ്ങളും അതില്‍പ്പെടുന്നവ ആയിരിക്കണമല്ലോ ? അങ്ങനെ ആണെന്നും അല്ലെന്നും മറ്റുള്ളവര്‍ ആധികാരികമെന്ന മട്ടില്‍ തര്‍ക്കിക്കുന്നതാണ് വലിയ തമാശ. മായിക ദര്‍ശനങ്ങള്‍ അനുഭവിക്കുന്ന ഒരാളുടെ വാക്കുകളും അത്തരം മായിക ലോകത്തിന് പുറത്തുനില്‍ക്കുന്ന മറ്റ് മനുഷ്യരുടെ സത്യങ്ങളുമായി ഒത്തുവരുമ്പോളാണല്ലോ ജനങ്ങള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് ചിന്തിക്കാന്‍ തുടങ്ങുന്നത് ? സത്യദര്‍ശികളായ എല്ലാ മഹാത്മാക്കളുടെ ജീവിതങ്ങളിലും ഇത്തരം എണ്ണമറ്റ അനുഭവങ്ങള്‍ കാണാം. അവയെ കണ്ണുതുറന്ന് കാണാനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണമെന്ന് മാത്രം.

    ഒരേ ബോധം തന്നെ കൃമി കീടങ്ങളുടെ തലം മുതല്‍ ബ്രഹ്മതത്വം വരെ വ്യാപിച്ച് നില്‍ക്കുന്നു. അതില്‍ ഓരോ 'ഈഗോ' യുടെയും പരിണാമ തലത്തിനനുസരിച്ചാണ് അനുഭവങ്ങള്‍ ഉണ്ടാവുന്നത്. പൂര്‍ണമായും പക്വമായ 'ഈഗോ' (അഥവാ പരിമിതമായ ഞാന്‍ ബോധം) എല്ലാ പരിമിതികളെയും ഭേദിച്ച് ഒടുവില്‍ ബ്രഹ്മ തത്വത്തില്‍ വിലയിക്കുന്നു. അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ലീലയെയാണ് സംസാരജീവിതം എന്നു ഭാരതീയര്‍ വിവക്ഷിക്കുന്നത്. ശ്രീ രമണമഹര്‍ഷിയുടെയും മറ്റനേകം മഹാത്മാക്കളുടേയും ജീവിതത്തില്‍ തുടക്കത്തില്‍ ഒരന്വേഷകന്റെയും ഭക്തന്‍റേയും ഒക്കെ തലത്തില്‍ നിന്നുള്ള സമീപനവും, പില്‍ക്കാല ജീവിതത്തില്‍ സത്യസാക്ഷാത്കാരം നേടിയ ജ്ഞാനിയുടെ തലത്തില്‍ നിന്നുള്ള സമീപനവും കാണാം. അവയെ കൂട്ടിക്കുഴച്ചാല്‍ തെറ്റ് പറ്റുന്നത് നമുക്ക് തന്നെയായിരിക്കും. ഹൈന്ദവ ജ്ഞാനമാര്‍ഗത്തില്‍ എബ്രഹാമിക് മതങ്ങളില്‍ ഉള്ളതുപോലെയുള്ള ഒരു പാപ സങ്കല്‍പ്പം ഇല്ല. പുരാണങ്ങളിലും മറ്റും സ്വര്‍ഗ നരകങ്ങളെപ്പറ്റിയും, പാപപുണ്യങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലങ്ങളെപറ്റിയും ഒക്കെയുള്ള വിവരണങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ ജനങ്ങളെ പൊതുവേ സന്‍മാര്‍ഗത്തില്‍ നിലനിര്‍ത്താന്‍ മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. വേദാന്തികള്‍ പാപം എന്നത് 'അജ്ഞാനം', അഥവാ ബന്ധനത്തില്‍ കുടുക്കുന്നത് എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത് 'പാപത്തിന്' പരിഹാരം അറിവ് അഥവാ വെളിച്ചം നേടുക എന്നതാണ്. ഒരിക്കല്‍ പൂര്‍ണമായ അറിവ് നേടിയവന് പിന്നെ പാപം (ബന്ധനം) എന്നൊന്നില്ല. വെളിച്ചത്തില്‍ ഒട്ടും തന്നെ ഇരുട്ട് ഉണ്ടാകാത്തപോലെ. വെറും പ്രായശ്ചിത്തം കൊണ്ട് മാത്രം വീണ്ടും പാപത്തിലേക്ക് വീഴാന്‍ കാരണമാകുന്ന അജ്ഞാനം നീങ്ങുന്നില്ല.

    ReplyDelete
    Replies
    1. ശുദ്ധബോധത്തിന്‍റെ അനുഭവങ്ങളിലേക്ക് കയറിച്ചെന്ന എണ്ണമറ്റ മഹാത്മാക്കള്‍ വേറേയും ഉണ്ടായിട്ടുണ്ട്. അവരുടെ ആ അനുഭവത്തിന്‍റെ തെളിവ്, അവരില്‍ നിരന്തരം പ്രകാശിക്കുന്ന അളവറ്റ ശാന്തിയും സമദര്‍ശനവും ജ്ഞാനവുമാണ്---കൃഷ്ണ, താങ്കള്‍ എത്രയോ മനോഹരമായി ഇവിടെ ഉത്തരം നല്‍കിയിരിക്കുന്നു. പാമ്പും കുരങ്ങും ആള്‍ദൈവങ്ങളും മാത്രം ഹിന്ദു മതമെന്നു വിചാരിക്കുന്നവരുടെ ദൃഷ്ടിയില്‍ വിവേകാനന്ദനും സര്‍വ്വെപള്ളി രാധാകൃഷ്ണനും ഗാന്ധിജിയും വിഡ്ഢികളായിരിക്കും. ബൈബിള്‍ എന്ന കൊച്ചുപുസ്തകം മാത്രം സത്യമെന്ന് വിചാരിക്കുന്നവര്‍ ഗലീലിയോയും ശാസ്ത്രവും പരിണാമവാദവും ഭൂമിയുടെ ആകര്‍ഷണതത്വവും
      എന്നും തടസമായിരിക്കും.

      ഹിന്ദുമതത്തെയും വേദങ്ങളെയും അറിഞ്ഞ ഒരു ക്രിസ്ത്യാനി അവരുടെ വിശ്വാസങ്ങളെ ആദരിക്കേണ്ടത് ഇങ്ങനെയല്ല.

      ഞാന്‍ ഒരു ക്രിസ്ത്യാനിയെന്നതില്‍ അഭിമാനിക്കുന്നു.യേശുവിനെ
      സ്നേഹിക്കുന്നു. രക്ഷകനായി വന്ന ആ പ്രഭുവിനെ വളച്ചൊടിച്ചു എന്തെല്ലാം കോലം കേട്ടിച്ചിരിക്കുന്നു.പുരോഹിതരും മതമൌലികവാദികളും അദ്ദേഹത്തെ ദൈവമാക്കി.

      സ്നേഹവും കരുണയും ദയയും സമജീവജാലങ്ങളോടുള്ള കാഴ്ചപ്പാടും
      ഭാരതദര്‍ശനത്തിലുമുണ്ട്. ദേശസ്നേഹം പഠിപ്പിക്കുന്നതിന്പകരം
      ഭാരതീയതത്വങ്ങളെ അധിക്ഷേപിക്കുവാനാണ് സദാസമയവും
      പുരോഹിതവര്‍ഗം ശ്രമിക്കുന്നത്. ഗാന്ധിജിയെ സ്വാതന്ത്ര്യത്തിനു മുമ്പ്
      അന്തിക്രിസ്തുവെന്നു ഇവര്‍ പള്ളികളില്‍ പഠിപ്പിക്കുമായിരുന്നു. വിവേകാനന്ദന്‍, രമണന്‍, പരമഹംസന്‍ എല്ലാം ഇവര്‍ക്ക് സഹിക്കുവാന്‍ പറ്റുകയില്ല. ഹിമാലത്തോളം അറിവുള്ള വേദങ്ങള്‍ പുരോഹിതര്‍ക്ക് ഹൃദ്യസ്ഥമാണെന്നാണ് വീമ്പടികള്‍.

      ഒരിക്കല്‍ ഒരു വെന്തിക്കൊസുകാരന്‍പാസ്റ്റര്‍ രമണ മഹര്‍ഷിയെ തുണിയില്ലാത്തവനെന്നു അധിക്ഷേപിച്ചു പ്രസംഗിക്കുന്നത് കേട്ടു. ക്രൂശിതനായ യേശുവിന്റെ വസ്ത്രത്തെപ്പറ്റി പാസ്റ്റര്‍ മറന്നുപോയി കാണും. ഗാന്ധിജിയുടെ വേഷം ഇഷ്ടപ്പെടാത്തതിനാല്‍ പന്ത്രണ്ടാംപിയൂസ് മാര്‍പാപ്പാ കാണുവാന്‍ അനുവാദം കൊടുത്തില്ല. ആശാരിചെറുക്കന്‍ തന്റെ ശിക്ഷ്യഗണങ്ങളെ ഉപദേശിച്ചതും ലളിതമായ വസ്ത്രധാരണവും ജീവിത
      രീതികളുമായിരുന്നു.പുരോഹിതര്‍ ഈ വചനം മറന്നുപോയി.

      ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയില്‍നിന്നു ഉന്നത ബിരുദമെടുത്ത
      രമണമഹര്‍ഷി ജീവിതകാലത്ത് ഭൌതികലോകം വെടിഞ്ഞു ആത്മജ്ഞാനംതേടി അറിവ് സമ്പാദിക്കുകയായിരുന്നു.

      യേശു പറഞ്ഞു, പാത്രത്തിന്റെ പുറം എന്തിനു കഴുകുന്നു. നിനക്കറിഞ്ഞു കൂടെയോ പുറം സൃഷ്ടിച്ച സൃഷ്ടാവായ ദൈവംതന്നെയാണ് അകവും സൃഷ്ടിച്ചത്. അപരന്‍റെ തിന്മകള്‍ കാണുന്നതിനു മുമ്പ് സ്വയം
      ഞാന്‍ എന്ന സത്യത്തെ കാണുവാനാണ് യേശുവും പഠിപ്പിച്ചത്.
      പീറ്ററിനോടും സ്വര്‍ഗരാജ്യം നേടുവാന്‍ ശിശുവിനെപ്പോലെയാകുവാന്‍ യേശു ഉപദേശിച്ചു. ഇതെല്ലാം സ്വയംബോധം,ഞാന്‍ എന്ന പരിശുദ്ധ ആത്മാവ്, എന്നില്‍ കുടികൊള്ളുന്ന ആത്മസത്ത കണ്ടെത്തുവാനായിരുന്നു.

      ഇത് തെറ്റാണെന്ന് പറഞ്ഞു കാളയെ നയിക്കുന്നതുപോലെ ചാട്ടയുംകൊണ്ടു കുഞ്ഞാടുകളെ നയിക്കുവാന്‍ പുരോഹിതന്‍ ഇഷ്ടപ്പെടുന്നു. സ്വയം നന്നായാല്‍, പാപം എന്ന ചിന്ത മനുഷ്യനില്‍ മാറിയാല്‍ കീശ ചുളുങ്ങുമെന്നു ഇവര്‍ ഭയപ്പെടുന്നു.

      രമണമഹര്‍ഷി പറഞ്ഞിട്ടുണ്ട് ജ്ഞാനംതേടി ഈ പാര്‍വതനിരകളില്‍ വന്ന ഞാന്‍ നാലുമാസം കുളിക്കാതെയിരുന്നു. മുഖം വടിക്കുകയില്ലായിരുന്നു.
      വന്നു കഴിഞ്ഞു ഒന്നര വര്ഷം കഴിഞ്ഞാണ് മുഖം വടിച്ചത്‌. തലമുടികള്‍
      കുട്ട നെയ്യുന്ന ചകിരി നാരുപോലെയായിരുന്നു. തല ഭാരമായി അനുഭവപ്പെട്ടിരുന്നു. നഖങ്ങള്‍ നീണ്ടു ആകെ ഞാന്‍ ഒരു
      ഭീകരനെപ്പോലെയായിരുന്നു.

      യേശുവിന്റെ തത്വങ്ങളില്‍ ബാഹ്യമായ്തു വെടിപ്പാക്കുന്നതിനേക്കാള്‍ സ്വയം കണ്ടെത്തെലായിരുന്നു. അതുതന്നെയാണ് രമണനും ചെയ്തത്.
      രാജകൊട്ടാരങ്ങളില്‍ വസിക്കുന്ന മെത്രാന്‍ മതപുരോഹിതര്‍ക്ക്
      പരിഹസിക്കുവാനെ അറിയത്തുള്ളൂ.

      രമണന്‍ രചിച്ച വേദാന്തങ്ങള്‍ അമേരിക്കന്‍ ലൈബ്രറികളില്‍
      അനേകവാല്യങ്ങള്‍ പുസ്തകങ്ങളായി കാണാം.

      സ്വര്‍ഗരാജ്യം ഒരു വ്യാപാരിയുടെ വില്‍പ്പന ചരക്കുകള്‍ക്കുള്ളില്‍ കാണപ്പെട്ട പവിഴ മുത്തുപോലെയെന്നുള്ള യേശുവിന്റെ ഉപമ ഇവിടെ പ്രസക്തമാണ്.
      ബുദ്ധിമാനായ അവന്‍ തന്റെ ചരക്കു കൂമ്പാരത്തില്‍ വിലതീരാത്ത മുത്ത്‌ ഒളിച്ചുവേക്കുന്നു. നശിക്കാത്ത ആ പവിഴമുത്തിനെ തേടിഅലയുക. രമണന്‍ പറഞ്ഞു, മറ്റെല്ലാ ലോകവസ്തുക്കള്‍ സ്വബോധത്തോടെ വെടിഞ്ഞാലും ഞാന്‍ എന്ന സത്യത്തെ വെടിയരുത്. അവിടം അറിവാണ്. പരിശുദ്ധമായ
      ബോധത്തോടും അറിവോടുകൂടിയ ഞാന്‍ എന്ന സത്യം. നിര്‍മ്മലമായ ഹൃദയത്തിലാണ് യേശുവും കുടികൊള്ളുന്നത്.

      Delete
  13. ശ്രീ ജോണിന്‍റെ ഇന്നലെക്കണ്ട ഒരു പോസ്റ്റില്‍ "ഭാരതീയ വേദാന്തം നല്ലവണ്ണം മനസ്സിലാകുന്ന" ഒരാളാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു കണ്ടിരുന്നു. ഇന്നിപ്പോള്‍ ഏതോ കാരണത്താല്‍ ആ പോസ്റ്റ് മാറ്റിയിരിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇന്നത്തെ പോസ്റ്റിലൂടെ തന്‍റെ ആഴമില്ലായ്മ അദ്ദേഹം വെളിപ്പെടുത്തി. ക്രിസ്തുവിനെ ഗുരുവായിട്ടോ, ദൈവമായിട്ടോ കരുതി ആരാധിക്കുന്നത് അദ്ദേഹത്തിന്റെ തീര്‍ത്തും വ്യക്തിപരമായ ബോധ്യത്തിന്‍റെ കാര്യം. അതില്‍ മറ്റാര്‍ക്കും തര്‍ക്കത്തിനോ അഭിപ്രായങ്ങള്‍ക്കോ അവകാശമില്ല. എന്നാല്‍ മറ്റ് ആദ്ധ്യാത്മിക പാതകളെക്കുറിച്ചുള്ള ധാരണയുടെ കാര്യത്തില്‍ ജോണിന് അമ്പേ തെറ്റിപ്പോയി. പൊതുവേ അതീന്ദ്രിയം എന്നപേരില്‍ അറിയപ്പെടുന്ന എല്ലാ ഗൂഢവിദ്യകളും അവയില്‍ നിന്നൊക്കെ ഉണ്ടാകുന്ന അനുഭവങ്ങളും എല്ലാം കൂടി ആദ്ധ്യാത്മികം എന്ന ഒറ്റ സംജ്ഞയില്‍ കൂട്ടിക്കെട്ടുന്നതാണ് ജോണിന് പറ്റുന്ന തെറ്റ്. അതീന്ദൃയാനുഭവങ്ങളും, അത് നേടാന്‍ നടത്തുന്ന പരിശീലനങ്ങളും പ്രാചീനകാലം മുതല്‍ക്കേ ഭൌതികാതീതമായ തലങ്ങളെക്കുറിച്ചുള്ള അറിവുകള്‍ മനുഷ്യന് പകര്‍ന്നിരുന്നു. ഭ്രമങ്ങള്‍ സൃഷ്ടിക്കുന്ന മനസ്സിന്‍റെ ലോകങ്ങളും അനുഭവങ്ങളുമായിട്ടാണ് പൊതുവേ ഭാരതീയ വേദാന്തം അവയില്‍ മിക്കവയേയും കണക്കാക്കുന്നത്. എന്നാല്‍ അവയില്‍ നിന്ന് വ്യതിരിക്തമായി ആത്മാവിന്‍റെ, അഥവാ ശുദ്ധബോധത്തിന്‍റെ അനുഭവങ്ങളിലേക്ക് കയറിച്ചെന്ന എണ്ണമറ്റ മഹാത്മാക്കള്‍ വേറേയും ഉണ്ടായിട്ടുണ്ട്. അവരുടെ ആ അനുഭവത്തിന്‍റെ തെളിവ്, അവരില്‍ നിരന്തരം പ്രകാശിക്കുന്ന അളവറ്റ ശാന്തിയും സമദര്‍ശനവും ജ്ഞാനവുമാണ്. അതാണ് ഓരോ മനുഷ്യനും ഉന്നം വയ്ക്കേണ്ടുന്ന, നേടിയെടുക്കേണ്ടുന്ന അദ്ധ്യാത്മികത. ദിവ്യാനുഭവങ്ങളെല്ലാം താങ്കള്‍ പറയുന്നപോലെ "തലച്ചോറിനു സ്വയം ആര്ജ്ജിക്കാവുന്നതോ, മയക്കു മരുന്നിന്‍റെ സ്വാധീനത്തിലോ, മിസ്റ്റിക്കല്‍ അനുഭൂതിയാലോ,ഭൂതാവെശത്താലോ ഉണ്ടാകുന്ന ഒരു മായികാനുഭൂതി" മാത്രമാണെങ്കില്‍ ക്രിസ്തുവിനുണ്ടായതെന്ന് വിശാസിക്കപ്പെടുന്ന അനുഭവങ്ങളും അതില്‍പ്പെടുന്നവ ആയിരിക്കണമല്ലോ ? അങ്ങനെ ആണെന്നും അല്ലെന്നും മറ്റുള്ളവര്‍ ആധികാരികമെന്ന മട്ടില്‍ തര്‍ക്കിക്കുന്നതാണ് വലിയ തമാശ. മായിക ദര്‍ശനങ്ങള്‍ അനുഭവിക്കുന്ന ഒരാളുടെ വാക്കുകളും അത്തരം മായിക ലോകത്തിന് പുറത്തുനില്‍ക്കുന്ന മറ്റ് മനുഷ്യരുടെ സത്യങ്ങളുമായി ഒത്തുവരുമ്പോളാണല്ലോ ജനങ്ങള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് ചിന്തിക്കാന്‍ തുടങ്ങുന്നത് ? സത്യദര്‍ശികളായ എല്ലാ മഹാത്മാക്കളുടെ ജീവിതങ്ങളിലും ഇത്തരം എണ്ണമറ്റ അനുഭവങ്ങള്‍ കാണാം. അവയെ കണ്ണുതുറന്ന് കാണാനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണമെന്ന് മാത്രം.

    ഒരേ ബോധം തന്നെ കൃമി കീടങ്ങളുടെ തലം മുതല്‍ ബ്രഹ്മതത്വം വരെ വ്യാപിച്ച് നില്‍ക്കുന്നു. അതില്‍ ഓരോ 'ഈഗോ' യുടെയും പരിണാമ തലത്തിനനുസരിച്ചാണ് അനുഭവങ്ങള്‍ ഉണ്ടാവുന്നത്. പൂര്‍ണമായും പക്വമായ 'ഈഗോ' (അഥവാ പരിമിതമായ ഞാന്‍ ബോധം) എല്ലാ പരിമിതികളെയും ഭേദിച്ച് ഒടുവില്‍ ബ്രഹ്മ തത്വത്തില്‍ വിലയിക്കുന്നു. അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ലീലയെയാണ് സംസാരജീവിതം എന്നു ഭാരതീയര്‍ വിവക്ഷിക്കുന്നത്. ശ്രീ രമണമഹര്‍ഷിയുടെയും മറ്റനേകം മഹാത്മാക്കളുടേയും ജീവിതത്തില്‍ തുടക്കത്തില്‍ ഒരന്വേഷകന്റെയും ഭക്തന്‍റേയും ഒക്കെ തലത്തില്‍ നിന്നുള്ള സമീപനവും, പില്‍ക്കാല ജീവിതത്തില്‍ സത്യസാക്ഷാത്കാരം നേടിയ ജ്ഞാനിയുടെ തലത്തില്‍ നിന്നുള്ള സമീപനവും കാണാം. അവയെ കൂട്ടിക്കുഴച്ചാല്‍ തെറ്റ് പറ്റുന്നത് നമുക്ക് തന്നെയായിരിക്കും. ഹൈന്ദവ ജ്ഞാനമാര്‍ഗത്തില്‍ എബ്രഹാമിക് മതങ്ങളില്‍ ഉള്ളതുപോലെയുള്ള ഒരു പാപ സങ്കല്‍പ്പം ഇല്ല. പുരാണങ്ങളിലും മറ്റും സ്വര്‍ഗ നരകങ്ങളെപ്പറ്റിയും, പാപപുണ്യങ്ങള്‍ക്കു കിട്ടുന്ന പ്രതിഫലങ്ങളെപറ്റിയും ഒക്കെയുള്ള വിവരണങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ ജനങ്ങളെ പൊതുവേ സന്‍മാര്‍ഗത്തില്‍ നിലനിര്‍ത്താന്‍ മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. വേദാന്തികള്‍ പാപം എന്നത് 'അജ്ഞാനം', അഥവാ ബന്ധനത്തില്‍ കുടുക്കുന്നത് എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. അതായത് 'പാപത്തിന്' പരിഹാരം അറിവ് അഥവാ വെളിച്ചം നേടുക എന്നതാണ്. ഒരിക്കല്‍ പൂര്‍ണമായ അറിവ് നേടിയവന് പിന്നെ പാപം (ബന്ധനം) എന്നൊന്നില്ല. വെളിച്ചത്തില്‍ ഒട്ടും തന്നെ ഇരുട്ട് ഉണ്ടാകാത്തപോലെ. വെറും പ്രായശ്ചിത്തം കൊണ്ട് മാത്രം വീണ്ടും പാപത്തിലേക്ക് വീഴാന്‍ കാരണമാകുന്ന അജ്ഞാനം നീങ്ങുന്നില്ല.

    ReplyDelete
    Replies
    1. ഞാന്‍ പലവട്ടം എഴുതിയല്ലോ ഭാരതീയ അത്യത്മികത ലോകോത്തരം ആണ്. അതിനെ ഞാന്‍ അങ്ങേയറ്റം ആദരക്കുന്നു എന്ന്. എന്നാല്‍ ചിലര്‍ ഭാരതീയ വേദാന്തവും ക്രിസ്തു പഠിപ്പിച്ചതും തമ്മില്‍ കൂട്ടി കുഴച്ചു വേറെ ഒരു ഹൈബ്രിഡ് മതം ഉണ്ടാക്കുന്നതിനെ ആണ് ഞാന്‍ എതിര്‍ക്കുന്നത്.യേശു പറയാത്ത വേദാന്തം യേശു പറഞ്ഞതാണ് എന്ന് ചിലര്‍ ആക്കുന്നു. താങ്കള്‍ തന്നെ പറഞ്ഞല്ലോ ഹൈന്ദവ സംഹിതയില്‍ പാപം ഇല്ല അഗ്ജാനമേ ഉള്ളൂ. പിന്നെ മോക്ഷം തന്നെ ജ്ഞാനവുമാണ്. അതാണ് ഓരോ മനുഷ്യനും ഉന്നം വയ്ക്കേണ്ടുന്ന, നേടിയെടുക്കേണ്ടുന്ന അദ്ധ്യാത്മികത.എന്ന്. ക്രിസ്തു അങ്ങിനെ ഒന്ന് പറഞ്ഞിട്ടില്ല. യേശുവിലുള്ള വിശ്വാസം , മാനസാന്തരം, സ്നേഹ പ്രവര്‍ത്തികള്‍ ഇത്രയും മതി മോക്ഷം ലഭിക്കാന്‍. അത് മാത്രം ആണ് പാപ മോചനത്തിനുള്ള മാര്‍ഗവും എന്ന്. അപ്പോള്‍ മനുഷ്യന്റെ പാപം രക്ഷക്ക് തടസ്സം ആണ് എന്നും യേശു പഠിപ്പിച്ചു. ഈ അടിസ്ഥാന വ്യത്യാസം മറച്ചു വച്ചു രണ്ടും ഒന്നാണ് എന്ന് പറയുന്നത് തെറ്റാണ് എന്നാണു എന്റെ വാദം.
      ക്രിസ്തു പഠിപ്പിച്ചു മനുഷ്യന് പാപം ഉണ്ട്. പാപമോചനം വേണം .സ്വര്‍ഗം ഉണ്ട് ഞാന്‍ അവിടെ നിന്ന് വന്നു. നരകം .ഉണ്ട്. യേശു രക്ഷകന്‍ ആണ് എന്ന്. സ്നേഹം ആണ് ഈശ്വരനില്‍ എത്താന്‍ ഉള്ള പ്രവര്‍ത്തി എന്ന്. വേദാന്തം അനുസരിച്ച് ഇതൊന്നും അല്ല എന്ന് താങ്കള്‍ പറഞ്ഞു . ഈ വ്യത്യാസം കൊണ്ടാണ് അത് ഒന്നല്ല എന്ന് ഞാന്‍ പറയുന്നത്.
      (2) "ദിവ്യാനുഭവങ്ങളെല്ലാം താങ്കള്‍ പറയുന്നപോലെ "തലച്ചോറിനു സ്വയം ആര്ജ്ജിക്കാവുന്നതോ, മയക്കു മരുന്നിന്‍റെ സ്വാധീനത്തിലോ, മിസ്റ്റിക്കല്‍ അനുഭൂതിയാലോ,ഭൂതാവെശത്താലോ ഉണ്ടാകുന്ന ഒരു മായികാനുഭൂതി" മാത്രമാണെങ്കില്‍ ക്രിസ്തുവിനുണ്ടായതെന്ന് വിശാസിക്കപ്പെടുന്ന അനുഭവങ്ങളും അതില്‍പ്പെടുന്നവ ആയിരിക്കണമല്ലോ" (ചോദ്യം)

      യേശുവിനു അങ്ങിനെ യാതൊരു മിസ്ടിക് അനുഭൂതിയും ഉണ്ടായതായി ഒരിടത്തും പറയുന്നില്ല. താന്‍ സ്വര്‍ഗത്തില്‍ നിന്ന് പിതാവായ ദൈവത്തില്‍ നിന്നും ഇറങ്ങി വന്ന ദൈവപുത്രന്‍ ആണ് എന്നാണു യേശു പറഞ്ഞത്.(വിഷ്ണു കൃഷ്ണന്‍ ആയി അവതാരം ചെയ്തു എന്ന് പറഞ്ഞ പോലെ ) തികച്ചും ദൈവം തന്നെ ആയ യേശു ഒരിടത്തും അനുഭൂതിയെ പറ്റിയോ ദിവ്യാനുഭവത്തെ പറ്റിയോ പറയുന്നില്ല. താന്‍ തന്നെ ആണ് ജീവനും , വഴിയും സത്യവും എന്നാണ് പറഞ്ഞത്. മോക്ഷത്തിനുള്ള വഴിയാണ് യേശു എന്നാണു പഠിപ്പിച്ചത്.

      Delete
    2. (3 )താങ്കള്‍ എഴതി " അതില്‍ ഓരോ 'ഈഗോ' യുടെയും പരിണാമ തലത്തിനനുസരിച്ചാണ് അനുഭവങ്ങള്‍ ഉണ്ടാവുന്നത്. പൂര്‍ണമായും പക്വമായ 'ഈഗോ' (അഥവാ പരിമിതമായ ഞാന്‍ ബോധം) എല്ലാ പരിമിതികളെയും ഭേദിച്ച് ഒടുവില്‍ ബ്രഹ്മ തത്വത്തില്‍ വിലയിക്കുന്നു" എന്ന്.
      മിസ്റ്റിക്കല്‍ അനുഭൂതി ഒരു യാഥാര്‍ദ്ധ്യം ആണ് ധ്യാനത്തിലൂടെ ഞാനും അത് അനുഭവിച്ചിട്ടുണ്ട്. പക്ഷെ അത് മോക്ഷമോ ഈശ്വര അനുഭവമോ അല്ല.അതുകൊണ്ടാണ് ഞാന്‍ അതിനെ മനസിന്റെ ഉയര്‍ന്ന അവസ്ഥ എന്ന് വിളിച്ചത്.
      ഈ പറഞ്ഞത് തന്നെ ആണ് ഞാനും പറയുന്നത്. എന്‍റെ എഗോ യുടെ പരിണാമത്തിനു അനുസരിച്ച് ഞാന്‍ പരിമിതമായ ബോധത്തെ ഭേദിച്ച് അത് ഒരു അതീത മനസായി മാറുന്നു. അത് തന്നെ ആണ് ഈ പറയുന്ന മിസ്റ്റിക്കല്‍ അനുഭൂതി. പക്ഷെ ഈ അനുഭൂതിയെ ബ്രഹ്മത്തില്‍ ലയിച്ചു മുക്തി പ്രാപിച്ചു എന്ന് പറയുമ്പോള്‍ ആണ് തെറ്റുന്നത്. മനുഷ്യന്‍ പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവി ആണ്. അരവിന്ദ ഘോഷു പറഞ്ഞ അതീത മനസു (supermind or super consciousness ) ഈ അവസ്ഥ ആണ്. തെയാര്ദ് ഷാരദാന്‍ (Fr . teilhard shardaan S .J ) പറഞ്ഞ ക്രിസ്ടോ ജെനെസിസ് അഥവാ ക്രിസ്തു മനസിന്റെ ആവിര്‍ഭാവം ( christo genesis ), എന്നും കൃഷ്ണ മൂര്‍ത്തി വാഴ്വ് -benediction -otherness എന്നും ,മഹര്‍ഷിമാര്‍ പറഞ്ഞ സാക്ഷാത്കാരം, മഹാത്മാക്കള്‍ പറഞ്ഞ ശുദ്ധബോധത്തിന്‍റെ അനുഭവം എന്നൊക്കെ വിളിച്ചത് എല്ലാം ഇത് തന്നെ ആണ്.
      "മഹാത്മാക്കളുടെ ജീവിതങ്ങളിലും ഇത്തരം എണ്ണമറ്റ അനുഭവങ്ങള്‍ കാണാം. അവയെ കണ്ണുതുറന്ന് കാണാനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണമെന്ന് മാത്രം"
      ഞാന്‍ ഒരു മഹാത്മാവ് ഒന്നും അല്ല എങ്കിലും ഈ പറഞ്ഞ അതീത സാക്ഷാത്കാരം എന്നാ അനുഭവം ഞാനും അനുഭവിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ എന്നേ തന്നെ ഒരു മഹാത്മാവ് ആക്കിയില്ല. ഈ പറയുന്ന അവസ്ഥ മനുഷ്യ കുലത്തിന്റെ വളര്‍ച്ചയുടെ ഭാഗം ആണ്. ഒരു പരിണാമ ദശ ആണ്. വളരെ ചുരുക്കം ചിലര്‍ മാത്രമേ ആ നിലയില്‍ എത്തിയിട്ടുള്ളൂ. ഈ പരിണാമ ഘട്ടത്തില്‍ വളരെ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമേ ആ നിലയില്‍ എത്താന്‍ സാധിക്കൂ. പക്ഷെ അത് ആത്മ രക്ഷ അല്ല. ആത്മ പരിണാമം ആണ്. അത് ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ മനുഷ്യ കുലത്തിനു ആര്‍ജിക്കാവുന്ന ഒരവസ്ഥ. അതിനെ ആത്മ സാക്ഷാത്കാരം എന്നും വിളിക്കാം. കാരണം മനുഷ്യാത്മാവ് അതിന്റെ പരിണാമം ഭൂമിയില്‍ വച്ചു എത്താവുന്നതിന്റെ ഏറ്റവും ഉയര്‍ന്ന ഒരു അവസ്ഥയിലകുന്നത് കൊണ്ട്. ഇപ്പോഴത്തെ പരിണാമ നിലയില്‍ മനുഷ്യര്‍ ആരും തന്നെ സ്വയം ഈ നിലയില്‍ എത്തില്ല ചുരുക്കം ചില മനുഷ്യര്‍ ഒഴികെ. അതിനാണ് ധ്യാനം തുടങ്ങിയ രീതികള്‍ പരിശീലിച്ചു ചിലര്‍ ഈ അവസ്ഥയില്‍ കുറച്ചു നേരത്തേക്കെങ്കിലും എത്തുന്നത്‌. ചില ഭാരതീയ മഹര്‍ഷിമാര്‍ ഈ അനുഭവത്തില്‍ എത്തി. പക്ഷെ അവര്‍ അതിനെ ഈശ്വരനില്‍ വിലയം പ്രാപിച്ചതായി പറഞ്ഞു കാരണം അവരുടെ പരിധി ഉള്ള മനസ്സ് പരിധി ഇല്ലാത്ത മനസ്സായി മാറിയതിനെ ഈശ്വരന്‍ ആയി തോന്നി. മേല്‍ സൂചിപ്പിച്ച ആധുനിക മിസ്ടിക്കുകള്‍ അതിനെ അതീത മനസ്സ് എന്നും, സൂപ്പെര്‍ മൈന്‍ഡ് എന്നും , ക്രിസ്തു മനസു എന്നും, കൃഷ്ണ കോണ്ഷിയസ്നെസ് എന്നും വിളിച്ചു. സത്യത്തില്‍ അതാണ് ശരി. അതുണ്ട് . അത് യാഥാര്‍ഥ്യം ആണ്. പക്ഷെ അത് ഈശ്വര സാക്ഷാത്കാരം അല്ല. സ്വര്‍ഗ പ്രവേശനം അല്ല. പാപ മോചനം അല്ല. താങ്കള്‍ പറഞ്ഞത് ശരിയാണ്. പൂര്‍ണമായും പരിണാമം പൂര്‍ത്തിയാക്കിയ വ്യക്തി പാപത്തില്‍ നിന്ന് മോചിതന്‍ ആകും എന്തെന്നാല്‍ അയാള്‍ക് പാപം ചെയ്യാന്‍ ആകില്ല ആ അര്‍ഥത്തില്‍. ഭൂമിയില്‍ അങ്ങിനെ ഒരവസ്ഥ വരണം എങ്കില്‍ കോടി കണക്കിന് വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കണം. പൗലോസ്‌ ശ്ലീഹ ബിയിബിളില്‍ പറയുന്നുണ്ട് " ദൈവ മക്കളുടെ പിറവിക്കായി പ്രപഞ്ചം മുഴുവനും ഈറ്റ് നോവനുഭവിക്കുന്നു" എന്ന് . അതെ അത് ദൈവ മക്കളുടെ അവസ്ഥയ. പക്ഷെ എത്ര പേര്‍ക്ക് പറ്റും. എത്ര പേക്ക്‌ സാധിച്ചു ജനിച്ചു മരിച്ചു ജീവിക്കുന്ന അനേക കോടികളില്‍ ?. വിരലില്‍ എന്നവുന്നവര്‍ മാത്രം.
      അതുകൊണ്ട് എന്‍റെ വിശ്വാസം ഇതാണ് . മനുഷ്യരെ സൃഷ്ടിച്ചവന്‍; യേശു മനുഷ്യന്റെ കഷ്ടപ്പാട് കണ്ടു മനുഷ്യരെ "പുനരഭി ജനനം പുനരഭി മരണം ജടരെ ശയനം" അങ്ങിനെ ഒരവസ്ഥ ഉണ്ടെകില്‍ അതില്‍ നിന്നും പാപ ബന്ധനങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. അവനിലൂടെ അവന്റെ സ്നേഹത്താല്‍ നമ്മെ മരണത്തോടെ ദൈവ മക്കള്‍ ആക്കുന്നു.

      Delete
    3. ഭാരതീയ വേദാന്തവും ക്രിസ്തു പഠിപ്പിച്ചതും തമ്മില്‍ കൂട്ടി കുഴച്ചു വേറെ ഒരു ഹൈബ്രിഡ് ആശാനേ, വേദാന്തവും യേശു പഠിപ്പിച്ചതും ഹൈബ്രിഡ് ആക്കിയത് ക്നായ തോമ്മാ മൂപ്പനും
      വടക്കന്‍റെ മറ്റൊരു തോമ്മായും കൂടിയെന്ന് അറിയാമ? ആശാന്‍ വേദങ്ങളോട് അടുത്തടുത്തു വരുന്നു. വേദങ്ങളെ ആദരിക്കുന്നു. കുഴപ്പം, ക്രിസ്തു പറഞ്ഞത് മുഴുവന്‍ വേദങ്ങളില്‍ ഉണ്ട്. വേദങ്ങളില്‍ നിന്നും കട്ടത് പുതിയ നിയമത്തില്‍ നിന്നു നീക്കം ചെയ്‌താല്‍ പിന്നെ അവശേഷിക്കുന്നത് ആശാന്റെ വക പാപം മാത്രമേയുള്ളൂ. പാപം കളഞ്ഞു സ്വയം നന്നാകൂ ആശാനേ.ക്രിസ്തു ബൈബിളില്‍ നിന്നു ഒളിച്ചു പോയതു അറിഞ്ഞില്ലേ ആശാനേ? മലയിലെ യേശുവിന്റെ പ്രസംഗം യാഹൂദ ന്റെ യല്ല ; വേദങ്ങള്‍ പഠിച്ച യേശുവിന്റെതാണ്.

      Delete
    4. "ക്രിസ്തു പറഞ്ഞത് മുഴുവന്‍ വേദങ്ങളില്‍ ഉണ്ട്"

      ആശാനെ ആദ്യം വേദം എന്താണ് എന്ന് പഠിക്ക്. നാലു വേദങ്ങള്‍ എന്തിനുള്ളത് ആയിരുന്നു എന്നും പഠിക്ക്.അവയുടെ നിര്‍വചനം താഴെ കൊടുക്കുന്നു. പോയി ഒന്ന് വായിച്ചു നോക്ക്. ആശാന്റെ അഭിപ്രായത്തില്‍ യേശു മന്ത്രവാദവും , തന്ത്രവും, പുരോഹിതരെ വാഴിക്കുന്ന ഫോര്‍മുലകളും,യാഗങ്ങളുടെ ഫോര്‍മുലകളും ദേവന്മാരെ പ്രസാദത്തിനുള്ള പൂജാവിധികള്‍ ഒക്കെ ആയിരുന്നു വേദത്തില്‍ നിന്ന് പഠിച്ചു ചെയ്തതും പഠിപ്പിച്ചതും? എനിക്ക് പുതിയ അറിവാണ്. ആശാന് നന്ദി. ഈ വേദങ്ങളില്‍ ഏതു ഭാഗത്താണ് മലയിലെ പ്രസംഗം എന്ന് ഒന്ന് പറഞ്ഞാല്‍ എനിക്ക് വായിക്കണം എന്നുണ്ട് . ദയവായി റെഫറന്‍സ് തന്നാല്‍ വലിയ ഉപകാരം ആയിരുന്നു.
      The Rigveda, containing hymns to be recited by the hotṛ;
      The Yajurveda, containing formulas to be recited by the adhvaryu or officiating priest;
      The Samaveda, containing formulas to be sung by the udgātṛ.
      The fourth is the Atharvaveda, a collection of spells and incantations, apotropaic charms and speculative hymns.

      Delete
    5. ആയുര്‍വേദം, രതിനിര്‍വേദം എന്ന രണ്ടു വേദങ്ങള്‍ ഇവിടെ കാണുന്നില്ലല്ലോ?

      Delete
    6. That is why Peter writes: For the prophecy came not in old time by the will of man, but holy men of God spake as they were moved by the Holy Ghost: But there were false prophets also among the people, even as there be false teachers among you, who privily shall bring in damnable heresies even denying the Lord that bought them and bring upon themselves swift destruction. And many shall follow their pernicious (secret) ways; by reason of whom the way of truth shall be evil spoken of (blasphemed). [2 Pet.1:21; 2:1-2]
      Corinthians 4:3-4
      3. But if our gospel be hid, it is hid to them that are lost:
      4. In whom the god of this world hath blinded the minds of them which believe not, lest the light of the glorious gospel of Christ, who is the image of God, should shine unto them.

      Delete
  14. Mr John,
    താങ്കള്‍ പറഞ്ഞു "മിസ്റ്റിക്കല്‍ അനുഭൂതി ഒരു യാഥാര്‍ദ്ധ്യം ആണ് ധ്യാനത്തിലൂടെ ഞാനും അത് അനുഭവിച്ചിട്ടുണ്ട്. പക്ഷെ അത് മോക്ഷമോ ഈശ്വര അനുഭവമോ അല്ല". മിസ്റ്റിക്കല്‍ അനുഭൂതിയെല്ലാം മോക്ഷമോ ഈശ്വരനുഭവമോ ആണെന്ന് ഞാന്‍ പറഞ്ഞില്ല. അതാണ് മോക്ഷമെന്ന് ഋഷിമാരും പറഞ്ഞിട്ടില്ല. ഇനി മോക്ഷവും ഈശ്വരാനുഭവവും അതൊന്നുമല്ല എന്നൊക്കെ ആധികാരികമായി പറയണമെങ്കിലും ഇത് മൂന്നും നേരിട്ടറിഞ്ഞിട്ടുള്ള ഒരാളായിരിക്കണം. ശ്രീ അരവിന്ദനും, കൃഷ്ണമൂര്‍ത്തിയും, ശ്രീരാമകൃഷ്ണനും ഒക്കെ അനുഭവിച്ചതെല്ലാം 'ഇത്' മാത്രമാണ് 'അതല്ല' എന്നുപറയാന്‍ പ്രാപ്തനാണ് താങ്കള്‍ എന്നു സ്വയം തോന്നുന്നുവെങ്കില്‍ എനിക്കൊന്നും പറയാനില്ല. ഭഗവദ്ഗീതയിലും മറ്റും സ്ഥിതപ്രജ്ഞന്‍, ജീവന്‍മുക്തന്‍, ജ്ഞാനി എന്നൊക്കെയുള്ള സംജ്ഞകളില്‍ അത്തരം മഹാത്മാക്കളുടെ ലക്ഷണങ്ങള്‍ വിശദമായി വര്‍ണിച്ചിട്ടുണ്ട്. അവയെ അടിസ്ഥാനമാക്കിയാണ് ഈ ലോകത്തിലെ കോടിക്കണക്കിനാളുകള്‍ വെറും "അനുഭൂതി രാമന്‍മാരേയും" യഥാര്‍ത്ഥ സത്യദര്‍ശികളേയും തമ്മില്‍ വേര്‍ തിരിച്ചറിയുന്നത്.

    പോട്ടയിലോ മറ്റോ ധ്യാനം കൂടിയിട്ടുള്ള ഒരു സുഹൃത്ത് എന്‍റെ വീട്ടില്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം കുറെനാള്‍ താമസിച്ചിരുന്നു. അദ്ദേഹവും താനനുഭവിച്ച ഏതോ അനുഭൂതിയെപ്പറ്റി എന്നെ നിരന്തരം ഓര്‍മ്മിപ്പിക്കുമായിരുന്നു. എന്നാല്‍ താങ്കളില്‍ നിന്നു വ്യത്യസ്ഥനായി അദ്ദേഹം തെറ്റിദ്ധരിച്ചിരുന്നത് അത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമായി കിട്ടുന്ന തെളിവാണെന്നാണ്. അതുകൊണ്ടു തന്നെ ക്രിസ്തുവിന്‍റെ സത്യത്തെക്കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട പ്രത്യേക ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങളെ അംഗീകരിക്കണമെന്ന പ്രേരണ വളരെ അലോസരമുണ്ടാക്കുന്ന ഒരു തലം വരെ വന്നെങ്കിലും, കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുന്നതിന് മുമ്പ് ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തേക്ക് പിരിഞ്ഞു. അദ്ദേഹവും ധരിച്ചു വശായിരുന്നത് (അഥവാ മറ്റാരോ അദ്ദേഹത്തെ വിശ്വസിപ്പിച്ചിരുന്നത്) ഋഷിമാരും മിസ്റ്റിക്കുകളും ഒക്കെ വിവരിച്ചിരിക്കുന്ന അനുഭവങ്ങളും അതില്‍ കൂടുതലും താന്‍ കണ്ടുകഴിഞ്ഞു എന്നോ മറ്റോ ആയിരുന്നു. ഇത്തരക്കാരുടെ കാര്യത്തില്‍ നിര്‍ഭാഗ്യവശാല്‍ മറ്റാര്‍ക്കും ഒന്നും ചെയ്യാനില്ല. മുഹമ്മദ്നബിയും ഇത്തരത്തിലൊരു വിശ്വാസത്തിന്‍റെ ഇരയായിരുന്നു.

    അപ്പോള്‍ പിന്നെ പൂര്‍ണ്ണത എന്നൊരാവസ്ഥ ഉണ്ടെന്നോ അതൊരാള്‍ കൈവരിച്ചെന്നോ എങ്ങനെയറിയാം ? അത് അതിലെത്തി ചേര്‍ന്നവര്‍ക്ക് മാത്രമേ അറിയാനാവൂ. അതിന്‍റെ അനുഭവമെന്തെന്നും അവര്‍ മാത്രമേ അറിയുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് വെറും ചര്‍ച്ചകളില്‍ മുഴുകാമെന്ന് മാത്രം! അതുകൊണ്ടു ഇവിടെ നിറുത്തുന്നു.

    ReplyDelete
    Replies
    1. Mr. Krishna You are right. Perfect.

      Delete