Translate

Saturday, May 5, 2012

5 Philadelphia Priests Are Defrocked in Abuse Inquiry


The Roman Catholic archbishop of Philadelphia announced Friday that five priests under investigation for sexual abuse would be permanently removed from ministry, while three other priests had been exonerated. The 8 were among 26 priests who were suspended in early 2011 because of past accusations of sexual abuse or improper sexual behavior.

The five who will be removed were deemed “unsuitable for ministry,” while the other three may return to active ministry immediately, said Archbishop Charles J. Chaput, announcing his first major action in the scandals since he took office last fall.


Blogger’s Note:

നമ്മുടെ അഭിവന്ദ്യ സഭാധികൃതര്‍ ഇത്തരം അബദ്ധമൊന്നും കാണിക്കുകയില്ലെന്നു ശരണപ്പെടാം അങ്ങിനെ വല്ലതും ചെയ്‌താല്‍, ഒരു അച്ചനെ കാണണം എന്ന് ആര്‍ക്കെങ്കിലും കൊതി തോന്നിയാല്‍ എവിടെ പോകും?

1 comment:

  1. പിടിക്കപ്പെടാതെ നടക്കുന്ന ബാലപീഡകരായ പുരോഹിതരുടെയെണ്ണം അമേരിക്കന്‍ പുരോഹിതരെക്കാളും നമ്മുടെ കൊച്ചു കേരളത്തിലാണെന്നു സംശയമില്ല. പ്രത്യേകിച്ചു കേരളത്തിലെ കോളേജുകള്‍ നടത്തുന്ന
    വൈദികരുടെയിടയില്‍ ബാലപീഡകര്‍ പിടിച്ചാലും പിടിച്ചില്ലെങ്കിലും വിലസിനടക്കുന്നുണ്ട്.

    അമേരിക്കന്‍കോടതിനിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയാല്‍ പിന്നെ ചര്‍ച്ചുആക്റ്റിന്‍റെ ആവശ്യം വരുകയില്ല.കേരളത്തിലെ ബിഷപ്പുമാര്‍
    ഭിക്ഷതെണ്ടുവാന്‍ നിരത്തുകളിലൂടെ നടക്കേണ്ടി വരുമായിരുന്നു.2007 ല്‍ Los angels രൂപതയ്ക്കു തന്നെ രണ്ടര ബില്ല്യന്‍ഡോളര്‍ പുരോഹിതരുടെ ബാലപീഡ കൃത്യങ്ങളും കുറ്റങ്ങളുംമൂലം
    കോടതിവിധിയനുസരിച്ച് കൊടുക്കേണ്ടിവന്നു.

    പുറത്താക്കപ്പെട്ട പുരോഹിതര്‍ ബേക്കറിയുടെ മുമ്പില്‍ ഇത് എന്‍റെ ശരീരമാകുന്നുവെന്ന മന്ത്രം ഉച്ചരിച്ചു ഈ ബിസിനസ് തുടര്‍ന്നുകൊണ്ടിരിക്കും. ഇവരെ നിയമത്തിന്‍റെ മുമ്പില്‍ കൊണ്ടുവന്നു
    തുറുങ്കലില്‍ അടക്കുകതന്നെ വേണമായിരുന്നു. സമൂഹത്തോടും,പീഡിതരായ കുഞ്ഞുങ്ങളോടും അവരുടെ മാതാപിതാക്കളോടും ചെയ്യേണ്ട നീതിയുമായേനെ. ഇവര്‍ ഏതെങ്കിലും ബൈബിള്‍ ഉച്ചത്തില്‍ അലറിനടക്കുന്ന സഭയില്‍ തുടര്‍ന്നു സാമൂഹ്യദ്രോഹം തുടര്‍ന്നുകൊണ്ടിരിക്കും.

    നിവൃത്തിയുണ്ടെങ്കില്‍ അച്ചന്മാരെ കണ്ടാല്‍ പിള്ളേരോട് ഓടുവാന്‍ പറയണം. അവരുടെ സുരക്ഷതക്ക് പെപ്പെര്‍ സ്പ്രേ (മുളകുവെള്ളം നിറച്ച കുഴല്‍) കൈവശം വെയ്ക്കുവാന്‍ അനുവദിക്കേണ്ടതാണ്. കള്ളനോട്ടത്തോടെ വരുന്ന സംശയമുള്ളവരെ കണ്ടാല്‍ ഉടന്‍ പോലീസ്സില്‍ അറിയിക്കണം.

    ഈ പുരോഹിതരെ വിവാഹം കഴിപ്പിച്ചാലും ശരിയാകുകയില്ല. പ്രായപൂര്‍ത്തിയായ സ്ത്രീകളെ ഇവര്‍ക്ക് ഇഷ്ടമില്ല. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊണ്ടുമാത്രമേ ഇവര്‍ തൃപ്തിയടയുകയുള്ളൂ.

    ഓര്‍മ്മിക്കുക, നിങ്ങളുടെ നിശബ്ദത സഭയെ വേദനിപ്പിക്കുകയെയുള്ളൂ. ശബ്ദംവെച്ചാല്‍ അതിന്‍റെ അലകളില്‍ സത്യം പുറത്തുവരും. അങ്ങനെ കാലക്രമത്തില്‍ സഭയുടെ മുറിവുകള്‍ ഉണക്കുവാന്‍ സാധിക്കും. മറ്റുള്ള കുഞ്ഞുങ്ങളെയും രക്ഷിക്കുവാന്‍ സാധിക്കും.

    26 ബാലപീഡ കുറ്റവാളികളായ പുരോഹിതരില്‍ അഞ്ചു പേരെയെ പുറത്താക്കിയുള്ളൂ. ബാക്കിയുള്ളവരെ സഭ രക്ഷിക്കുകയില്ലെന്നു എങ്ങനെ അറിയാം?സഭ ഒന്നടങ്കം പ്രശ്നത്തില്‍ എന്നല്ലേ ഇതില്‍നിന്നും മനസിലാക്കേണ്ടത്?

    പെരുകിവരുന്ന ബാലപീഡകള്‍മൂലം സമൂലമായ ഒരു ഉടച്ചുവാര്‍ക്കല്‍ സഭക്ക് ഇന്നു ആവശ്യമെന്നും തോന്നുന്നു.നെടുങ്കനാല്‍ ചോദിച്ചതു പോലെ എന്തിനു സഭയ്ക്ക് പുരോഹിതര്‍. പുരോഹിതര്‍ ഇല്ലാതെയും സഭ നയിക്കത്തില്ലേ?
    അധികാരവും സ്വത്തും പദവിയും
    നിലനിര്‍ത്തുവാന്‍ ഈ പുരോഹിത
    പ്രസ്ഥാനം കൂടിയേതീരൂ.

    പുരോഹിതരെ അവിവാഹിതരായി എന്തിനു തുടരാന്‍ അനുവദിക്കണമെന്നും ചോദ്യമുണ്ട്. സ്ത്രീയുണ്ടെങ്കിലും കുട്ടികളെ മാത്രം പുരോഹിതര്‍ക്ക് മതിയെങ്കില്‍ എന്തു ചെയ്യും? ഇന്നു പുരോഹിതര്‍ക്കു വേണ്ടത് വിശ്വാസികളുടെ പണവും കൂടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ചോര്‍ന്നെടുക്കലും.

    ഈ സാമൂഹ്യദ്രോഹികളെ വെറുതെ വിടരുത്.സമൂഹംതന്നെ പാഠം പഠിപ്പിക്കണം.

    ReplyDelete