Translate

Thursday, April 26, 2012

ഇന്ത്യന്‍പ്രസിഡണ്ടായി ഒരു ക്രൈസ്തവെനെ തെരഞ്ഞെടുക്കുന്നത് മതേതരജനാധിപത്യത്തിന്റെ മുഖശോഭ വര്‍ദ്ധിപ്പിക്കുന്ന നടപടി

ഏതാനും ആഴ്ചകള്‍ക്കകം ഇന്ത്യയുടെ പരമോന്നത ഭരണസ്ഥാപനമായ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലൊ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയുടെ രാഷ്ട്രത്തലവന്റെ തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന സംഭവമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ഒരു ജനാധിപത്യറിപ്പബ്ലിക്കായി ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമായി ലോകം വിലയിരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യയോടൊപ്പം കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് വിമോചിതമായ രാഷ്ട്രങ്ങളില്‍ ജനാധിപത്യവ്യവസ്ഥ സ്വീകരിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യഭരണത്തിലേക്ക് വഴുതിവീണുവെന്ന യാഥാര്‍ത്ഥ്യംകൂടി കണക്കലെടുക്കുമ്പോള്‍ ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേറുന്നു.
ഇന്ത്യയിലെ പരമോന്നത പദവികളാണ് പ്രസിഡണ്ട്, വൈസ്പ്രസിഡണ്ട്, പ്രധാനമന്ത്രി, സ്പീക്കര്‍, ചീഫ് ജസ്റ്റിസ് മുതലായവ. ഈ ഉന്നതസ്ഥാനങ്ങളെല്ലാം മതം, ജാതി, ഭാഷ, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി ആരുടെയും കുത്തകയാക്കിമാറ്റാതെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്ലാഘനീയമായ നേട്ടം.


സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ കഴിഞ്ഞ അറുപത് കൊല്ലത്തെ പാരമ്പര്യമനുസരിച്ച് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമോന്നത പദവിയായ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു ഊഴം ഉത്തരേന്ത്യക്കാരനാണെങ്കില്‍ അടുത്ത ഊഴം ദക്ഷിണേന്ത്യക്കാരനായിരുന്നു നല്‍കപ്പെട്ടിരുന്നത്. ഭൂരിപക്ഷന്യൂനപക്ഷവ്യത്യാസമില്ലാതെ ഹിന്ദു, മുസ്ലീം, ദളിത്, സിഖ് വിഭാഗങ്ങളില്‍പെട്ട സമുന്നതവ്യക്തികള്‍ ജാതിമതതാല്‍പര്യങ്ങള്‍ക്കതീതമായി രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ക്രൈസ്തവന് നാളിതുവരെയും ആ മഹനീയസ്ഥാനത്ത് എത്തിച്ചേരാനുള്ള സൗഭാഗ്യം ലഭിച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമെന്നതാണല്ലൊ ഭാരതസംസ്‌കാരത്തിന്റെയും ജനാധിപത്യരാഷ്ട്രീയ വ്യവസ്ഥിതിയുടെയും സമുന്നതപാരമ്പര്യം. ഒരു ക്രൈസ്തവനെ അടുത്ത രാഷ്ട്രപതിയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുന്നത് ഇന്ത്യയുടെ മതേതരജനാധിപത്യത്തിന്റെയും സാംസ്‌കാരികത്തനിമയുടെയും മുഖശോഭ പതിന്മടങ്ങ് വര്‍ദ്ധമാനമാക്കുന്ന നടപടിയാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വിശ്വാസിക്കുന്നു. ഇതിനുള്ള അവസരമൊരുക്കണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

കൊച്ചി ജോയ് പോള്‍ പുതുശ്ശേരി,
26-04-2012 ജനറല്‍ സെക്രട്ടറി.
പങ്കെടുക്കുന്നവര്‍ :-
1) ജോസഫ് വെളിവില്‍, വര്‍ക്കിങ് പ്രസിഡണ്ട്.
2) ജോയ് പോള്‍ പുതുശ്ശേരി, ജനറല്‍ സെക്രട്ടറി.
3) ഫെലിക്‌സ് ജെ. പുല്ലൂടന്‍, മുന്‍ ജനറല്‍ സെക്രട്ടറി.
4) ജോര്‍ജ് ജോസഫ്, വൈസ്പ്രസിഡണ്ട്.

14 comments:

  1. ഇന്ത്യന്‍ പ്രസിഡന്റ്‌ ആയി ഒരിന്ത്യക്കാരനല്ലേ വേണ്ടത്, അതോ ക്രിസ്ത്യാനിയാണോ? ഇത് ഞാന്‍ പ്രതിക്ഷിച്ചില്ല. മതത്തിന്റെയും ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ സ്ഥാനങ്ങള്‍ വിഭജിക്കുന്നു; അതിനനുസരിച്ച് അല്മായാ ശബ്ദവും ചേരുകയാണോ? സത്യത്തിനുവേണ്ടി നിലകൊള്ളുന്ന സത്യജ്വാലയുടെയും അഭിപ്രായം ഇതാണോ?
    റോഷന്‍

    ReplyDelete
  2. റോഷന്‍റെ അഭിപ്രായം നൂറുശതമാനവും ശരിവെയ്ക്കുന്നു. സര്‍വ്വെപ്പള്ളി
    രാധാകൃഷ്ണനെയോ സക്കീര്‍ ഹുസ്സയനെയോ ശാസ്ത്രജ്ഞന്‍ അബ്ദുല്‍
    കലാമിനെയോപ്പോലെ വിശ്വപ്രസിദ്ധരായ ഒരു ക്രിസ്ത്യന്‍ വ്യക്തി ഭാരതസര്‍വ്വപീഠം അലങ്കരിച്ചാല്‍ എനിക്കു അഭിപ്രായവിത്യാസമില്ല. ആ നിലയിലുള്ള ഒരു ക്രിസ്ത്യാനി സമകാലിക രാഷ്ട്രീയത്തിലോ ശാസ്ത്ര സാംസ്ക്കാരിക
    മേഘലകളിലോ കാണുമെന്നും തോന്നുന്നില്ല.ഇവിടെ ക്രസ്ത്യന്‍വര്‍ഗീയത എന്തിനു കൊണ്ടുവരണം?

    ഇന്നു അധികാരരാഷ്രീയം കളിക്കുന്നത് ക്രിസ്ത്യാനിയായ സോണിയയുടെ കൈകളില്‍ ആണ്. ഭാരതത്തിലെ എണ്‍പത് ശതമാനം വരുന്ന ഹിന്ദുക്കള്‍ക്ക് മുകളില്‍ ഇനി മറ്റൊരു ക്രിസ്ത്യാനിയെ പ്രതിഷ്ടിക്കണമെന്നു പറയുന്നതും നീതിയാണോ? സുപ്രധാനമായ ഒരു വകുപ്പുപോലും കൈകാര്യം ചെയ്യുന്നത് ക്രിസ്ത്യാനിയായ
    ആന്റണി ആണ്. ഇന്ത്യന്‍ പ്രസിഡന്‍ഡുപദവി ഒരിക്കല്‍ അദ്ദേഹം അലങ്കരിക്കുവാന്‍ സാധ്യതയുമുണ്ട്. കാത്തിരിക്കുകയാവും നല്ലതെന്നു തോന്നുന്നു.

    ഇങ്ങനെയുള്ള വിഭാഗിയചിന്തകള്‍ ക്രിസ്ത്യാനിയെ സംബന്ധിച്ച് ഭാരതത്തിനു ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ലോകത്ത് ഒരു രാജ്യത്തിലും ലഭ്യമല്ല. ഭാരതശില്‍പ്പികളെ നാം അതില്‍ ബഹുമാനിക്കണം. ഒരു മുസ്ലിമോ ഒരു ഹിന്ദുവോ അമേരിക്കയില്‍ അടുത്ത കാലത്തൊന്നും പ്രസിഡന്‍ഡാവുമെന്നും തോന്നുന്നില്ല.

    അബ്ദുല്‍ക്കലാം രണ്ടാംതവണയും മത്സരരംഗത്തുണ്ടെന്നറിയുന്നു. സുപ്രധാനമായ ആ പദവി അലങ്കരിക്കുവാന്‍ അദ്ദേഹത്തെക്കാള്‍ യോഗ്യനായ മറ്റൊരാള്‍ ഈ ഭൂമുഖത്തു ജീവിച്ചിരിപ്പില്ല. ജനമെന്നു പറയുന്നത് കഴുതയാണെന്നു ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഏതു കഴുതയും ആ പദവിയില്‍ വരാം. ഇന്നുള്ള ക്രിസ്ത്യാനികളില്‍ ആ പദവിക്ക് യോഗ്യന്‍ പാലായിലെ മാണിയാണ്. കഴുത്തില്‍ കൊന്തയും വെന്തിങ്ങായും അച്ചന്മാരുടെയും കന്യാസ്ത്രികളുടെയും അടിവസ്ത്രം കണ്ടാല്‍ കുരിശുംവരയ്ക്കുന്ന മാണിയ്ക്ക് മറ്റെല്ലാവരെക്കാളും ക്രിസ്ത്യന്‍വോട്ടുകള്‍ കിട്ടുമെന്നും തീര്‍ച്ചയാണ്.

    ഇന്ത്യന്‍പ്രസിഡന്‍ഡു എന്ന പദവി മൌനമായി ഒപ്പിടുന്ന ഒരു
    ഭരണാധികാരിക്കുള്ളതാണ്. അങ്ങനെ ഒരാള്‍ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ടെന്നും
    പുറംലോകം അറിയുവാനും പോവുന്നില്ല. ഒപ്പിടാന്‍ മാത്രമുള്ള ഒരു ക്രിസ്ത്യന്‍ ഭരണാധികാരിയെ ലഭിച്ചാല്‍ ക്രിസ്ത്യാനിക്ക് എന്തു പ്രയോജനം?

    ലോകത്തിലെ ബുദ്ധിജീവികളോടു ഇന്ത്യയിലെ പ്രസിഡന്‍ഡു ആരെന്നു ചോദിച്ചാല്‍ പകുതിയില്‍ക്കൂടുതല്‍പേരും ഉത്തരം തരുകയില്ല. അതെസമയം ക്രിസ്ത്യന്‍ സ്ത്രീയായ സോണിയയെ അറിയാത്തവര്‍ വിരളം ആയിരിക്കും. ഇങ്ങനെ ഒരു പദവിയിലേക്ക് സോണിയാ വന്നാല്‍ നെഹ്‌റുയുഗം ഭാരതത്തില്‍ അവസാനിച്ചുവെന്നും ചുരുക്കം.

    ഹിന്ദുക്കള്‍ അധികാരത്തിലിരിക്കുന്ന കാലങ്ങളിലാണു ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിച്ചിരിക്കുന്നത്. ഉദാഹരണമായി അന്തരിച്ച കരുണാകരന്‍ നിരുപയോഗിയായ ആന്റണിയെക്കാള്‍ ക്രിസ്ത്യാനികള്‍ക്ക് ഗുണംചെയ്തിട്ടുണ്ട്. നെഹ്രുവും രാജീവും ഹിന്ദുക്കളെങ്കിലും വടക്കേഇന്ത്യയിലെ ഭീകരവാദികളായ ഹിന്ദുക്കള്‍ ഇവരെ ക്രിസ്ത്യന്‍ പ്രധാനമന്ത്രിമാരായി ഇന്നു ചിത്രീകരിക്കുന്നു. സത്യമുണ്ടുതാനും.

    ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാനെക്കാള്‍ പഴക്കമുണ്ടെന്ന് മാര്‍പാപ്പയുടെ മുമ്പില്‍വെച്ച് രാജീവ്‌ഗാന്ധി ലോകത്തോടായി പറഞ്ഞതും ഓര്‍ക്കുന്നു. ഈ വാക്കുകള്‍ ചരിത്രമില്ലാത്ത ഒരു വ്യാജസ്തുതിയാണെന്നും ബുദ്ധിമാനായ മാര്‍പാപ്പയ്ക്ക് അറിയാം.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  3. Christian President?
    I am simply surprised at the blogger who wax eloquent to promote the glorious traditions of Indian secularism and in the same breath puts in a strong plea for a Christian president. Is it not communalism pure and simple? Can you find a greater shameful contradiction in one’s speech and demand?

    For the sake projecting to the whole world that India, world’s largest democracy in the world has a woman as its president, the congress party brought in through hook or crook the present president, even against the demand of over 80% who polled in an internet survey for the extension of Kalam for a second term. Result? Today we are forced to hang our heads in shame for the things that is said of the present president and her foreign trips. We don’t want a repeat of the same story again please!
    What I plead with the communal bloggers is to understand the meaning of the word Catholic – universal, all embracing and excluding none. What we should demand and pray for is that those concerned hit upon that right person fit for the post (there could be many) who can rise above all divisive barriers of class, caste, creed, community and country and who can communicate with the whole world, for which he should have the gift of the gab like an Obama to get his way up and ideas across through eloquence and rhetoric in this knowledge era.

    Abdul Kalam is Ok and I voted for him last. But can’t we find equally great minds or more acceptable and qualified persons in our country of over a billion? Human resource is our greatest wealth. But are we short of men vision, conviction and action and the wherewithal to communicate them to the whole world? Let everybody rise above all divisive thinking and come out with three names of his/her choice for a final selection after two weeks, is my suggestion.

    ReplyDelete
  4. മതേതരം എന്നവാക്ക് കേരളജനതയില്‍ അനേകര്‍ തെറ്റായി അര്‍ഥം കല്പ്പിക്കുന്നുവെന്നു തോന്നുന്നു. ഒരു ക്രിസ്ത്യാനിയോ മുസ്ലിമോ അധികാര സ്ഥാനത്തുവന്നാല്‍ പല പത്രങ്ങളും മതേതരത്വം വിളിച്ചുപറഞ്ഞു മഹത്വവും പുലമ്പി ചിലപ്പോള്‍ മുഖപ്രസംഗവും എഴുതുന്നതു കാണാം.

    എന്നാല്‍ മതേതരത്വം എന്നപദം‍ മതാധിപത്യത്തിനു എതിരായവാക്കാണ്‌.അതായത് മതത്തില്‍നിന്നു സ്വതന്ത്രമായി സര്‍ക്കാര്‍ തങ്ങളുടെ നയങ്ങളെ രൂപികരിക്കുക എന്നുള്ളതാണ് ഇതില്‍നിന്നും ഉദ്ദേശിക്കുന്നത്. മതേതരം എന്നു പറഞ്ഞാല്‍
    മതത്യാഗവാദമെന്നാണ് അര്‍ത്ഥം. ഗീതയും ഖുറാനും ബൈബിളും ഒന്നും ഇതിന്‍റെ ഭാഗങ്ങളല്ല. അങ്ങനെ വോട്ടു ചോദിക്കുന്നതും കുറ്റകരമാണ്.

    "Government of the people by the people based on the rule of law and without religious interference." സര്‍ക്കാര്‍ എന്നു പറയുന്നത് മതങ്ങളുടെ
    അടിസ്ഥാനപ്രേരണകള്‍ ഇല്ലാതെ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ നിയമങ്ങള്‍ നിര്‍മ്മിച്ചും പാലിച്ചും നടത്തുന്ന ഒരു സംവിധാനത്തിനാണ്. മതങ്ങളുടെ
    വിശ്വാസങ്ങളെയും പാരമ്പര്യത്തെയും ആചാരങ്ങളെയും ബഹുമാനിക്കുകയും ചെയ്യണം. ക്രിസ്ത്യാനിയോ, ഹിന്ദുവോ മുസ്ലിമോ ഭരണാധികാരിയെങ്കിലും ഒരുവന്റെ വിശ്വാസങ്ങളില്‍ കൈകടത്തുവാന്‍ അധികാരം ഇല്ല. അങ്ങനെ ചെയ്യുന്നവനെ തിരുത്തുവാന്‍ ഈ രാജ്യത്ത് കോടതികള്‍ ഉണ്ട്. ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും മതമോ മുഖമോ നോക്കാതെ പൊതു താല്പര്യം അനുസരിച്ച് നടപ്പാക്കണം. മതവും രാഷ്ട്രവും രണ്ടായി കാണണം.

    ഇപ്പോഴത്തെ ഇന്ത്യയുടെ വൈസ്പ്രസിഡന്‍ണ്ട് മൊഹമ്മദ്‌ ഹമീദ് അന്‍സാരി വലിയ ഒരു വിദ്യാഭ്യാസപ്രവര്‍ത്തകനും ചിന്തകനും, എഴുത്തുകാരനും രാഷ്ടതന്ത്രജ്ഞനും അലിഗര്‍ മുസ്ലിംയൂണിവേഴ്സിറ്റിയുടെ മുന്‍വൈസ്ചാന്‍സലറും ആയിരുന്നു. എന്തുകൊണ്ടും അദ്ദേഹവും യോഗ്യനാണ്.

    ReplyDelete
  5. A demand from a christian group will be for Christians. So, the demand cited is justifiable. Secularism is blunt word meant for usage in speech only. We all know that all phases of Indian life is exhibiting fundamentalism. But most of them pretends to be secular. So, some action should be there to prove that India is really secular by giving chance to every community a chance to its supreme office of power either as President or PM. There are many able personalities in Xtn community also for such a posting. Earlier the better. Don't take it as a challenge on secularism; But give it as a consideration!

    ReplyDelete
  6. ക്രൈസ്തവസമുദായത്തില്‍പെട്ട ഒരു സമുന്നതവ്യക്തിയെ അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കണമെന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അഭ്യര്‍ത്ഥന ഇടുങ്ങിയ വര്‍ഗീയചിന്തയില്‍നിന്ന് ഉദയംകൊണ്ടതല്ല. ക്രൈസ്തവസമുദായത്തിലെ അനാചാരങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും എതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. വിശ്വാസികള്‍ക്കുമേലെ പൗരോഹിത്യമേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന ഏകാധിപത്യ ഭരണശൈലിക്കെതിരെ സധൈര്യം പടപൊരുതിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്. ആരാലും തെരഞ്ഞെടുക്കപ്പെടാതെതന്നെ സമുദായനേതൃത്വം അവകാശപ്പെട്ടുകൊണ്ട് പൗരോഹിത്യപ്രമാണിമാര്‍ രാഷ്ട്രീയപാര്‍ട്ടികളേയും ഭരണകൂടങ്ങളേയും മുള്‍മുനയില്‍ നിര്‍ത്തിയപ്പോളെല്ലാം ആ അധികാരമുഷ്‌കിനെതിരെ നിര്‍ഭയം പ്രതികരിച്ച ഉറച്ച നട്ടെല്ലുള്ള പ്രസ്ഥാനമാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനെ വര്‍ഗീയപ്രസ്ഥാനമായി ആരും വിലയിരുത്തേണ്ടതില്ല.
    അടുത്ത പ്രസിഡണ്ട് ക്രൈസ്തവസമൂഹത്തില്‍നിന്നുള്ള ഒരു പ്രമുഖവ്യക്തിയായാല്‍ കൊള്ളാമെന്നുള്ള ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഗ്രഹം വര്‍ഗീയകാഴ്ചപ്പാടില്‍നിന്ന് ഉണ്ടായതല്ല. മറിച്ച് അത് ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷസമുദായമായ ക്രൈസ്തവസമൂഹത്തിന് ലഭിക്കുന്ന ഒരു അംഗീകാരമായിരിക്കുമെന്ന നിലയിലാണ്. സങ്കീര്‍ണമായ രാഷ്ട്രീയസ്ഥിതിവിശേഷങ്ങളില്ലെങ്കില്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പദവി ആലങ്കാരികം മാത്രമാണെന്നും അധികാരം നാമമാത്രമാണെന്നും അറിയാതെയല്ല ഞങ്ങള്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്. കഴിഞ്ഞ ആറു ദശാബ്ദക്കാലത്ത് ഹിന്ദു, മുസ്ലീം, സിഖ്, ദളിത് വിഭാഗങ്ങളില്‍നിന്നുള്ളവര്‍ ആ ഉന്നതപദവി വഹിച്ചിട്ടുണ്ട്. ഒരു ക്രിസ്ത്യന്‍ ആ പദവി വഹിക്കുന്നത് ഇന്ത്യന്‍ മതേതരത്വത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുമെന്ന സുചിന്തിതമായ അഭിപ്രായവും ഞങ്ങള്‍ക്കുണ്ട്.
    ഇന്ത്യന്‍ പ്രസിഡണ്ടിന്റെ പദവി കയ്യാളാന്‍ യോഗ്യതയുള്ള പ്രഗത്ഭവ്യക്തികള്‍ ക്രൈസ്തവരില്ല എന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. ഇപ്പോഴത്തെ വൈസ്പ്രസിഡണ്ട് ഹമീദ് അന്‍സാരി പ്രഗത്ഭനായ വിദ്യാഭ്യാസവിചക്ഷണനും വൈസ്ചാന്‍സലറുമായിരുന്നുവെന്നും അദ്ദേഹം പ്രസിഡണ്ട് പദവിക്ക് യോഗ്യനാണെന്നും ചിലര്‍ വാദിക്കുന്നു. എത്രയോ വിദ്യാഭ്യാസവിദഗ്ധരും വൈസ്ചാന്‍സലര്‍മാരും ക്രൈസ്തവരില്‍നിന്ന് ഉണ്ടായിട്ടുണ്ട്? പ്രഗത്ഭരായ ന്യായാധിപരും നിയമജ്ഞരും ക്രൈസ്തവസമുദായത്തില്‍നിന്നുണ്ടായിട്ടില്ലേ? ഇപ്പോഴുമില്ലേ? ഇപ്പോഴത്തെ സ്പീക്കര്‍ മീരാകുമാറിന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ്പാര്‍ട്ടിയുടെ സാധ്യതാലിസ്റ്റിലുള്ളപ്പോള്‍ മുന്‍സ്പീക്കറും ക്രൈസ്തവനുമായ പി. എ. സംഗ്മയെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ? ഇന്ത്യയുടെ പ്രഥമ ധനകാര്യമന്ത്രി ഡോ. ജോണ്‍ മത്തായി, ആഭ്യന്തരമന്ത്രിയായിരുന്ന ബ്രഹ്മാനന്ദ റെഡ്ഢി, മുന്‍ ആന്ധ്രാമുഖ്യമന്ത്രി രാജശേഖര റെഡ്ഢി എന്നിവരെല്ലാം ക്രൈസ്തവസമുദായത്തില്‍പെട്ടവരായിരുന്നു എന്നകാര്യം പലരും വിസ്മരിക്കുന്നു. ഒരു പ്രഗത്ഭനായ ക്രൈസ്തവനെ പ്രസിഡണ്ട് പദവിയിലേക്ക് കണ്ടെത്തുക ക്ലേശകരമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. സമയമാകുമ്പോള്‍ പേരുകള്‍ താനേ ഉയര്‍ന്നുവരും.
    സോണിയാഗാന്ധി ക്രിസ്ത്യാനിയായതുകൊണ്ടല്ല, കോണ്‍ഗ്രസിലെ ഒന്നാംകുടുംബമായ നെഹ്രു-ഗാന്ധികുടുംബത്തിലെ മരുമകളെന്നനിലയിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം രാഷ്ട്രീയാധികാരം കയ്യാളുന്ന വ്യക്തിയായിരിക്കുന്നത്. രണ്ടായിരം വര്‍ഷത്തെ ചരിത്രമുള്ള, ഇന്ത്യന്‍ രക്തം സിരകളിലോടുന്ന ക്രൈസ്തവരുടെ സമൂഹം ഇന്ത്യയിലുള്ളപ്പോള്‍ ഒരു വിദേശ ക്രിസ്ത്യന്‍ വനിതയുടെ പേരില്‍ ഊറ്റംകൊള്ളേണ്ട ഗതികേട് ഇവിടത്തെ ക്രൈസ്തവര്‍ക്കില്ല.

    ജോയ് പോള്‍ പുതുശ്ശേരി,
    ജനറല്‍ സെക്രട്ടറി,
    ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.

    ReplyDelete
  7. Secularism was very important for modern West because of the religious atrocities during the middle ages. The modern West is what it is largely because of secularism. The word secular means “of this world” and is the opposite of religious. Philosophically speaking secularism forms its ethics without reference to religious dogmas. Secularism is vital for democracy, personal liberty, and religious freedom. At the same time it prescribes neutrality in religious matters though not morally or politically neutral. Power distribution is very important in secular society. Hence I don’t see any political problems in suggesting a Christian President as long as he or she is qualified for the post. Since I don’t follow the Indian politics I don’t have any particular person in mind.

    ReplyDelete
  8. May I reqest our viewers to kindly read the article by
    ടി.വി.ആര്. ഷേണായ്,ആര്ക്കൈവ്സ് ആവര്ത്തിക്കരുത് ഈ പ്രതിഭാസം
    in the Mathruboomi of April 28 to know more about the retiring president Pratibha PAtil. I happend to know about it all at the time of her election and was very much distressed about the callousness especially of the Left front which proposed her name for the post of the president during UPA I.

    As for those who are keen to have a Christian president I would request, they name any number of their candidates with competing credentials for the post of the president. Only let them not include the fact of his/her being a Christian as one of the credentials. Why? Because the fact one's religious, communal or caste identity like the fact of he or she being a Hindu,Muslim, Christian,Sikh, Dalit or Brahmin shoud never be and can never be one of the credentials for one to become a president in a secuilar India. This is what I was tryiing to convey in my earlier blog.
    The Hindustan times has already made an internet survey of ten outstanding persons according to them and Abdul Kalam comes out with over 50% of the votes. Therefore it is for the Christian group in Kerala to hurry up in sending the names of their nominies who can outsmart them all in the competition for popular support. Ours is a democracy and meritrocracy alone has the right to be promoted. That alone is my humble considered view.

    ReplyDelete
  9. May I reqest our viewers to kindly read the article by ടി.വി.ആര്. ഷേണായ്: ആവര്ത്തിക്കരുത് ഈ പ്രതിഭാസം in the Mathruboomi of April 28 to know more about the retiring president Pratibha Patil. I happend to know about it all at the time of her election and was very much distressed about the callousness especially of the Left front which proposed her name for the post of the president during UPA I.



    As for those who are keen to have a Christian president I would request, they name any number of their candidates with competing credentials for the post of the president. Only let them not include the fact of his/her being a Christian as one of the credentials. Why? Because the fact one's religious, communal or caste identity like the fact of he or she being a Hindu,Muslim, Christian,Sikh, Dalit or Brahmin shoud never be and can never be one of the credentials for one to become a president in a secuilar India. This is what I was tryiing to convey in my earlier blog.



    The Hindustan times has already made an internet survey of ten outstanding persons according to them and Abdul Kalam comes out with over 50% of the votes. Therefore it is for the Christian group in Kerala to hurry up in sending the names of their nominies who can outsmart them all in the competition for popular support. Ours is a democracy and meritrocracy alone has the right to be promoted. That alone is my humble considered view.

    ReplyDelete
  10. ഇതിനകം വന്നിട്ടുള്ള അഭിപ്രായങ്ങള്‍ കാര്യപ്രസക്തമാണ്. പ്രത്യേകിച്ച്, ശ്രീ പടന്നമാക്കല്‍ കാര്യങ്ങള്‍ കൃത്യമായി കുറിച്ചിട്ടുണ്ട്. ഈ നിര്‍ദേശം ആദ്യം കണ്ടപ്പോഴേ, മനസ്സിടിയുകയാനുണ്ടായത്. ഇത്ര സങ്കുചിതത്വമോ അമ്മുടെ അല്മായശബ്ദത്തില്‍, എന്നു നാണം തോന്നി. ഒന്നും കുറിക്കേണ്ടതായി തോന്നിയില്ല, കാരണം, ഒരു അരഫാത്തിനും ഒബാമക്കും നോബേല്‍ സമ്മാനം കൊടുത്തതോടെ അതിന്റെ വില പാതാളം വരെ ഇടിഞ്ഞു
    എന്നതുപോലെ, ഒരു പ്രതിഭ പാട്ടീല്‍ ഇന്ത്യന്‍ പ്രസിടെന്റായത്തോടെ, ഇനി ആരവിടെ ഇരുന്നാലും ആര്‍ക്കു ചേതം എന്ന മനോവികാരമാണ് ഉണ്ടായത്. ജാതിമാതവിവക്ഷയില്ലാതെ, ആത്മാഭിമാനവും ചങ്കൂറ്റവും ജനത്തോട് കൂറുമുള്ള ഒരാള്‍ ഇന്ത്യന്‍ പ്രസിടെന്റായാല്‍ ഏവര്‍ക്കും നല്ലത്. അത് എ.കെ.ആ. ആയാല്‍ അയാള്‍ക്ക്‌ നല്ലത്.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. What about Just. K.T.Thomas or P.A.Sanghma? To be a real Xtn -follower of Jesus- is a pride. But only a name bearer like Joseph, Zacharia, Francis, James is not acceptable. A xtn fundamentalist or a nominee of such a group should be avoided.

    ReplyDelete
  13. ഇന്ത്യയുടെ അടുത്ത പ്രസിഡണ്ട് ഒരു ക്രൈസ്തവന്‍ ആകണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത് ക്രൈസ്തവരുടെ സാമുദായിക സംഘടനയായ ജോയിന്റു ക്രിസ്ത്യന്‍ കൌണ്‍സില്‍ ആണല്ലോ? സംഘടനക്ക് സമുദായാത്തോടുള്ള കടമയായി ഇതിനെ കാണാം. ഇന്ത്യയില്‍ ഇന്ന് ക്രൈസ്തവ സമൂഹത്തിന് നേരിടേണ്ടി വരുന്ന വലിയ പ്രതിസന്ധി അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമമില്ല എന്നതാണ്. പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ വിശ്വാസികള്‍ എല്ലാതലത്തിലും ചൂഷണത്തിന് വിധേയരാണ്. വിശ്വാസത്തിന്റെ അടിസ്ഥാനമായ മാമോദീസ, വിവാഹം, മരിച്ചടക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളിലും വിശ്വാസികള്‍ പുരോഹിതരാല്‍ ചൂഷണം ചെയ്യപ്പെടുന്നു. സമൂഹത്തിന് വേണ്ടി പറയാന്‍ ആരും തയ്യാറാവുന്നില്ല. വിശ്വാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട സമ്പത്ത് അതിനുപയോഗിക്കാതെ കോടികള്‍ മുടക്കുള്ള പള്ളികള്‍ പണിയുന്നതിന്‌ ചിലവിടുന്നു. വിദ്യാഭ്യാസം, തൊഴില്‍ എന്നീ കാര്യങ്ങളില്‍ സംരക്ഷണമോ, അര്‍ഹിക്കുന്ന അവസരമോ ലഭിക്കുന്നില്ല. ഒരുപക്ഷെ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് സമൂഹത്തിലെ ജനത്തിന്‌ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പന്ത്രണ്ട് ക്രൈസ്തവ സംഘടനകളുടെ സംയുക്ത വേദിയായ ജോയിന്റു ക്രിസ്ത്യന്‍ കൌണ്‍സില്‍ രൂപീകൃതമായത്. വൈകിയാണെങ്കിലും സമുദായാത്തിനു വേണ്ടി തികച്ചും ന്യായമായ ഈ ആവശ്യം ഉന്നയിക്കാന്‍ സധൈര്യം മുമ്പോട്ട്‌ വന്ന സംഘടനാ ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

    ReplyDelete