Translate

Tuesday, April 10, 2012

മേരി ചാണ്ടിയെന്ന ചേവായൂരിലെ മരിയാ ഗോരെത്തി


By Joseph Padannamakkel


അമ്മ മതില്‍ക്കൂട്ടിനുള്ളിലെ കരളലിയിക്കുന്ന കഥകളുമായി ഒരു മുന്‍ കന്യാസ്ത്രിയുടെ ആത്മകഥാക്കുറിപ്പുകള്‍ ഉടന്‍ വെളിച്ചത്തു വരുന്നത് ലോകം ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. കഥകള്‍ വായിച്ചു രസിക്കുവാന്‍ ജനത്തിനു ഇഷ്ടം. കന്യാസ്ത്രി മന്ദിരങ്ങളില്‍ പീഡനങ്ങള്‍ സാധാരണമെന്ന് പകല്‍പോലെ കാലങ്ങളായി അറിയാം. ഉരുളുന്ന വീപ്പക്കുറ്റിയിലെ പൊള്ളുന്ന താറുപോലെ ജീവിതം ഹോമിക്കുന്ന ഈ സഹോദരികളെ രക്ഷിക്കുവാന്‍ അന്നൊന്നും ഒരു സാമൂഹിക സംഘടനയും മുമ്പോട്ടു വരുന്നതു കണ്ടിട്ടില്ല. പൊടിപ്പും പൊങ്ങലുകളും വെച്ചു കുറെ വാര്‍ത്തകള്‍ വരും. അതിന്‍റെ പേരില്‍ കുറെ മീഡിയാകളും രാഷ്ട്രീയ  സാമൂഹിക പ്രവര്‍ത്തകരും  ഒച്ചവെക്കും. സംഭവം അവിടെ  തീരും.. എഴുതുന്നവരും പുസ്തകം പ്രസിദ്ധീകരിക്കുന്നവരും കുറച്ചു പണം ഉണ്ടാക്കും. പിന്നീട് ഈ കഥയും വിസ്മൃതിയില്‍ അലിയും.

പണമുള്ള വീടുകളിലെ അവിഹിതഗര്‍ഭങ്ങള്‍ സാധാരണ പുറത്തുവരുന്നതിനുമുമ്പു ആ കഥതന്നെ നാമാശേഷമാകും. അരമനക്ക് പണം ഉള്ളടത്തോളംകാലം കന്യാസ്ത്രി മതില്‍ക്കെട്ടിലുള്ളിലെ അരമന രഹസ്യങ്ങളും ക്രൂരതകളും തുടരുക തന്നെചെയ്യും. അതിലൊരു സര്‍ക്കാരിനും ജനത്തിനും ഒരു ചുക്കും ചെയ്യുവാന്‍ സാധിക്കുകയില്ല. അഥവാ പിടിക്കപ്പെട്ടാല്‍തന്നെ ക്രൂശിക്കപ്പെട്ട ആ കുറ്റവാളി വിശുദ്ധ അല്ലെങ്കില്‍ വിശുദ്ധനായി അല്ത്താരയില്‍ സ്ഥാനം പിടിക്കും. സഭ അങ്ങനെ  സഹനത്തിന്‍റെ ദാസ്സന്‍, ദാസ്സിയെന്നു പറഞ്ഞു പണവും  കൊയ്യും.

പുരോഹിതനായിരുന്ന ഷിബുവിന്‍റെയും മുന്‍കന്യാസ്ത്രി ജസ്മിയുടെയും ആത്മകഥകള്‍ രണ്ടു വര്‍ഷത്തിനുമുമ്പു ഇതിനകം അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു ഏതു സാഹിത്യകൃതികളേക്കാള്‍ ഈ പുസ്തകങ്ങള്‍ അതിവേഗത്തില്‍ പതിനായിരകണക്കിനു പതിപ്പുകളുമായി ചിലവാകുകയും ചെയ്തു. എന്നാല്‍  വായിച്ചവര്‍ക്ക് ഷിബുവിനോടോ ജസ്മിയോടോ സഹതാപം ഉണ്ടാകുവാന്‍ സാധ്യതയില്ല. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള സ്വാര്‍ഥത  ഈ രണ്ടു പേരുടെയും ആത്മകഥാകുറിപ്പുകളില്‍ ഒളിഞ്ഞു കിടപ്പുണ്ട്. കൂടുതലും വ്യക്തി താല്പര്യങ്ങള്‍ക്കുവേണ്ടി അവര്‍ സഭ വിട്ടുവെന്നും  ആര്‍ക്കും മനസ്സിലാകും.

ഷിബുവെന്ന പുരോഹിതന്‍റെ കഥയെടുക്കുക. പത്താംക്ലാസ്സുമുതല്‍ സഭയുടെ പണം കൊണ്ടു  അനേകം ഡിഗ്രികള്‍ കരസ്ഥമാക്കി. പിന്നീടു സഭയുടെ സ്കൂളില്‍  ജോലിയും നേടി. കോളേജില്‍ ഉദ്യോഗം കൊടുക്കാത്തതിനാല്‍ സഭാധികാരികളുമായി അമര്‍ഷം  തുടങ്ങി. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് സഭയുടെ കാതലായ കുമ്പസ്സാര രഹസ്യങ്ങള്‍വരെ ആത്മകഥാപുസ്തകത്തില്‍ എഴുതി. മേലാധികാരികളുടെ അനുവാദം ഇല്ലാതെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പോയി ജോലി മേടിച്ചു.. ഹിന്ദുവര്‍ഗീയ മൌലികശക്തികളുമായി കൂട്ടുചേര്‍ന്ന് വിരുദ്ധ അഭിപ്രായങ്ങള്‍ അവരുടെ മാധ്യമങ്ങളില്‍ എഴുതികൊണ്ടിരുന്നു. ഒടുവില്‍ ആര്‍.‍ എസ് എസ് സംഘടനകളുടെ സഹായത്തോടെ പുസ്തകവും ഇറക്കി. ഈ പുസ്തകത്തിന്‍റെ ലാഭവീതം ഇയാള്‍ പോക്കറ്റില്‍ ഇട്ടതല്ലാതെ ഏതെങ്കിലും സാമൂഹ്യക  സംഘടനകള്‍ക്ക് ഉപയോഗിച്ചതായി അറിവില്ല.  മതനവീകരണ വാദിയെക്കാളും ഇയാളെ  മതത്തിന്‍റെ ശത്രുവായി കാണുകയായിരിക്കും ഉത്തമം.

ജെസ്മിയെന്ന കന്യാസ്ത്രിയുടെ കഥയും ഏറെക്കുറെ ഇതുപോലെ തന്നെ. സഭയുടെ പണം കൊണ്ടു പഠിച്ചു കോളേജു പ്രിന്‍സിപ്പാള്‍വരെയായി. പിന്നീടു അധികാരത്തിനു വേണ്ടിയുള്ള വടംവലിയായിരുന്നു. ആശ്രമജീവിതത്തിലെ നിയമങ്ങള്‍ അനുസ്സരിച്ച് പണം കൈകാര്യംചെയ്യുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. കിട്ടുന്ന പണം സ്വന്തമായി കീശയില്‍ ഇട്ടിരുന്ന ഈ കന്യാസ്ത്രിക്ക് കന്യാസ്ത്രി ജീവിതം മുഷിപ്പായി. പാര്‍ക്കിലും മറ്റും പകല്‍ മുഴുവന്‍ ചുറ്റിനടന്നു പുരോഹിതനുമായി ലൈംഗികവേഴ്ചകള്‍ നടത്തിയ കഥയും ഇതിലുണ്ട്. ഇവരിലും കാമം മൂത്തകഥ വ്യക്തമാക്കാതെ പുരോഹിതനെതന്നെ പഴിപറയുന്ന ഒരു ആത്മകഥയാണിത്‌. വളര്‍ത്തി വിട്ട സഭയ്ക്കെതിരായി പുസ്തകം എഴുതിയുണ്ടാക്കിയ പണം ഈ മുന്‍കന്യാസ്ത്രിക്കു മാത്രമേ പ്രയോജനപ്പെട്ടുള്ളൂ.

മേരിചാണ്ടിയുടെ കഥ വിത്യസ്തമാണ്. വായിച്ചിടത്തോളം അവരുടെ കഥയില്‍ സ്വാര്‍ഥത കാണുന്നില്ല. മരിയാഗോരത്തി പുണ്യവതിയെപ്പോലെ സ്വന്തം ചാരിത്രം കാത്തുസൂക്ഷിക്കുവാന്‍   അവര്‍ പൊരുതിയ കഥ ഏവരുടെയും ഹൃദയത്തില്‍ ആഞ്ഞടിക്കുന്നതാണ്. സഭയില്‍നിന്നു പുറത്തുപോയെങ്കിലും അനാഥാലയം നടത്തി അവര്‍ സ്നേഹിക്കുന്ന യേശുവില്‍തന്നെ ഇന്നും സമാധാനംകണ്ടെത്തുന്നു. ഒരു ഉത്തമ കന്യാസ്ത്രിയുടെ ജീവിതമാണ് ഈ പുസ്തകത്തില്‍ പ്രതിഫലിക്കുന്നത്.  അതുകൊണ്ടു ഈ പുസ്തക പ്രസിദ്ധീകരണത്തില്‍കൂടി മെത്രാന്‍ പുരോഹിതവര്‍ഗം ദുഖിതരാവേണ്ട ആവശ്യമില്ല. ദുഷിച്ച അച്ചന്മാരുടെ കാമഭ്രാന്തു പൂര്‍ത്തികരിക്കുന്ന ഒരു സങ്കേതമാണ് കന്യാസ്ത്രി മഠം എന്നു ജനം വിധി എഴുതി കഴിഞ്ഞു. ഇതില്‍ നിന്നും മുക്തി നേടുവാന്‍ സഭയുടെ നവീകരണ ചിന്താഗതിക്കാരുമായി മെത്രാന്‍ ലോകം ആലോചിച്ചു തീരുമാനങ്ങള്‍ കൈകൊള്ളുകയെന്നായിരിക്കും ഇതിനുള്ള പരിഹാരമാര്‍ഗം.

സിസ്റ്റര്‍ മേരി ചാണ്ടിയുടെ ‍ നന്മ നിറഞ്ഞവരേ സ്വസ്ഥിയെന്ന ആത്മകഥാപുസ്തകം ഒരു കന്യാസ്ത്രിയുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍ നിറഞ്ഞ ജീവിത കഥകളുമായിട്ടാണ് അച്ചടിച്ചു പുറത്തു വരുന്നത്‌. സഭയെ ഞെട്ടിപ്പിക്കുന്ന പൌരാഹിത്യ ലൈംഗികവാര്‍ത്തകളുമായിട്ടു  ഗ്രന്ഥപ്പുരയില്‍ സ്ഥാനം പിടിച്ചു  കഴിഞ്ഞു. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ അമ്മ മതില്‍ക്കൂട്ടിനുള്ളില്‍ ജീവിതം ഹോമിച്ചു  സന്യാസിനി ജീവിതം ഉപേക്ഷിച്ച ഒരു കന്യാസ്ത്രിയുടെ കഥയാണ് ഇതിലെ ഉള്ളടക്കം.

ജുഗുപ്സാവഹമായ കഥകളുമായിട്ടു പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്(1999) താന്‍ തെരഞ്ഞെടുത്ത നിത്യവൃതത്തില്‍ നിന്ന് മേരി സഭയോട് വിട വാങ്ങി.. നന്മ നിറഞ്ഞവരേ നിനക്കു സ്വസ്തി എന്ന പുസ്തകത്തിന്‍റെ തലവാചക കടലാസ്സുകള്‍ക്കായി ജനവും വാര്‍ത്താപ്രസിദ്ധീകരണങ്ങളും കാത്തിരിക്കുകയാണ്. കുന്നുകൂടിയിരിക്കുന്ന സന്യാസ്സിനീ  അന്തഗോപുരങ്ങളിലെ കളങ്കം ചാര്‍ത്തിയ വൈക്കോല്‍ക്കൂനയിലെ കച്ചിത്തുരുമ്പുകള്‍ തപ്പിയെടുക്കുവാന്‍ ഒപ്പം മതവൈരികളും വിഭിന്ന മൌലികവാദികളും, കൊഞ്ഞനം കാട്ടുന്ന മാധ്യമ ഉപനാളങ്ങളുമുണ്ട്.

സിസ്റ്റര്‍ മേരി മാനസികമായും ശാരീരികമായും അനുഭവിച്ച ജീവിതകഥകളുടെ ചുരുക്കമാണ് പുസ്തകമായി രൂപംകൊണ്ടിരിക്കുന്നത്. ഈ പുസ്തക കടലാസ്സുകള്‍ക്കുള്ളില്‍ പുരോഹിത കന്യാസ്ത്രികളും അവരുടെ മേലാധികാരികളും വില്ലന്മാരും വില്ലത്തികളുമാണ്. ഇവിടെ, സ്വന്തം പവിത്രമായ ചാരിത്രത്തെ കാത്തു സൂക്ഷിക്കുവാന്‍ കന്യാസ്ത്രി മഠം മതില്‍ക്കെട്ടിനുള്ളിലെ കാമ ഭ്രാന്തന്മാരോടുള്ള ഏറ്റുമുട്ടല്‍ ഏറെയുണ്ട്. അതെ ഈ മുന്‍ സന്യാസ്സിനിയുടെ മൊത്തം ജീവിതവും ആശ്രമ ജീവിതത്തിലെ നിലനില്‍പ്പിനു വേണ്ടിയുള്ള  പൊരുതലുകളുടെ കഥയായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട ആത്മീയ ജീവിതത്തിനു കളങ്കം വരുത്തുന്ന അനേകം കന്യാസ്ത്രി ജീവിതങ്ങളെപ്പറ്റിയും പുസ്തകം പരാമര്‍ശിച്ചിരിക്കുന്നു. ചില കന്യാസ്ത്രികള്‍ മുറികള്‍ അടച്ചു വഷളായ ലൈംഗിക പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. നഗ്നരായ സ്ത്രീ പുരുഷന്മാരുടെ ലൈംഗിക ഭോഗചിത്രങ്ങള്‍ കണ്ടും ആനന്ദിക്കുമായിരുന്നു. ഇത്തരം പുസ്തകങ്ങള്‍ സുലഭമായികന്യാസ്ത്രികളുടെ കൈവശം എത്തിക്കുന്നത് പുരോഹിതരില്‍ക്കൂടിയെ സാധ്യതയുള്ളൂ. ലൈംഗിക പുസ്തകങ്ങള്‍ കന്യാസ്ത്രികള്‍ സൂക്ഷിക്കുന്നത് ഈ സിസ്റ്ററിന്‍റെ മനസാക്ഷിയെ വേദനിപ്പിച്ചിരുന്നു.കര്‍ത്താവിനു വേണ്ടി വൃതമെടുത്ത പരിശുദ്ധമായ കൈകള്‍കൊണ്ട് ഇത്തരം കാമ ലീലകളുള്ള കൊച്ചുപുസ്തകങ്ങള്‍ സ്പര്‍ശിക്കുന്നതും സിസ്റ്ററില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു. ഇത്തരം കാഴ്ചകള്‍ നിത്യസംഭവങ്ങളും ആയിരുന്നു.

ഒരിക്കല്‍ ഒരു കന്യാസ്ത്രി മുറിയടച്ചു കുറ്റിയിട്ടു എന്നും പുറത്തുവരാതെ കഴിയുന്നതും ഈ സിസ്റ്ററിന്‍റെ  ശ്രദ്ധയില്‍പ്പെട്ടതും   പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അവര്‍ സുന്ദരിയായിരുന്നു. ഏതു ജോലികളിലും ഏറെ മിടുക്കിയും. എന്നാല്‍ തിരുവസ്ത്രം ധരിച്ചുകൊണ്ട് അവളിനുള്ളിലെ മലിനമായ കാര്യങ്ങള്‍  അറിയുവാനും മേരിക്കു ജിഞാസ്സയായി.

ഒരു ദിവസം ആ സുന്ദരി അശ്ലീലം നിറഞ്ഞ മാസികകള്‍ വായിക്കുന്നതും മേരി കണ്ടു. നഗ്നരായ സ്ത്രീ പുരുഷന്മാരുടെ ലൈംഗിക വേഴ്ചയുടെ മാസിക. ഇത് കണ്ടു ദുഖിതയായി മേരി ആ കന്യാസ്ത്രിയെ ശകാരിച്ചു. ഇത്തരം ഹീന പ്രലോഭനങ്ങള്‍ സഭാവസ്ത്രത്തോടുള്ള വാഗ്ദാന ലംഘനമാണെന്നും ഓര്‍മ്മിപ്പിച്ചു. ഇങ്ങനെ ചെയ്യരുതെന്നും ഇനി ഇത്തരം അഴുക്കുനിറഞ്ഞ പുസ്തകങ്ങള്‍ കണ്ടാല്‍ മേലാധികാരി കന്യാസ്ത്രികളെ വിവരം ധരിപ്പിക്കുമെന്നും മൃദുവായി ശകാരിച്ചു. ഈ കഥ മറ്റാരോടും പറയുകയില്ലായെന്നും ഉറപ്പു കൊടുത്തു.

കോട്ടയം  ജില്ലയിലെ പാലായിലാണ് ഈ സഹോദരി ജനിച്ചത്‌. പതിമൂന്നാംവയസ്സില്‍ കന്യാസ്ത്രിയാകണമെന്നുള്ള ആഗ്രഹം അവരുടെ മനസ്സില്‍ ഉദിച്ചു. സ്വന്തം വീട്ടില്‍ നിന്നും ഒളിച്ചോടി ഒരു കത്തോലിക്കാ ആശ്രമത്തില്‍ അഭയം തേടി. ദൈവത്തിന്‍റെ ബലിപീഠം കണ്ടു
 സേവനത്തിനായി വന്ന ഈ സഹോദരി പതിറ്റാണ്ടുകളുടെ കയ്പ്പേറിയ അനുഭവങ്ങളാണ് അവിടെ ദര്‍ശിച്ചത്. ചതിയുടെയും നിരാശകളുടെയും ദുരിതങ്ങളുടെയും കഥകളാണ് ഈ പുസ്തകത്തിന്‍റെ  പേജുകളില്‍ ഏറെയും. എല്ലാം കണ്ടു സഹിക്കുവാന്‍ സാധിക്കാതെ 1999 ല്‍ ഇവര്‍ സഭാ വസ്ത്രം ഉപേക്ഷിച്ചു. എങ്കിലും വടക്കേ മലബാറിലുള്ള വയനാട്ടില്‍ സ്വന്തമായി ഒരു അനാഥാലയം നടത്തി ഇവര്‍ ഇന്നും ആതുരസേവനം നടത്തുന്നു. വീടുകള്‍ തോറും ചിലപ്പോള്‍ തനിയെ നടന്നു പിരിവുകള്‍ നടത്തിയാണ് ഇവര്‍ അനാഥക്കുട്ടികളെ പോറ്റുന്നത്. ഒരു സന്യാസിനി ആശ്രമ മതില്‍ക്കൂട്ടിനുള്ളില്‍ ചെയ്യുവാന്‍ സാധിക്കുന്ന സേവനത്തെക്കാള്‍ ദൈവത്തിനു വേണ്ടി ഈ അനാഥാലയത്തില്‍ സ്വയം ജീവിതം അര്‍പ്പിച്ചതിലും ഈ സഹോദരി അഭിമാനിക്കുന്നു. പുറത്താക്കപ്പെട്ട ഈ മുന്‍സന്യാസിനി ഇന്ന് സമൂഹം തള്ളി കളഞ്ഞ അനേക കുഞ്ഞുങ്ങളുടെ അമ്മയും കൂടിയാണ്.

അസ്സഹ്യമായഅപമാനത്തിന്‍റെയും വേദനകളുടെയും കഥകളാണ് ആശ്രമ ജീവിതത്തിനുള്ളിലുള്ളത്. ചില പെണ്‍കൊടികള്‍ ആശ്രമത്തില്‍‍നിന്നും രക്ഷപ്പെട്ടു ഒളിച്ചോടുന്നു. മറ്റു ചിലര‍ ആത്മഹത്യ ചെയ്യുന്നു. യേശുവിന്‍റെ പാതകളില്‍ ‍ സഞ്ചരിക്കണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹമായിരുന്നു ഇത്രയും കാലം അവരെ അവിടെ പിടിച്ചുനില്‍ക്കുവാന്‍പ്രേരിപ്പിച്ചതും. ആദ്യമായി വൃതമെടുത്തപ്പോള്‍ ‍ അന്നു വചനം ചൊല്ലി സത്യം ചെയ്തതും തന്‍റെ  ആത്മീയ ജീവിതംമുമ്പോട്ടു കൊണ്ടുവാന്‍ ഇവരെ പ്രേരിപ്പിച്ചിരുന്നു. അന്നു ഈ സന്യാസ്സിനിയുടെ ഹൃദയത്തില്‍ ‍പതിഞ്ഞ യേശുവിന്‍റെ  പ്രതിബിംബമായിരുന്നു, മുമ്പോട്ടുള്ള ജീവിതത്തിനു ഉത്തേജനം നല്കിയതും. അതുപോലെ അനേകം അനാഥ കുട്ടികളുടെ അമ്മയായിസേവനം ചെയ്യുവാന്‍ അവസരം നേടിയതുo യേശുവിനു അര്‍പ്പിച്ച ഒരു നിയോഗമായിരുന്നുവെന്നു  ഈസഹോദരി പറയുന്നു.

പുരോഹിതര്‍ കാരണമില്ലാതെ സദാസമയവും കോണ് വെന്റിനുള്ളില്‍ ‍വരുന്നത് മേരിയില്‍ ‍വെറുപ്പുളവാക്കിയിരുന്നതും ആത്മകഥയില്‍‍ ഉണ്ട്. അച്ചന്‍ വന്നാല്‍ ‍കന്യാസ്ത്രികള്‍ ‍കൂട്ടത്തോടെ മണിക്കൂറുകളോളം ശ്രിംഗാരം നടത്തുക പതിവായിരുന്നു.

സന്യാസിനിസമൂഹത്തിനു കളങ്കം വരുമെന്നുഭയന്നു ഇവര്‍ ആദ്യമാദ്യമൊക്കെ നിശബ്ദമായി കാഴ്ചകള്‍ ‍നോക്കിനിക്കുമായിരുന്നു. അനേക തവണകള്‍ മദറിനോട് ഈവിഷയങ്ങള്‍ ചര്‍‍ച്ച നടത്തിയെങ്കിലും ആശ്രമാധികാരികള്‍ ‍ചെവി കൊള്ളാതെ ശ്രുംഗാരകാഴ്ചകള്‍‍ ഒളിച്ചു വെക്കുകയായ്രുന്നു. പലരുടെയും മുറികളില്‍ ‍യാദൃശ്ചികമായി പ്രവേശിച്ചാലും അവരില്‍ കുറ്റബോധങ്ങള്‍ കാണുക  സാധാരണമായിരുന്നു. പരിശുദ്ധിയുള്ള കന്യാസ്ത്രികള്‍ ‍വിരലില്‍ ‍ എണ്ണാന്‍പോലും ആശ്രമത്തില്‍ ‍ ഉണ്ടായിരുന്നില്ലായെന്ന സത്യവും ഈ മുന്‍‍കന്യാസ്ത്രി തന്‍റെ ആത്മകഥയില്‍ ‍വെളിപ്പെടുത്തിയിരിക്കുന്നു. കന്യകയായി ആശ്രമത്തില്‍‍ വന്നവള്‍ ‍എന്നും കന്യകയായിരിക്കണമെന്ന സ്വയം ചിന്തകള്‍ ഇവരെ ആശ്രമ ജീവിതമാകെ വെറുപ്പുളവാക്കി.

ഈ സഹോദരി സേവനം ചെയ്തിരുന്ന കന്യാസ്ത്രി മന്ദിരത്തിനു സമീപം ഒരു ഹോസ്പിറ്റലും ഉണ്ടായിരുന്നു. പള്ളിയോടു ചേര്‍‍ന്നുണ്ടായിരുന്ന ഈ ഹോസ്പിറ്റലിലെ ഒരു ഡോകടരും മറ്റൊരു കന്യാസ്ത്രിയും തമ്മിള്‍ സ്നേഹ ബന്ധത്തില്‍ ‍ എന്നും മേരി മനസ്സിലാക്കി. ഹോസ്പിറ്റലിലെ അത്യാഹിതവിഭാഗത്തില്‍ ഒരിക്കല്‍ ‍ഒരു രോഗിയെ ഗുരുതരാവസ്ഥയില്‍ ‍ കൊണ്ടുവന്നു. തത്സമയം ഡോക്ടര്‍ ‍ഹോസ്പിറ്റലില്‍ എവിടെയാണെന്നും കണ്ടെത്താനായില്ല. കന്യാസ്ത്രികള്‍ ഡോക്ടര്‍ എവിടെയെന്നു കണ്ടുപിടിക്കുവാന്‍ അതിയായി തിരക്കിട്ട് അന്വേഷണവും തുടങ്ങി. എന്നാല്‍ ‍അയാള്‍ ‍എവിടെയും ഉണ്ടായിരുന്നില്ല. കന്യാസ്ത്രിയും ഡോക്ടറും തമ്മിലുള്ള അടുപ്പം കണക്കാക്കി എവിടെയെങ്കിലും അവര്‍ ‍ മുറി അടച്ചിട്ടിരുന്നു സല്ലാപം നടത്തുന്നുണ്ടായിരിക്കുമെന്നു മേരി മനസ്സില്‍ കരുതി. അവസാനം  ഒരു മുറിയില്‍‍നിന്നും ഈ സഹോദരിയുടെ ഒതുക്കിയ പിറുപിറുത്തുള്ള സംസാരം കേട്ടു. അവരെ മുറിയില്‍നിന്നു പുറത്താക്കി, ഇത്തരം അനാശാസ്യ പ്രവര്‍‍ത്തനങ്ങള്‍ ‍ഇവിടെ സാധ്യമല്ലെന്നും മുന്നറിയുപ്പു കൊടുത്തു. ആപത്തില്‍ വരുന്ന ഒരു രോഗിയെ പരിശോധിക്കുക വൈദ്യശാസ്ത്രത്തിലെ ഒരു ഡോക്റ്ററുടെ ധാര്‍മ്മിക കടമയാണെന്നും അതു നിറവേറ്റാത്തവന്‍ ഈ ജോലിക്ക് അനുയോജ്യനല്ലെന്നും ഓര്‍‍മ്മപ്പെടുത്തി. എന്താണ് ആ മുറിയില്‍ ‍സംഭവിച്ചിരുന്നതെന്ന് വ്യക്തമല്ലെങ്കിലും സംഭവിക്കെണ്ടാത്തത് സംഭവിച്ചുവെന്നും മേരി വിചാരിക്കുന്നു.

അവരുടെ പ്രേമബന്ധം തുടര്‍ന്നതുമൂലം സഭയെ നാണം കെടുത്താതെ കുപ്പായം ഊരി പുറത്തുപോകുവാനും പലരും അവരെ ഉപദേശിച്ചിട്ടും പ്രയോജനം ഉണ്ടായില്ല. പഴയവഴിതന്നെ ആരെയും കൂസാതെ ഡോക്റ്ററും കന്യാസ്ത്രിയും ബന്ധം തുടര്‍‍ന്നു. ഒരിക്കല്‍ ആ ഡോക്റ്റര്‍ മേരിയെ  കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആശ്രമ അധികൃതര്‍ പലരും ഇവരുടെ പ്രേമബന്ധം കണ്ണടച്ചതുമൂലം ആരും ഗൌനിക്കാതെയായി. ഒടുവില്‍ ആ കന്യാസ്ത്രി സഭാവസ്ത്രം ഉപേക്ഷിച്ചു ഡോക്ട്ടറുമായി വിവാഹിതയായി.


പെണ്‍ക്കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന പല പുരോഹിതരെയും കന്യാസ്ത്രി വളപ്പില്‍ കാണാം. അത്തരം സംഭവങ്ങളില്‍ ആരെങ്കിലും പ്രതികരിച്ചാല്‍ ‍കുറ്റവാളിയായപുരോഹിതനൊപ്പമേ സഹകന്യാസ്ത്രികളും നില്‍ക്കുകയുള്ളൂ. ഒരു പുരോഹിതന്‍റെ ബലാല്‍സംഗകഥയും പ്രതികരണങ്ങളും ഈ ആത്മകഥയില് വിവരിച്ചിട്ടുണ്ട്. പുരോഹിതനെ അനുസരിക്കാത്ത കന്യാസ്ത്രികള്‍ മറ്റു അധികാരമുള്ള കന്യാസ്ത്രികളുടെ നോട്ടപുള്ളിയാക്കുമായിരുന്നു. മാനസ്സികമായി എല്ലാവിധത്തിലും ‍പീഡിപ്പിക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രിയുടെ കുപ്പായം അണിഞ്ഞാല്‍ അവര്‍ പിന്നെ പുരോഹിതരുടെ ദാസ്സികളെന്നു ചില ര്‍ വിചാരിക്കുന്നു.

ഈ സഹോദരിയുടെ സന്യാസിനി ജീവിതത്തിലും ദുഖകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.ആറാംവയസ്സുമുതല്‍‍ യേശുവിനെമാത്രം ഹൃദയത്തില്‍ താലോലിച്ചുനടന്ന ഈ സഹോദരി ഒരു പുരോഹിതന്‍ ‍ തന്‍റെ ചാരിത്രത്ത്തിനു കളങ്കം വരുത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതും ദുഖകരമായ അനുഭവം ആയിരുന്നു. ‍മേലും കീഴും നോക്കാതെ സ്വയരക്ഷക്കുവേണ്ടി തടികൊണ്ടുള്ള സ്റ്റൂള്‍ വെച്ചു അയാളുടെ തലക്കിട്ടു അടിച്ചത് മഠം അധികാരികളെ  ഞെട്ടിച്ച ഒരു കഥയായി. അന്ന് മഠം ഒന്നാകെ ഈ സഹോദരിയെ ദ്രോഹിയായും കുറ്റവാളിയായും ചിത്രികരിച്ചു.  സന്യാസിനിമഠം അനുഷ്ടിച്ചിരുന്നതു പുരോഹിതന്‍ എന്തു തെറ്റു ചെയ്താലും പ്രതികരിക്കരുതെന്നുള്ള എഴുതപ്പെടാത്ത ഒരു നിയമമായിരുന്നു.

ഈ സഹോദരിയ്ക്ക് അന്നു പ്രായം ഇരുപതു വയസ്സു മാത്രം. ചേവായൂര്‍ മഠം ആശ്രമത്തിലാണ് ബലാല്‍സംഗത്തിന് പുരോഹിതന്‍  തുനിഞ്ഞതും പ്രഹരം കൊടുത്തതും. ഒരു സുപ്രഭാതത്തില്‍ ‍കുര്‍‍ബാനയ്ക്കുശേഷം രാവിലത്തെ ഭക്ഷണം നല്കിയപ്പോഴായിരുന്നു സംഭവം നടന്നത്. അന്ന് ഈ പുരോഹിതന്‍റെ കള്ളനോട്ടം കണ്ടപ്പോഴേ ഇവര്‍ വിറക്കുവാന്‍ തുടങ്ങിയിരുന്നു. പ്രഭാത ഭക്ഷണം കൊടുക്കാതെ പിന്‍‍വാങ്ങാന്‍ ശ്രമിച്ചു. പുരോഹിതന്‍ ‍കസ്സെരയില്‍‍ നിന്നും എഴുന്നേറ്റു വാതിലിനു കുറ്റിയിടുകയും ബലമായി കൈകളില്‍ കയറിപ്പിടിക്കുകയും ചെയ്തു. "മേരി നിനക്കു ഇതൊക്കെ അറിയത്തില്ലേ" എന്നു പറഞ്ഞു അയാള്‍ മേരിയെ മാറോടു അമര്‍‍ത്തി. തന്‍റെ നിലവിളിച്ചുള്ള കരച്ചിലിനും ആരും ചെവി കൊണ്ടില്ല. അയാളില്‍നിന്നും വിടുവിച്ചു ഓടിയഈ സഹോദരിയുടെ പിന്നാലെയും പിടിക്കുവാന്‍ വീണ്ടും വന്നു. അപ്പോഴാണ്‌ കയ്യില്‍കിട്ടിയ സ്റ്റൂള്‍ വെച്ചു പ്രതികരിച്ചു നിര്‍ദ്ദയമായി ഈ പുരോഹിതനെ മര്‍ദ്ദിക്കേണ്ടിവന്നത്. അയാളുടെനെറ്റിത്തടത്തില്‍ നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു.

സ്വയംരക്ഷക്ക് വേണ്ടി ചെയ്തതെങ്കിലും ‍ഒരു പുരോഹിതനെന്നനിലയില്‍ ‍ഈ സഹോദരിയെ വേദനിപ്പിച്ചുവെന്നും ജീവിതകഥയിലുണ്ട്. ‍ഉച്ചത്തില്‍ കാറി പുറത്തുചാടിയ ഇവരുടെ ന്യായവാദങ്ങള്‍ ‍കേള്‍‍ക്കുവാന്‍ അന്ന് ആരും ഉണ്ടായിരുന്നില്ല. എന്നും അധികാരികളുടെ മുമ്പില്‍ ‍ഇവര് കുറ്റവാളിതന്നെയായിരുന്നു.

14 comments:

  1. മേരിചാണ്ടിയുടെ അഭിപ്രായത്തില്‍ പുരോഹിതര്‍ കുറുനരികളെപ്പോലെയാണ് കന്യാസ്ത്രി സദനങ്ങളില്‍ കയറിയിറങ്ങുന്നത്. ഇവരെ ഒന്നടങ്കം
    സമൂഹവിവാഹം ചെയ്യിക്കേണ്ട
    കാലം അതിക്രമിച്ചിരിക്കുന്നു. ഒരു പുടവ കൊടുത്താല്‍ ഇവരെ വിവാഹം കഴിക്കാന്‍ കന്യാസ്ത്രികളും ഏറെകാണും.

    മാന്യമായി ഒരു കന്യാസ്ത്രിക്കും സ്വന്തം ചാരിത്രത്തെ കാത്തുസൂക്ഷിക്കുക ബുദ്ധിമുട്ടാണ്. രണ്ടുവര്‍ഷംമുമ്പ് ആത്മകഥ എഴുതിയ
    മുന്‍കന്യാസ്ത്രി ജെസ്മിയുടെ ചോദ്യമാണ് ഇവിടെ ഓര്‍മ്മ വരുന്നത്." ഒരു സ്ത്രീയുടെ ചാരിത്രം കവര്‍ന്നെടുത്താല്‍, ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികരിക്കുന്നവര്‍ ഇല്ലേ? ആയിരത്തില്‍ ഒരാളെങ്കിലും പ്രതികരിക്കുകയില്ലേ? കന്യാസ്ത്രീ സഹോദരികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കൂ? നിസഹായരായ അവര്‍ ഒരിക്കലും പ്രതികരിക്കുകയില്ല. കന്യകാത്വം നഷ്ടപ്പെട്ടാല്‍ സന്യാസിനി ജീവിതം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു"

    മേരി ചാണ്ടി തുടരുന്നു. കന്യാസ്ത്രികള്‍
    ഗര്‍ഭിണിയാകുന്നതും ഉണ്ടാകുന്ന കുഞ്ഞിനെ കൊല്ലുന്നതും വാര്‍ത്തകളെ അല്ലാതായിരിക്കുന്നു. ഒരിക്കല്‍ ഒരു അമ്മകന്യാസ്ത്രിയില്‍നിന്ന് ടോയിലറ്റില്‍ കൊല്ലാന്‍കൊണ്ടുപോയ കുഞ്ഞിനെ ഇവര്‍ രക്ഷപ്പെടുത്തിയെന്നും അവകാശപ്പെടുന്നു.

    മേരി ഇന്നും ഒരു കന്യാസ്ത്രിയെപ്പോലെ ജീവിക്കുന്നു. ഇവരുടെ മേല്‍നോട്ടത്തില്‍ പതിനേഴു അനാഥ കുഞ്ഞുങ്ങള്‍ ഉണ്ട്. ഈ ആത്മകഥയില്‍ പലരെയും വേദനിപ്പിക്കുമെങ്കിലും സത്യം പുറത്തു
    പറയേണ്ടത് ഇവരുടെ ധാര്‍മ്മികകടമയായി കരുതുന്നു.

    പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുമുതല്‍ തന്‍റെ അനുഭവ കഥകള്‍ എഴുതണമെന്നു ആഗ്രഹിച്ചിരുന്നെങ്കിലും ജീവിക്കുവാന്‍വേണ്ടിയുള്ള
    സമരത്തില്‍ പുസ്തകം എഴുത്ത് ഇവര്‍
    മാറ്റിവെച്ചുവെന്നും പറയുന്നു. അനാഥകുഞ്ഞുങ്ങളെ പരിപാലിക്കേണ്ട വലിയ ഉത്തരവാദിത്വവും അവരില്‍ ഉണ്ടായിരുന്നു. എങ്കിലും കന്യാസ്ത്രി മടത്തില്‍ അനുഭവിച്ച വേദനകള്‍ ലോകത്തിനു മുമ്പില്‍ പങ്കുവെച്ചതിലും അഭിമാനിക്കുന്നുവെന്നും മേരി കരുതുന്നു.

    ReplyDelete
  2. ആത്മ കഥ എഴുതിയ കന്യാസ്ത്രിമാര്‍ക്കും, അച്ചന്മാര്‍ക്കും അഭിവാദനങ്ങള്‍. ഉദ്ദേശം എന്തായാലും കുറെ കാര്യങ്ങള്‍ മനിസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ആത്മ കഥ എഴുതാത്ത അനേകരെപ്പറ്റി പടന്നമാക്കല്‍ എഴുതി കണ്ടില്ല. അവരെപ്പറ്റിയാണ്‌ സമുദായം ആകുലപ്പെടെണ്ടത്. സതി സമ്പ്രദായത്തില്‍ സ്ത്രിയെ ബലമായി ചുടുകയായിരുന്നു. അതിനു സമാനമായ പീടനം ആണ് മഠത്തില്‍ നിന്ന് പുറത്തു പോരെണ്ടിവരുന്ന കന്യാസ്ത്രികള്‍ അനുഭവിക്കുന്നത്. ചില മാമന്മാര്‍ കമ്മുണിസ്റ്റു പാര്‍ടിയില്‍ സഹിക്കുന്നത് പോലെ ചവിട്ടും തുപ്പും സഹിച്ചു കഴിയാന്‍ സ്ത്രികള്‍ക്ക് കഴിയണമെന്നില്ല. മടങ്ങി വിട്ടിലോട്ടു വന്നാല്‍ അവര്‍ക്കും വേണ്ട. അവിടം കുളമാകുമെന്നുള്ളത് വേറൊരു കാര്യം. മഠത്തില്‍ ആയിരുന്നാല്‍ തന്നെ വിട്ടുകാര്യങ്ങള്‍ അന്വേഷിച്ചു നടത്തികൊണ്ട് പോവുന്ന ധാരാളം കന്യാസ്ത്രിമാര്‍ ഉണ്ട്.

    ഒക്കെയാണെങ്കിലും, പരമ ദയനിയമാണ് മഠം വിട്ടിറങ്ങുന്ന സഹോദരിമാരുടെ അവസ്ഥ. നല്ല സമ്രായ ക്കാരുടെ ഓഫറുകള്‍ വരും 365 ദിവസത്തെ ജോലിക്ക് പതിനായിരം രൂപ വരെ കൊടുക്കുന്ന charitable society കള്‍ ഉണ്ട്. ഇത്തരക്കാര്‍ക്ക് വേണ്ടി ഒരു rehabilitation സെന്റര്‍ തുടങ്ങുന്നതിനെപറ്റി അല്‍മായ ശബ്ദക്കാര്‍ ചിന്തിക്കാത്തതെന്തേ? അങ്ങിനെ ചെയ്യുന്നവര്‍ക്ക് നൂറു പുണ്യം കിട്ടും.

    ReplyDelete
  3. പണത്തിനും അധികാരത്തിനും വേണ്ടിയുള്ള സ്വാര്‍ഥത ഈ രണ്ടു പേരുടെയും ആത്മകഥാകുറിപ്പുകളില്‍ ഒളിഞ്ഞു കിടപ്പുണ്ട്. കൂടുതലും വ്യക്തി താല്പര്യങ്ങള്‍ക്കുവേണ്ടി അവര്‍ സഭ വിട്ടുവെന്നും ആര്‍ക്കും മനസ്സിലാകും.

    ഷിബുവെന്ന പുരോഹിതന്‍റെ കഥയെടുക്കുക. പത്താംക്ലാസ്സുമുതല്‍ സഭയുടെ പണം കൊണ്ടു അനേകം ഡിഗ്രികള്‍ കരസ്ഥമാക്കി. പിന്നീടു സഭയുടെ സ്കൂളില്‍ ജോലിയും നേടി. കോളേജില്‍ ഉദ്യോഗം കൊടുക്കാത്തതിനാല്‍ സഭാധികാരികളുമായി അമര്‍ഷം തുടങ്ങി.
    ജെസ്മിയെന്ന കന്യാസ്ത്രിയുടെ കഥയും ഏറെക്കുറെ ഇതുപോലെ തന്നെ.---------- ഇവരിലും കാമം മൂത്തകഥ വ്യക്തമാക്കാതെ പുരോഹിതനെതന്നെ പഴിപറയുന്ന ഒരു ആത്മകഥയാണിത്‌. വളര്‍ത്തി വിട്ട സഭയ്ക്കെതിരായി പുസ്തകം എഴുതിയുണ്ടാക്കിയ പണം ഈ മുന്‍കന്യാസ്ത്രിക്കു മാത്രമേ പ്രയോജനപ്പെട്ടുള്ളൂ.

    എല്ലാ വശങ്ങളും മനസിലാക്കി, എന്നാല്‍ ചിലരെപോലെ ചിലവശങ്ങള്‍ കണ്ടില്ലെന്നു നടിച്ചു, കണ്ണടച്ച് വിടാത്ത താങ്കളുടെ താങ്കളുടെ അപഗ്രഥനം അഭിനന്ദനമര്‍ഹിക്കുന്നു.

    ReplyDelete
  4. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിലുള്ള കുട്ടികള്‍ക്ക് സ്വര്‍ഗീയമായ ജയിലറകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സന്യാസിനിമഠം ഒരു അറവുശാലയായി മാറിയിരിക്കുകയാണ്. തൂങ്ങിമരണങ്ങളും ആത്മഹത്യകളും ഒളിച്ചോട്ടവും
    വിഷംകഴിക്കലും കിണറ്റില്‍ചാടലും ചൂടുവെള്ളം ഒഴിക്കലും മാറികയും അഭയയും എന്നിങ്ങനെ ഈ അറവുശാലയിലെ നൂറുനൂറു വാര്‍ത്തകള്‍ ഉണ്ട്.

    എല്ലാം ഭരിക്കുന്ന പാര്‍ട്ടിയുടെയും രാക്ഷ്ട്രീയക്കാരുടെയും മൌനസമ്മതത്തിലും. മതില്ക്കൂട്ടിനുള്ളിലെ സംഭവങ്ങള്‍ തിരക്കുവാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്
    അവിടെ പ്രവേനമില്ല. അത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങളായി വ്യാഖ്യാനിക്കും.

    ധനികരാജ്യങ്ങളില്‍ കന്യാസ്ത്രികളുടെ എണ്ണം വളരെയേറെ കുറഞ്ഞു. ഇതു പരിഹരിക്കുവാന്‍ ദാരിദ്ര്യത്തെ ചൂഷണംചെയ്തു കേരളത്തില്‍നിന്നു
    ആയിരകണക്കിന് പെണ്‍പിള്ളേരെയാണ് പഞ്ചാരവാക്കുകള്‍ പറഞ്ഞുമയക്കി കന്യാസ്ത്രി മന്ദിരങ്ങലിലേക്ക് തട്ടികൊണ്ടുപോവുന്നത്. എവിടെ കെട്ടിക്കാന്‍
    പാടുപെടുന്ന മാതാപിതാക്കള്‍ ഉണ്ടെന്നു മണത്തറിയാനും മാതാപിതാക്കളെ പറഞ്ഞു കബളിപ്പിക്കുവാനും റിക്രൂട്ട്ചെയ്യുവാന്‍ വരുന്നവരും വിരുതരാണ്.

    ലക്ഷകണക്കിന് പണംചിലവാക്കി ഒരു വശത്തു ധനികര്‍ വിവാഹം ആഘോഷിച്ചു
    കൂത്താടുമ്പോള്‍ കന്യാസ്ത്രി ജയിലറകളില്‍ ജീവിക്കുന്ന ഈ പാവം പെണ്‍കൊടികള്‍ ആരോടും പറയാതെ ഉള്ളില്‍ ഒതുക്കിയ കണ്ണുനീരുമായി കഴിയും. സാമ്പത്തികമായി മോശപ്പെട്ട കുടുംബങ്ങള്‍ക്ക് മകളുടെ വിവാഹം
    സ്വപ്നംപോലും കാണുവാന്‍ സാധിക്കുകയില്ല.

    അവിടെയാണ് കഴുകരെപ്പോലെ കൊത്തുവാന്‍ അറവുശാലയിലേക്ക് കന്യാസ്ത്രികള്‍ കൊച്ചുകുട്ടികളെ കൂട്ടികൊണ്ട് പോവുന്നത്. പിന്നീട് ഇവരുടെ യൌവ്വനവും ചാരിത്രവും രക്തരക്ഷസ്സുകളെപ്പോലെ പിച്ചിക്കീറും.പിമ്പുകളെപ്പോലെ ഈ കുട്ടികളോടു പെരുമാറുന്ന വിവരങ്ങള്‍ മേരി ചാണ്ടി വിവരിച്ചിട്ടുണ്ട്.നിയമത്തെയോ പോലീസ്സിനെയോ ഇവര്‍ക്ക് പേടിക്കേണ്ടാ. വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍ക്ക് ഇവരില്‍നിന്നും കൊയ്യാമല്ലോ.

    കന്യാസ്ത്രികളും അച്ചന്മാരും ഏറ്റവും പോഷകാഹാരമുള്ള ഭക്ഷണമാണു കഴിക്കുന്നത്‌. മുപ്പത്തിയഞ്ചു വയസ്സുള്ള ഒരു അച്ചന്‍റെയുംകന്യാസ്ത്രിയുടെയും കുടവയറുകള്‍ ശ്രദ്ധിക്കൂ. എന്നും കോഴിയിറച്ചി, പന്നിയിറച്ചി,
    മുട്ട താറാവ് തന്നെയാണ് തീറ്റി. മറ്റുവ്യായാമങ്ങള്‍ ഒന്നും ഇവര്‍ക്കു കിട്ടാറില്ല. തിന്നു കൊഴുത്തു ഉല്ലസ്സിച്ചു മദിച്ചു ലഹരിയാര്‍ന്ന ജീവിതം നയിക്കുന്ന ഇവര്‍ക്കും അമിതസെക്സും ആവശ്യമാണ്. ഇവര്‍ക്കു സാധാരണക്കാരെക്കാളും ലൈംഗിക മോഹങ്ങള്‍ കൂടും.

    തൈരും മീനും കൊഴുത്ത ഭക്ഷണവും ഇവര്‍ നിയന്ത്രിച്ചു സസ്യാഹാരം ഭക്ഷിച്ചാല്‍ ഇവരുടെ സെക്സ് ഹോര്‍മോണ്‍നെ നിയന്ത്രിക്കുവാന്‍ സാധിക്കും. യോഗയും പരി ശീലിപ്പിച്ചു ഇവരുടെ വയറു ആദ്യം ചെറുതാക്കുവാന്‍ വ്യായാമവും ആവശ്യമാണ്. എങ്കില്‍ ഇവരുടെ sexual appetite പരിഹാരം കാണുവാന്‍ സാധിക്കും. അങ്ങനെ ലൈംഗിക കുറ്റവാസനകളില്‍ ഇവരില്‍ കുറയ്ക്കുവാനും സാധിക്കും.

    ReplyDelete
    Replies
    1. മേരി ചാണ്ടിയുടെ ആത്മകഥാപുസ്തകത്തിലും സംശയങ്ങള്‍ ഏറെ? ജിവിതത്തിന്‍റെ മൂന്നില്‍രണ്ടു കാലങ്ങളും ആശ്രമത്തില്‍ അവര്‍ കഴിഞ്ഞുകൂടി. ഇത്രമാത്രം ക്രൂരമായ സംഭവങ്ങള്‍‍ നടന്നിട്ടും എന്തുകൊണ്ടു പുറംലോകത്തെ അറിയിക്കാതെ ഇവര്‍ കന്യാസ്ത്രി മന്ദിരത്തില്‍തന്നെ കഴിഞ്ഞുകൂടി.

      പുറംലോകം ഇങ്ങനെയുള്ള കഥകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ തങ്ങളുടെ
      കുട്ടികളെ കന്യാസ്ത്രിയാക്കുവാന്‍ പ്രേരിപ്പിക്കുകയില്ലായിരുന്നു. നാല്‍പ്പതുവര്ഷം എന്നു പറയുന്നതു ഒരു നീണ്ട കാലഘട്ടമാണ്.
      അതിനുശേഷം വിവരങ്ങള്‍ അറിയാതെ ആയിരകണക്കിന്
      കന്യാസ്ത്രികളുടെ ജീവിതവും തകര്‍ന്നില്ലേ?

      ആത്മകഥാ പുസ്തകങ്ങള്‍ പലതും മുഖവിലക്ക് എടുക്കുവാനും പ്രയാസ്സമാണ്.പൊതുജനങ്ങളെ ഇളക്കുവാന്‍ പൊടിപ്പും
      തേങ്ങലുംവെച്ച് എഴുതും. പിന്നില്‍നിന്നു പല ബാഹ്യസംഘടനകളുടെ സഹായവും ലഭിക്കും.

      മേരിയുടെ പുസ്തകത്തിലും എവിടെയോ സത്യം ഒളിഞ്ഞിരിക്കുന്നുവെന്നും തോന്നിപ്പോവുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന കുറ്റവാളികളുടെ പേര് എന്തുകൊണ്ടു വെളിപ്പെടുത്തുന്നില്ല? ഇങ്ങനെയുള്ള
      കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സമൂഹവും അറിയണ്ടേ? ആ പുരോഹിതനുമായി ഇന്നും മൈത്രിയിലാണെന്നും എഴുതിയിരിക്കുന്നു. വായനക്കാര്‍ ഇതില്‍നിന്നും എന്തു മനസ്സിലാക്കണം?

      ഉദ്ദേശം ഒന്നുകില്‍ കത്തോലിക്കാ സഭയെ അപമാനിക്കണം, പണം ഉണ്ടാക്കണം അല്ലെങ്കില്‍ വര്‍ഗീയവാദികളെ ചിരിപ്പിക്കണം. കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍
      ഈ ആത്മകഥാ പുസ്തകത്തില്‍നിന്നു പ്രയോജനം ലഭിക്കുമായിരുന്നു. സമൂഹത്തെ രക്ഷിക്കുവാന്‍ നല്ല മനസ്സുണ്ടായിരുന്നെങ്കില്‍
      നാല്‍പ്പതുകൊല്ലംമുമ്പ് മേരി ഈ പുസ്തകം എഴുതണമായിരുന്നു.

      കുറ്റവാളികളെപ്പോലെതന്നെ ഇത്രയുംകാലം കുറ്റം മറച്ചുവെച്ച
      മേരിയും സമൂഹത്തിന്‍റെ മുമ്പില്‍ കുറ്റക്കാരിതന്നെ. ആശ്രമ
      ജീവിതത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ജീവിതകാലം മുഴുവന്‍
      നുകര്‍ന്നെടുത്തശേഷം ജീവിതസായാന്ഹത്തില്‍ ഒരു ആത്മകഥ
      എഴുതിയാല്‍ കഴിഞ്ഞ കാലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടവരുടെ ജീവിതത്തിനു എങ്ങനെ പരിഹാരമാകും?

      Delete
  5. നാലാം ക്ലാസ്‌ (അതോ അഞ്ചാം ക്ലാസ്സായിരുന്നോ) വരെ ഞാന്‍ മഠം വക പള്ളിക്കൂടത്തിലാണ് പഠിച്ചിരുന്നത്. (Convent Educated!). എന്നിരുന്നാലും കന്യാസ്ത്രീമഠം എന്ന ലോകം എനിക്ക് അന്നും ഇന്നും അഞാതമാണ്. അല്മായശബ്ദം വായനക്കാരില്‍ മിക്കവാറും ഇക്കാര്യത്തില്‍ എന്നെ പോലെ തന്നെ അഞ്ജരാണ് എന്ന് വിശ്വസിക്കട്ടെ.

    വളരെ ഇളം പ്രായത്തില്‍ ഭക്തി തലയ്ക്കു കയറി പിടിച്ചു, തെറ്റായ ചില മാതൃകകളാല്‍ ആകര്ഷിക്കപെട്ടു, പിന്നെ ചിലരുടെ കേസില്‍ വീട്ടുകാരുടെ നിര്ബന്ധവും. അങ്ങിനെ ആ മതില്ക്കെട്ടിനുള്ളിലാകുന്നു. കടുവാക്കൂട്ടില്‍ തല ഇട്ടപോലെ ആയിരിക്കണം. രക്ഷപെടാനുള്ള വാതിലുകളെല്ലാം വളരെ സമര്ത്ഥമായി അടച്ചിട്ടുണ്ടാവണം. പുരോഹിതരുടെ സാമര്ത്ഥ്യം അറിയാവുന്നത് കൊണ്ട് അങ്ങനെ ആവാനേ വഴിയുള്ളൂ. സഭയ്ക്ക് അവര്‍ രണ്ടു തരത്തില്‍ ആവശ്യമാണ്‌. Cheap Sexual Access and devoted and almost free labour. അപ്പോള്‍ പുറം വാതില്‍ എഴു താഴുകളിട്ടു പൂട്ടിയിട്ടുണ്ടാവണം. മാനസികമായും ശാരീരികമായും ജയില്പുള്ളികളാണവര്‍.

    ധൈര്യം കാട്ടി പുറത്തു വരുന്നവരുടെ ഗതി എന്താണ്? നമ്മളെപോലുള്ളവര്ക്ക്ര അവരെ സഹായിക്കാന്‍ സാധിക്കുമോ? മിക്ക വീട്ടുകാരും അവരെ കൈ ഒഴിയും. നമുക്ക്‌ ഊഹിക്കാന്‍ കൂടി വയ്യാത്ത എത്രയെത്ര കാരണങ്ങള്‍ വേറെ കാണും. ഇതെല്ലാം തരണം ചെയ്തു ഒരു പുസ്തകമെഴുതി, ആ കാരഗ്രഹത്തിലെ ജീവിതത്തിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശുന്നവരെ നമ്മളും ആക്രമിക്കുക എന്ന് വച്ചാല്‍ എന്റെ അഭിപ്രായത്തില്‍ കഷ്ടമാണ്.

    അല്പംകൂടി ദയ ഇത്തരക്കാരോട് തോന്നെണ്ടതല്ലേ?

    ReplyDelete
  6. A nun in her 60s revealed to me that she was approached by a senior priest younger to her. after she resisted and refused to yield to his desire she was isolated and mentally harassed by him other fellow nuns.Few yrs back i read on a website a story like this which is said to have happened in some western countries. it is like this; a young nun is sent to a priest. When he tries to molest her their mother superior comes there and tells her to yield to his demand. When she resisted she continues like this;" Like Holy Spirit came upon Mary these priests will come upon us and we should cooperate. Even if we conceive it is our duty we are called for.Most shocking was her next sentence 'THE ONLY REASON OR PURPOSE IN THE WHOLE WORLD FOR A PRIEST TO COME TO CONVENT IS FOR SEX. HE HAS NO ANY OTHER NEED OF ENTERING A CONVENT. When i read it i never thought it was a fact. Now i feel it is true.

    ReplyDelete
  7. I do not think the whole story is a general story about priests and nuns. There are some but not all.Convents are not an easy place to do any kind of sexual activity because there are many who are watching each other.Convent is place where anybody could make an easy sexual advance because most of the time they are under strict observation. All who generalize these stories are going overboard.For priest to go to a convent is not for sex.That is an irrational statement. Let us stop convent system as done by some churches.let us stop this stupid system of loneliness and self sacrifice for no good.

    ReplyDelete
  8. "ആത്മകഥാ പുസ്തകങ്ങള്‍ പലതും മുഖവിലക്ക് എടുക്കുവാനും പ്രയാസ്സമാണ്.പൊതുജനങ്ങളെ ഇളക്കുവാന്‍ പൊടിപ്പും
    തേങ്ങലുംവെച്ച് എഴുതും. പിന്നില്‍നിന്നു പല ബാഹ്യസംഘടനകളുടെ സഹായവും ലഭിക്കും"
    പൊടിപ്പും തൊങ്ങലും പ്രതീക്ഷിക്കാം. ചില സത്യങ്ങള്‍ ഒരു പുസ്തക രൂപത്തില്‍ ആകുമ്പോള്‍ അങ്ങിനയെ പറ്റൂ. പക്ഷെ ഇതൊരു പൊതു കുമ്പസാരം ആയി പോയി. ഒരു കാടടച്ച വെടി.അതില്‍ അവിശ്വാസ്യത ഉണ്ട്. എല്ലാവരും മടത്തിലും, സെമിനര്യിലും ചേരുന്നത് നല്ല കുട്ടികള്‍ ആയിട്ടാണ്.പിന്നീടു അവര്‍ തെറ്റില്‍ വീഴുന്നതാണ്. ആരെങ്കിലും ചെറിയ ഒരു വിഭാഗം ചെയ്യുന്ന തെറ്റുകള്‍ക്ക് എല്ലാവരെയും ശിക്ഷിക്കുന്നത് ശരി ആണെന്ന് തോന്നുന്നില്ല. തെറ്റുകള്‍ വ്യക്തിപരമാണ് അതിന്റെ ഉത്തരവാദിത്തവും. അയല്‍പക്കത്തെ ചേട്ടന്‍ മോഷ്ടിച്ചതിന് ആ പഞ്ചായത്തിലെ എല്ലാ ചേട്ടന്മാരെയും കള്ളന്മാര്‍ എന്ന് വിളിക്കുന്നതിലെ ഔചിത്യം തിരിച്ചറിയാതെ പോകരുത്. യേശുവിന്റെ പന്ത്രണ്ടു പേരില്‍ ഒരാള്‍ ഒട്ടിക്കൊടുതിട്ടു പോയി തൂങ്ങിച്ചത്തു. അതുകൊണ്ട് ബാക്കി പന്ത്രണ്ടു പേരും അതിനു പഴി കേള്‍ക്കേണ്ട കാര്യം ഇല്ല.പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ അതില്‍ ഞാനാണ്‌ പാപി എന്നേറ്റു പറഞ്ഞു അവര്‍ മാനസാന്തരപ്പെട്ടാല്‍ നന്നായിരുന്നു.അല്ലതെ എല്ലാ പുരോഹിതരും തെറ്റുകാര്‍ ആണെന്ന് പറഞ്ഞു ഒന്നുമില്ലാത്ത ഒരു ജീര്‍ണ സംസ്കാരം മാത്രമായി തീരും നമ്മെ തെറ്റ് തെറ്റാണെന്ന് പറയാന്‍ പഠിപ്പിച്ച സഭ.

    ReplyDelete
  9. നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും വെറുതെ വിടുക.

    part I

    അല്മായര്‍ പലര്‍ക്കും സഭാ നേതൃത്തത്തില്‍ നിന്നും അവര്‍ക്ക് ന്യായവും കുദാശികവും ആയി കിട്ടേണ്ട പല കാര്യങ്ങളും കിട്ടാറില്ല എന്നത് ഒരു സത്യമായി അവശേഷിക്കുന്നു. സഭാ നേതാക്കന്മാരുടെ ദുഷ്പ്രവര്‍ത്തികളെ പരോക്ഷമായി പോലും ചോദ്യം ചെയ്യുന്നവരെ വെചുപൊറുപിക്കാത്ത തരത്തിലുള്ള അസഹിഷ്ണുതക്ക് പുറമേ പള്ളി പ്രസംഗത്തിലും മറ്റും വെച്ച് കളിയാക്കി ഒറ്റപ്പെടുത്താനും പല വികാരി അച്ചന്മാര്‍ക്കും നല്ല സാമര്‍ത്യമാണ്. എപ്പോള്‍ ചോദിച്ചാലും പണം എറിഞ്ഞു കൊടുക്കുവാനും സഭാ നേത്രുതത്തിന്റെ വാലാട്ടി പട്ടികളായി ഗണിക്കപ്പെടാനും മാത്രമേ കുഞ്ഞാട് കള്‍ക്ക് യോഗ്യത ഉള്ളൂ എന്നാണ് പല അച്ചന്മാരുടെയും മനോഭാവം. സഭയുടെ ഭാരിച്ച സ്വത്തുക്കളെല്ലാം ബിഷപ്പും കുറെ അച്ചന്മാരും കൂടി കയ്യിട്ടു വാരി സ്വന്തം അപ്പന്‍ സമ്പാദിച്ചു കൊടുത്ത മാതിരി സുഖലോലുപരായി ജീവിക്കുകയും അവയൊക്കെ ഉണ്ടാകുന്നതിനു കാരണക്കാരായ സത്യക്രിസ്തിയാനികളെ പേപ്പട്ടിയോടെന്ന പോലെ പെരുമാറുന്ന സഭാ നേതൃത്വം ആണ് ഇവിടെ ഉള്ളത്. ഇതിനെതിരായി സഭാ മക്കള്‍ തങ്ങളുടെ അവകാശത്തെ കുറിച്ച് ബോധവാന്മാരാകുകയും സഭാ മേലധികാരികള്‍ കാണിക്കുന്ന ചെറ്റതരത്തിന് എതിരെ പ്രതികരിക്കാനും തുടങ്ങിയിരിക്കുന്നത് നല്ല കാര്യം തന്നെ ആണ്.

    അനുസരണ ഉള്ള കുഞ്ഞാടുകള്‍ സഭാ നേത്രുത്തത്തെ എതിര്‍ക്കുമ്പോള്‍ ഒരു ചെറിയ തെറ്റ് പറ്റുന്നില്ലേ എന്ന് ഈയുള്ളവന് സംശയം ഉണ്ട്. അധികാരവും സമ്പത്തും കൈപ്പിടിയില്‍ ഒതുക്കി വെച്ച് ഏകാതിപതിയെ പോലെ ഭരണം നടത്തുന്ന സഭാ നേത്രുത്തത്തിലുള്ളവര്‍ വളരെ ന്യുന പക്ഷം ആണെന്നുള്ളതാണ് ഏറെ സങ്കടകരം. ഭൂരിപക്ഷം അച്ചന്മാരും കുറച്ചെങ്കിലും ബിഷപ്പുമാരും സഭാ നേത്രുതം കാണിക്കുന്നു എന്ന് പറയുന്ന തെമ്മാടിത്തരത്തിനു കൂട്ട് നില്‍ക്കുന്നവരല്ല. വടക്കേ ഇന്ത്യയിലുള്ള ഭൂരിപക്ഷം രൂപതകളിലെ ബിഷപ്പുമാരും അവിടെ ജോലി ചെയ്യുന്ന അച്ചന്മാരും വളരെ എളിയ ജീവിതം നയിക്കുന്നവരും സാധാരണ ജനങ്ങളോട് സഹാനു ഭൂതി ഉള്ളവരും ആയിട്ടാണ് കണ്ടു വരുന്നത്. തെമ്മാടിത്തരം കാണിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവരെ ഉള്ളൂ. സീറോ മലബാര്‍ എന്നും തോമാ ശ്ലീഹായുടെ ഏറ്റവും അടുത്ത അനുയായികളെന്നും അവകാശപ്പെടുന്നവര്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും നീച്ചന്മാരെന്നും കാണാവുന്നതാണ്. ഭൂരിപക്ഷം വരുന്ന നല്ലവരായ അച്ഛന്മാരാകട്ടെ ഒന്നിനെതിരെയും പ്രതികരിക്കാനാവാതെ എളിമയോടെ ജീവിതം തള്ളി നീക്കുന്നവരാണ്. തെമ്മാടിത്തത്തിനെതിരെ എന്തെങ്കിലും പ്രതികരിച്ചാല്‍ അവര്‍ ഒറ്റപ്പെടുമോ എന്ന ഭീതിയും ഉണ്ട് താനും. കുടുംബ സ്വത്തു സഭക്കായി വിട്ടു കൊടുത്തിട്ടുള്ള പല അച്ചന്മാരുടെയും കഷ്ടപാടിന്റെ കദന കഥകള്‍ കേട്ട് ഞാന്‍ ദുഖിചിട്ടുണ്ട്.

    dr skylark

    ReplyDelete
  10. part II

    അടുത്തതായി കന്യാസ്ത്രികള്‍ ആണ്. എല്ലാ കന്യസ്ത്രികളും തന്നെ വളരെ എളിമയോടെ ജീവിക്കുന്നവര്‍ ആണ്. അവരെ കൊണ്ട് ഉള്ള ജോലി എല്ലാം എടുപ്പിച്ചു യാതൊരു ദയവും ഇല്ലാതെ പ്രതിഫലം പോലും കൊടുക്കാതെ ന്യുന പക്ഷം ആയ സഭാ നേത്രുതം കഷ്ടപ്പെടുത്തുക ആണ്. അവര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പോലും കയ്യേറാന്‍ മടിക്കാത്തവരാണു സഭാ നേത്രുത്തം. പലര്‍ക്കും ഇന്റര്‍നെറ്റ്‌ എന്നോ കമ്പ്യൂട്ടര്‍ എന്നോ മൊബയില്‍ ഫോണ്‍ എന്നോ ഒക്കെ ഉള്ള സംഗതികള്‍ ഇന്നും അജ്ഞാതം. TV പോലും കാണാത്തവരാണ് അധികവും. ഇന്നും നാലാം നൂറ്റാണ്ടില്‍ ജീവിക്കുന്ന സാധുക്കള്‍. 'ദീപിക' എന്ന പത്രമല്ലാതെ ഒന്നും ഇല്ലെന്നു കരുതുന്നവര്‍.അവരുടെ ഇടയ്ക്കു തന്നെ മിണ്ടാ മഠം പോലത്തെ ക്രുരത വേറെയും. വിരലില്‍ എണ്ണാവുന്ന ചിലര്‍ ഡോക്ടര്മാരായും പ്രോഫെസ്സര്‍മാരായും മറ്റും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും അവര്‍ക്കും ജീവിതത്തിലെ സന്തോഷം എന്നത് ഒരിക്കലും ഉണ്ടായിട്ടില്ല. കാടന്‍ രീതികളോട് പൊരുത്ത പെട്ട് പോകേണ്ട ഗതികേടില്‍ ജീവിക്കുന്നവര്‍. പാപത്തെ പറ്റി വളരെ വികലമായ കാഴ്ചപ്പാട് ചെറുപ്പം മുതലേ പഠിപ്പിച്ചു brain wash ചെയ്യപ്പെട്ടവര്‍. sexual ആയി പോലും ചൂഷണത്തിന് വിധേയര്‍ ആക്കപ്പെടുന്നവര്‍. ഒന്നിനെതിരെയും ശബ്ദിക്കാന്‍ ത്രാണി ഇല്ലാത്തവര്‍. സ്വന്തം വ്യക്തിത്വം പോലും നഷ്ടപ്പെട്ടു ജീവിക്കുന്നവര്‍.

    ആണായാലും പെണ്ണായാലും സന്യാസ വൃത്തി വിട്ടു പോരേണ്ടി വരുന്നവരോട് സഭാ നേത്രുതത്തിന്റെ മാത്രമല്ല അല്മായരുടെയും മനോഭാവം അതി ക്രൂരവും മനുഷ്യത്വ രഹിതവും ആണ്.

    കത്തോലിക്കാ സഭ നടത്തുന്ന മെഡിക്കല്‍ കോളേജില്‍ MBBS പ്രവേശനത്തിന് കന്യസ്ത്രീമാരില്‍ നിന്നും പോലും അച്ചന്മാര്‍ കോഴ മേടിച്ച പല സംഭവങ്ങളും എനിക്ക് നേരിട്ടറിയാം. അതായതു സഭാ നേതൃത്തത്തില്‍ നിന്നും അല്മായരെ പോലെയോ അതില്‍ കൂടുതലോ അവഗണനയും കൃരതയും അനുഭവിക്കുന്ന അച്ചന്മാരും കന്യാസ്ത്രീകളും ഉണ്ടെന്നു ചുരുക്കം.ഇങ്ങനെ അടിച്ചമര്‍ത്തപ്പെട്ടു ജീവിക്കുന്ന നമ്മുടെ കുഞ്ഞു സഹോദരങ്ങളുടെയും കുഞ്ഞു പെങ്ങന്മാരുടെയും കണ്ണീരുകള്‍ നമ്മള്‍ അല്മായര്‍ കാണാതെ പോകരുത്. തെറ്റുകാരായ അച്ചന്മാരെ മാത്രം സമൂഹത്തിനു മുന്‍പില്‍ കാണിച്ചു കൊടുക്കാതെ പുരോഹിത വര്‍ഗത്തെ മൊത്തമായി ആക്ഷേപിക്കുന്നത് നല്ലവരായ വൈദികരെ വെറുതെ സങ്കട പെടുത്താനേ ഉപകരിക്കൂ. ഇവരെ കൂടി നമ്മുടെ കൂടെ മുഖ്യ ധാരയിലേക്ക് എങ്ങനെ കൊണ്ട് വരാന്‍ പറ്റുമെന്ന് ആലോചിക്കെണ്ടിയത് ആണ്. വൈദിക വൃത്തിയോട് കൂറ് കാണിക്കാത്തതും മനുഷ്യ പറ്റില്ലാത്തതുമായ തെമ്മാടികളെ മാത്രം തെരഞ്ഞു പിടിച്ചു ജനകീയ വിചാരണ ചെയ്യുന്നത് അല്ലെ കൂടുതല്‍ അഭികാമ്യം?.

    dr skylark

    ReplyDelete
  11. Is virginity a tool for eternal life? Nonsense. Nature created Male & Female for the reproduction of next generation. Even Bible testifies the fallacy of unmarried life. Most of the community believes that to remain unmarried after the age of 30 is a shame. Then y r u so proud being a virgin which is antisocial & anti natural? All these are gimmicks intended to be-fool the common people. If all the Females stay virgins, what will be the future of the Church? were there priests or Bishops? The highest & noblest style of living is a married life trustworthy to the partner. So, be proud of your married life. Don't praise the pleasure seekers outside the arena of family life! almost all of them are trapped in the childhood especially girls who are not aware of the bodily needs which will automatically flourish. So, Its too late to stop the cruelty to the innocent human beings put in jails of convents & Seminaries. NO ONE SHOULD BE ALLOWED AT ANY COST TO RECRUIT GIRLS OR BOYS BEFORE THE AGE OF OF 25!

    ReplyDelete
  12. Stop the 'Devadaasi' system in Catholic Church keeping Women in Convents.

    ReplyDelete
  13. Stop the 'Devadaasi' system in Catholic Church keeping Women in Convents.

    ReplyDelete