Translate

Friday, March 9, 2012

“യേശുവും മാര്ക്സി സവും തമ്മില്‍” - മാധ്യമം ആഴ്ച്ചപ്പതിപ്പിലെ ലേഖനം


സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഫോട്ടോ പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ പടം ഉള്‍പ്പെടുത്തിയതിനെതിരെ കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭയും കെ.പി.സി.സിയും മുഖ്യമന്ത്രിയും പ്രതികരിച്ചു. യേശു ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അതിന് മറുപടി പറഞ്ഞത്.

വിവാദത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് സി.പി.എമ്മിന്റെ നിലപാട് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ്. തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന മതവികാരമാണ് മലയാളികളായ എല്ലാ മതസ്ഥര്‍ക്കുമുള്ളതെന്നാണ് ഉമ്മന്‍ചാണ്ടി നിരന്തരം അവകാശപ്പെടാന്‍ ശ്രമിക്കുന്നത്. ഇത് മതത്തെയും സമുദായത്തെയും സംബന്ധിച്ച എല്ലാ ചര്‍ച്ചകളെയും മതവികാരം പറഞ്ഞ് നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്. കേരളത്തിന്റെ സംവാദമണ്ഡലത്തെ മതവികാരം പറഞ്ഞ് പിറകോട്ടു പിടിച്ചുവലിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് മതവികാരത്തിന്റെ വിഷയമല്ല. മതത്തെയും മാര്‍ക്സിസത്തെയും കുറിച്ച ആഴമേറിയ ഒരു സംവാദത്തിന്റെ, അന്വേഷണത്തിന്റെ വിഷയമാണ്.

1 comment:

  1. പിണറായി ജീസസ്സും‍ മാണി മാര്‍ചാണ്ടി തെരുവു പുരോഹിതരും തമ്മിലാണ് നസ്രത്തിലെ യേശുവിനായി ഇന്നു യുദ്ധം ചെയ്യുന്നത്. കമ്മ്യൂണിസ്റ്റുകാരന്‍, ജീസ്സസ്സിനെ സ്വന്തമാക്കുവാന്‍ ഒരുവശത്തും മറുവശത്ത് ക്രിസ്തു നഷ്ടപ്പെടുമെന്ന ഭയത്തില്‍ പുരോഹിതരും ദ്വന്ദയുദ്ധം ആരംഭിച്ചിരിക്കുന്നു. ചന്തകളിലും നാല്‍ക്കവലകളിലും പുരോഹിതന്‍റെ തീപ്പൊരി പ്രസംഗങ്ങള്‍ കേള്‍ക്കുവാനും ബഹുജനം തടിച്ചു കൂടുന്നുണ്ട്.

    ഈ ഏഴാംകൂലി രാഷ്ട്രീയക്കാര്‍ക്ക് മറ്റൊന്നും ഇനി സംസാരിക്കുവാന്‍ ഇല്ലേ?പിണറായി പറഞ്ഞതു മിക്ക ലോകകമ്മ്യൂണിസ്റ്റ് നേതാക്കളും മുമ്പും പറഞ്ഞിട്ടുണ്ട്.

    ജീസസ്സില്‍ ഒരു ക്രിസ്ത്യാനിയെക്കാള്‍ കമ്മ്യൂണിസ്റ്റ്കാരന്‍ ആയി കാണുന്നുവെന്നു
    ഫ്യൂഡല്‍ കാസ്ട്രോ 1998ല്‍ മാര്‍പാപ്പ ക്യുബാ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞു. അന്നാരും പ്രധിക്ഷേധിച്ചും കേട്ടില്ല. ജീസ്സസിനു വേണ്ടി കീജെ വിളിച്ചു നടന്നത് പാവപ്പെട്ട മീന്‍ പിടിക്കുന്ന
    മുക്കവര്‍ ആയിരുന്നുവെന്നും കാസ്ട്രോ പറഞ്ഞു. തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ചതു കൊണ്ട് ആ വിപ്ലവകാരിയെ അന്നത്തെ ഫാസിസ്റ്റ് പുരോഹിതവര്‍ഗം കൊല ചെയ്തുവെന്നായിരുന്നു
    അദ്ദേഹത്തിന്‍റെ സഹോദരന്‍ റൌള്‍ കാസ്ട്രോ അഭിപ്രായപ്പെട്ടത്.

    മാര്‍ക്സിസ്റ്റ്, ഫാസ്സിസ്റ്റ്, നാസ്സിസ്റ്റ്റ്,ഇസ്ലാം ക്രിസ്തീയ പുരോഹിത വര്‍ഗമെല്ലാം മതത്തിന്‍റെയും പ്രാസ്ഥാനങ്ങളുടെയും പേരില്‍ ലോകചരിത്രത്തില്‍ രക്തപ്പുഴ ഒഴുക്കിയവരാണ്.ആരെങ്കിലും എതിരായി സംസാരിച്ചാല്‍, പ്രകടനം നടത്തിയാല്‍
    ബുദ്ധിജീവികള്‍ അടക്കം സമൂലം കൊന്ന ചരിത്രമാണ് ഇവര്‍ക്കെല്ലാമുള്ളത്. അധികാരം
    കിട്ടികഴിഞ്ഞാല്‍ ഭ്രാന്തുപിടിച്ച ആശയങ്ങള്‍ എതിരാളിയെ കെട്ടിയേല്പ്പിക്കുവാന്‍ നോക്കും. എന്തിനു താലിബാനെ മാത്രം പഴി പറയണം. നാസി ജെര്‍മ്മനിയും ഫാസിസ്റ്റ് ഇറ്റലിയും കമ്മ്യൂണിസ്റ്റ് ചൈനയും അനേകം മൂന്നാം ലോകരാജ്യങ്ങളും കൂട്ടകൊലകള്‍ക്ക് ഉദാഹാരണങ്ങളാണ്.

    പുരോഹിതരും കോമികളും ഒരു പോലെ ഒന്നു വിളിച്ചു പറയുന്നു " ദരിദ്രര്‍ അനുഗ്രഹീതര്‍, ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടന്നാല്‍ ദൈവം അവരോടുകൂടി, കൂടെ യേശുവിന്‍റെ പ്രവാചകന്‍ മാര്‍ക്സും. ക്രിസ്ത്യാനിയും മുസ്ലിമും ഇന്നു ലോകം ഭരിക്കുന്നു. ദരിദ്രന് വാഗ്ദാന ഭൂമിയില്‍ വിശ്വാസവും, കാരണം അവര്‍ ദരിദ്രര്‍ ആണ്. അങ്ങനെയാണ് പിണറായും മാര്‍ക്സും,ചന്തയില്‍ പ്രസംഗിക്കുന്ന പുരോഹിതരും ജീസസിന്‍റെ
    പ്രവാചകരായതും.

    ReplyDelete