Translate

Friday, March 23, 2012

ജന്മപാപം


ജന്മപാപം ദൈവവും മനുഷ്യനും കൂടിയെങ്കില്‍ ജനിച്ച ശേഷമുള്ള പാപം മനുഷ്യനും മനുഷ്യനും തമ്മില്‍ . . .
ഒരാള്‍ സ്പീഡില്‍ വണ്ടി ഓടിച്ചതിന് ട്രാഫിക്ക് ടിക്കറ്റിന്‍റെ പണം മറ്റൊരാള്‍ കൊടുത്താലും കുറ്റം ചെയ്തത് വണ്ടി ഓടിച്ചയാള്‍ തന്നെയല്ലേ ? പണം കൊടുത്തു സഹായിച്ചതിനും പുറമേ വണ്ടി ഓടിച്ചവന്‍റെ ട്രാഫിക് ലംഘനവും എന്തിനു മൂന്നാമത് ഒരാള്‍ ഏറ്റെടുക്കണം? കൊലയാളിയുടെ പാപം എന്തിനു യേശുവിന്‍റെ ചുമലില്‍ വഹിപ്പിക്കുന്നു. യേശു ഈ പാപം ഏറ്റെടുക്കുന്നതും അനീതിയല്ലേ!!! കൊന്നവന്‍റെ പപാത്തിനു ശിക്ഷ കൊന്നവനു മാത്രം.
=====================================
ഉപരിപ്ലവമായി ഇത് ശരിയാണ് . എന്നാല്‍ സ്കൂളിലോ കോളേജിലോ പഠിക്കുന്ന നമ്മുടെ ഒരു വളര്‍ത്തുമകന്‍ അല്ലെങ്കില്‍ മകന്‍ സ്പീഡില്‍ വണ്ടി ഓടിച്ചതിന് ട്രാഫിക്ക് ടിക്കറ്റിന്‍റെ പണം ആര് കൊടുക്കുമെന്നാണ് താങ്കളുടെ അഭിപ്രായം കൊടുക്കുവാന്‍ കഴിവില്ലാത്തവനു (വരുമാനമില്ലാത്തവാന്‍ ) വേണ്ടി രക്ഷിതാവായ നമ്മള്‍ കൊടുത്ത് വീട്ടില്ലേ ? പല പ്രാവശ്യം നമ്മള്‍ മുന്നറിയിപ്പ് കൊടുത്തതാണ് അമിതവേഗതയില്‍ വണ്ടിയോടിക്കരുതെന്നു . എന്നിട്ടും അബദ്ധം വന്നാല്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വം നമുക്കല്ലേ ? അല്ലാതെ അവനെ കയ്യോഴിയുമോ?
ഇന്നത്തെ സഭ വിശ്വസിക്കുന്നതുപോലെ മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുത്തു അവക്കെല്ലാ ഒരു ഒറ്റയാന്‍ പരിഹാരം ചെയ്യാന്‍ വന്നാവനല്ലായിരുന്നു.
==============
സഭ അങ്ങനെ പറഞ്ഞാലും , വചനം പറയുന്നത് ലോകത്തിന്റെ (നമ്മുടെ) പാപം നീക്കുവാനാണ് എന്നാണു .എന്നുവെച്ചാല്‍ നമ്മുടെ കുഴപ്പം കൊണ്ടല്ലാതെ തന്നെ നമ്മള്‍ ജനിച്ചപ്പോഴേ പാപികളായ ജന്മപാപം നീക്കുവനാണ് യേശു മരിച്ചത് . നമ്മള്‍ ചെയ്യുന്ന പരിഹരിക്കപ്പെടാത്ത(കുമ്പസാരമല്ല ഉദ്ദേശിച്ചത് ) കര്‍മ്മാപാപങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ വിധി . പ്രതിഫലമോ സല്‍ക്കര്‍മ്മങ്ങല്‍ക്കനുസരിച്ചും എന്നാണ് ബൈബിളില്‍നിന്നും എനിക്ക് മനസിലായത് . സ്വാഭാവികമായും എന്താണ് ജന്മപാപം എന്നാ ചോധ്യമുയരും . നാളിതുവരെ ആദം ചെയ്ത പാപം എന്ന വളരെ കാമ്പില്ലാത്ത ഉത്തരമേ കിട്ടിയിട്ടൊള്ളൂ. എന്നാല്‍ ആദം ചെയ്ത പാപം എന്താണ് എന്ന് ചോദിച്ചാല്‍ അനുസരണക്കേടെന്നു ഉടന്‍ ഉത്തരം റെഡി . ഒരു അനുസരനക്കെടിനു പിന്‍തലമുറകളെയെല്ലാം ശിക്ഷിച്ചാല്‍ നമ്മള്‍ അനുനിമിഷം ,മനസ വച്ച കര്‍മണ ചെയ്തുകൊണ്ടിരിക്കുന്ന അനുസരനക്കെടിനു ശിക്ഷിക്കാന്‍ എത്ര ബ്രെഹ്മ്മായുസുകള്‍ വേണ്ടി വരും ?
ഇത് ചോദിച്ചാപ്പോഴൊക്കെ പ്രതികരണം പരിഹാസമോ ,നിന്ദയോ ഭീഷണിയോ ഒക്കെയായിരുന്നു . അവസാനം എനിക്ക് ശരിയെന്നു തോന്നുന്ന ഒരുത്തരം കിട്ടി . അതിങ്ങനെ അന്ന് പാറുദീസയില്‍ ആദവും അവ്വയും ദൈവത്തിന്റെ രൂപത്തില്‍ അല്ലെങ്കില്‍ സാദിര്ശ്യത്തില്‍ ആയിരുന്നു. ( ഞാന്‍ മനസിലാക്കുന്നത്‌ വളരെ ഉയര്‍ന്ന ഊര്‍ജനിലയിലുള്ള ഒരു മാനത്തില്‍ - a very high energy state or leval) . അത്രമാത്രം ഉന്നത സ്രെഷ്ട്ട നിലയിയിലിരുന്നു , ചെറിയ തെറ്റ് ചെയ്ത ആദം ഹവ്വ ,സാത്താന്‍ എന്നിവരെ ദൈവം കഠിനമായി ശിക്ഷിച്ചു. എന്നാല്‍ ഇന്നു പാപത്തിന്റെ സാധൃശ്യത്തിലായ(ഇന്ന് നാം ദൈവത്തിന്റെ സാദൃശ്യത്തിലല്ല) നമ്മള്‍ - വെരി ലോ ഡായമെന്‍ഷന്‍)ചെയ്യുന്ന നമ്മുടെ കര്‍മ്മ പാപങ്ങള്‍ പരിഹരിക്കാം .
എനിക്ക് മനസിലായ ജന്മപാപം എന്താണെന്ന് ലളിതമായിപറഞാല്‍ മനസിലാക്കാന്‍ എളുപ്പമാണ് . ജന്മപാപമില്ലാത്ത മൂന്നു മനുഷ്യരെയോള്ളൂ വചനത്തില്‍ , അത് ആദവും അവ്വയും ക്രിസ്തുവുമാണ് . യേശുവിന്റെ മാതാവിന്റെ ജന്മപാപം സഭ മാറ്റിയതായി കേട്ടിട്ടുണ്ട്. ഇനി സിസ്റ്റര്‍ അല്ഫോന്സയെയും ഇതില്നിന്നോഴിവാക്കിയെക്കും , ഇതൊക്കെ മറ്റൊരു കഥ . പറഞ്ഞു വന്നത് ഈ മൂന്നുപേരുടെയും ജന്മങ്ങളും മറ്റുള്ളവരുടെ എല്ലാം ജന്മങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം . ആതായത് ദൈവം സൃഷ്ട്ടിച്ചതും മനുഷ്യന്‍ സൃഷ്ട്ടിച്ചടും തമ്മിലുള്ള വ്യത്യാസം . എന്നുവെച്ചാല്‍ Asexual reproduction and sexual reproduction. ചുരുക്കത്തില്‍ രതി തന്നെയാണ് ജന്മപാപം . അതുകൊണ്ടായിരിക്കാം , യേശു രതിയെപ്പറ്റി ചിന്തിക്കാഞ്ഞതും , കല്യാണം കഴിക്കാതിരുന്നതും , ദുഷ്പ്രേരണകള്‍ ഉണ്ടാവാതിരിക്കാന്‍ കല്യാണം കഴിച്ചോളാന്‍ ഒരു ഇളവനുവധിച്ചതും. എന്നാല്‍ തന്നെപ്പോലെ കല്യാണം കഴിക്കതിരുന്നതാണ് കൂടുതല്‍ സ്രെയസ്കാരം എന്നുപറയാനും പൗലോസ്‌ മറന്നില്ല .പാറുദീസയില്‍ ,(സ്വര്‍ഗരാജ്യത്ത് - പുനരുദ്ധാനത്തില്‍ ) വിവാഹമില്ലയെന്നും , ആരും ആര്‍ക്കും ഭാര്യയോ ഭര്‍ത്താവോ അല്ലെന്നും യേശു പറയുന്നു . പാറുദീസയില്‍നിന്നു പുറത്താക്കിയതിനു ശേഷമാണ് ആദം ഹവ്വയോടു ചേര്‍ന്നതായി പറയുന്നത് .

ബ്രെഹ്മായുസ്
ഹൈന്ദവ വേദങ്ങളിലെ സമയ ക്രമം
രണ്ടു മാന്തളിര്‍ കൂട്ടിവെച്ചു , ഒരു മുള്ള് അതില്‍ തറച്ചാല്‍ ഒരു ഇലയില്‍നിന്നും മറ്റൊന്നിലേക്കു മുള്ള് ചെല്ലാനുള്ള സമയം = ഒരു അല്‍പ്പകാലം
30 അല്പകാലം = ഒരു ത്രുടി
30 ത്രുടി = ഒരു കല
30 കല= ഒരു നിമിഷം
4 നിമിഷം ഒരു ഗണിതം
10 ഗണിതം = ഒരു നെടുവീര്‍പ്പ്
6 നെടുവീര്‍പ്പ് =ഒരു വിനാഴിക
60 വിനാഴിക = ഒരു ഘടിക
60 ഘടിക = ഒരു അഹോരാത്രം (രാവും പകലും)24 മണിക്കൂര്‍
15 അഹോരാത്രം = ഒരു പക്ഷം
2 പക്ഷം = ഒരു ചാന്ദ്രമാസം ( മാസം)
12 മാസം = ഒരു വര്ഷം
നമ്മുടെ ഒരു വര്ഷം ( മനുഷ്യ വര്‍ഷം ) = ഒരു ദേവ ദിവസം
360 ദേവ ദിവസം = ഒരു ദേവ വര്ഷം
3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം
12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം )
71 യുഗങ്ങള്‍ = ഒരു മന്വന്തരം
14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം
ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍
രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം
120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ് ( ബ്രഹ്മാവ്‌ മരിക്കും ).

1 comment:

  1. പിപ്പിലാദന്‍റെ ബൈബിള്‍ നിര്‍വചനങ്ങള്‍ക്ക് യുക്തിയുണ്ട്. ജന്മപാപം മാത്രമേ യേശു ഏറ്റെടു ക്കുന്നുള്ളൂ കര്‍മ്മപാപങ്ങള്‍ അവനവന്‍ തന്നെ വഹിക്കണമെന്ന അഭിപ്രായവും യുക്തിയുടെ
    മാറ്റു കൂട്ടുന്നു. എങ്കിലും തങ്കമായില്ല. കര്മ്മപാപം ഏറ്റുപറയുവാന്‍ ഓര്‍ത്തോഡോക്സ്കാര്‍ക്ക് കുമ്പസ്സാരിക്കുന്നതിനും പണം കൊടുക്കണം.
    കുടിയനായ ഭര്‍ത്താവിന്‍റെ ശല്ല്യം മടുത്തു കഴിയുമ്പോള്‍ അച്ചന്‍റെ അടുത്തു കുമ്പസാരിച്ചാല്‍ അച്ചനു സമാധാനവും സഹിക്കുന്ന ഭാര്യക്ക്‌ മനസമാധാനവും ലഭിക്കുകയില്ലേ?

    പിപ്പിലാഥന്‍റെ അഭിപ്രായമായ ആദാമിന്‍റെ സെക്സ് തീയറി വായിച്ചപ്പോള്‍ ആകപ്പാടെ ഒരു മനപ്രയാസ്സവും കുറ്റബോധവും തോന്നുന്നു. സെക്സ് ജന്മപാപമെങ്കില്‍ കര്‍മ്മത്തിലും
    പാപം തന്നെയല്ലേ. പൌലോസ്ശ്ലീഹ പകുതി സമ്മതം തന്നു സെക്സ് അനുവദിച്ചിട്ടുണ്ട്. സ്ത്രീ ജനങ്ങള്‍ക്ക്‌ ഇനിമുതല്‍ ഭര്‍ത്താക്കന്‍മാരെ പേടി യാകുമോയെന്നാണ് സംശയം.
    കത്തോലിക്കാസഭ ഒരിക്കല്‍ ബൈബിള്‍ വിലക്കിയതിനും കാരണമിതായിരിക്കാം.

    ആദമും ആവായും യേശുവും മൂന്നുപേര്‍ മാത്രമേ പാപരഹിതരായി ഭൂമിയില്‍ ജനിച്ചിട്ടുള്ളൂവെന്നും വചനം അനുസരിച്ചു ശരിയാണ്. ആദമും ഹാവായും പാപം ചെയ്തു. ആദം ആ കനി
    കഴിക്കരുതെന്നു പറഞ്ഞിട്ടും ദൈവത്തെ നിന്ദിച്ചു. പുനര്‍ജന്മങ്ങളും കര്‍മ്മഫലങ്ങളും നോക്കുമ്പോള്‍ ആദം തന്നെയാണ് പാപമില്ലാത്ത യേശുവായി ജനിച്ചതെന്നും ഇപ്പോള്‍ തോന്നിപ്പോവുന്നു. ഞാന്‍ ബൈബിള്‍ തുറക്കുവാന്‍ കാരണമായതും പിപ്പിലാഥന്‍ തന്നെ. വായിച്ചിട്ട് ആദമിന്‍റെ ജന്മപാപം ദാവീദില്‍ക്കൂടി കര്‍മ്മരൂപേണ യേശുവില്‍ പൂര്‍ണ്ണനായിയെന്നു തോന്നുന്നു.

    പൂര്‍ണ്ണനായ യേശു അവസാനം പിതാവിങ്കല്‍ ലയിച്ചു. അതായത് പരമാത്മസ്വരൂപത്തില്‍ അവിടുന്ന് അലിഞ്ഞു ചേര്‍ന്നു. ലോകഅവസാനത്തില്‍ ഇനി അവതരിക്കുന്നതും
    അഗ്നിഗോളങ്ങള്‍പോലെ പൂര്‍ണ്ണനായ ദൈവവുമായും. ഞാന്‍ യേശുവിനെ ഹിന്ദു ആക്കിയെന്നു തോന്നുന്നു. സാരമില്ല. വിവേകാനന്ദനും
    ഗാന്ധിയും ജനിച്ച മതമല്ലേ. മതമൊന്നും മാറാതെ ജനിപ്പിച്ച മതത്തില്‍ തന്നെ മരിക്കുന്നതുമാണ്‌ ഉത്തമം.

    ഉല്‍പത്തിയില്‍ മൂന്നാംഅദ്ധ്യായം പത്തൊന്‍പതു വാക്യത്തില്‍ ദൈവം ആദാമിനോട് പറയുന്നു നീ ഇനി മടങ്ങി വരുമെന്ന്: "നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും"."For dust you are and to dust you will return." (Gen. 3:19).

    ആദാമും ദൈവത്തിന്റെ മകനെന്നു പറഞ്ഞിട്ടുണ്ട്.
    "കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ."(Luke 3-൩൮)

    ദാവീദില്‍ക്കൂടി പുനര്‍ജന്മം യേശുവില്‍ സംഭവിക്കുമെന്നും യെഹോവാ പറഞ്ഞിട്ടുണ്ട്.

    "അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും".

    സങ്കീര്‍ത്തനത്തില്‍ ദൈവപുത്രന്മാര്‍ എന്നും പറഞ്ഞിരിക്കുന്നതില്‍ യേശുവായി ജനിക്കുവാന്‍ ഇരിക്കുന്ന ആദാമും ദൈവപുത്രന്‍ തന്നെ.

    "നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു."

    ഞാന്‍ ആദിയും അന്തവും ആണെന്ന് യേശു പറഞ്ഞു. ക്രിസ്ത്യാനികള്‍ ആദിയെന്ന അര്‍ഥം സര്‍വശക്തന്‍ എന്നു വ്യാഖ്യാനിച്ചു. എന്നാല്‍ ആദി ആദവും യേശുവും ആണ്. അന്തവും
    ആദാമിലെ പുനര്‍ജന്മത്തില്‍ക്കൂടി പൂര്‍ണ്ണനായി തീര്‍ന്ന യേശുവും.അങ്ങനെ യേശുവും ആദവും ഒന്നുതന്നെ.വിശ്വാസികള്‍ ഈ നിഗമനം ഗൌരവമായി എടുക്കെരുതെന്നും അപേക്ഷയുണ്ട്. സ്വതന്ത്രവേദിയായ അല്‍മായശബ്ദം യുക്തിചിന്തകള്‍ക്ക് സ്വാഗതം നല്‍കാറുണ്ട്.

    6

    സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി. Mark,10-6

    ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. Velipadu 21-6

    ReplyDelete