Translate

Thursday, March 22, 2012

പള്ളി അപ്രത്യക്ഷമായി


     രാവിലെ മലയാള മനോരമയുടെ കോട്ടയം എഡിഷ്യന്റെ ബാക്ക് പേജില്‍ വന്ന വാര്‍ത്ത വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി. സംഭവം ഇങ്ങിനെ: ഒരു കുര്യന്‍, അദ്ദേഹം കത്തോലിക്കനാണോ മറ്റേതെങ്കിലും വിഭാഗത്തില്‍ പെട്ടവനാണോ എന്നൊന്നും അറിയില്ല. ഏറ്റുമാനൂര്‍   ആണ് സംഭവം. ഏതായാലും കുറെ സഹോദരന്മാര്‍ക്ക് ആക്കെ വിതം വെക്കാനുള്ളത് വെറും പത്തു സെന്റു ഭൂമി. അതില്‍ മനോ ദൌര്‍ബല്യമുള്ള ഒരു കുര്യനും ഭാര്യ മേരിയും താമസിച്ചുപോന്നു. കോടതി ഈ പത്തു സെന്റു ഏല്ലാവര്‍ക്കുമായി വിതിക്കാന്‍ ഉത്തരവിട്ടു. അതിന്‍പ്രകാരം കുര്യന് കിട്ടുന്നത് ഒന്നര സെന്റു. കുര്യന്‍ ജോലിയും കഴിഞ്ഞു രാത്രി വിട്ടിലെത്തിയപ്പോള്‍ മക്കളും മേരിയും വിടിന് പുറത്ത്‌; വിടാകട്ടെ ആകെ താറുമാറാക്കിയും  കിടക്കുന്നു. പിന്നെ  നാട്ടുകാര്‍ രാത്രിയില്‍ തന്നെ ചമച്ച പ്ലാസ്ടിക് വിട്ടില്‍ അവര്‍ രാത്രി കഴിഞ്ഞു കൂടിയത്രേ. 
       പഴയ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു, നാഴികക്ക് നാല്‍പ്പതു വട്ടം പിരിവു നടത്തുന്ന പള്ളിക്കാരെവിടെ? അജപാലന ശുശ്രൂഷ എന്ന പേരില്‍ തലപ്പത്തിരിക്കുന്ന വികാരിയും കൂട്ടരും എവിടെ?  ഇത് പെട്ടെന്നുണ്ടായ ഒരു സംഭവമല്ല. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നോക്കാന്‍ ഇവിടെ ആരുമില്ലേ? സഭയുടെ പേരില്‍ ചലിക്കുന്ന കൊട്ടാരങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന നാട്ടില്‍, പെരുന്നാളുകള്‍ക്ക് ലക്ഷക്കണക്കിന്  രൂപ വാരി വിതറുന്ന ഈ നാട്ടില്‍, ഒരു കുരിശിന്റെ പേരില്‍ ഏതറ്റവും വരെ പോകാന്‍ മടിക്കാത്ത ഭരണാധികാരികളുടെ നാട്ടില്‍, യേശുവിനും യേശുവിന്റെ  വചനങ്ങള്‍ക്കും ഒരു വിലയുമില്ലേ?   ഒരു സാധാരണ ഞായറാഴ്ച ഒരു പള്ളിയില്‍ കിട്ടുന്ന സാദാ പിരിവു, നികുതി കൊടുക്കെണ്ടാത്തത് തന്നെ, പതിനായിരം വരും. ഒരു സാദാ പള്ളിയില്‍ ഒരാഴ്ച ആയിരം വട്ടം പറയുന്നതാണ് സ്നേഹത്തെപ്പറ്റി. ഞാനായിരുന്നു ഈ വാര്‍ത്തക്ക് തലക്കെട്ട് എഴുതുന്നത്‌ എങ്കില്‍ 'പള്ളി അപ്രത്യക്ഷമായി' എന്നെ കൊടുക്കുമായിരുന്നുള്ളു.    

3 comments:

  1. പള്ളി പ്രത്യക്ഷമാകാന്‍ താത്പര്യപ്പെടുന്ന അവസരങ്ങളുടെ ഒരു ലിസ്റ്റ് എടുത്താല്‍, അതെല്ലാം തന്നെ മനുഷ്യത്വവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് വ്യക്തമാണ്. ഭക്തിയുടെ പേരും പറഞ്ഞു പള്ളിയില്‍ കാട്ടിക്കൂട്ടുന്നതൊന്നുംതന്നെ പാവപ്പെട്ട സാധാരണ മനുഷ്യര്‍ക്ക്‌ വലിയ മനോസുഖമോ ഭൌതിക സുഖമോ കൊണ്ടുവരുന്നവയല്ല. ചുറ്റുവട്ടത്തുള്ള ഭൂരിഭാഗത്തിന്റെ ജീവിതനിലവാരവുമായി സമാനതയില്ലാത്ത പൊങ്ങച്ചങ്ങള്‍ക്കും ചെണ്ടകൊട്ടിനും വേണ്ടി ഓരോ പള്ളിയും കളയുന്ന കാശ് വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍, ഓരോ ഇടവകയിലെയും പാവങ്ങള്‍ക്കും സാമാന്യം സൌഖ്യമായി കഴിയാന്‍ സാധിക്കേണ്ടതാണ്‌. എന്റെയടുത്തുള്ള പാവപ്പെട്ടവരുടെ ഇടവകയായ അടിവാരം പള്ളി കോടികള്‍ സംഭരിച്ചാണ് പുതുക്കിപ്പണിയുന്നത്. ഈ ഇടവകയിലുള്ള പല കോളനികളില്‍ ആര്‍ക്കെങ്കിലും ഒരത്യാഹിതം വന്നുപെട്ടാല്‍, ഉടന്‍ വിന്‍സെന്റ് ഡി പോള്‍കാര്‍ ഇറങ്ങും, പിരിവിന്. പള്ളിയുടെ വരുമാനത്തില്‍ നിന്നൊരു പൈസാ പോലും എടുക്കാനില്ല. ഞായറാഴ്ചപ്പിരിവായി കിട്ടുന്നതും രൂപത മുഴുവനും, അതിന് പുറത്തും, നടന്നു ശേഖരിക്കുന്ന കോടികളൊക്കെ മരാമത്ത് പണിക്കായി തീര്‍ക്കുകയാണ്. മനുഷ്യര്‍ എങ്ങനെയും ജീവിച്ചുകൊള്ളും, അവരുടെ മദ്ധ്യത്തില്‍ തിളങ്ങുന്ന ഒരു കൊടിമരവും വാസ്തുശില്പത്തിന്റെ വിസ്മയങ്ങളായി ഒരു കൂറ്റന്‍ പള്ളിയും പള്ളിമേടയും പാരിഷ്ഹാളും ഒക്കെ ആയാല്‍ എല്ലാമായി എന്നാണ് ഇന്നത്തെ പുരോഹിതസംസ്കാരം. പള്ളിയുടെ ഭൌതികമായ മേല്‍നോട്ടം നിശിതമായ നിയമങ്ങളിലൂടെ ഇടവകക്കാരുടെ കയ്യില്‍ ആയെങ്കില്‍ മാത്രമേ ഇതിനൊക്കെ എന്തെങ്കിലും വ്യത്യാസം വരൂ. Church Act യാഥാര്‍ഥ്യമാകാന്‍ വേഗം ഇടയാകട്ടെ.

    ReplyDelete
  2. വാസ്തവത്തില്‍ ഈ പള്ളിയും പട്ടക്കാരും സാങ്കല്‍പ്പികമായി അപ്രത്യക്ഷമാകുന്ന പതിവ് തുടങ്ങിയപ്പോഴാണ്, സഭയില്‍ അല്മായാ മന്ത്രവാദികള്‍ ഉണ്ടായത് എന്ന് പറയാം. സാക്ക്‌ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഇങ്ങിനെയൊക്കെയുള്ള സാഹചര്യങ്ങളില്‍ അല്‍പ്പമെങ്കിലും കാരുണ്യം വിന്സന്റ് ഡി പോളുകാരുടെ ഭാഗത്ത് നിന്ന് മാത്രമേ ഉണ്ടാവുന്നുള്ളൂ. ഇടവകയിലെ പണം മുഴുവന്‍ ഞെക്കി പിഴിഞ്ഞ് രൂപതകൊണ്ടുപോവും.
    വി. അല്‍ഫോന്‍സാമ്മയുടെ ഭരണങ്ങാനത്ത് എന്ത് വ്യത്യാസമുണ്ടായി എന്ന് ചോദിച്ചാല്‍ അവിടെ തെണ്ടികള്‍ക്കു പ്രവേശനം ഇല്ലായെന്നതാണ് പ്രധാന മാറ്റം (പാലാ പിതാവ് അങ്ങോട്ട്‌ അരമന മാറ്റുകയല്ലേ!). ഒരു ചടങ്ങിനു പൊന്‍കുന്നത്ത് വന്ന ഞാന്‍ ആദ്യമായി പോലിസച്ചനെ കണ്ടു. പള്ളി ബ്രഹ്മാണ്ടന്‍... തന്നെ. ഇയ്യിടെ പണിതതാണ്. അഞ്ഞൂറ് പേര് കേറിയാലും ആനവായില്‍ അമ്പഴങ്ങാപോലെയേ ഉള്ളു. ഒരു കൊച്ചച്ചന്റെ സ്ഥിരജോലി ആളുകളെ പള്ളിക്കുള്ളില്‍ അടുപ്പിച്ചു നിര്‍ത്തലാണെന്ന് ഒരു സ്ഥലവാസി പറഞ്ഞു. കമ്മുണിസ്റ്റുകാര്‍ക്ക് കോടതിയുണ്ട്‌ എന്ന് വല്യ ആക്ഷേപം പോലെ ക്രിസ്ത്യാനിയും പറയുന്നു . ഏത് രൂപതയിലാ രൂപതാ കോടതിയില്ലാത്തത്? കോടതിയും പോലീസും ദ്രുതകര്‍മസേനയും എല്ലാം ഉണ്ട്, അത്യാവശ്യം വന്നാല്‍ ആളെ കൂട്ടാന്‍ മണിയുമുണ്ട്. മെയിന്‍ റോഡില്‍ ആകാശത്തിലെ നക്ഷത്രങ്ങളെയും എണ്ണി അന്തിയുറങ്ങുന്ന, ഉണ്ണാനും ഉടുക്കാനും നാളും പക്കവും നോക്കുന്ന ദരിദ്രരെ നോക്കാന്‍ ഒരു പട്ടാളവുമില്ല. കലയന്താനിയാണെങ്കിലും, ഏറ്റുമാനൂര്‍ ആണെങ്കിലും സത്യം ഒന്നുതന്നെ.

    ReplyDelete
  3. പത്തുസെന്റ്‌ വീതിച്ചപ്പോള്‍ ഒന്നരസെന്റു വീതം ഒരാള്‍ക്കെങ്കില്‍ തീര്‍ച്ചയായും ആ കുടുംബത്ത് അഞ്ചുമക്കളില്‍ കൂടുതല്‍കാണുമല്ലോ. പുരോഹിതരുടെ
    വിളംബരം അനുസരിച്ച് അഞ്ചു സന്താനങ്ങളില്‍ കൂടുതല്‍ അംഗംസംഖ്യയുള്ള വീട്ടില്‍ പതിനായിരം രൂപ ഓരോരുത്തര്‍ക്കും കൊടുക്കുമെന്നല്ലേ. ആ തുക വികാരിയച്ചന്‍ കൊടുത്തില്ലെങ്കില്‍ അയാള്‍ പോക്കറ്റില്‍ ഇസ്ക്കിയെന്നു ചുരുക്കം.

    പള്ളി അവിടെയുണ്ട്, അപ്രത്യക്ഷമായില്ല. അങ്ങനെയുള്ള പള്ളികളില്‍ ക്രിസ്തു വസിക്കുകയില്ലയെന്നെ പ്രവചനമുള്ളൂ.ഇവിടെ പത്രോസിന്‍റെ പള്ളി പുതുക്കി പണിയുകയായിരുന്നു. സഭ ആഗ്രഹിക്കുന്നത് ദാരിദ്ര്യവും കൂടുതല്‍ സന്താനങ്ങളും‌. കര്‍ത്താവിന്‍റെ മുന്തിരിത്തോപ്പില്‍ വടക്കേഇന്ത്യയിലെ
    നരഭോജികളുടെയിടയില്‍ ജോലിചെയ്യുവാന്‍ കൂടുതല്‍ ഉത്ഭാദനശേഷിയുള്ള ദരിദ്രര്‍ ആയ കുടുംബങ്ങളെയാണ് സഭക്ക് ആവശ്യം.

    ഇവിടെയാണ്‌ കമ്മ്യൂണിസവും കത്തോലിക്കാ സഭയും പ്രത്യായ ശാസ്ത്രതത്വങ്ങളില്‍ ഒന്നാകുന്നത്. രണ്ടു കൂട്ടരും തെരുവുയുദ്ധവും തെരുവുജാഥയും നടത്തുന്നതിനിടയില്‍ മാര്‍ക്സും ജീസ്സസ്സും സ്ഥലംവിട്ടു. ഉടനെങ്ങും ജീസ്സസ് പള്ളിയിലെക്കില്ലന്നാണ് പറഞ്ഞത്.യേശുവും മാര്‍ക്സും ഒളിച്ചോടിയതു നന്നായിയെന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്മാരും മത നേതാക്കന്മാരും ഒന്നുപോലെ പറയുന്നു.

    ഫാസിസം വളര്‍ന്നു അള്‍ത്താര പണം വര്‍ധിച്ചു സഭ കൊഴുത്തു. പാര്‍ട്ടി വളര്‍ന്നു നേതാക്കാന്‍മാരുടെ വയറും വീര്‍ത്തു. യേശു വസിച്ചിരുന്ന വെട്ടുകല്ലും കുമ്മായപള്ളിയും ബാബേലിലെ മണിഗോപുരത്തെക്കാള്‍ ഉയര്‍ന്നു.

    മതം കൊട്ടിഘോഷിക്കുന്നവര്‍ പറയും, നാശത്തിന്‍റെ കാലം. ലോകാവസാനം അടുത്തു. ഇവന്മാരുടെയും പുരോഹിതരുടെയും ലോകാവസാനം ക്രിസ്തുവിന്‍റെ കാലംമുതല്‍ തുടങ്ങിയതാണ്‌. ഒരു ചുക്കും സംഭവിക്കാന്‍ പോവുന്നില്ല. ഇവരുടെ പള്ളിപ്രസംഗം കേള്‍ക്കാതെ പള്ളിക്ക് പതാരം കൊടുക്കാതെ നല്ല കാലത്ത് കൂടുതല്‍ പിള്ളേരെ സൃഷ്ടിക്കാതെ,ആപത്തു കാലത്ത് പത്തു തയി വെച്ചിരുന്നുവെങ്കില്‍ കുടുംബം നോക്കിയിരുന്നെങ്കില്‍ ഇന്നു
    ഭവനരഹിതരുടെ എണ്ണം കുറയുമായിരുന്നു.

    ഇങ്ങനെയുള്ള ദുരന്തങ്ങളില്‍ വിശ്വാസികളുടെ പണം പൂഴ്ത്തിവെച്ചിരിക്കുന്ന
    പള്ളിവികാരിയെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കരുത്. ഒരു കൂലിപ്പണിക്കാരനായ വിശ്വാസിക്കു മക്കളെ പോറ്റണം, കൃഷി ചെയ്തുണ്ടാകുന്ന വിഭവങ്ങളുടെ പത്തിലൊന്ന് പള്ളിക്ക് കൊടുക്കണം. കോഴി,പശു പന്നി മുതലായവകളുടെ ആദ്യത്തെ കുഞ്ഞുങ്ങളെയും ലേലംവിളിച്ചു പള്ളിക്ക് പണം ഉണ്ടാക്കാന്‍ കൊടുക്കണം.

    പന്നിതീറ്റി ഇനിമുതല്‍ പള്ളിമുറിയില്‍ എത്തിക്കുക. പിശാചു പെട്ടെന്ന്
    ആവാഹിക്കുന്നത് പന്നിയിലെക്കെന്നു പുതിയനിയമം പറയുന്നു.

    ReplyDelete