Translate

Sunday, April 1, 2012

" ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല."


യോഹന്നാൻ - 14:6 
ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
വളച്ചൊടിക്കപ്പെട്ടതുകൊണ്ടോ എന്തോ , മറ്റു മതങ്ങള്‍ക്ക് അസഹിഷ്ണതയുണ്ടാക്കുന്ന ഒരു ഭാഗമാണിത് . 
ഇതില്‍ വഴിയും സത്യവും ജീവനുമെന്ന ഭാഗത്തെക്കുറിച്ച്‌ കാര്യമായ പ്രശ്നങ്ങളില്ല . യേശു പഠിപ്പിച്ച വഴി മോശമാണെന്ന് അധികമാരും പറയില്ല , അതുപോലെ യേശുവിന്റെ സത്യസന്ധതയെപ്പറ്റിയും ഭൂരിഭാഗത്തിനും സംശയമില്ല . ജീവനില്‍ എത്തുവാന്‍ യേശുമാര്‍ഗം പോരെന്നു പ്രധാന മതങ്ങളൊന്നും പഠിപ്പിക്കുന്നുമില്ല. ഇതൊക്കെയാണെങ്കിലും " ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല." എന്ന ഭാഗം മറ്റു മതക്കാര്‍ക്ക് കാര്യമായി ദഹിക്കാറില്ല. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , മറിച്ചു നമ്മള്‍ ബൈബിള്‍ തെറ്റായി വ്യാഖ്യനിക്കുന്നതുകൊണ്ടാണ് . 
എന്റെ ഇന്നലത്തെ തെറ്റിനും , ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റിനും , ഭാവിയില്‍ ചെയ്യാനുള്ള തെറ്റിനും പരിഹാരമായാണ് യേശു മരിച്ചതെന്ന് പറഞ്ഞാല്‍ , മറ്റൊരു ബൈബിളും ,  ക്രിസ്തുവിനെയുമാണ്  നമ്മള്‍ പരിചയപ്പെടുത്തുന്നത് . ഈ വ്യാഖ്യാനം ശരിയാണെങ്കില്‍ , പിന്നെ നരകമെന്തിനു ? യേശുവിന്റെ വിധിയെന്തിനു ? പശ്ചാത്താപം എന്തിനു ? കല്പനകലെന്തിനു? ഏഴു എഴുപതു വട്ടം ക്ഷമിക്കുന്നതെന്തിനു ? ക്രൂശിച്ചവരോട് ക്ഷമിക്കുവാന്‍ അപേക്ഷിച്ചതെന്തിനു? സ്തെഫാനോസിനെ കല്ലെറിഞ്ഞവരോട് ക്ഷമിക്കാന്‍ അപേക്ഷിച്ചതെന്തിനു? പാപിനിയായ സ്ത്രീയോട് (മഗ്ഥലന മാറിയമല്ല) പ്രത്യേകിച്ചൊരു ക്ഷമയെന്തിന്? ...........
മുന്‍പ് ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ , നമ്മുടെ കുഴപ്പംകൊണ്ടാല്ലാതെ നമ്മളില്‍ വന്നു ഭവിച്ച ജന്മപാപത്തെ നീക്കുവാനാണ് യേശു , വീണ്ടെടുപ്പു യാഗം നടത്തിയത് , അല്ലാതെ ,ഞാന്‍ ചെയ്തിട്ടുള്ള , കള്ളത്തരത്തിനും, വ്യഭിചാരത്തിനും ,കുലപാതകത്തിനും , അന്യദൈവാരാധനക്കും ,............. ഒന്നുമല്ല . ഇതിനെല്ലാം ഞാന്‍ വചനം പറയുന്നതുപോലെ പരിഹാരം ചെയ്യുകയോ , ഈ ജീവിതത്തില്‍ ശിക്ഷയനുഭാവിക്കുകയോ ചെയ്യണം .
യേശു മരിച്ചത് ക്രിസ്ത്യാനിയെന്നു ഈ ലോകം വിളിക്കുന്ന ഒരു കൂട്ടത്തിനു വേണ്ടിയെന്നു ആരോ തെറ്റിദ്ധരിച്ചിരിക്കുകയാണ് . യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , മനുഷ്യനായിപ്പിറന്ന എല്ലാവര്‍ക്കും ഒരേ അളവില്‍ കിട്ടുന്നതാണ് . അതിനു യേശുവിനെ അറിയണമെന്ന് പോലുമില്ലെന്നാണ് എന്റെ കൊച്ചു ബുദ്ധിയില്‍ എനിക്ക് തോന്നുന്നത് . എന്നാല്‍ യേശുവിന്റെ യാഗമില്ലാതെ നിത്യജീവന്‍ പ്രാപിക്കനുമാവില്ല . ഇത് വിശധീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട് , അത്രയ്ക്ക് സങ്കീര്‍ണവുമാണ്. യേശുവിന്റെ മരിച്ചുയര്‍പപുമൂലം മൂലം കിട്ടിയ നിധിയുടെ വീതം , ഹിന്ദുവിനും ,മുസ്ലീമിനും ,ബുദ്ധനും, ജൈനനും , യെഹൂദനും , സിക്കുകാരനും ,... ഒരേ അളവില്‍ കിട്ടുന്നതാണ് എന്ന് പറഞ്ഞല്ലോ . അങ്ങനെയെങ്കില്‍ പിന്നെ എല്ലാവരും സ്വര്‍ഗ്ഗ രാജ്യത്തില്‍ പോവില്ലെയെന്നാണ് സംശയം . നിത്യജീവന്പരീക്ഷയില്‍ പാസാകാന്‍ 95 മാര്‍ക്ക് വേണമെന്ന് വെക്കുക( വെറും സങ്കല്‍പം - യെഹോവേ പൊറുക്കണമേ ) . ഇതിലെ 90 മാര്‍ക്ക് മോടരേഷന്‍  ആയി  ലഭിച്ചു, ക്രിസ്തുവിന്റെ യാഗം മൂലം , പിന്നെയുള്ള പത്തുമാര്‍ക്കില്‍ അഞ്ചെങ്കിലും നമ്മുടെ കര്‍മ്മം മൂലം നേടണം ( പരിഹരിക്കാത്ത ദുഷ്കര്‍മ്മത്തിനു നെഗറ്റിവ് മാര്‍ക്കുള്ളകാര്യം ഒര്മാപ്പെടുത്തട്ടെ) . എന്നുവെച്ചാല്‍ നമ്മള്‍ എത്ര സത്കര്‍മം ചെയ്താലും , യേശുവിന്റെ യാഗമില്ലയെങ്കില്‍ പരമാവതി പത്തില്‍ പത്തെ നേടാന്‍ പറ്റുകയോള്ളൂ .  സിലബസിനു പുറത്തുനിന്നുള്ള ചോദ്യം ആയ ജന്മപാപത്തിനു കിട്ടുന്ന 90 മാര്‍ക്കുകൂടി കൂട്ടിയാല്‍ ജയിക്കാം . ആവര്‍ത്തിച്ചു പറയട്ടെ ഈ 90 മാര്‍ക്ക് സകലമാതത്തിലുള്ളവര്‍ക്കും  ഒരുപോലെ അവകാശപ്പെട്ടതാണ് . ഇനി വേദോപനിഷത്തുകളിലോ , ഖുറാനിലോ, തോറയിലോ ക്രിസ്തുപടിപ്പിച്ചതിനു വിരുദ്ധമായി കാര്യമായോന്നുമില്ലതാനും .

എഫെസ്യർ - 2:18 
അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. (എല്ലാവര്‍ക്കും )
.
പ്രവൃത്തികൾ - 4:12 
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.( 90  മാര്‍ക്ക് തരുന്നതുപോലെ )

യോഹന്നാൻ 1 - 5:20 
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

മത്തായി - 11:27 
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

കൊരിന്ത്യർ 1 - 15:45 
ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

യോഹന്നാൻ - 15:1 
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.(ഇവിടെപ്പരയുന്നത്  ഏറ്റം നല്ല ഒരു വിശദികാരണമാണ് - ഞാന്‍ മുന്തിരിവള്ളിയും , നിങ്ങള്‍ ശാഖകളും , പിതാവ് കൃഷിക്കാരനും .- കൃഷിക്കാരനും ,വല്ലിയുമുണ്ടങ്കിലെ , ശാഖകള്‍ക്ക് നിലനില്‍പ്പോള്ളൂ, എന്നാല്‍ ശാഖകള്‍ എല്ലാം കളഞ്ഞാലും വള്ളിനിലനില്‍ക്കും , വലിയും ശാഖയും പോയാലും , കൃഷിക്കാരന്‍ നിലനില്‍ക്കും . )

യോഹന്നാൻ 1 - 1:8 
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.( പാപം എന്ന് ഏകവചനത്തില്‍ പറയുന്നതെല്ലാം ജന്മപാപത്തെപ്പറ്റിയായിരുന്നു ,പാപങ്ങള്‍ എന്നുള്ളത് കര്മ്മപാപത്തെപ്പറ്റിയും  തര്‍ജിമകളില്‍  ചിലയിടത്ത്  മാട്ടിമാരിച്ചിട്ടുണ്ട് .)

2 comments:

  1. പിപ്പിലാതന്റെ പിപ്പിലുകള്‍ രസകരവും വിജ്ഞാന പ്രദവുമാണ് സംശയമില്ല. പക്ഷെ.... ഇതൊരു വലിയ പക്ഷെ ആണ്; പിപ്പിലാതന്‍ കണ്ടതോ കാണാന്‍ ആഗ്രഹിക്കുന്നതോ ആയിരിക്കില്ല സത്യം എന്ന് കാണുക. എന്നിലൂടെയല്ലാതെ രക്ഷയില്ല എന്ന് പറയുന്നതും ശരിയാകാം എന്നോര്‍ക്കുക. മനുഷ്യന്‍ മരിച്ചാല്‍ ശരിരം പോകും, ആത്മാവ്‌ നിലനില്‍ക്കും; ഇങ്ങിനെ നിലനില്‍ക്കുന്ന ആത്മാവുകളുടെ പരിശുദ്ധി ഒന്നില്‍നിന്നു മറ്റൊന്ന് വ്യത്യസ്തമായിരിക്കും. ഈ സൂഷ്മ തലത്തെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ചാല്‍, ആത്മാകളുടെ പരിശുദ്ധിയുടെ തോത് അനുസരിച്ച് വ്യത്യസ്ത സ്വര്‍ഗ്ഗങ്ങളിലായിരിക്കും ഓരോ ആത്മാക്കളും. ജന്മ ജന്മാന്തരങ്ങളില്‍ കൂടി കടന്നോ അല്ലാതെയോ, മാലിന്യങ്ങളില്‍നിന്നു മോചനം പ്രാപിക്കുന്നതിനനുസരിച്ചു ആത്മാക്കള്‍ വിശിഷ്ടമായ തലങ്ങളിലേക്ക് മാറ്റപ്പെടുന്നു. ഒന്ന്നിലേറെ സ്വര്‍ഗ്ഗം ഉണ്ടെന്ന സൂചന പൗലോസ്‌ സ്ലിഹ തരുന്നുണ്ടല്ലോ. ഇവിടെ ഒരു ഖര വസ്തുക്കളില്‍ കൂടി മറ്റൊരു ഖരവസ്തുവിനു കടന്നുപോവാന്‍ ആവില്ല. പക്ഷെ സൂഷ്മ തലത്തില്‍ അതല്ല സ്ഥിതി. വായുവിലൂടെ വസ്തുക്കളും വാതകങ്ങളും ഭേദിച്ച് പോവുന്നതുപോലെ ആത്മാക്കളുടെ ലോകത്ത് ഒന്നിലൂടെ മറ്റൊന്ന് കടന്നു പോവും. ശ്രിരാമാകൃഷ്ണ പരമഹന്സായുടെ അത്ര പരിശുദ്ധി നേടിയ ഒരു ആത്മാവ്‌ കൂടുതല്‍ വിശുദ്ധികരണം പ്രാപിക്കണമെങ്കില്‍ പരമഹന്സനിലൂടെ കടന്നുപോവേണ്ടതുണ്ട് എന്നര്‍ത്ഥം. പരമ സ്വര്‍ഗ്ഗത്തിനു അര്‍ഹനായ തരത്തില്‍ വിശുദ്ധി യേശു അവകാശപ്പെടുന്നു എങ്കില്‍ എന്നിലൂടെ കടന്നു പോവേണ്ടതുണ്ട് എന്ന് പറഞ്ഞത് പ്രസക്തം തന്നെയാണ്.
    നാം കാണുന്നതിലും വ്യാഖ്യാനിക്കുന്നതിലും വ്യത്യസ്തമാണ് സത്യമെന്നും അത് നേരിട്ട് അറിയേണ്ടതാനെന്നും ഉള്ള പിപ്പിലാതന്റെ വിക്ഷണം ശരിയാണ്. അതാണ്‌ വസ്തുതയും. വെള്ളത്തെപ്പറ്റി കടല്‍ത്തിരത്ത് നില്‍ക്കുന്ന ഒരാള്‍ പറയുന്നതും തൊട്ടരികില്‍ നില്‍ക്കുന്ന ഒരാള്‍ പറയുന്നതും പോലെ സത്യവും വ്യത്യസ്തമായിരിക്കും. അത് മനസ്സിലാക്കണമെങ്കില്‍, ഉള്ളിലേക്ക് പോവണം, അതിനു ധ്യാനം മാത്രം മാര്‍ഗ്ഗം;
    ആ വഴി മനുഷ്യന്റെ മുമ്പില്‍ അടച്ചു കെട്ടി കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്, സഭാധികാരികളെ പുഴുക്കളുടെ സന്തതികളെ എന്ന് പോലും വിളിക്കേണ്ടി വരുന്നത്. പക്ഷെ അങ്ങിനെ വിളിച്ചാല്‍ ആ ജീവികളെ അപ്മാനിക്കലായിരിക്കും ഫലം, കാരണം അവരാരെയും വഴി തെറ്റിക്കാറില്ല. ഇതും ഒരു പിപ്പില്‍ ആയി കണ്ടാല്‍ മതി.

    ReplyDelete
  2. 'ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല' എന്ന ശീര്‍ഷകത്തിലുള്ള ശ്രീ പിപ്പിലാദന്റെ കുറിപ്പിനോടുള്ള ഒരു പ്രതികരണമാണിത്.
    യേശു തന്റെ മൗലികപ്രബോധനങ്ങളില്‍ എവിടെയെല്ലാം 'ഞാന്‍'എന്നു പറഞ്ഞിട്ടുണ്ടോ, അപ്പോഴൊന്നും അദ്ദേഹം തന്റെ വ്യക്തിത്വത്തെയല്ല സൂചിപ്പിചത് എന്നു വേണം കരുതാന്‍. കാരണം, ''നിങ്ങളോടു പറയുന്ന വാക്കുകള്‍ ഞാന്‍ സ്വമേധയാ പറയുന്നതല്ല; പിതാവ് എന്നില്‍ വസിച്ച് തന്റെ പ്രവൃത്തികള്‍ ചെയ്യുന്നു'' (യോഹ.6:62) എന്നും ''ഞാന്‍ സ്വമേധയാ ഒന്നും ച്യ്യുന്നില്ല'' (യോഹ. 8:26) എന്നുമാണു യേശു പരഞ്ഞിട്ടുള്ളത്. അപ്പോള്‍, യേശു തന്റെ വ്യക്തിഭാവത്തില്‍ നിന്നുകൊണ്ടല്ല 'ഞാന്‍ മുഖാന്തരമല്ലാതെ...' എന്നു പറഞ്ഞത്; മറിച്ച്,പിതാവായ ദൈവം അഥവാ, ആല്‍മാവ് എന അര്‍ഥത്തിലായിരുന്നുഎന്നു ചുരുക്കം. ''ദൈവം ആല്‍മാവാണു'' എന്നും യേശു പഠിപ്പിച്ചിട്ടുണ്ടല്ലോ.
    ഇതെല്ലാം സൂചിപ്പിക്കുന്നതു, ഓരോ വ്യക്തിക്കും സ്വയം ആല്‍മീയാവബോധം നേടിക്കൊണ്ടേ ആല്‍മരക്ഷ നേടാനാവൂ എന്ന തത്വമാണ്‍ യേശു പഠിപ്പിചത് എന്നാണു. ഇതിനു അടിവരയിടുന്ന മറ്റൊരു വാക്യവും ചൂണ്ടിക്കാന്‍
    ണിക്കട്ടെ: ''ഞാന്‍ ആകുന്നു'' എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും''(യോഹ.8:4). ഇവിടെ, ''ഞാന്‍ ആകുന്നു'' എന്നു ഓരോരുത്തരുമാണു ബോധ്യപ്പെട്ടു വിശ്വസിക്കേണ്ടത്. ''ഞാന്‍ ആകുന്നു'' എന്നതിന്റെ വിവക്ക്ഷിതാര്‍ഥം, ഞാന്‍ ഉണ്മയാകുന്നു എന്നാണു. ഉണ്മയെന്നാല്‍ എന്നൂം ഉള്ളത്,സത്യം; അതായത്, ദൈവാല്‍മാവ്. ഇങ്ങനെ നോക്കുമ്പോള്‍, ആര്‍ക്കും, ആല്‍മബോധത്തിലെത്തിക്കൊണ്ടുമാത്രമേ ദൈവത്തെ പ്രാപിക്കാനാവൂ എന്ന പ്രബോധനമാണു യേശു നല്കുന്നതെന്നു കാണാം. ''ആല്‍മാവു മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല'' എന്ന അര്‍ഥത്തില്‍ത്തന്നെവേണം യേശുവിന്റെ പ്രസ്തുത വചനത്തെ മനസിലാക്കാന്‍. ഇത് എല്ലാ മതസ്ഥര്‍ക്കും അംഗീകരിക്കാനാവുന്ന ആല്‍മതത്വമാണുതാനും. മറിച്ചായാല്‍, അത് മതമൗലികവാദംതന്നെ. യേശു തീര്‍ച്ചയായും ഒരു മതമൗലികവാദി അല്ലല്ലോ.
    ജോര്‍ജ് മൂലേച്ചാലില്‍

    ReplyDelete