Translate

Friday, March 30, 2012

ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമം.........


ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയമം കണ്ണുപൊട്ടന്‍ കളിയാണ് നടത്തുന്നത്.......

മലയാളം വാരികയില്‍ ഹമീദ്‌ ചേന്ദമംഗലൂര്‍ “ശബ്ദമില്ലാത്ത ശബ്ദം” എന്ന കോളത്തിനുവേണ്ടി എഴുതിയ ഒരു ലേഖനം. 

1 comment:

  1. ഹമീദിന്‍റെ ലേഖനം നിയമപാലകരായ
    കണ്ണുപൊട്ടന്മാരുടെ അകകണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്. ഒരു കാറിനു കഷ്ടിച്ചു പോകുവാനുള്ള കുണ്ടുംകുഴികളും നിറഞ്ഞ യാത്രാ റോഡുകള്‍ മിക്കവാറും ഓരോതരം ഉത്സവങ്ങളും പെരുന്നാളുകളുമായി ഭക്തജനങ്ങളുടെയും
    രാഷ്ട്രീയ ജാഥാകളുടെയും തിക്കും തിരക്കുമായിരിക്കും.

    ഇതുമൂലം പൊതുജനങ്ങള്‍ക്കു വരുന്ന അസ്സഹ്യത
    ഭരണത്തില്‍ ഉള്ളവര്‍ ഒരിക്കലും കൂസ്സാക്കാറില്ല. എല്ലാ മതങ്ങളുടെയും മതനേതാക്കന്മാരുടെയും പുരോഹിതരുടെയു കൈകളില്‍ അമ്മാനമാടുന്ന ഒരു തരം ആണുംപെണ്ണും കെട്ടവരാണ് എക്കാലവും തലസ്ഥാന സെക്രെട്ടറിയേറ്റിന്‍റെ തലപ്പത്ത് ഭരിക്കുവാന്‍ എത്തുന്നവര്‍ എന്നുള്ളതും നാടിന്‍റെ ഒരു ശാപമാണ്‌.

    ഇവരൊക്കെ ജനങ്ങളുടെ നികുതികൊണ്ടു
    സൌജന്യമായി വിദേശരാജ്യങ്ങളില്‍ കറങ്ങുമ്പോള്‍ അതാതു രാജ്യങ്ങളിലെ ട്രാഫിക്ക് സംവിധാനങ്ങള്‍ കാണുന്നതല്ലേ? ട്രാഫിക്ക് തടസ്സങ്ങള്‍മൂലം കേരള ജനതയെപ്പോലെ ദുരിതമനുഭവിക്കുന്ന മറ്റൊരു
    ഭൂപ്രദേശം ലോകത്തു കാണുകയില്ല.

    ഭക്തജനങ്ങളുടെയും ചരക്കു ലോറികളുടെയും, ട്രാന്‍സ്പോര്‍ട്ട് പ്രൈവറ്റ് ബസ്സുകളുടെയും ഓട്ടോറക്ഷാകളുടെയും കാല്‍നടക്കാരുടെയും ഇടയില്‍ക്കൂടി മന്ത്രിയുടെ കാര്‍ ചീറ്റിപോവുന്ന തരത്തിലുള്ള ഒരു ജീവിതം ഹോളിവുഡ് സിനിമാകളില്‍ മാത്രം കണ്ടെങ്കിലായി. കാല്‍ നടയായവര്‍ അല്‍പ്പം കാല്‍ തെറ്റിയാല്‍ മാലിന്യം നിറഞ്ഞ ഓടയ്ക്കകത്തു അകപ്പെട്ടെന്നു തീര്‍ച്ച. ജനങ്ങളുടെ ജീവന്‍ എങ്ങനെ നില നിര്‍ത്തുന്നുവെന്നു ഒരു വിദേശിക്ക് അവിടം സന്ദര്‍ശിച്ചാല്‍ തോന്നിപ്പോവും.

    ഇടക്കുകൂടി വഴികച്ചവടക്കാര്‍, വട പൊരിയെന്നു നടക്കുന്ന ശബ്ദകോലാഹലങ്ങളും ബഹുരസം തന്നെ. അങ്ങനെ വഴിയരികിലുള്ള ഉത്സവവും പെരുന്നാളും ഹരിതക ഭംഗിയാര്‍ന്ന മലയാളനാടിന്‍റെ മറ്റൊരു നിറപകിട്ടാണ്. ഇതു സഹിക്കുന്നത് പൊതുജനവും, ഒരു മണിക്കൂര്‍ കൊണ്ടുള്ള യാത്രാദൂരത്ത്‌ എത്തുന്നതും രണ്ടും മൂന്നും മണിക്കൂറിനു ശേഷവും.

    ഭക്തനായാലും, ബിഷപ്പോ മന്ത്രിയോ ആയാലും
    ശക്തമായ ട്രാഫിക്ക് നിയമം രാജ്യത്തിനു ആവശ്യമാണ്. ഒരു ബസ്സില്‍ യാത്രചെയ്‌താല്‍
    വഴിനീളെ അമ്പലമുക്കുകളും കുരിശുപള്ളികളും
    അതിനുമുമ്പില്‍ ട്രാഫിക് തടഞ്ഞുകൊണ്ടു
    ഭക്തജനക്കൂട്ടങ്ങളും മെഴുകുതിരി പിടിച്ചുകൊണ്ട് കാല്‍നട പരിഹാര പ്രദിഷണങ്ങളും കാണാം. ഓരോ കുരിശു മുക്കിലും പുരോഹിതരുടെ പുറകു തിരിഞ്ഞുള്ള കുര്‍ബാനയും അമ്പലമുക്കുകളില്‍ പൂജാരിയുടെ മന്ത്രവും, വെളിച്ചപ്പാട് തുള്ളലും കാവടിയാട്ടവും മുള്ളായുടെ ബാങ്കുവിളികളും സഹിച്ചു ജീവിക്കുന്ന സമീപവാസികളുടെ ക്ഷമയെ അഭിനന്ദിക്കാതെ തരമില്ല.

    മത സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ പേക്കോലം കളിക്കുന്ന ഇത്തരക്കാരെ അടിച്ചമര്‍ത്തുവാന്‍ 1987 വര്‍ഷത്തില്‍ ന്യൂയോര്‍ക്കില്‍ ഡോട്ട് ബസ്റ്റര്‍ എന്ന ഒരു സംഘടനയെപ്പറ്റിയും ഓര്‍ക്കുന്നു. ഈദിയാമിന്‍
    പുറത്താക്കിയ പട്ടേല്‍മാര്‍, വടക്കേഇന്ത്യന്‍ ഹിന്ദുക്കളുമൊത്തു ഇവിടെ ഒരു അമ്പലം സ്ഥാപിച്ചു. പിന്നെ സായിപ്പു കണ്ടിട്ടില്ലാത്ത ‍കോളാമ്പികൊണ്ടുള്ള ഉച്ചഭാഷിണി സംവിധാനവും കൊണ്ടുവന്നു.

    രാമാരാമാ മുരുഗാ മുരുഗാ കോളാമ്പി മൈക്കില്‍ ക്കൂടി തൊണ്ട അലറിയുള്ള സങ്കീര്‍ത്തനങ്ങളില്‍ സഹികെട്ട് ഇതു നിറുത്തലാക്കുവാന്‍ സായിപ്പിന്‍ പിള്ളേരും കറമ്പന്‍പിള്ളേരുമൊത്ത് സംഘടിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഡോട്ട് ബസ്റ്റ്റ്റേഴ്(Dot busters) എന്നു പറയുന്നത്. അന്ന് പൊട്ടുതൊട്ടു വഴികളില്‍കൂടി നടന്നാല്‍ അടി ഉറപ്പായിരുന്നു.

    അമ്പലത്തിലെ മൈക്കുംമായി ഒച്ചവെക്കുന്ന പൂജാരിയെയും പട്ടേലിനെയും ഹരേരാമായെയും തല്ലിഓടിക്കുന്ന കാലവും ഞാന്‍ ഓര്‍ക്കുന്നു. അമ്പലത്തിനു സമീപം താമസ്സിക്കുന്നവര്‍ക്ക് ഇത്തരം പൊതുജനശല്ല്യം അധികകാലം സഹിക്കേണ്ടി വന്നില്ല.

    എങ്കിലും ഡോട്ട് ബസ്റ്റേഴ് (Dot Busters)ഒന്നു അടങ്ങിയപ്പോള്‍ ഹരേ രാമാക്കൂട്ടര്‍ ഒരു തരം കാവിദോത്തി താറുപാച്ചിയുടുത്ത് തലമുഴുവന്‍
    മുണ്ഡനം ചെയ്തു ഉച്ചിയില്‍ മാത്രം കുറച്ചുഎലിവാലു പോലുള്ള മുടിയും നെറ്റിയില്‍ വൈഷ്ണവക്കുറിയുംതൊട്ടു കൈകകളില്‍ മണികളും കിലുക്കി വഴികളില്‍ക്കൂടി സങ്കീര്‍ത്തനവും ചൊല്ലി പോവുന്നത് ഇപ്പോള്‍ ഒറ്റപ്പെട്ട കാഴ്ചയായി കാണാം. സഹിക്കാവുന്നതെയുള്ളൂ.
    Dot Busters link:
    http://en.wikipedia.org/wiki/Dotbusters

    ReplyDelete