Translate

Tuesday, March 13, 2012

തലോര്‍ ഇടവകയില്‍ ദുരന്തങ്ങള്ക്കു് പുറകെ “ദുരന്തം”


തലോര്‍ ഇടവകയില്‍ വികാരിയുടേയും സഹപ്രവര്‍ത്തകരുടേയും നിന്ദ്യവും നിഷ്ടൂരവുമായ ഭീഷണികള്‍ക്കൊടുവില്‍ കുഴഞ്ഞുവീണ ഇടവകക്കാരന്‍ ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പോലീസ് കേസായതുമായ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത മാര്‍ച്ച് 13ലെ തൃശൂര്‍ മനോരമയില്‍ വായിച്ചു. ഉത്തമരായ അജപാലകരേയും സഹൃദയരായ വിശ്വാസികളേയും ദുഃഖിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സംഭവം.

കഴിഞ്ഞ 5 വര്‍ഷമായി ഒന്നിനു പുറകെ ഒന്നായി വിശ്വാസികള്‍ക്കെതിരെ പീഡനങ്ങള്‍ നടക്കുന്ന സ്ഥലമാണ് തലോര്‍ ഇടവക. പ്രമാദമായ ഇടവകമാറ്റ നടപടിയാണ് ഇവയ്‌ക്കെല്ലാം അടിസ്ഥാനം. അജപാലകര്‍ കൂലിക്കാരായ ഇടയന്മാരാകുമ്പോള്‍  അജഗണത്തിന് നികത്താനാകാത്ത ആത്മീയ നഷ്ടങ്ങളും പീഢാനുഭവങ്ങളും മാത്രം! ഇവയ്‌ക്കൊരു പരിഹാരം എന്നുണ്ടാകും? കുറ്റകരമായ ഇത്തരം പീഢനങ്ങളും, അക്കാര്യത്തില്‍ സഭാ നേതൃത്വത്തിന്റെ നിഷ്‌ക്രയത്വവും സഭാസമൂഹം എത്രകാലം സഹിക്കണം.

Fr. Davis Kachappilly CMI, Carmelgiri Ashram, Kormala
Kuttichira P.O., 680 724
Ph: 949 717 9433. 
Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly

2 comments:

  1. വികാരിമാരെ ഇന്നും ജനം പൂജിച്ചു
    നടക്കുന്നത്കൊണ്ടാണ് ഇത്തരം പീഡനസംഭവങ്ങള്‍ കേള്‍ക്കുന്നത്. നിയമപരമായി ഇവരെ കൈകാര്യം ചെയ്യണം. സ്നേഹമെന്തെന്നു ഒരു
    ഇടവക മതില്ക്കൂട്ടില്‍ മാത്രം ജീവിതം തുലക്കുന്ന ഇടവകവികാരികള്‍ക്ക് മനസ്സിലാകുകയില്ല.
    ദുഷ്ടമനസ്സുള്ള ഇത്തരം വികാരിമാര്‍ അല്ത്താരയില്‍ എങ്ങനെ കര്‍മ്മങ്ങള്‍ നടത്തുന്നു?

    തലോര്‍പ്പള്ളി പത്രവാര്‍ത്തകള്‍ വായിച്ചു മനസ്സിലാക്കിയതില്‍ പള്ളിയുടെയും സെമിത്തേരിയുടെയും പൂര്‍ണ്ണഅവകാശം, ടൈറ്റില്‍ മുതലായവ കര്‍മ്മലീത്ത പ്രിയോറിന്‍റെ പേരില്‍
    ആണെന്ന് മനസ്സിലാകുന്നു. നിയമപരമായി വികാരിയെ പുറത്താക്കുവാന്‍
    സി.എം. ഐ. ക്കാര്‍ക്ക് പൂര്‍ണ്ണഅധികാരം ഉണ്ട്. പള്ളിയും സെമിത്തെരിയും ‍അനധികൃതമായി കയ്യടക്കിയ ബിഷപ്പിനെ അറസ്റ്റു ചെയ്യുവാന്‍ സര്‍ക്കാരിനു നിയമങ്ങളൊന്നും ഇല്ലേ? ഭൂരിഭാഗം ഇടവകക്കാര്‍ ആശ്രമത്തോട് അനുഭാവമെങ്കില്‍ എങ്ങനെ അരമനവീരന്മാര്‍ തലോര്‍പള്ളിയുടെ
    അധികാരംപിടിച്ചെടുത്തു വിശ്വാസികളുടെ പുറത്തു മേഞ്ഞുകൊണ്ടു നടക്കുന്നു?

    ആശ്രമവക പള്ളിയില്‍ അധികാരം വിനിയോഗിക്കുന്നതിനും പുറമേ ഒരു വിശ്വാസിയെ
    പീഡിപ്പിച്ച ആ വികാരിയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വികാരിയെകൊണ്ട് ക്ഷമ പറയിപ്പിക്കുകയും, മാനസ്സിക വിപ്രാന്തി കൊടുത്തതിനു നഷ്ടപരിഹാരം അരമനയില്‍നിന്നു ഈടാക്കുകയുമാണ് വേണ്ടത്.

    തലോര്‍പള്ളി പ്രശ്നം കൂടുതലും ഈഗോയുടെ പ്രശ്നമാണ്‌. മെത്രാന്‍റെ പിടിവാശിയും.ഫ്രാന്‍സീസ് റോഷന്‍ പറഞ്ഞതുപോലെ ഇന്ന് മെത്രാന് ഒരു പത്ത് കാശിന്‍റെ വിലപോലും പൊതുജനം കല്‍പ്പിക്കുന്നില്ല.

    സി.എം.ഐ. ക്കാരുടെ പേരിലും സംശയങ്ങള്‍ ബാക്കികിടക്കുന്നു. 32 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ് കുണ്ടുകുളംബിഷപ്പ് പള്ളി ചുമതല സി.എം.ഐ. സഭയെ എല്പ്പിച്ചതെന്നു
    അറിയുന്നു. അന്ന് ആ പള്ളി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ അധീനതയില്‍ എങ്ങനെ വന്നുവെന്നും മനസ്സിലാകുന്നില്ല?

    ഇന്ത്യന്‍ ഭരണഘടനയാണ് പ്രധാനം. കാനോന്‍ നിയമങ്ങള്‍ വിശ്വാസത്തിന്‍റെ
    അടിസ്ഥാനത്താണെങ്കില്‍ സ്വത്തുവകകള്‍ ഇന്ത്യന്‍
    ഭരണഘടനക്കുള്ളിലാണെന്ന് എന്നാണോ ഈ ആണ്ട്രൂ താഴത്ത് മനസ്സിലാക്കുന്നതെന്നും അറിയത്തില്ല.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete