Translate

Tuesday, March 20, 2012

ആകാശത്തില്‍ നിന്ന് ഒരു കല്ല്‌


പടന്നമാക്കലിന്റെ ഈ സര്‍ഗശേഷിയുടെ നിദര്‍ശനംതന്നെയാണ് ഈ മിനികഥ. കമന്റുകള്‍ക്കിടയില്‍ മുങ്ങിത്തപ്പാന്‍ മടിയുള്ളവര്‍ക്കായി ഞാനത് ഇവിടെ ഒരു പോസ്റ്റായി പകര്‍ത്തുന്നു. ഇങ്ങനെയുള്ള പലതും അദ്ദേഹത്തിന്റെ മുന്‍ കമന്റുകള്‍ക്കിടയിലും ഉണ്ടാവാം.

പാപിനിയായ സ്ത്രീയെ യഹൂദ കൂട്ടങ്ങള്‍ കല്ലെറിഞ്ഞപ്പോള്‍ സ്ത്രീയെ ഇനിയും നീ പാപം ചെയ്യരുതെന്നാണ് പറഞ്ഞത്. പുരുഷാ ഇനി നീ പാപം ചെയ്യരുതെന്ന്
പറഞ്ഞില്ല. പറഞ്ഞു തീരുന്നതിനു മുമ്പ് ആകാശത്തില്‍ നിന്ന് ഒരു കല്ല്‌ ആ സ്ത്രീയുടെ മൂക്കിനിട്ട്. രക്തം വാര്‍ന്നുനില്‍ക്കുന്ന സ്ത്രീയെ കണ്ടു കര്‍ത്താവ്‌ ആകാശത്തു നോക്കി ഇങ്ങനെ വിലപിച്ചു. "എടാ അപ്പാ നിനക്ക് ഈ പണി ഉണ്ടായിരുന്നുവെന്നു അറിയത്തില്ലായിരുന്നു."


ദൈവംപോലും സ്ത്രീവിരോധിയാണെന്നു ധ്വനിപ്പിക്കുന്ന ഈ കഥയോടു ചേര്‍ന്നുപോകുന്നതല്ലസ്ത്രീകളെ ദൈവം പൂര്‍ണ്ണത നിറഞ്ഞവളായി സൃഷ്ടിച്ചിട്ടും പൊതുരംഗത്ത് അവരെ പുരുഷന്മാര്‍ ഇന്നും അടിപ്പിക്കാറില്ല. എന്ന പ്രതികരണത്തിന്റെ ഭാവം എന്നു കൂടി എടുത്തെഴുതേണ്ടിയിരിക്കുന്നു. അടുപ്പിക്കുന്നില്ല എന്നതിനു പകരം അടിപ്പിക്കുന്നില്ല എന്നും മറ്റും എഴുതിയിരിക്കുന്നതും പ്രതികരണത്തിന്റെ ശക്തി ചോര്‍ത്തി.

1 comment:

  1. ഞാന്‍ എഴുതിയ ബൈബിള്‍ വിക്രുതത്തെ ജോസ് ആന്‍റെണി അര്‍ത്ഥമുള്ളതാക്കിയതില്‍ നന്ദി. നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ലെറിയുവാന്‍ യേശു യഹൂദ ജനകൂട്ടത്തോട് പറഞ്ഞു.
    മാനവലോകത്ത് പാപം ഇല്ലാത്തവര്‍ ആരുമില്ല. പ്രവാചകന്‍ മുഹമ്മദ്‌നബിപോലും താന്‍ പാപം ചെയ്തിട്ടുണ്ടെന്നും പാപം ചെയ്യാത്ത പ്രവാചകന്‍ യേശു മാത്രമെന്നും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ ഉണ്ട്. കല്ലു വന്നത് ദൈവത്തില്‍ നിന്നെങ്കില്‍ ദൈവം സമ്പൂര്‍ണ്ണമായ നന്മയുടെ സ്വരൂപമെന്നല്ലെ വെപ്പ്.

    യേശു പുരുഷന്‍റെ പാപം ക്ഷമിക്കാത്തത് സ്ത്രീയോട് യേശുവിനു പുരുഷനേക്കാള്‍ കാരുണ്യം
    ഉള്ളതുകൊണ്ടെന്നും വ്യാഖ്യാനിക്കാം.

    സാക്ക്, റോഷന്‍, പിപ്പിലാദന്‍, ജോസ് അന്റണി, കണിയാംപുറം മുതല്‍പേര്‍ വിസ്മയകരമാം വിധത്തില്‍ പ്രതികരിച്ചിരിക്കുന്നു. ഇങ്ങനെ അറിവുള്ളവര്‍ ഈ വേദിയിലുള്ളതില്‍
    അല്‍മായ ശബ്ദത്തിനു അഭിമാനിക്കാം.

    ReplyDelete