Translate

Saturday, March 17, 2012

നാളെയാണ് നാളെ : ''അക്രൈസ്തവനായ യേശുവിനെ തേടി'' ചര്‍ച്ചാസമ്മേളനം



തിയതി: 18 മാര്‍ച്ച് 2012, ഞായര്‍
സ്ഥലം: ആനന്ദ് ഹോട്ടല്‍ ഓഡിറ്റോറിയം, ഏറ്റുമാനൂര്‍
സമയം: ഉച്ചയ്ക്കുശേഷം 2 മണി മുതല്‍

സുഹൃത്തേ,

ഏറ്റുമാനൂര്‍ കാവ്യവേദി, പുരോഗമന കലാസാഹിത്യസംഘം, കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്റെ അക്രൈസ്തവനായ യേശുവിനെ തേടി എന്ന പുസ്തകം ചര്‍ച്ചചെയ്യുന്നു. സകല മനുഷ്യര്‍ക്കും മാതൃകയാകേണ്ട യേശുവിനെപ്പോലുള്ള മഹദ്‌വ്യക്തികള്‍ ചില മത-ജാതിവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തികളാവുകയും പൊതുസമൂഹത്തില്‍നിന്നകറ്റപ്പെടുയും ചെയ്യുന്നു. ഇതാണിന്നു നാം നേരിടുന്ന മൂല്യപരമായ പ്രതിസന്ധിക്കൊരു കാരണമെന്നു ഞങ്ങള്‍ കരുതുന്നു. ഇതിന്നൊരു പ്രതിവിധിയായിട്ടാണ് ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കാനുള്ള ഈ ചര്‍ച്ചാസമ്മേളനം. പങ്കെടുത്തു സഹകരിക്കുക.

വിഷയാവതരണം: സുജ സൂസന്‍ ജോര്‍ജ്

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: കെ. ബി. പ്രസന്നകുമാര്‍
ഏലിയാമ്മ കോര
ഐ. ഇസ്താക്ക്
ജോജി കൂട്ടുമ്മേല്‍
ഇ. എസ്. ബിജു
ടി. എം. യേശുദാസന്‍
ജോര്‍ജ് മൂലേച്ചാലില്‍
ഇന്ദുലേഖ ജോസഫ്
ജോണ്‍ മുണ്ടക്കല്‍


സെബാസ്റ്റ്യന്‍ വട്ടമറ്റം, കണ്‍വീനര്‍,             9495897122      

No comments:

Post a Comment