Translate

Thursday, February 9, 2012

ചെറിയ ഭേദഗതികള്‍

thonnikaല്‍thonnika 1 ദിവസം മുമ്പ്
മൃഗരാജന്‍ വനഭരണമേറ്റെടുത്തിട്ട് കാലമേറെയായി. നാട്ടിലെ മാറ്റങ്ങള്‍ കാടിനേയും ബാധിച്ചു. നാട്ടിലെ രാജാക്കന്മാര്‍ കാട് വെട്ടി നാട് വളര്‍ത്തി. തന്റെ രാജ്യത്തിന്റെ കുറയുന്ന വിസ്തൃതിയിലും, വനവാസികളുടെ വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നങ്ങളിലും വന രാജാവ് ഖിന്നനായിരുന്നു. എങ്കിലും തടുത്തു നിര്‍ത്താനാവാത്ത കാലപ്രവാഹത്തിന്റെവെല്ലുവിളികളഭിമുഖീകരിക്കാന്‍ പല പരിഷ്‌ക്കാരങ്ങളും തന്റെ രാജ്യത്ത്അദ്ദേഹം തുടങ്ങി വെച്ചു. തന്റെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും, പ്രജകളുടെ ക്ഷേമവും കാത്തു സൂക്ഷിക്കുന്നതില്‍ രാജാവ് പ്രതിജ്ഞാബദ്ധനായിരുന്നു. വനവാസികളില്‍ ഭൂരിഭാഗവും തൃപ്തരായിരുന്നു. അങ്ങനെയിരിക്കെ, കുറുക്കന്റെ നേതൃത്വത്

1 comment:

  1. Joe Brook noreply-comment@blogger.com
    10:52 PM (28 minutes ago)

    to me
    Joe Brook has left a new comment on your post "ചെറിയ ഭേദഗതികള്‍":

    നിയമങ്ങള്‍ സ്വന്തം സൗകര്യം നോക്കി മാറ്റുന്ന കുറുക്കന്‍റെ കഥ വായിച്ചപ്പോള്‍ പണ്ടു ഞായറാഴ്ച റബര്‍ വെട്ടരുത് എന്ന ഒരു കല്പന ഉണ്ടായിരുന്ന കാലത്തെപറ്റി ഓര്‍ത്തു. ആ നിയമം കര്‍ശനമായി പാലിച്ച ഒരു കുഞ്ഞാടിന്റെ മകനാണ് ഞാന്‍.. ഒരു കാലത്ത് സത്യ ക്രിസ്തിയാനികള്‍ ആരും ഞായറാഴ്ച റബര്‍ വെട്ടില്ലായിരുന്നു. പക്ഷെ റബറിന് വില കൂടി. ഓരോരുത്തരോരുതാര് ഈ നിയമം മറക്കാന്‍ തുടങ്ങി.എന്ത് പറയാന്‍ പള്ളിയുടെ റബര്‍ വരെ ഞായറാഴ്ച വെട്ടു തുടങ്ങി. പള്ളിക്കാര് ഞായറാഴ്ച റബര്‍ വെട്ടാന്‍ തുടങ്ങിയിട്ടും ഈ കുഞ്ഞാടും അതുപോലെ ആ ഇടവകയിലെ വേറൊരു കുഞ്ഞാടും നിയമം തെറ്റിച്ചില്ല. പള്ളിയുടെ റബര്‍ ഞായറാഴ്ച വെട്ടാമെങ്കില്‍ നമുക്കെന്തുകൊണ്ട് പാടില്ല എന്ന് പറഞ്ഞു കുഞ്ഞാടിന്റെ ഒന്‍പതു മക്കള്‍ ഒച്ച വെച്ചപ്പോള്‍ കുഞ്ഞാട് വികാരിയച്ചനെ സമീപിച്ചു. അച്ചോ എന്‍റെ പിള്ളേര്‍ക്ക് ഒരു സംശയം. ഞായറഴ്ച റബര്‍ വെട്ടരുതെന്ന നിയമം മാറ്റിയോ. പിള്ളേര് പറയുന്നു പള്ളിയുടെ റബര്‍ ഞായറാഴ്ച വെട്ടുന്നുണ്ട്‌. അതുകൊണ്ട് ഞായറാഴ്ച്ചയുടെ ശുദ്ധമായ ആചരണത്തിന് റബര്‍ വെട്ടു ബാധകമല്ല എന്ന്. ഇതിലേതാണ് ശരി എന്ന് അച്ചന്‍ എന്നെ ഒന്ന് പറഞ്ഞു മനസിലാക്കണം. അച്ചന്‍ പറഞ്ഞു. ഏയ്‌. ഞായറാഴ്ച റബര്‍ വെട്ടിയാല്‍ അത് ചാവദോഷമാണ്. ഒരിക്കലും പാടില്ല. ഞായറാഴ്ച ശുദ്ധമായി ആചരിക്കണമെന്ന ദൈവ കല്പന ഒരിക്കലും മാറില്ല. അതുകൊണ്ട് കുഞ്ഞാട് ചെയ്യുന്നത് ശരിയാണ്. ഞായറാഴ്ച റബര്‍ വെട്ടരുത്. കുഞ്ഞാട് പിന്നെയും ചോദിച്ചു അപ്പോള്‍ പള്ളിയുടെ റബര്‍ ഞായറാഴ്ച വെട്ടിയാല്‍ പാപമല്ലേ? അച്ചന്‍ പറഞ്ഞു. പള്ളിയുടെ റബര്‍ വെട്ടി കിട്ടുന്ന കാശു ദൈവത്തിനല്ലേ? അതുകൊണ്ട് അത് പാപമല്ല.
    കുഞ്ഞാട് അച്ചന്‍റെ ഉത്തരത്തില്‍ തൃപ്തനായി തിരിച്ചു വീട്ടില്‍ പോന്നു. മരണം വരെ ആ കുഞ്ഞാട് ഞായറാഴ്ച സ്വന്തം റബര്‍ വെട്ടിച്ചിട്ടില്ല

    ReplyDelete