Translate

Saturday, February 4, 2012

മാനത്തൂര്‍ വികാരി നരിക്കാട്ടിനെതിരെ നടപടി?

കല്ലുവെട്ടത്ത്കുട്ടപ്പനു സഭാപരമായ ശവസംസ്‌കാരം നിഷേധിച്ച റവ. മൈക്കിള്‍ നരിക്കാട്ടിനെതിരെ നടപടി.

ജനുവരി 24നു രാത്രി 9നുശേഷം പാലാ അരമനയിലേയ്ക്കു ആരുംതന്നെ  അറിയാതെ ഇദ്ദേഹത്തെ കടത്തിക്കൊണ്ടു പോയതായാണ് കേള്‍ക്കുന്നത്. 25നു രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു ചെന്ന വിശ്വാസികളാണ് പുതിയ വികാരിയെ കാണുന്നത്. റവ. മൈക്കിള്‍ നരിക്കാട്ടില്‍ അവധിയിലാണെന്നും താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍, ബിഷപ്പ് തന്നെ അയച്ചിരിക്കുകയാണെന്നും പുതിയ വികാരി അറിയിച്ചു. എന്തായാലും ടി പുരോഹിതനെ ബിഷപ്പ്  ഒളിപ്പിച്ചിരിക്കുന്നതായാണ് മനസിലാകുന്നത്.

റവ. മൈക്കിള്‍ നരിക്കാട്ടിനെയും ഏതാനും കമ്മിറ്റിക്കാരെയും  ബിഷപ്പ് അരമനിലേയ്ക്ക് വിളിപ്പിച്ച് ഒരു തെളിവെടുപ്പ് നടത്തിയതായി അന്വേഷണത്തില്‍നിന്ന് അറിഞ്ഞു. സ്ഥിതിഗതികള്‍ വികാരിക്കോ പള്ളിക്കോ അനുകൂലമല്ലെന്നും ഇടവകക്കാര്‍ ഒന്നടങ്കംതന്നെ നരിക്കാട്ടിനെതിരാണെന്നും കമ്മിറ്റിക്കാര്‍ അറിയിച്ചതായാണ് മനസിലാകുന്നത്. തുടര്‍ന്ന് കമ്മിറ്റിക്കാരോട് പൊയ്‌ക്കൊള്ളാന്‍ ബിഷപ്പ് നിര്‍ദ്ദേശിക്കുകയും വികാരിയെ അയച്ചേക്കാമെന്ന് പറയുകയും ചെയ്തത്രെ! കമ്മിറ്റിക്കാര്‍ പിരിഞ്ഞശേഷം നരിക്കാട്ടു കത്തനാരോട് ഇനി  മാനത്തൂര്‍ക്ക് പോകേണ്ടെന്നു പറയുകയും പകരം മറ്റൊരു പുരോഹിതനെ അയയ്ക്കുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്. ഫലത്തില്‍ അദ്ദേഹത്തിനു ഇടവക ഭരണത്തില്‍ നിന്നു സസ്‌പെന്‍ഷനായിരിക്കുന്നു.  ഇടവക ഭരണത്തിനു ടിയാന്‍ യോഗ്യനല്ലെന്നു ബിഷപ്പിനു ബോധ്യപ്പെട്ടെന്നു സാരം!

കുറ്റം ചെയ്തില്ലെങ്കില്‍ പിന്നെന്തിനാണു ശിക്ഷ നല്‍കുന്നത്?

2 comments:

  1. Onnam prathy randaam prathye sikshikkukayo?!

    ReplyDelete
  2. onnaam prathi randaam prathiye rakshicchu. ittaram saadhanangal sookshikaan pattiya sthhalam kallanmaaruTe guhayaaya aramana thanne!

    ReplyDelete