Translate

Tuesday, February 21, 2012

മാറേണ്ട മുഖം മൂടികള്‍

ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നില്ല എന്നതാണെന്ന് എനിക്ക് തോന്നുന്നു. സഭയില്‍ ഉരുത്തിരിയുന്ന മൂല്യച്യുതിയെപ്പറ്റി  ചര്‍ച്ച ചെയ്യുന്നതുപോലെ തന്നെ വളരെ പ്രാധാന്യമേറിയതാണ്, സമൂഹത്തില്‍ രൂപം കൊള്ളുന്ന വര്‍ഗ്ഗിയ വിദ്വേഷവും, മത്സരങ്ങളും അവസാനിപ്പിക്കാന്‍ ഓരോ ക്രിസ്ത്യാനിക്കും ഈ മേഖലയില്‍ ഉള്ള പങ്കിനെപ്പറ്റി ചിന്തിക്കുകയെന്നതും. വത്തിക്കാന്‍ അല്പം വൈകിയെങ്കിലും മറ്റു മതങ്ങളിലും രക്ഷയുണ്ടെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഓരോ അല്മായനും എന്തു ചെയ്യാന്‍ കഴിയുമെന്ന് ഉറക്കെ ചിന്തിച്ചേ മതിയാവൂ.

ഈ അടുത്ത ദിവസം, Justice P K Shamsuddin മായി ലേഖകന്‍ നടത്തിയ ഒരഭിമുഖത്തില്‍, ഇസ്ലാമിനെപ്പോലും സ്വന്തം ഭാഗമായി കരുതാന്‍ മാത്രം വിശാലമായ ഭാരതിയ കാഴ്ചപ്പാടിനെ തമസ്കരിക്കുന്ന നാം ചരിത്രത്തോട് വലിയ അപരാധമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇസ്ലാമിന് മാത്രമേ രക്ഷയുള്ളുവെന്നു ഖുറാന്‍ ഒരിടത്തും പറയുന്നില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു, മാത്രമല്ല, ദൈവത്തില്‍ വിശ്വസിക്കുകയും നന്മ മാത്രം ചെയ്യുകയും ചെയ്യുന്നവരാണ് സ്വര്‍ഗ്ഗ രാജ്യത്തിന്റെ അവകാശികള്‍ എന്ന് ഖുറാന്‍ പറയുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യേശു ദൈവത്തിന്‍റെ ഏക പുത്രനെന്ന വാദം ക്രിസ്ത്യാനികളെ എന്ത് മാത്രം മുഖ്യധാരയില്‍ നിന്നകറ്റി എന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം പ്രസിടെന്റും, ബഹു. നമ്പിയാംപറമ്പില്‍ അച്ചന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന സംഘടനക്കു ഭാരതത്തില്‍ ഈ മേഖലയില്‍ ഒരു നല്ല തുടക്കം നടത്താനായി എനും അദ്ദേഹം സൂചിപ്പിച്ചു.

ഏക ദൈവമായ യേശുവിലൂടെ അല്ലാതെ രക്ഷയില്ല എന്ന് പ്രസംഗിക്കുകയും, എല്ലാവര്‍ക്കും രക്ഷയുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്ന സഭ വല്ലാത്തോരവസ്തയിലാണ് ഓരോ ക്രിസ്ത്യാനിയെയും കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. ഹിന്ദുവിനെ തലങ്ങും വിലങ്ങും കുറ്റപ്പെടുത്തുകയും അവരുടെ എല്ലാ അനുഷ്ടാനങ്ങളും മതവല്‍ക്കരിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനിയെക്കാള്‍ വലിയ തമാശക്കാര്‍ കാണില്ല. വിളക്കും, കൊടിമരവും, താലിയും, വാദ്യവും, എന്തിനേറെ ജാഗരണ പ്രാര്‍ത്ഥന പോലും നാം അവരുടേത് കടമെടുത്തതാണെന്ന് മറക്കരുത്.  ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം ഒരേ ദൈവത്തിന്‍റെ മക്കള്‍ ആണെന്ന് പറയാനും മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് ഒരു യഥാര്‍ത്ഥ  ക്രിസ്ത്യാനിയുടെ ദൌത്യമാണെന്ന് സമൂഹത്തിനു കാണിച്ചുകൊടുക്കാനുമുള്ള  ഉത്തരവാദിത്വം അല്‍മായ ശബ്ദത്തിന് ഏറ്റെടുക്കാവുന്നതെയുള്ളൂ. ഒരു കൊച്ചു തീപ്പൊരിയാണെങ്കിലും ഒരു വലിയ അഗ്നി ഉണ്ടാക്കാന്‍ അത് മതി. യേശുവിന്റെ സ്വര്‍ഗ്ഗത്തില്‍ ഒരു പാട് കൊട്ടാരങ്ങള്‍ വേറെയുമുണ്ട് എന്ന് മറക്കാതിരിക്കുക.

12 comments:

  1. വിശ്വാസം അത്ര തന്നെ അപകടകാരിയല്ല, എന്നാല്‍ അതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ആചാരങ്ങളും അനുഷ്ടാനങ്ങളും ആണ് പ്രശ്നക്കാര്‍ . ഭൌതിക നേട്ടങ്ങള്‍ക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ നരബലി നല്‍കാന്‍ നിര്‍ബന്ധിക്കുന്ന കാടന്‍ ആചാരങ്ങളില്‍ നിന്ന് നാം ഏറെയൊന്നും മുമ്പോട്ട്‌ പോയിട്ടില്ല. പകരം ഐശ്വര്യങ്ങള്‍ തേടി പുതിയ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും പണമിറക്കി കളിക്കുകയാണ് പുതിയ വിശ്വാസി സമൂഹം.

    ഇത് അന്ധവും വേദ പുസ്തക വിരുദ്ധവും ആണ് എന്ന് പറയേണ്ടവര്‍ക്ക് പറയാന്‍ കഴിയുന്നില്ല; കാരണം പറഞ്ഞാല്‍ അതിന്റെ നഷ്ടം അവര്‍ക്ക്‌ തന്നെ. അത് വെറും ആത്മീയ നഷ്ടമല്ല, മറിച്ച് കനത്ത സാമ്പത്തിക നഷ്ടം തന്നെയായിരിക്കും എന്നുള്ളത് കൊണ്ട് തന്നെ.

    ReplyDelete
  2. കത്തോലിക്കാ സഭക്ക് വെളിയിലും രക്ഷയുണ്ട് എന്ന് ആ സഭയുടെ ഒരു സൂനഹദോസ് അംഗീകരിച്ചത് കഷ്ടിച്ച് അമ്പത് വര്‍ഷം മുമ്പാണ്. അത് എന്തോ വലിയ കാര്യമായി കാണേണ്ടതില്ല. കാരണം, യേശുവാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷകന്‍, യേശുവിന്റെ സഭയിലൂടെ മാത്രമേ ആത്മാക്കള്‍ രക്ഷ നേടൂ എന്നൊക്കെയുള്ള പിടിവാശികള്‍ അത് പറഞ്ഞുകൊണ്ട് നടന്നിരുന്നവരുടെ അഹങ്കാരം മാത്രമായിരുന്നു, അവരുടെ പൊങ്ങച്ചത്തെ മാത്രമേ അത് ബാധിചിരുന്നുള്ളൂ. മറ്റ് മതസ്ഥരൊ സഭക്കു വെളിയിലുള്ള വ്യക്തികളോ അതിന് ഒരു വിലയും കല്പിച്ചിരുന്നില്ല. ഇന്ന് അത് തിരുത്തിപ്പറയുമ്പോളും അതൊരു വലിയ മഹാമനസ്കതയായി ആരും കാണുന്നില്ല. ഒരു ഓക്കത്തരം സ്വയം തിരുത്തി, അത്രതന്നെ.

    മറ്റൊരു പ്രധാന കാര്യവും ഇതില്‍ അതര്‍ലീനമായിട്ടുണ്ട്. അതായത്, എന്താണ് രക്ഷ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്ന വസ്തുത. കൃസ്ത്യാനികള്‍ക്ക് അത് സ്വര്‍ഗം എന്ന ഏതോ ഒരു സ്ഥലത്തോ, അവസ്ഥയിലോ എത്തുന്നതായിരിക്കാം. അവിടെ എല്ലാ വിശുദ്ധരും നിരന്നിരിക്കുന്നു, പിതാവായ ദൈവത്തെയും മറ്റ് പുണ്യപ്പെട്ടവരെയും നോക്കിയും, സ്വര്‍ഗസന്ഗീതം കേട്ടും, അല്ലേലുയ്യ പാടിയും, വിശപ്പും ദാഹവും അറിയാതെയും മറ്റുമുള്ള ഒരു സുഖജീവിതം. എന്നാല്‍ ഇത്രയും ബോറന്‍ ഒരിടപാടാണ് സ്വര്ഗ്ഗമെങ്കില്‍,അത് വേണ്ടെന്നു വയ്ക്കാനായിരിക്കും മറ്റ് ധാരാളം മനുഷ്യര്‍ക്ക്‌ താത്പര്യം എന്നും നാമോര്‍ക്കണം. കാരണം, മനുഷ്യരുടെ ഈലോക ജീവിതവീക്ഷണം അനുസരിച്ചിരിക്കും അവരുടെ പരലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാടും. പണ്ട് വണക്കമാസപ്പുസ്തകങ്ങള്‍ വഴി ഉണ്ടാക്കിയെടുത്ത കാഴ്ചപ്പാടുകള്‍ തന്നെ സഭക്ക് വെളിയിള്ളവരും തലയില്‍ കയറ്റി വയ്ക്കണം എന്നും മറ്റും ആഗ്രഹിച്ചാല്‍, അതെത്ര ബാലിശമാണ്. ഇതല്ല, ഇതിലും വലിയ വിഡ്ഢിത്തങ്ങള്‍ നൂറ്റാണ്ടുകളോളം മുറുകെപ്പിടിക്കുകയും, പുറമേ നിന്നുള്ള സമ്മര്‍ദ്ദം മൂലം അല്പം വെളിവുണ്ടാകുമ്പോള്‍, അയഞ്ഞുകൊടുക്കുകയും ചെയ്തതിന് എണ്ണമറ്റ ഉദാഹരണങ്ങള്‍ കത്തോലിക്കാ സഭയില്‍ ഉണ്ടല്ലോ.

    യേശുവിനെ ഒരു വിശ്വഗുരുവായി അംഗീകരിക്കുമ്പോഴും അദ്ദേഹം ദൈവത്തിന്റെ അവതാരമാണ്, മനുഷരൂപമെടുത്ത ദൈവമാണ് എന്നൊക്കെ പറയുക ഭക്തിയുടെ ഭാഷയ്ക്ക്‌ ചേരുമായിരിക്കും, പക്ഷേ, യുക്തിക്ക് ചേരുകയില്ല. ചേരും, ദൈവത്തെപ്പറ്റി തീരെ ബാലിശമായ ഒരു രൂപം മനസ്സിലുള്ളവര്‍ക്ക്. അല്ലാത്തവര്‍ക്ക്, ഉദാ. വേദാന്തചിന്തയുമായി പരിചയമുള്ളവര്‍ക്ക്, അതൊക്കെ വലിയ തരംതാഴ്ത്തലാണ്. ഉപനിഷത്തുകള്‍ വ്യക്തിത്വത്തെ, വ്യതിരിക്തതയെ, അംഗീകരിക്കുന്നില്ല. വ്യക്തിരൂപമാര്‍ന്ന ഒരു പരമസത്തക്കും അതില്‍ സ്ഥാനമില്ല. അപ്പോള്‍, ദൈവാവതാരങ്ങള്‍ ഉണ്ടെന്ന് പറയുന്നത്, മാനുഷികാഹന്തയുടെ ഒരു പ്രകടനമാല്ലാതെ ഒന്നുമല്ല.

    ReplyDelete
    Replies
    1. നല്ല ഉള്‍ക്കാഴ്ച നല്‍കുന്ന കുറെ കാര്യങ്ങള്‍ ഒഴുക്കന്‍ മട്ടില്‍ സക്കറിയാസ് സര്‍ പറഞ്ഞുവെച്ചിരിക്കുന്നു. വ്യക്തിത്വവും വ്യതിരിക്തതയും കുറേക്കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു; അതുപോലെ ദൈവരൂപമെടുത്ത മനുഷ്യനാണ് എന്നുള്ളത് തരാം താഴ്ത്തലാണെന്നു പറയുന്നതും സദയം വിശദികരിക്കാമൊ? ഉപനിഷത്തുകളുടെ ഈ കാഷ്ച്ചപ്പാട്, യുക്തിസഹമായി എങ്ങിനെ വിശദികരിക്കുന്നു എന്ന് കാണാന്‍ താല്പര്യമുണ്ട്. ഇത്തരം സംവാദങ്ങള്‍ക്ക് ഇതിനേക്കാള്‍ നല്ല വേദി കാണില്ല . ഈ ബ്ലോഗില്‍ വരുന്നവര്‍ക്കും നല്ല നല്ല അഭിപ്രായങ്ങള്‍ കാണുമല്ലോ. വിഷയത്തില്‍ നിന്ന് അല്‍പ്പം മാറിയാലും കുഴപ്പമില്ല എന്ന് തോന്നുന്നു.
      ജൊസഫ് മറ്റപ്പള്ളി

      Delete
    2. ജഡ്ജി അദ്ദേഹം പറഞ്ഞതിനോട് യോജിക്കുവാന്‍ സാധിക്കുന്നില്ല. മുസ്ലിം അല്ലാത്തവര്‍ക്ക് മുസ്ലിംരാജ്യങ്ങളില്‍ ആരാധനസ്വാതന്ത്ര്യം പോലും കൊടുക്കാറില്ല. ക്രിസ്ത്യാനികള്‍ ഒളിച്ചുംപാത്തും ആരാധനകള്‍നടത്തുന്നു. ഹൈന്ദവഭൂരിപക്ഷമുള്ള ഭാരതത്തില്‍ മുസ്ലിങ്ങള്‍ പൊതുവേ നല്ലവരാണ്. എന്നാല്‍ മുസ്ലിംഭൂരിപക്ഷമുള്ള ഇവരുടെ സ്വഭാവരീതികള്‍ തികച്ചും വിത്യസ്തവും.
      ക്രിസ്ത്യാനികള്‍ക്ക് സ്വര്‍ഗമുണ്ടെന്നു ഖുറാന്‍ ചിലയിടത്ത് സൂചിപ്പിക്കുന്നുണ്ട്. ബിംബാരാധനക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും നിത്യ
      നരകം തന്നെയാണ് അല്ലാവും വിധിച്ചിരിക്കുന്നത്.

      "Verily, those who disbelieve (in the religion of Islam, the Qur’aan and
      Prophet Muhammad) from among the people of the Scripture (Jews and Christians)
      and Al-Mushrikoon will abide in the fire of Hell. They are the worst of
      creatures” - Quran 98:6

      Say: "On the Day of Decision, no profit will it be to Unbelievers if they
      (then) believe! nor will they be granted a respite." - Quran 32:29

      ജഡ്ജ് അദ്ദേഹം മുകളിലുള്ള വിശുദ്ധഖുറാന്‍ ‍ ഒന്നുകൂടി വായിക്കട്ടെ. ഹിന്ദുമതത്തിന്റെ സഹിഷ്ണതയാണ് ഇന്ന് ഇസ്ലാംമതവും
      ക്രിസ്തു മതവും ഭാരതത്തില്‍ വേരുന്നുവാന്‍ കാരണമായത്‌.

      Delete
    3. ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അന്ത്യ വിധിയില്‍ മാത്രമാണല്ലോ സ്വര്‍ഗ്ഗവും നരകവും. എന്ന് വച്ചാല്‍ എല്ലാ ദിവസവും പള്ളിയില്‍ പോയവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നേടണമെങ്കില്‍ അന്ത്യ വിധി വരെ കാത്തിരിക്കണം. അവിടെ അപ്പീലിനു സാധ്യത ഒന്നും ഇല്ല താനും...

      Delete
  3. കത്തോലിക്കാസഭയുടെ വെളിയില്‍ രക്ഷയില്ല എന്ന് മുമ്പ് പറഞ്ഞിരുന്നതും ഇന്ന് ഭാവിക്കുന്നതും ഒക്കെ ഒരു മാര്ക്കറ്റിംഗ് തന്ത്രമായി കണ്ടാല്‍ മതി. “ലക്സ് - സിനിമാതാരങ്ങളുടെ സോപ്പ്” എന്ന് പറഞ്ഞിരുന്നത് പോലെ. വേല ചെയ്തു ശീലമില്ല, കള്ളത്തരമാണെന്കില്‍ നൂറു കണക്കിന് സെമിനാരിയില്‍ നിന്നും പഠിച്ചിട്ടും ഉണ്ട്. പാവങ്ങളായ കത്തനാന്മാര്‍ക്ക് ജീവിക്കേണ്ടേ? അവരോടു നമുക്ക് ക്ഷമിക്കാം. ഇത് കേട്ട് കത്തനാന്മാര്‍ രോഷം കൊള്ളുകയൊന്നും വേണ്ട. ഞങ്ങള്ക്ക് തോന്നുന്നത് നിങ്ങളുടെ അനുവാദത്തിന്റെ ആവശ്യമില്ലാതെ വിളിച്ചു പറയാനാണ് അല്മായ ശബ്ദം ഉണ്ടാക്കിയത്. ഇനി ഇതും കാനോന്‍ നിയമത്തിന്റെ കീഴില്‍ കൊണ്ട് വരാന്‍ നോക്കേണ്ട.

    എല്ലാ മതങ്ങളുടെയും അടിത്തറ കെട്ടിപടുത്തിരിക്കുന്നത് നുണയുടെ കല്ലുകള്‍ കൊണ്ടാണ്. അത് തിരിച്ചറിയുന്നവനെ ഭസ്മമാക്കുക എന്നത് മതങ്ങളുടെ ആവശ്യമാണ്‌. ആ പ്രവണത ഇന്ന് ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. Nietzsche, Sartre, Russel – തുടങ്ങി ഈ സത്യം തിരിച്ചറിഞ്ഞവര്ക്ക് പാശ്ചാത്യലോകത്ത് വേണ്ടത്ര അന്ഗീകാരം ലഭിക്കുന്നുണ്ട്. പക്ഷെ കേരളത്തിലാണെന്കിലോ?

    ഒരു ജന്മം മുഴുവന്‍ കത്തോലിക്കാ സഭയുടെ തെറ്റുകള്‍ ചൂണ്ടി കാണിക്കാനായി ചെലവഴിച്ച ജോസഫ്‌ പുലിക്കുന്നേല്‍, അന്ധവിശ്വാസങ്ങള്ക്കെ തിരെ ജീവിതകാലം മുഴുവന്‍ പടപൊരുതിയ എം.സി. ജോസഫ്‌, ഇവരെ ഒക്കെ കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നെങ്കിലും അംഗീകരിക്കുമോ?

    സായിപ്പായിട്ടു വന്നാല്‍ വേണമെങ്കില്‍ കത്തനാന്മാരും മെത്രാന്മാരും സംസാരിക്കാനെങ്കിലും തയ്യാറാകും. സായിപ്പിനെ കാണുമ്പോള്‍ അവരും കുര്ബാകന മറക്കും!

    ReplyDelete
  4. സുഹൃത്ത് അലക്സ്‌ പറഞ്ഞതുപോലെ, കാതലായ വെറും രണ്ടു കാര്യങ്ങളേ ക്രിസ്തുമതത്തില്‍ ഉള്ളൂ. പഴയനിയമത്തിലെ ദൈവത്തിന്റെ മുഖച്ഛായ മാറ്റിചിന്തിച്ച്, ദൈവപരിപാലനയില്‍ വിശ്വസിക്കുക, തന്നെത്തന്നെ അന്യരിലും കാണാനാകുക എന്നതൊഴിച്ച് ബാക്കിയെല്ലാം (അവതാരവും ഉത്ഥാനവും രക്ഷയും എല്ലാം) സോപ്പിന്റെ പരസ്യം പോലെ കാണാനാകുമെങ്കില്‍, പിന്നെ ഒരു പ്രശ്നവും ഇല്ല. എന്നാല്‍ സഭക്ക് ബാക്കിയിലാണ് പിടിവാശി, കാതലിലല്ല! അതാണ്‌ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. ഈ 'ബാക്കി'യെല്ലാം സഭയുടെ മുഖംമൂടിയില്‍ പെടുന്ന കാര്യങ്ങളാണ്. കണ്ടമാനമുള്ള ഈ മേയ്ക്കപ് തൂത്തുകളഞ്ഞാല്‍, ഏതാണ്ടൊരു സ്വാഭാവികതയൊക്കെ ഉണ്ടാകും. അംഗങ്ങള്‍ക്ക് നാണം തോന്നാതെ നടക്കാം. കണ്ടില്ലേ, ഇവിടുത്തെ ഒരു സാമാന്യം മര്യാദക്കാരന്‍ മെത്രാനെ റോമായിലോട്ടെടുത്ത്, അവിടെ അദ്ദേഹത്തെ മദ്ധ്യശതകങ്ങളിലെ രാജാക്കന്മാരുടെ അന്കികള്‍ ധരിപ്പിച്ച്, ചെങ്കോലും കൊടുത്തു കോലം കെട്ടിക്കുന്നതിനെ, ഇവിടുത്തെ പത്രങ്ങള്‍ വാഴ്ത്തുന്നത്! പുതിയ രാജകുമാരന്‍! ഇംഗ്ലണ്ടിലെ വയസി എലിസബെത്തിന്റെ കെട്ട്യോനെ പ്രിന്‍സ് ഫിലിപ്പ് എന്ന് വിളിക്കുംപോലെയുണ്ട്! ഇതൊക്കെ കത്തോലിക്കാ സഭയുടെ വൃത്തികെട്ട മുഖംമൂടികളില്‍ പെടുന്നു. എന്നിട്ട് നമ്മുടെ പ്രിന്‍സ് അവിടെ നിന്ന് പറഞ്ഞ വാക്കുകളോ! ഒന്നും പറയേണ്ടാ!

    ഇനി, പ്രിയപ്പെട്ട മറ്റപ്പള്ളിസാര്‍ സൂചിപ്പിച്ച വിഷയങ്ങളെ ഒഴുക്കന്‍ മട്ടിലല്ലാതെ, താത്ത്വികമായ വിശകലനങ്ങളോടെ കൈകാര്യം ചെയ്ത് എഴുതാന്‍ അനുവദിക്കുന്ന ഒരു വേദിയാണ് അല്മായശബ്ദം എന്നെനിക്കു തോന്നുന്നില്ല. അല്പം കാര്യവും അല്പം തമാശയും അല്പം തട്ടും തടവുമൊക്കെയായി ധാരാളം പേര്‍ക്ക് സംവദിക്കാനുള്ള ഈ ഇടത്തില്‍ അതിഗൌരവം അസ്ഥാനത്തല്ലേ എന്നൊരു പേടി. അതുകൊണ്ട്, "ഉപനിഷത്തുകള്‍ വ്യക്തിത്വത്തെ, വ്യതിരിക്തതയെ, അംഗീകരിക്കുന്നില്ല. വ്യക്തിരൂപമാര്‍ന്ന ഒരു പരമസത്തക്കും അതില്‍ സ്ഥാനമില്ല. പരമസത്തക്ക് വെളിയില്‍ ആദിയും അന്ത്യവുമുള്ള മറ്റൊരു സത്ത അചിന്തനീയമായതിനാല്‍, ചരാചരമെന്നത് വെറും ഭ്രമാനുഭവമാണ്. ഞാനെന്ന വ്യക്തിയില്ലെങ്കില്‍, എണ്ണമറ്റ, വ്യത്യ സ്തമായ, അസ്തിത്വങ്ങള്‍ ഇല്ലെന്നു പറയുന്നതും എല്ലാ അസ്തിത്വവും ഒന്നുതന്നെയാണ് എന്ന് പറയുന്നതും ഒരേ അര്‍ത്ഥത്തിലാണ്. ഏകം സത് എന്ന് വേദാന്തം പറയുന്നതിന്റെ പൊരുള്‍ പിടികിട്ടിയാല്‍ മാത്രമേ ഇത് മനസ്സിലാകൂ" എന്നും മറ്റുമുള്ള എന്റെ ഒഴുക്കന്‍ വരികള്‍ക്കൊരു വിശദീകരണം എന്റെ ബ്ലോഗില്‍ (znperingulam.blogspot.com) പോസ്റ്റ് ചെയ്യാമെന്ന് ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ഇതില്‍ ചില വിഷയങ്ങളെക്കുറിച്ച് അവിടെ ഞാന്‍ ചില കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവയൊക്കെ ഒന്നു സംഗ്രഹിച്ചൊരു പുതിയ കുറിപ്പുണ്ടാക്കിയ ശേഷം വീണ്ടും കാണാം. സ്നേഹാദരങ്ങളോടെ, zn

    ReplyDelete
  5. മുകളിലെ കുറിപ്പില്‍ അല്പം ശ്രദ്ധക്കുറവുണ്ടായി. അവസാനത്തെ വരികള്‍ ഇങ്ങനെ തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു. "... ... ആത്യന്തികമായി, ഞാനെന്ന വ്യക്തി, അല്ലെങ്കില്‍ എണ്ണമറ്റ, വ്യത്യസ്തമായ, അസ്തിത്വങ്ങള്‍ ഇല്ലെന്നു പറയുന്നതും എല്ലാ അസ്തിത്വവും ഒന്നുതന്നെയാണ് എന്ന് പറയുന്നതും ഒരേ അര്‍ത്ഥത്തിലാണ്. ഏകം സത് എന്ന് വേദാന്തം പറയുന്നതിന്റെ പൊരുള്‍ പിടികിട്ടിയാല്‍ മാത്രമേ ഇത് മനസ്സിലാകൂ."

    ReplyDelete
  6. ആലഞ്ചേരിപിതാവിനെ സ്പീക്കര്‍ കാര്‍ത്തികേയന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്
    സന്ദര്‍ശിച്ചു കൊടുത്ത പുസ്തകവും ഏകം സത് എന്നുള്ളതായിരുന്നു. കര്‍ദ്ദിനാള്‍ രുദ്രാക്ഷമാല കഴുത്തില്‍ അണിഞ്ഞിരിക്കുന്നതും കാര്‍ത്തികയന്‍റെ ശ്രദ്ധയില്പ്പെടുത്തി.

    കര്‍ദ്ദിനാള്‍ എല്ലാ സമൂഹത്തെയും പ്രധിനിതാനം ചെയ്യുന്നുവെന്നും കാര്‍ത്തികേയന്‍ പ്രസ്താവിച്ചു. മനുഷ്യനില്‍ ദൈവസത്തയുണ്ടെന്നും ബ്രഹ്മഗ്നിയിലെ ജ്യോതിര്‍ബിന്ദുക്കളാണ് പ്രപഞ്ചമൊക്കെയുമെന്നു ആലന്ചെരിയുടെ
    നാവില്‍ നിന്ന് അധികം താമസിയാതെ കേള്‍ക്കാം. അതോ സഭയെ ചെന്നായുടെ തോല്‍ ധരിപ്പിച്ചു ഒരു രാഷ്ട്രീയതട്ടിപ്പിനുള്ള പുറപ്പാടാണോയെന്നും അറിയത്തില്ല. കാത്തിരുന്നു കാണാം.
    एकं सतः विप्रः बहुधा वदन्ति സത്യം ഒന്നാണ്എന്നാല്‍ അറിവുള്ളവര്‍ സത്യത്തെ പല നാമങ്ങളില്‍, രൂപങ്ങളില്‍ ദര്‍ശിക്കുന്നു. ദൈവത്തെ അനേക ഭാവനകളില്‍ രൂപങ്ങളില്‍ മനുഷ്യന്‍ ആരാധിക്കുന്നു. അനാദിയായ ദൈവം മനുഷ്യന്‍റെ
    സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ആവിര്‍ഭവിക്കുന്നു. ചിത്രങ്ങള്‍ വരയ്ക്കുന്നു. ആരും ദൈവത്തെ കണ്ടിട്ടില്ല. രൂപഭാവങ്ങളില്ലാത്ത ഒന്നായ ദൈവം രണ്ടല്ല. മാനവ ജാതിക്കു ഏകദൈവം, അനേകനദികള്‍ ഒന്നായ സമുദ്രത്തില്‍ പതിക്കുന്നതു പോലെ എല്ലാ മതങ്ങളും ഒന്നായ ദൈവത്തില്‍ എത്തുമെന്ന വിവേകാനന്ദന്‍റെ
    ദര്‍ശനം ആലഞ്ചേരി പിതാവിനു ലഭിച്ചാല്‍ കത്തോലിക്കാസഭക്ക് ഈ രാജകുമാരനെ നഷ്ടപ്പെടുമെന്ന് തീര്‍ച്ച.

    ReplyDelete
  7. യേശു സര്‍വശക്തനായ ദൈവമെന്നു നമ്മുടെ ബൈബിള്‍ പറയുന്നില്ല മനുഷ്യപുത്രന്‍ എന്നാണു യേശു തന്നെക്കുറിച്ച് പറയുന്നത് , മറ്റുള്ളവര്‍ അദേഹത്തെ ദൈവപുത്രന്‍, ദാവീദു പുത്രന്‍ എന്നൊക്കെ പറയുന്നു . ഒരിക്കാല്‍ താനാരെന്നു യേശു തന്നെ വെളിപ്പെടുത്തുന്നൂ . " നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്ന്( മത്തായി 16:16) പത്രോസ് പറഞ്ഞപ്പോള്‍ യേശു അത് ശരിവെക്കുന്നതായി കാണാം. ഇക്കാര്യം (രഹസ്യം) പിതാവായ ദൈവം യോനായുടെ പുത്രനായ ശീമോന് വെളിപ്പെടുത്തിക്കൊടുത്താതായി , യേശു അവിടെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നൂ . ബൈബിളിലില്ലാത്ത ത്രീത്തോപദേശമാണ് യേശുവിനെ സര്‍വശക്തനായ ദൈവമായി തെറ്റിദ്ധരിക്കുവാനിടയായത് എന്ന് തോന്നുന്നു.

    യോഹന്നാൻ - 1:18

    ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

    യോഹന്നാൻ - 6:46

    പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

    തിമൊഥെയൊസ് 1 - 6:16

    താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

    യോഹന്നാൻ 1 - 4:12

    ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

    യോഹന്നാൻ 1 - 4:20

    ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്‍റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.

    പുറപ്പാടു് - 3:4

    നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്‍റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.

    പുറപ്പാടു് - 33:18

    അപ്പോൾ അവൻ: നിന്‍റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

    ആവർത്തനം - 4:12

    യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

    ന്യായാധിപന്മാർ - 13:20

    അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.




    തിമൊഥെയൊസ് 1 - 1:17

    നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.

    യോഹന്നാൻ - 14:9

    യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?

    പുറപ്പാടു് - 33:20

    നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

    Acts 17: 29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

    30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

    സങ്കീർത്തനങ്ങൾ - 115:4

    അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.




    യെശയ്യാ - 44:9

    വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.

    യിരേമ്യാവു - 10:4

    അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.

    ഹബക്കൂക്‍ - 2:19

    മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.

    ReplyDelete
  8. പ്രിയ കുഞ്ഞുമക്കളെ,

    എന്റെ സഹായിയായ ചെരുക്കനെകൊണ്ടാണ് ഞാന്‍ ഇത് ടൈപ്പ്‌ ചെയ്യിപ്പിക്കുന്നത്. ഞാന്‍ തിരുപ്പട്ടക്കാരന്‍ ആയിട്ട് അറുപതു കൊല്ലമായി. ഉടയ തമ്പുരാന്റെ അളവില്ലാത്ത മനോഗുണംകൊണ്ടും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസാധത്താലും ഇത്രയും കാലം
    ഉടയ തംബുരാനുവേണ്ടി ഊഴം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ മനോഗുനം തോന്നുന്നു. ദൈവത്തിന്നു എന്നും എന്നേക്കും
    ഇപ്പോഴും സ്തുതി ഉണ്ടായിരിക്കട്ടെ ആമേന്‍.

    മക്കളെ, നമ്മുടെ ശുദ്ധമാന പാപ്പയ്ക്ക് നാം എന്നും വഴങ്ങണം. ഉടയതമ്പുരാന്‍ പപ്പായുടെ തൃക്കരങ്ങളില്‍ ആകാശത്തിന്റെയും ഈ
    ലോകത്തിന്റെയും താക്കോല്‍ ഏല്പ്പിളച്ചിരിക്കുന്ന വിവരം നമുക്ക് അറിയാമല്ലോ. പ്രത്യേകിച്ച് ഉടയംബെരൂര്‍ എന്ന ഇടത്ത് ഗോവാ
    മേല്പട്ടക്കാരന്‍ വിളിച്ചു കൂട്ടിയ സൂനഹദോസിലെ കാനോനകളില്‍ പട്ടാങ്ങിയായി എഴുതിയിരിക്കുന്നത്: "റോമാ മാര്പ്പാ പ്പയെ
    കീഴ്വഴങ്ങാത്തവര്ക്ക് മോക്ഷം ഇല്ല" എന്നാണ്. എനിക്ക് ശുദ്ധമാന പട്ടം കിട്ടുന്നതിനു മുന്പ്ക റോമായിലെ പരിശുദ്ധ പിതാവിനും
    എന്റെ ബഹു. മേല്പട്ടക്കാരനും അനുസരണ എന്ന പുണ്യം അഭ്യസിച്ചുകൊള്ളാമെന്നു പ്രതിന്ജ ചെയിതതാണ്. നിങ്ങളില്‍
    പലരും പലതും ഇതില്‍ എഴുതി കണ്ടു. അത് എന്റെ നെഞ്ചു പൊട്ടിയാണ് ഞാന്‍ വായിച്ചത്. മക്കളെ, നമ്മുടെ സഭ സാമ്പത്തിക
    മാന്ദ്യമുള്ള ഈ കാലത്ത് വളരെ ഞെരുക്കത്തികൂടിയാണ് കടന്നു പോകുന്നത്. പാലാപോലുള്ള വലിയ രൂപതയ്ക്ക് സാധുജന
    സേവനതുനുപോലും കൊല്ലാക്കൊല്ലം പത്തോ പതിനഞ്ചോ ലക്ഷം രൂപാ ഭരണങ്ങാനത്തുനിന്നും കിട്ടിയാല്‍ എന്ത് പറ്റാനാണ്.
    മേത്രാനച്ചനും വിക്കാരിമാരും സാമ്പത്തിക കാര്യങ്ങളില്‍ വളരെ ഞെരുക്കത്തില്കൂിടിയാണ് കടന്ന് പോകുന്നത്. സ്കൂളുകളും
    കാളെജുകളും ആശുപത്രികളും എല്ലാം വളരെ നഷ്ട്ടത്തിലാണ് നടത്തികൊണ്ട് പോകുന്നത്. വിശ്വാസികളുടെ കൈയ്യയഞ്ഞ
    ദാനശീലമാണ് അതൊക്കെ പൂട്ടാതെ പോകുന്നത്. പരിശുദ്ധ സിംഹാസനം തന്നെ വലിയ നഷ്ട്ടത്തിലാണ് ഓടിക്കുന്നതെന്ന്
    പത്രത്തില്‍ വായിച്ചു. ശുദ്ധമാന പാപ്പായ്ക്ക് വിശ്വാസികളെ സത്യവിശ്വാസത്തില്‍ നിര്ത്തി ക്കോണ്ട് പോകാന്‍ ചക്രം പോരാ.
    നന്മനസ് ഉള്ളവര്‍ കുറേശെ ചക്രം അയച്ചു ക്രിസ്തീയ കടമ തീര്ക്കാ ന്‍ നല്ലോരവസരമാണിത്.

    ഇനി വേറൊരു കാര്യം. നമ്മുടെ പാട്ടക്കാര്‍ തോമ്മാശ്ലിഹ വന്ന കാലം മുതല്‍ നല്ല പട്ടക്കാരയിരുന്നു. അത് നമുക്കെല്ലാം
    അറിയാം. എത്ര പുന്ന്യളംമാരെ നമ്മുടെ സഭ ഉണ്ടാക്കി. അല്പോന്സാമ്മ ഒരു ഉദാഹരണം അല്ലെ. എന്നാല്‍ ബനെടിറ്റ്
    അച്ചനും കൊട്ടുരും പുത്രുക്കയും ഒക്കെ നമ്മുടെ സഭാക്കുവേണ്ടി സഹന ദാസരല്ലേ. കംമ്യുനിസത്തില്‍ ചേര്ന്നവ ക്രിസ്ത്യാനികള്‍
    പാര്ട്ടി യില്നിരന്നു കാശു പറ്റികൊണ്ട് നല്ല പട്ടക്കാരെ ഒറ്റികൊടുക്കയല്ലേ ചെയ്തത്. പാര്ട്ടി ക്കാര്‍ നമ്മുടെ ശത്രുക്കള്‍
    ആണ് എന്ന കാര്യം മറക്കരുത്. ഞാരക്കലും അങ്കമാലിയിലും നമ്മള്‍ അനുഭവിച്ചില്ലേ. മക്കളെ പട്ടക്കരെയും മേല്‍
    പട്ടക്കരെയും വേദനിപ്പിക്കരുത്. പട്ടങ്ങിയായി ഞാന്‍ അത് നിങ്ങളോട് അപേക്ഷിക്കുന്നു.

    ആഞ്ഞിലിമൂട്ടില്‍ മാണിയച്ചെന്‍

    ReplyDelete
  9. ആഞ്ഞിലിമൂട്ടില്‍ മാണിയച്ചന്റെ വിഷമം ഒരു സഹൃദയനും സഹിക്കാനാവില്ല. ദയവായി, അച്ചന്‍റെ വിലാസം തരിക, എന്റെ കയ്യിലുള്ള പൈസാ മുഴുവന്‍ ഞാനവിടെ ഏല്‍പ്പിക്കാം. പാലായില്‍ കൊണ്ടുചെന്നു നേരിട്ട് കൊടുക്കുകയോ ഒന്നും എനിക്ക് പറ്റുന്ന കാര്യമല്ല. മാണിയച്ചന്‍ തന്നെ കൊണ്ടുപോയി മെത്രാനെ ഏല്‍പ്പിക്കണം, ഈ പ്രതിസന്ധി ക്കാലത്ത് നമ്മള്‍ ചെയ്തില്ലെങ്കില്‍ മേല്പ്പട്ടക്കാരെയും മറ്റും ആരു സഹായിക്കും? ഇക്കാര്യത്തില്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരണം. എങ്ങനെയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ അല്മായശബ്ദവും നമ്മളെല്ലാരും ഒത്തൊരുമിച്ചു, സഭയെ സഹായിക്കണം. ഈ കാര്യസാദ്ധ്യത്തിനായി നമുക്ക് എല്ലാ കുരിശു പള്ളികളിലും ഇന്ന് തൊട്ട്‌ മെഴുകുതിരി കത്തിച്ചു നൊവേനയും ചൊല്ലാം.

    ReplyDelete