Translate

Wednesday, January 25, 2012

Holiness in Christianity

സഭക്കുള്ളിലുള്ള തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി വിശകലനം ചെയ്യപ്പെടുമ്പോള്‍, അതെല്ലാം അജ്ഞരായ അല്‍മായരുടെ വികലമായ ചിന്തകള്‍ മാത്രമാണെന്ന് പത്രക്കുറിപ്പുകള്‍ ഇറക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന കൊച്ചു ലേഖനം കുടി വായിക്കുക. 35 വര്ഷം ഇശോ സഭയില്‍ പ്രവര്‍ത്തിച്ചിട്ടു പാശ്ചാത്യ പൌരസ്ത്യ ചിന്തകുളുടെ ആഴം തേടി സഭ വിട്ടു നിസ്വാര്‍ഥമായ സാമുഹ്യ സേവനം നടത്തുന്ന സ്വാമി സ്നേഹാനന്ദ ജ്യോതി 'Indian Thoughts' എന്ന വെബ്‌സൈറ്റില്‍ ആധ്യാത്മികതയുടെ സത്തയെപ്പറ്റി തുടര്‍ച്ചയായി എഴുതുന്ന ലേഖന പരമ്പരയില്‍ ഇക്കഴിഞ്ഞ ജനുവരി 19 നു പ്രസിദ്ധികരിച്ച ഈ ലേഖനം സദയം വായിക്കുക. ഇത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ളതാണ്.

Holiness in Christianity
“….A man ran up and knelt before him, and asked him, “Good Teacher, what must I do to inherit eternal life? And Jesus said to him, ……You know the commandments: ‘Do not kill, Do not commit adultery, Do not steal, Do not bear false witness, Do not defraud, Honor your father and mother.’ “And he said to him, Teacher, all these I have observed from my youth,” And Jesus looking upon him loved him, and said to him, “You lack one thing; go, sell what you have, and give to the poor, and you will have treasure in heaven; and come, follow me.” At that saying his countenance fell, and he went away sorrowful; for he had great possessions” (Mark 10: 17-22; Luke 18: 18-23). The most important thing to keep in mind is his heart was in his possessions. He was not detached from worldly goods. Jesus said in another place: “For where your treasure is, there will your heart be also” (Matthew 6: 21). The point that we need to ponder on is: Are we able to live in this world as if we do not have anything even when we have possessions? In other words, we are not attached to material things that impede our journey toward holiness. We need to manage our possessions rather than they manage us. Some of the most sublime statements that come from the scriptures are: “You shall love the Lord your God with all your heart, and with all your soul, and with all your strength, and with all your mind; and your neighbor as yourself” (Luke 10: 27). The emphasis is on the love of God and the love of one’s neighbor. “So whatever you wish others would do to you, do so to them; for this is the law and the prophets” (Matthew 7: 12). This really is the essence of the entire Bible in Jesus’ own words. This is the last word on human relations. Jesus also made it very clear from the Parable of the Good Samaritan (Luke 10: 25-37) that one’s neighbor is absolutely everyone in the world. So the Good News (Gospel) that Jesus came to preach especially to the poor as part of his mission (Luke 4: 18-19) are essentially a social gospel stemming from the father/motherhood of God and the brother/sisterhood of humanity. Holiness is achieved in community/society through conscious relationships and interactions in the context of a personal relationship with God.
Faith, hope, and charity are the three essential elements of Christian life. But of the three, love is the greatest (I Corinthians, Chapter 13: 13). Love is the most distinguishing characteristic that sets apart the New from the Old Testament of the Bible. Even in love there are three degrees. The first degree: ”Love your neighbor as you love yourself (Luke 10: 25-37)”. The second degree: “Love one another as I (Christ) have loved you (John 12: 12). The third degree: “Love one another as the Father has loved me (John 12: 9). Christ speaks of loving humanity in the way his father loved him. The measure of his love is comparable to the love that drives a person to die for his friends as there is no love greater than that (John 12: 13). Moreover, a person would be considered to be lying if one says that one loves God whom one cannot see while hating one’s brother/sister whom one can see (I John 4:20). Christ’s strong advocacy of endless forgiveness (Matthew 18: 21-22) specially high-lighted in the most important prayer that Christians say every day (Matthew 6: 9-14), and in one of his final statements on the cross of forgiving his persecutors (Luke 23: 34) is another essential ingredient in holiness. Forgiveness also precedes Christ’s ministry of reconciliation of humans among themselves and them to God (II Corinthians 5: 17-20). Holiness cannot be conceived without forgiveness and reconciliation. The final measure of Christian holiness, however, is proclaimed in the last judgment (Matthew 25: 31-46) where humans are separated and rewarded or punished on the basis of taking or not taking care of the least among them. In sum, holiness in Christianity is treating others as Christ would treat them, and also treating oneself and others as Christ.

2 comments:

  1. ബൈബിള്‍ കാച്ചികുറുക്കി എടുത്ത ലേഖനം നമ്മുടെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോഴേ നാം എവിടെ എത്തി എന്ന് കാണാന്‍ കഴിയു. എന്തിനും ഏതിനും നിതികരണം കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും ആര്‍ക്കെങ്കിലും ഉണ്ടായതായി കേട്ടിട്ടില്ല. നാം ഇന്ന് ചെയ്യുന്ന എല്ലാ ആഭാസത്തരങ്ങള്‍ക്കും മറപിടിക്കാനും ഇതേ വാചകങ്ങള്‍ POC സ്റ്റൈലില്‍ വ്യഖ്യാനം ചെയ്താല്‍ മതി.
    വെല്ലുവിളികള്‍ ഉണ്ടായപ്പോഴൊക്കെ ക്രിസ്തു മതത്തിന് വളര്‍ച്ചയെ ഉണ്ടായിട്ടുള്ളൂ. മതം ഒരു പ്രസ്ഥാനമായപ്പോള്‍ അതിന്റെ തളര്‍ച്ചയും തുടങ്ങി. ഗുണമേന്മയുടെ കാര്യത്തില്‍. അടിവെച്ചു അടിവെച്ചു പിന്നോട്ടായിരുന്നു യാത്ര. ഇന്ന് കൊന്തക്ക് 6 രഹസ്യമാണെങ്കില്‍ നാളെകഴിഞ്ഞ് അത് പത്താകാം. ഗുണം കുറയുന്നതിനനുസരിച്ച് ഡോസ് കുട്ടികൊണ്ടിരിക്കാം. ഒരിക്കല്‍ എന്നോട് വേദാന്തം പറഞ്ഞ ഒരു സിസ്റ്റെരിനോട് ഞാന്‍ ചോദിച്ചു, ഒരു മാലാഖ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടു 'പരിശുദ്ധാത്മാവിനാല്‍ നീ ഗര്‍ഭം ധരിച്ചിരിക്കുന്നു' എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് . അവരൊന്നു ചിരിച്ചു. എന്ത് ചെയ്യാനാ? അപ്രകാരമായിരിക്കട്ടെ എന്ന് പറയുന്ന എത്ര നാവുണ്ടാവ്വും ഇവിടെ?

    ReplyDelete
  2. നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? II

    ലൂക്കോസ് 18:18

    18 ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
    19 അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു:
    20 കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ ” എന്നു പറഞ്ഞു.
    21 ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
    22 യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
    23 അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീർന്നു.
    24 യേശു അവനെ കണ്ടിട്ടു: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
    25 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” എന്നു പറഞ്ഞു.




    ലൂക്കോസ് 10:25



    25 അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
    26 അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” എന്നു ചോദിച്ചതിന്നു അവൻ:
    27 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു




    28 അവൻ അവനോടു: “നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും” എന്നു പറഞ്ഞു.
    29 അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു:
    30 ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
    31 ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
    32 അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
    33 ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
    34 എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
    35 പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
    36 കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
    37 അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.


    മറ്റുള്ളതെല്ലാം രണ്ടാമതാണ്‌

    ReplyDelete