Translate

Thursday, January 12, 2012

ഇറെവറന്റ് ആന്‍ഡ് ഔട്ട്‍ സ്പോക്കണ്‍


“അച്ചന്മാരും കന്യാസ്ത്രീകളും എന്തിനു വേണ്ടിയുള്ളവരാണെന്നു ചോദിച്ചാല്‍ ആശുപത്രിയും സ്കൂളും ഭരിക്കാന്‍ വേണ്ടിയുള്ളവരാണെന്നേ ഒരു ശരാശരി മലയാളി പറയൂ.അതിനൊന്നും പറ്റാത്തവരോ അതില്‍ നിന്നൊക്കെ റിട്ടയറായവരോ ആണ് പള്ളിയും പ്രാര്‍ഥനയുമൊക്കെയായി കഴിയുന്നതെന്നാണ് സങ്കല്‍പം.”

3 comments:

  1. സമരം ഒത്തുതീര്‍ന്നതില്‍‍ ആശ്വാസം. ഇതിന്‍റെ പേരില്‍ അവസരം വന്നാല്‍ കത്തനാന്മാര്‍ നെഴ്സസിനെ പീഡിപ്പിക്കുമെന്നു തീര്‍ച്ചയാണ്. അവര്‍‍ക്ക് ശാന്തമായി ജോലി ചെയ്യുവാനുള്ള അവസരം കിട്ടുമോയെന്നാണ് സംശയം. ഇന്ദിരാഗാന്ധിയുടെ എമര്‍ജന്‍സി രാജ്യത്ത് വീണ്ടുംവരേണ്ട സമയമായി.

    December 16, 2009, ഗസറ്റ് വായിച്ചു നോക്കുക. സ്വകാര്യ മെഡിക്കല്‍ കോളേജിലും ഹോസ്പിറ്റലിലും കുറഞ്ഞ ശമ്പളം Rs 8,000 to Rs 14,000 അവകാശപ്പെട്ടതാണ്. നാല്‍പ്പത്തിയഞ്ച് ദിവസം ശമ്പളത്തോടെ അവധിക്കും അര്‍ഹരാണ്. അങ്ങനെയെങ്കില്‍ പൂര്‍വ്വകാലങ്ങളിലെ നഷ്ടപ്പെട്ട ശബളവും തിരിച്ചുനല്‍കുവാന്‍ മാനേജൂമെന്റു ബാധ്യസ്ഥരാകും.

    തോന്ന്യാസങ്ങളുടെ നാടായ കേരളംപോലുള്ള പ്രദേശങ്ങള്‍ ലോകത്തെവിടെയും കാണുകയില്ല.
    പല നിയമങ്ങളിലും നേഴ്സുസമൂഹം അജ്ഞരാണ്..ഒരു പത്രറിപ്പോര്‍ട്ട് അനുസരിച്ചു ഇരുപത്തൊന്നു ശതമാനം സ്വകാര്യ ആശുപത്രികളിലെ നെഴ്സസിനു ലഭിക്കുന്ന ശബളം 1500 രൂപയാണ്. ട്രെയിനിനേഴ്സിനു ഒന്നും കൊടുക്കുകയില്ല. ഒരു ശതമാനം നെഴ്സസിനു സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം ഉണ്ട്. പതിനേഴു ശതമാനം നേഴ്സസിനു മാത്രമേ പ്രസവകാല അവധി ശമ്പളം ലഭിക്കുന്നുള്ളൂ. ഏഴ് ശതമാനം നെഴ്സസിനു ആഴ്ചയില്‍ ഏഴു ദിവസവും ജോലി ചെയ്യണം. സ്വകാര്യ ആശുപത്രിയിലെ ഏഴു ശതമാനം നെഴ്സസിനെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. അതില്‍ എത്ര പുരോഹിതര്‍ ഉണ്ടെന്നു പറഞ്ഞിട്ടില്ല.

    മനുഷ്യ അവകാശസംഘടനകള്‍ എവിടെ? രാജ്യത്തിന്‍റെ നിയമ പാലകരെല്ലാം ഒളിച്ചു പോയോ? ഇത്രയും സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് തൊഴില്‍ വകുപ്പുമന്ത്രി നിശബ്ദമായിരിക്കുന്നു. പത്രങ്ങളില്‍ ഇങ്ങനെ വായിക്കുമ്പോള്‍ കേരളം വെള്ളരിക്കാപട്ടണം പോലെ തോന്നുന്നു.

    ReplyDelete
  2. അങ്കമാലിയില്‍ മാത്രമല്ല സഭയുമായി ബന്ധപെട്ട എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും തൊഴിലാളികള്‍ മാന്യമായ ശമ്പളം വാങ്ങിയല്ല ജോലി ചെയ്യുന്നത്. നിവൃത്തിയില്ലാതെ പാദസേവ ചെയ്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നേഴ്സുമാര്‍.. എന്ന വിഭാഗം. സമുഹത്തിന് മാതൃകയാകേണ്ട പുരോഹിതര്‍ സ്വയം അവഹെളിക്കപ്പെടുന്ന ദയനിയ രംഗമാണ് അങ്കമാലിയില്‍ കണ്ടത്. നിയമത്തിന്റെ ഒരു കൊച്ചു കച്ചിതുരുമ്പ് കിട്ടിയാല്‍ അവര്‍ എത്ര വരെ പോകുമെന്ന് പുഷ്പഗിരി ക്കാര്‍ കാണിച്ചല്ലോ. ഇവിടെ 3000 ത്തോളം കത്തോലിക്കാ കുടുംബങ്ങളെ പ്രകടനത്തിന് വിളിച്ചിട്ട് വന്നത് കഷ്ടിച്ച് 700 പേര്‍.. മാത്രം. നാടും നാട്ടാരും സരസ്വതി അഭിഷേകം തുടങ്ങുന്നു എന്ന് കണ്ടപ്പോള്‍ അധികാരികള്‍ ഒതുങ്ങിയതാണെന്ന് സ്പഷ്ടം.
    കമ്യുനിസ്ടുകാര്‍ ഇവിടെ ഇത്രമേല്‍ ശക്തി ആര്ജിച്ചതിന്റെ പ്രധാന കാരണം കത്തോലിക്കാ സഭ തന്നെ. അവരെ കുറ്റം പറയരുതെന്നല്ലേ വിതയത്തില്‍ തിരുമേനിയുടെ വചനങ്ങളിലുള്ളത്. വേദനിക്കുന്നവര്‍ക്ക് പുഞ്ചിരിയുമായി മഴയത്തും വെയിലത്തും വരുന്ന മാലാഖമാരെ, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്. പത്രക്കാര്‍ക്ക് വേണ്ടത് നിങ്ങളെയല്ല പ്രമാണി മാരെ മാത്രം. അവഗണിക്കപ്പെട്ട അല്‍മായരുടെ മാത്രമല്ല സഭാധികാരികളുടെ തോന്ന്യാസങ്ങല്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്ന ശബ്ദമായും അല്‍മായ ശബ്ദം ഉണ്ട് നമുക്കിന്നു.

    ReplyDelete
  3. it is not the clerics, but the blind believers who think the clerics gods are really responsible. Is the church founded on some priests or Bishops? No, they are only self made autocrats who exploit the innocent believers as well as the society. At the same time they are empowered by politicians who are not aware of the power and responsibilities entrusted upon them. It is really pathetic that the believers, especially ladies, are supporting the clerics and their deeds making them more arrogant and putting the community and the society in trouble...

    ReplyDelete