Translate

Wednesday, January 4, 2012

ഹൃദയം നിറഞ്ഞ നന്ദി

അല്മായശബ്ദം അട്മിനിസ്ട്രെറ്റെര്‍മ്മാര്‍ക്കും KCRM ചെയര്‍മാന്‍ ശ്രീമാന്‍ ജോര്‍ജ് ജോസെഫിനും വായനക്കാരുടെ വകയായി ഹൃദയം നിറയെ നന്ദി. ഇതിന്റ്റെ സൂത്രധാരന്മാര്‍ക്ക് പ്രത്യേകം കൂപ്പുകൈകള്‍.

സഭാനവികരണത്തെ ഈ ബ്ലോഗിലൂടെ നാം ഉന്നം വയ്ക്കുമ്പോള്‍ നാം സ്നേഹിക്കുന്ന നമ്മുടെ മാതൃസഭക്ക് അതൊരു ഉപകാരമാകും. മീന്‍ വില്പ്പനക്കാരിക്ക് മീനിന്റെ മണം അടിച്ചേ ഉറങ്ങാന്‍ കഴിയൂ. ഇന്നത്തെ കത്തോലിക്കര്‍ ദുഷിച്ച കത്തോലിക്കാ സഭയില്‍ ജനിച്ചു വളര്‍ന്നവരാണ്.
സഭയിലെ വിഴിപ്പുകള്‍ കാണാന്‍ നമുക്ക് സാധിക്കില്ല. ആ വിഴുപിന്റെ നാറിയ നാറ്റം അടിച്ചേ
മീന്കാരിയെപോലെ നമുക്കും സഭയില്‍ ജീവിക്കാന്‍ കഴിയു.

സഭയിലെ അനീതിയും, സ്നേഹം ഇല്ലായ്മ്മയും, വിവരം ഇല്ലായ്മ്മയും,വിവേകശൂന്ന്യമായ പെരുമാറ്റങ്ങളും എല്ലാം സാധാരണ കത്തോലിക്കന് കാണാന്‍ സാധിക്കുന്നില്ല. സഭയിലെ വിഴിപ്പിനെ അലക്കി വെടിപ്പാക്കുന്ന പണിയായിരിക്കണം ഈ ബ്ലോഗില്‍ക്കൂടി നാം നേടി എടുക്കേണ്ടത്.

എല്ലാ മതങ്ങളും സ്വയംപരിശോധനക്ക് വിധേയമാകെണ്ടതാണ്. സ്വയം വിമര്‍ശനങ്ങളും സ്വയം തിരുത്തലുകളും എപ്പോഴും ആവശ്യമാണ്. സമൃദ്ധിയുടെ ഈ ലോകത്ത് എന്തുകൊണ്ട് ദാരിദ്രം? അമിത മദ്യപാനം എന്തുകൊണ്ട്? പുരോഹിതബാലപീഡനം എന്തുകൊണ്ട്? സ്ത്രീപീഡനം ഇന്നും തുടരാന്‍ കാരണമെന്ത്? സഭ മാമൊന്റെ പുറകെ പോകുന്നു. സാന്മാര്ഗീകതയെ
പോഷിപ്പിക്കുന്നില്ല. കൊലയാളിക്ക് മഹറോന്‍ ഇല്ല. അവിവാഹിതയായ യുവതി ഗര്‍ഭിണിയായാല്‍ അവള്‍ കൊടും പാപിനിയായി! സമൂഹം അവള്‍ക്ക് ഭ്രുഷ്ട്ടു കല്പിക്കുന്നു. അവളെ എന്നെന്നേക്കുമായി ക്രുശിക്കുന്നു. ഹാ കഷ്ട്ടം!!

നസ്രത്തില്‍നിന്നുളള മരപ്പണിക്കാരന്‍ മുന്ന് വര്ഷം കൊണ്ട് 20 നൂറ്റാണ്ടുകള്‍ക്കു മാറ്റം വരുത്തി.
മൂന്നു വര്ഷം കൊണ്ട്‌ നമുക്കും സഭയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.

2 comments:

  1. "നസ്രത്തില്‍നിന്നുളള മരപ്പണിക്കാരന്‍ മുന്ന് വര്ഷം കൊണ്ട് 20 നൂറ്റാണ്ടുകള്‍ക്കു മാറ്റം വരുത്തി.
    മൂന്നു വര്ഷം കൊണ്ട്‌ നമുക്കും സഭയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും." (ശ്രീ ചാക്കോ കളരിക്കല്‍) എന്ന പരാമര്‍ശത്തെക്കുറിച്ച് ഒന്നുരണ്ടു വാക്കുകള്‍.
    യേശുവിന്റെ ജീവിതത്തെ അപഗ്രഥിച്ചുള്ള ധാരാളം പുതിയ പഠനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. അവയില്‍ പലതും പുതുതായി കണ്ടുകിട്ടിയ ഖുംറാന്‍ ചുരുളുകളില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കുന്നുണ്ട്. ഏതായാലും, നസ്രത്തില്‍ നിന്നുള്ള യേശുവെന്നോ നസ്രായനായ യേശുവെന്നോ ഉള്ള പേരുകള്‍ക്ക് ചരിത്രപരമായ സാധുതയില്ലെന്നും, അത് തര്‍ജ്ജമയില്‍ വന്ന പിശകാണെന്നുമാണ് കരുതേണ്ടത്. ശരി Jesus the Nazarene ആണ്. നസറീന്‍ എന്ന് പേരുള്ള ഒരു കാക്കശ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടിരുന്നു യേശുവും അദ്ദേഹത്തിന്‍റെ മുന്നോടിയായി സ്വയം വിശേഷിപ്പിച്ച യോഹന്നാനും എന്നാണ് പുതിയ കണ്ടെത്തല്‍. ഗ്രീക്കിലുള്ള എല്ലാ കൈയെഴുത്തു പ്രതികളിലും കാണുന്നത് Jesus the Nazarene എന്ന് തന്നെയാണ്. ഇംഗ്ലീഷിലേയ്ക്ക് ആക്കിയവര്‍ അത് തെറ്റായി Jesus of Nazareth എന്നെഴുതിവിട്ടു. ഏറ്റവും കൃത്യമായ വിവര്‍ത്തനമായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള Jerusalem Bible "I am Jesus the Nazarene, and you are persecuting me" (Acts 22:8) എന്നാണ് കൊടുത്തിരിക്കുന്നത്. ഒരു നസ്രീനിനെ നസ്രത്തുകാരന്‍ ആക്കിയതിന് പിന്നില്‍ കള്ളക്കളിയൊ ദുഷ്ച്ചിന്തയോ കടന്നുകൂടിയിരുന്നോ എന്ന വിഷയത്തെപ്പറ്റി അല്പം കൂടി വിശദമായി ഉടനെ ഒരു കുറിപ്പ് അല്‍മായശബ്ദത്തില്‍ ഇടുന്നതായിരിക്കും.

    ReplyDelete
  2. "നസ്രത്തില്‍നിന്നുളള മരപ്പണിക്കാരന്‍ മുന്ന് വര്ഷം കൊണ്ട് 20 നൂറ്റാണ്ടുകള്‍ക്കു മാറ്റം വരുത്തി.
    മൂന്നു വര്ഷം കൊണ്ട്‌ നമുക്കും സഭയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും." (ശ്രീ ചാക്കോ കളരിക്കല്‍)
    ഇത് അതിമോഹമാണ് മാഷേ ---- അതിമോഹം
    പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവരില്ലെന്നപോലെയാ കാര്യങ്ങള്‍.
    വാലോ നിവരില്ല ഇടുന്ന കുഴലുകൂടി വളഞ്ഞുപോകുന്നതാ കാണുന്നത്.

    ReplyDelete