Translate

Saturday, January 28, 2012

പാല രൂപത: വ്യക്തി/കുടുംബ വിവരശേഖരണം


പല രൂപതയിലെ ഇടവകകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്ന Parish Software Program-ലേയ്ക്ക് വിവരങ്ങള്‍ ശേഖരിക്കുവാനായി രൂപതകെന്ദ്രത്തില്‍ നിന്ന് നല്‍കുന്ന ഫോം കാണുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

ഇക്കാര്യത്തില്‍ പല സംശയങ്ങള്‍ ഉണ്ട്:

കേരളത്തില്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത് പാല രൂപത മാത്രമാണോ?

ഇത്തരം വിവരങ്ങള്‍ നിര്‍ബന്ധിതമായി ശേഖരിക്കുവാനുള്ള രൂപതയുടെ അധികാരം ചോദ്യം ചെയ്യപെടാവുന്നതാണോ?

ഇതിനെ കുറിച്ച് അറിവുള്ളവരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Administrator, Almaya Sabdam.

5 comments:

  1. വിവരമുള്ളവരുടെ അഭിപ്രായമാണ് ചോദിച്ചിരിക്കുന്നത്. വേണ്ടത്ര വിവരമുണ്ടായിരുന്നെങ്കില്‍ ഈ അടിയും ഇടിയും തൊഴിയും സഹിച്ചു ഇവിടെ കഴിയുമായിരുന്നോ? ആനയെ ചട്ടം പഠിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. അവിടെ നല്ലത് ചെയ്താലും ചെയ്തില്ലെങ്കിലും കിട്ടും അടി. പള്ളിക്കകത്ത് കയറിയാല്‍ മുന്നോട്ടു കേറി നില്‍ക്കാന്‍ നിര്‍ദ്ദേശം വരും. അതിനു ഒരച്ചന്‍ നിര്‍ബന്ധമായും ഡ്യുട്ടി ക്ക് നില്‍ക്കുന്ന പള്ളികള്‍ ധാരാളം. അകത്തു കയറിയവര്‍ക്കുള്ള പെരുമാറ്റ ചട്ടം കൈ മാറല്‍ കുര്‍ബാനയുടെ ഇടയില്‍ പല പ്രാവശ്യം ഉണ്ടാവാം.
    ഇതൊക്കെ കണ്ടും കെട്ടും മരച്ചിരിക്കുന്ന ക്രിസ്ത്യാനി ഏതാണ്ട് ഫ്രിസരില്‍ ഇരിക്കുന്ന ഫുള്‍ ചിക്കനെപ്പോലെ ഇരിക്കും. അവര്‍ക്ക് ഇതെത്ര നിസ്സാരം. ഒറ്റ നോട്ടത്തില്‍ ഈ കണക്കെടുപ്പ് നിരുപദ്രവകാരം എന്ന് തോന്നും എങ്കിലും അങ്ങ് അകത്തു എന്തെങ്കിലും വിഷം കാണാനാണ് സാധ്യത. അങ്ങോട്ട്‌ എന്തെങ്കിലും ചോദിച്ചാല്‍ ബെത്ലെഹെമില്‍ ഇതുണ്ടായിരുന്നു എന്ന് പറയും. പണ്ട് പണ്ട് ഒരു ചിത്ര കുരിശും തൊപ്പിയില്‍ ചാര്‍ത്തി തലങ്ങും വിലങ്ങും മെത്രാന്മാര്‍ നടന്നപ്പോള്‍ വരാന്‍ പോകുന്ന കല്‍ദായ വിപ്ലവം ആരെങ്കിലും സ്വപ്നത്തിലെങ്കിലും കണ്ടായിരുന്നോ? ദശാമ്സത്തിന്റെയും, ഉല്‍പ്പന്ന പിരിവിന്റെയും കണക്കുകളും ഇവരുടെ കമ്പ്യുട്ടെരില്‍ ഉണ്ടെന്നു മറക്കരുത്. വിരലടയാളം, ഫോട്ടോ, ഇവ ഉടന്‍ ചോദിച്ചേക്കാം. പിറകെ ഐടെന്റിടി കാര്‍ഡും വന്നേക്കാം. ഇവരുടെ സ്ഥാപനങ്ങളില്‍ അഡ്മിഷന് ചെല്ലുമ്പോള്‍ കോഡ് നമ്പെര്‍ നോക്കി അപ്പനപ്പൂപ്പന്മാര്‍ വരെ കൊടുത്ത തുകയുടെ വിവരങ്ങള്‍ തട്ടിച്ചു നോക്കുന്ന അവസ്ഥ തിര്‍ച്ചയായും ഉണ്ടാവും. പക്ഷെ ഇപ്പോഴത്തെ നിലക്ക് അത്രയും പോകില്ല, ഒരു ഭാരതിയ പൌരന്റെ അവകാശങ്ങള്‍ക്ക് ഭംഗം വരാതെ നോക്കാന്‍ ഇവിടെ കോടതിയും നിയമവുമുണ്ട്. കംപുട്ടെരില്‍ ഉള്ള വിവരങ്ങള്‍ മറ്റൊരു വ്യക്തിക്ക് കൈമാറുകയോ മറ്റു കാര്യത്തിന് ഉപയോഗിക്കുകയോ ചെയ്യുമ്പോഴേ നമ്മുടെ വിദഗ്ധര്‍ ഇതിന്റെ രുചി അറിയൂ. ഒരു ഫോട്ടോ ആണെങ്കില്‍ പോലും വ്യക്തിയുടെ അനുവാദം കൂടാതെ എവിടെങ്കിലും ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമില്ല. മെത്രാന്‍ മാര്‍ പറയുന്ന വരയില്‍ നിന്ന് രാജ്യം ഭരിക്കുന്നവരായിരിക്കില്ല എന്നും.

    ReplyDelete
  2. Almayar pattakkaarane pedikkunna kaalam poyi,Mr.Roshan! Ennaal, adhikaarilale-politionsine- Methraanmaar vilaikkeduthu-- Almaayante panam koduth!athukond almaayar sookshikkanam. aareyum,viswasikkaruthu! Johny.

    ReplyDelete
  3. ഈ കടലാസില്‍ ചോദിച്ചിരിക്കുന്ന പലതും ഒരു ഇടവകവികാരി അറിയേണ്ട കാര്യങ്ങളേ അല്ല. ഒരിടവകാംഗത്തെ മനസ്സിലാക്കാനുള്ള ചോദ്യങ്ങളാണ് ഇവയെങ്കില്‍,വായിക്കുന്ന മത മാസികകളുടെ കൂടെ, വായിക്കുന്ന മറ്റ് മാസ്സികകളുടെയും പുസ്തകങ്ങളുടെയും ലിസ്റ്റ് എന്തുകൊണ്ട് ചോദിക്കുന്നില്ല? വീടിന്റെ നിലവാരം കൃത്യമായി തിരക്കുന്നിടത്ത്, വീട്ടിലുള്ള ആഡംഭര വസ്തുക്കളുടെ ലിസ്റ്റ് കൂടി ചോദിക്കരുതോ? അതുപോലെ തന്നെ, നിത്യജീവിതത്തില്‍ ഒരാള്‍ അല്ലെങ്കില്‍ ഒരു കുടുംബം അത്യാവശ്യമായി ഇനിയും കണ്ടെത്തേണ്ടവയുടെയും? ഓരോ വ്യക്തിയുടെയും ഇത്ര കൂലങ്കഷമായ പഠനത്തില്‍, അയാളുടെ നീളവും വണ്ണവും തൂക്കവും നിറവും ഉള്‍പ്പെടുത്താത്തത് ഒരു പോരായ്മയാണ്. വിശ്വാസിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയെപ്പറ്റി മെത്രാന് യാതൊരു ജിജ്ഞാസയും ഇല്ലാതെ പോയത് പരിതാപകരം തന്നെ!കുഞ്ഞാടുകളുടെ വാസനകളെയും വിശേഷ കഴിവുകളെയും പറ്റിയും ചോദ്യങ്ങള്‍ ഉള്പ്പെടുത്തേണ്ടിയിരുന്നു, എപ്പോള്‍ ഏത്‌ ഉപകാരം പള്ളിക്കോ രൂപതക്കോ അയാളെക്കൊണ്ട് ഉണ്ടാക്കാം എന്നറിഞ്ഞിരിക്കുകയും നല്ലതല്ലേ?

    ഈ ഫോറം പൂരിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ എന്ത് സംഭവിക്കും? ഇങ്ങനെയൊരു വ്യക്തിപരമായ ഫുള്‍ ഡാറ്റ വികാരിക്ക് കൈമാറാന്‍ ഏതധികാരം ഉപയോഗിച്ചാണ് മെത്രാന്‍ വിശ്വാസിയെ നിര്‍ബന്ധിക്കുന്നത്‌? ആദ്ധ്യാത്മികതയെ ബാധിക്കുന്ന ഒന്നും ഈ ലിസ്റ്റില്‍ ഇല്ല, എല്ലാം വെറും ബാഹ്യവൃത്തികളും ഭൌതിക കാര്യങ്ങളുമാണ്. ഇവയൊക്കെ വെളിപ്പെടുത്തണമെന്നും പള്ളിയില്‍ രേഖയായി സൂക്ഷിക്കണമെന്നും നിര്‍ബന്ധിക്കാന്‍ ഒരു മെത്രാനും അധികാരമില്ല. ഉണ്ടെങ്കില്‍, ഏത്‌ നിയമമനുസരിച്ച് എന്ന് പറയട്ടെ.

    എന്ത് പ്രതികരണം ഉണ്ടാകുമെന്നിരുന്നാലും, ആദ്ധ്യാത്മികകാര്യങ്ങളുടെ നടത്തിപ്പിന് ഈ വിവരങ്ങളുടെ ആവശ്യമില്ല എന്നയര്‍ത്ഥത്തില്‍, ഇങ്ങനെയൊരു ഫോറം പൂരിപ്പിച്ചുകൊടുക്കാന്‍ ഞാന്‍ കൂട്ടാക്കുക്കയില്ല, തീര്‍ച്ച.

    ReplyDelete
    Replies
    1. കുശുമ്പന്‍January 29, 2012 at 12:55 AM

      സക്കറിയാസ് സാറേ, ഇപ്പറഞ്ഞ ഫാറം സാറിനെപ്പോലുള്ള അവിശ്വാസികള്ക്കും കമ്മ്യുനിസ്റ്കാര്ക്കും വേണ്ടിയുള്ളതല്ല. ദൈവഭയവും ഭക്തിയുമുള്ള, തറവാട്ടില്‍ പിറന്ന കുഞ്ഞാടുകള്ക്ക് വേണ്ടിയുല്ലതാണീ ഫാറം.

      ഞങ്ങള്‍ പള്ളിക്കാര്ക്ക് ഇത്തരം നിയമം ഉണ്ടാക്കാന്‍ നിങ്ങളുടെ ഔദാര്യം ഒന്നും വേണ്ട. സര്ക്കാകരും ന്യാധിപന്മാരും ഒക്കെ ഞങ്ങളുടെ പോക്കട്ടിലാണെന്നറിയാന്മേലെ?

      ഫാറം പൂരിപ്പിചില്ലെങ്കില്‍, പൂരിപ്പിക്കാത്തവന് കുട്ടപ്പന്റെ അനുഭവം - സൂക്ഷിച്ചോ!

      Delete
    2. മെത്രാന്മാരുടെ ബുദ്ധി ആയതുകൊണ്ട് വെടി അല്മായനിട്ടാണോ അതോ അച്ചന്മാര്‍ക്കിട്ടാണോ എന്നും പറയാന്‍ നിവൃത്തിയില്ല. അമേരിക്കക്ക് പോവാന്‍ ജനന തിയതി ചോദിച്ചു പണ്ട് പള്ളി സര്‍ടിഫിക്കറ്റ് ചോദിക്കുമായിരുന്നു. കുറെ നല്ല വികാരിമാര്‍ കൈ അയച്ചു സഹായിച്ചതുകൊണ്ട് ഇപ്പൊ അവര്‍ അത് ചോദിക്കാറില്ല. അവര്‍ക്ക് കൂച്ച് വിലങ്ങിട്ടു പള്ളി കണക്കിന്റെ വിശ്വസനിയത കുട്ടാനാണോ? അതോ അല്മായനെ ഗ്രേഡ് ചെയ്യാനാണോ ഇവര്‍ പ്ലാനിടുന്നത്?
      സക്കറിയാസ് സര്‍ പറഞ്ഞത് വളരെ ശരി. ഇത് നിര്‍ബന്ധമായും പൂരിപ്പിച്ചു നല്‍കണമെന്ന് പറയാന്‍ പള്ളിക്ക് അവകാശമില്ല. കിഴിഞ്ഞു ചിന്തിക്കേണ്ട കാര്യമില്ല. ഒന്നും കാണാതെ അപ്പന്‍ ഷാപ്പില്‍ പോകില്ല.

      Delete