Translate

Saturday, January 14, 2012

സഭപരമായ മൃതസംസ്‌ക്കാരം നിഷേധിച്ചതിനെതിരെ പ്രതിഷേധം!

The Villain: Michael Narikottu
നിര്‍ദ്ദോഷിയും ശുദ്ധഗതിക്കാരനുമായ കല്ലുവെട്ടത്ത് കുട്ടപ്പന്‍ എന്ന വിശ്വാസിയുടെ സംസ്‌കാരച്ചടങ്ങില്‍ വികാരിയുടെ സംസ്‌കാരശൂന്യതയുടെ തൊപ്പിയിലെ അവസാനത്തെ തൂവലും എടുത്തു ചാര്‍ത്തിയ സംഭവം നിങ്ങള്‍ അറിഞ്ഞുകാണും..

കുട്ടപ്പന്‍ കുഴഞ്ഞുവീണു മരിച്ചയുടനെ മൃതസംസ്‌കാരത്തിന് ആവശ്യമായ കര്‍മ്മങ്ങള്‍ നടത്തിത്തരണമെന്ന് ഭാര്യയും സഹോദരനും വികാരി, ഫാ. മൈക്കിള്‍ നരിക്കാട്ടിനോട് (949 641 4720) അപേക്ഷിച്ചു. അദ്ദേഹം സഹകരിക്കില്ലെന്നു തീര്‍ത്തുപറഞ്ഞതിനെത്തുടര്‍ന്ന് ഇടവകയിലെ കൊള്ളാവുന്ന വിശ്വാസികള്‍ പലരും പറഞ്ഞു. എന്നിട്ടും ആ സാധുമനുഷ്യന്റെ വീട്ടില്‍ വികാരി ചെന്നില്ല; കര്‍മങ്ങള്‍ ഒന്നും ചെയ്തില്ല. മരണാനന്തരകര്‍മ്മങ്ങള്‍ കൊണ്ട് ആത്മാവിന് പ്രയോജനമുണ്ടാകുമെന്ന് തെളിവില്ലെന്ന് പാലാ മെത്രാന്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതു കൊണ്ടൊന്നുമല്ല ഇത്. ആളുകള്‍ ശവമഞ്ചവുമായി പള്ളിയില്‍ ചെന്നപ്പോള്‍ പള്ളി അടച്ചിട്ടു; മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിച്ചില്ല. സെമിത്തേരിയില്‍പോലും പ്രവേശിപ്പിക്കില്ലെന്ന നിലപാടു സ്വീകരിച്ചു. ആളുകള്‍ മൃതദേഹം പള്ളിവരാന്തയില്‍ വെച്ചിട്ടുപോകുമെന്ന ഘട്ടത്തിലാണ്, സെമിത്തേരിയുടെ ഗെയ്റ്റ് തുറക്കാന്‍ തയ്യാറായത്. എന്നിട്ടും അഹന്തകൊണ്ട് അന്ധത ബാധിച്ച ആ പുരോഹിതന്‍ തന്റെ കടമ നിര്‍വഹിച്ചില്ലെന്നുമാത്രമല്ല മനുഷ്യത്വം പ്രകടിപ്പിക്കാനായിട്ടെങ്കിലും മൃതദേഹത്തിനടുത്തേയ്ക്ക് എത്തിനോക്കിയതു പോലുമില്ല. വികാരിയെ ഇത്രമാത്രം പ്രകോപിപ്പിക്കാന്‍ കുട്ടപ്പന്‍ ചെയ്ത കൊടുംപാതകം എന്തായിരുന്നെന്നോ? ആത്മസ്ഥിതിവിവരക്കണക്കുണ്ടാക്കാനായി നല്‍കിയ ഫാറം എഴുത്തും വായനയും അറിയാത്ത കുട്ടപ്പന്‍ പൂരിപ്പിച്ചു നല്‍കിയില്ലത്രേ! വേറെ ആരോടു ക്ഷമിച്ചാലും കുട്ടപ്പനോടു ക്ഷമിക്കാന്‍ കഴിയുമോ? കഴിയില്ല!! അങ്ങനെ, അദ്ദേഹം മാനസികനിലവാരത്തില്‍ കുട്ടപ്പനെക്കാള്‍ താഴെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
നിങ്ങളില്‍ ചെറിയവനു ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തതെന്ന് പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകള്‍ക്ക് എന്തുവില? എവിടെ, യേശുവിന്റെ ദയാവായ്പ്? എവിടെ, ജലം പോലെ ഒഴുകേണ്ട നീതി? എവിടെ, ബലിയേക്കാള്‍ ശ്രേഷ്ഠമായ കരുണ? എവിടെ, ക്രിസ്തീയത? എവിടെ, മനുഷ്യനെ മനുഷ്യനാക്കുന്ന മനുഷ്യത്വം? ഇത്തരം ഹൃദയശൂന്യരും വിവേകരഹിതരും ദുര്‍വൃത്തരും സുഖലോലുപരുമായ 'വികാര'ന്മാരുടെ നെറികേടുകൊണ്ട് ക്രൈസ്തവര്‍, കത്തോലിക്കര്‍ പ്രത്യേകിച്ചും, പരിഹാസ്യരും വിമര്‍ശനവിധേയരുമായിരിക്കുകയാണ്.


വികാരിയുടെ വിരോധംമൂലം മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നിഷേധിച്ചതിന്റെ പേരില്‍ പാലാ ബിഷപ്പിനെ 2.25 ലക്ഷം രൂപാ നഷ്ടപരിഹാരവും കോടതിച്ചെലവും ശിക്ഷിച്ച പ്രസിദ്ധമായ കുറവിലങ്ങാട് ശ്രീ. വി. കെ. കുര്യന്‍ കേസിലെ വിധിയില്‍ പറയുന്നു 'മാന്യമായ ശവസംസ്‌കാരം പൗരന്റെ അവകാശമാണ്. അതു നിഷേധിക്കപ്പെട്ടാല്‍ കാനോന്‍നിയമവും C.P.C. സെക്ഷന്‍ 9 പ്രകാരവും കോടതി മുഖേന അതു നടപ്പാക്കിക്കിട്ടാന്‍ പൗരന് അവകാശമുണ്ട്. (‘Shame on You’ - Page 133) എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, ഇരിഞ്ഞാലക്കുട, പത്തനംതിട്ട എന്നിങ്ങനെ കേരളത്തില്‍ പലേടത്തും ഇത്തരം കേസുകള്‍ വിശ്വാസികള്‍ നടത്തി വിജയിച്ചിട്ടുണ്ട്.


തുടക്കത്തില്‍ സൂചിപ്പിച്ച സംഭവം ആദ്യത്തേതൊന്നുമല്ല. ഒരിക്കല്‍, ഒരു വിശ്വാസി ജീവിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും അതിനാല്‍ തന്റെ കയ്യിലുള്ള ബ്രാണ്ടിയും ആസിഡും കഴിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും പറഞ്ഞ് രാത്രിയില്‍, ടി ഇടവക വികാരിയുടെ അടുത്തെത്തി. വികാരി അവനെ നല്ലതുപോലെ ഉപദേശിച്ചു; കയ്യിലെ ബ്രാണ്ടിയും വാങ്ങിവെച്ചു. പക്ഷെ, അയാള്‍ പറഞ്ഞതുപോലെതന്നെ ആത്മഹത്യ ചെയ്തു. കാരണം, ആസിഡ് കയ്യിലുണ്ടായിരുന്നല്ലോ! ബ്രാണ്ടി കഴിച്ചിരുന്നെങ്കിലും അയാള്‍ അന്നു മരിക്കില്ലായിരുന്നു. ബ്രാണ്ടി കുടിക്കുന്നത് മഹാപാപമാണെന്നു ധരിച്ചുവെച്ചിരുന്ന വികാരി കരുതി ആസിഡ് കുടിച്ചാല്‍ മരിക്കില്ലെന്ന്! എങ്ങനൊണ്ട് ബുദ്ധി!! അപാരം തന്നെ!!! അതും പോരാഞ്ഞ് ടി വികാരി ഒരു സല്‍പ്രവൃത്തികൂടി ചെയ്തു, ആത്മഹത്യചെയ്തവനെ കര്‍മ്മങ്ങള്‍ചെയ്ത് അടക്കില്ലെന്ന് തീരുമാനിച്ചു. വികാരിയായതുകൊണ്ട് വിശ്വാസികള്‍ സഹിച്ചു!
ക്ഷമ ഒരു ദൗര്‍ബല്യമായിക്കാണുന്ന പുരോഹിതരുടെ പ്രതിനിധിയായ ടിയാന്‍ തന്റെ ലീലാവിലാസങ്ങള്‍ തുടര്‍ന്നു, ചെലവാകുന്നിടത്തുമാത്രം ചെലവാക്കിക്കൊണ്ട്!!! ഉല്‍സവഎഴുന്നള്ളത്ത് കടന്നു പോയവഴിയില്‍ ഹന്നാന്‍ വെള്ളം തളിച്ച് ശുദ്ധിവരുത്തുന്നതു പോലെയുള്ള തമാശകള്‍ ഇതില്‍പ്പെടും. കുര്‍ബാനമധ്യേ, പ്രസംഗമെന്നത് ആളുകളെ ശപിക്കാനുള്ള അവസരമായിട്ടാണ് ഇദ്ദേഹം സ്ഥിരം ഉപയോഗിച്ചിരുന്നത്. ഇതൊക്കെ സഹിച്ചിരുന്ന വിശ്വാസികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ!


പാരീഷ് ഹാള്‍ പണിക്ക് യഥേഷ്ടം പിരിവുതരാത്തവരുടെ വീട്ടില്‍ മരണമുണ്ടായാല്‍, ആരും അവിടെ പോകരുതെന്ന പുതിയ സുവിശേഷംകൊണ്ട് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചുകളഞ്ഞു, ഈ മഹാന്‍!! മേസ്തിരിപ്പണിയാണോ അതോ കോണ്‍ട്രാക്ട് പണിയാണോ ഇവരെ സെമിനാരിയില്‍ പഠിപ്പിക്കുന്നത്? അതോ, മനുഷ്യന്റെ ആകുലതകളില്‍ ആശ്വാസമായിത്തീരേണ്ട ദൈവവിശ്വാസത്തെ എങ്ങനെയൊക്കെ അവന് ശാപമാക്കി മാറ്റാമെന്ന പരിശീലനമോ?


ശാപം യഥേഷ്ടം ചൊരിയുകയും പുരോഹിതശാപം ഫലിക്കുമെന്നു പഠിപ്പിക്കുകയും ചെയ്യുന്ന ടി വിദ്വാന് അതിന്റെ ഫലമുണ്ടായി. മുന്‍പ് വികാരിയായിരുന്ന പള്ളിയിലെ ഒരു വികാരപ്രകടനം നോക്കൂ!. ഇടവകയിലെ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായ വിവാഹത്തിനായി പള്ളിയില്‍ എത്തി. താലികെട്ടിന്റെ സമയമായപ്പോള്‍ വികാരി പറയുന്നു, ‘നീ ആനവാതില്‍ക്കല്‍ വെച്ച് കെട്ടിയാല്‍ മതി്! നീ കുര്‍ബാന കാണുന്നത് ആനവാതില്‍ക്കല്‍ നിന്നല്ലേ!!പറയുക മാത്രമല്ല, സ്തബ്ധരായ വിശ്വാസികളുടെ മുന്‍പില്‍വെച്ച് വികാരി അതു നടത്തുകതന്നെ ചെയ്തു. (അപമാനിതനായ ചെറുപ്പക്കാരനും ജനങ്ങളും ശപിച്ചുകാണും!) തല്‍ഫലമായിട്ടാണൊ എന്തോ ദിവസങ്ങള്‍ക്കുള്ളില്‍ ടി വികാരിയുടെ കൈ ദുരൂഹസാഹചര്യത്തില്‍ ഒടിയുകയും പിറ്റേന്നുതന്നെ സ്ഥലംമാറ്റം വാങ്ങി നാടുവിടുകയും ചെയ്ത നാറ്റക്കഥകള്‍ എന്താണ് തെളിയിക്കുന്നത്? പുരോഹിതശാപത്തേക്കാള്‍ വിശ്വാസികളുടെ ശാപം ഫലിക്കുമെന്നു തന്നെയല്ലേ!?


വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിയാത്ത, യേശുവില്ലാത്ത ക്രിസ്തീയതയും, ബൈബിള്‍ പഠിക്കാതെയും (എന്തുകൊണ്ട്?’ മനയ്ക്കലച്ചന്‍ - പോട്ട)) അഹന്ത കൈമുതലാക്കിയും, ദൈവീകതപോയിട്ട് മനുഷ്യത്വം പോലുമില്ലാത്ത അധികാരികള്‍ ദുര്‍ഭരണം തുടരുന്നത് വകവെച്ചുകൊടുക്കാന്‍ മന്ദബുദ്ധികള്‍ക്കല്ലാതെ, യഥാര്‍ഥവിശ്വാസികള്‍ക്കു കഴിയില്ല. ബൈബിള്‍ അംഗീകരിക്കാതെ, പത്തുകല്‍പനകള്‍ തിരുത്തി, സഭാധികാരം എഴുതിയുണ്ടാക്കിയ കാനോന്‍നിയമമനുസരിച്ചുതന്നെ, സഭാധികാരികളെ തിരുത്താന്‍ വിശ്വാസികള്‍ക്ക് കടമയുണ്ട് (Oriental Canon Law, Art. 15). അതിനാല്‍ ദൈവനിഷേധത്തിനും ക്രൈസ്തവ വിരുദ്ധതയ്ക്കും സാമാന്യനീതിനിഷേധത്തിനുമെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസികള്‍ക്ക് ശാപവും സമുദായത്തിനു അപമാനവും സമൂഹത്തിനു ദുര്‍മാതൃകയുമായ ഇത്തരം വ്യക്തികളെ ആധ്യാത്മികചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തി സഭയേയും സമുദായത്തേയും രക്ഷിക്കാനായി യഥാര്‍ഥവിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.


ഭാധികാരികളുടെ പീഡനങ്ങള്‍ക്കെതിരെ വിശ്വാസികളെ സഹായിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ക്രൈസ്തവവിശ്വാസികളുടെ വിവിധ സ്വതന്ത്രസംഘടനകളുടെ ഏകോപനവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ കുട്ടപ്പന്‍ വിഷയത്തില്‍ പ്രതിഷേധിക്കാനും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന പരിപാടികളോടെ കേരളകത്തോലിക്കാസഭാ നവീകരണപ്രസ്ഥാനം സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധയോഗത്തിലേയ്ക്ക് താങ്കളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.


കേരള കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനത്തിനു (KCRM) വേണ്ടി,
ജോര്‍ജ് മൂലേച്ചാലില്‍,
സെക്രട്ടറി. 949 708 8904
12/1/12


2012 ജനുവരി 16 തിങ്കള്‍ 4 മണിക്ക് മാനത്തൂര്‍ പള്ളിക്കവലയില്‍


1. ഈശ്വരപ്രാര്‍ഥന
2. സ്വാഗതം : ശ്രീ. ജോസ് K.K. (എക്‌സി. കമ്മിറ്റിയംഗം, KCRM)
3. അധ്യക്ഷന്‍ : ശ്രീ. ജോയി പോള്‍ പുതുശേരി, KCF തൃശൂര്‍ (ജനറല്‍ സെക്രട്ടറി, JCC)
4. മുഖ്യപ്രഭാഷണം : ശ്രീ. ജോസഫ് വെളിവില്‍,KLCA, എറണാകുളം (വര്‍ക്കിങ്ങ് പ്രസിഡന്റ്, JCC)
5. പ്രഭാഷണം : പ്രൊഫ. ഡോ. ജോസഫ് വര്‍ഗീസ് (വൈസ് ചെയര്‍മാന്‍, KCRM)
6. ശ്രീ. പോള്‍സണ്‍ കൈപ്പമംഗലം, ഇരിഞ്ഞാലക്കുട (മെമ്പര്‍, JCC)
7. കൃതജ്ഞത : ശ്രീ. ഷാജു തറപ്പേല്‍ (ട്രഷറര്‍, KCRM)

20 comments:

  1. Immediately after reading this post, I called the concerned parish priest (Fr. Michael Narikottu, Mobile: 949 641 4720) and asked him about the incident. He said, late Kuttappan never bothered about the church and such a person has no right to get a proper burial. When asked about the court ruling quoted in the post, he said he cared only about the church rules and does not bother about court rulings. Then I asked him whether he ever heard the name, Christ. He arrogantly replied NO and cut the phone.

    I later contacted KCRM President and he confirmed that all the allegations in this post are about the same Priest, Fr. Narikottu.

    Narikottachanmaar Neenal Vaazhatte!

    ReplyDelete
    Replies
    1. Church belongs to the parishioners, not to the priests or bishops.

      Delete
  2. സംഭവം നടന്നതെന്നാണെന്നും, ശവസംസ്കാരം, അച്ചന്‍റെ നിസഹകരണത്തിലും, സിമിത്തേരിയില്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. പള്ളിയിലെത്തിയ മനുഷ്യത്വവും ആണത്വവുമുള്ള മനുഷ്യര്‍ അങ്ങനെ തന്നെ ചെയ്തു എന്ന് കരുതട്ടെ? ശവമടക്കാന്‍ അച്ചന്‍റെ സാന്നിദ്ധ്യം വേണമെന്ന് എന്തിന് വാശി പിടിക്കണം? അയാള്‍ക്ക് സൌകര്യമില്ലെങ്കില്‍, ആരെങ്കിലും കാര്‍മ്മികത്വം (ശ്രീ പുലിക്കുന്നേല്‍ ചെയ്തിട്ടുള്ളതു പോലെ) ഏറ്റെടുത്തു ചെയ്യാവുന്ന കാര്യമേ അതിലുള്ളൂ. അന്ത്യകര്‍മ്മങ്ങള്‍ മരിച്ചയാള്‍ക്കൊരു ഗുണവും ചെയ്യുന്നില്ല എന്ന് പഴയ പാലാ മെത്രാന്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാലും, യുക്തിയും അത് തന്നെ സ്ഥിരീകരിക്കുന്നതുകൊണ്ടും, അത് മതി താനും. പിന്നെ സിമിത്തേരി പൂട്ടിയിടുന്ന കടുംകയ്യോക്കെ വികാരി ചെയ്തെങ്കില്‍, അയാളെ കൈകാര്യം ചെയ്യാനും താക്കോല്‍ കരസ്ഥമാക്കാനും അല്പം മസിലുള്ളവര്‍ മനസ്സ് വച്ചാല്‍ മതിയല്ലോ.

    ഇതൊക്കെ നടന്നില്ലും, ഈ പറഞ്ഞ ഇടവകക്കാര്‍ ആ വൈദികന്റെ കുര്‍ബാന കാണാന്‍ നാളെ പോകുന്നെങ്കില്‍, പിന്നെയൊന്നും പറഞ്ഞിട്ട് വലിയ കാര്യമില്ല. റാലി നടത്തിയിട്ടും എന്തു ഗുണം?

    ReplyDelete
  3. ഒരു കുട്ടിച്ചാത്തന്‍കത്തനാര്‍ മരിച്ചശരീരത്തെ അപമാനിച്ച കഥ വായിച്ചു. ഇത്തരം കഥകള്‍ കാലങ്ങളായി കേരളത്തില്‍മാത്രം നടക്കുന്നുമുണ്ട്.തുടരുകയും ചെയ്യുന്നു. എവിടെയും കൈമിടുക്ക് കാണിക്കുന്ന മലയാളീ ഒരു പുരോഹിതനെ കണ്ടാല്‍ കൈകൂപ്പി വലത്തെകരണവും കാണിച്ചുകൊടുക്കുന്ന കിഴ്വഴക്കമാണ് കാലങ്ങളായി ഇവിടെയുള്ളത്.

    മാമ്മോദീസ മുങ്ങിയ ഒരാള്‍ക്ക്‌ മരണാനന്തരചടങ്ങുകള്‍ കാനോന്‍നിയമങ്ങള്‍ പ്രകാരം നിഷേധിക്കുവാന്‍ അവകാശമില്ല. ഇങ്ങനെയുള്ള കത്തനാന്‍മാര്‍ കേരളത്തില്‍ മാത്രമേയുള്ളൂവെന്നാണ് മറ്റൊരു വിചിത്രസത്യം. മരണസമയത്ത് അയാള്‍ മനസ്സില്‍ ദൈവത്തെ വിളിച്ചില്ലെന്നു ആര്‍ക്കുപറയുവാന്‍ സാധിക്കും?

    കോടതിയില്‍ ഇയാളെ കയറ്റെണ്ടത് തികച്ചും ന്യായികരണം മാത്രം.
    ബുദ്ധിയുള്ള പാലാക്കാര്‍ക്ക് എക്കാലവും ഒരു മണ്ടന്‍മെത്രാന്‍ ഭരിക്കുന്നുവെന്നു ഒരു കീഴ്വഴക്കംമാത്രം. മരണാനന്തരചടങ്ങുകള്‍ക്ക് അയാള്‍ കോടതിയില്‍
    ന്യായംകണ്ടെങ്കില്‍ പിന്നെ എന്തിനു കാലങ്ങളായി അയാളുടെ
    പുരോഹിതരും വിശ്വാസികളും പണം തട്ടിയെടുത്തു. എന്തുകൊണ്ട് പള്ളിയില്‍ പോയില്ലെങ്കില്‍ തെമ്മാടിക്കുഴിയില്‍ അടക്കുമെന്നു കാലങ്ങളായി ഭീഷണിപ്പെടുത്തി? പണം കൂടുതല്‍കൊടുത്താല്‍ ശുദ്ധീകരണസ്ഥലത്തുനിന്നു പെട്ടന്ന് മുക്തിനേടാമെന്ന് എന്തിനു പഠിപ്പിച്ചു? വത്തിക്കാന്‍ കൊട്ടാരവും പണിതത് ശുദ്ധീകരണസ്ഥലം വിറ്റല്ലേ? സൌകര്യപൂര്‍വ്വം മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞു ഇവര്‍ രക്ഷപ്പെടും. ദൈവശാസ്ത്രം എങ്ങനെ വേണമെങ്കിലും വളച്ചോടിക്കും.

    മരിച്ചുകഴിഞ്ഞു മൃതദേഹങ്ങള്‍ ദഹിപ്പിച്ചു കൂടെ?
    മരിച്ച ശരീരം എന്തിനുകൊള്ളാം. അങ്ങനെ അന്തരീക്ഷം ശുദ്ധമാക്കി കൂടെ?ഇതിനുള്ള ആധുനിക സൌകര്യങ്ങള്‍ കേരളത്തില്‍ ‍ വന്നിട്ടില്ല. പാശ്ചാത്യരാജ്യങ്ങളില്‍ പ്രത്യേകം ശവം ദഹിപ്പിക്കുന്ന(Cremation) കെട്ടിടങ്ങള്‍ ഉണ്ട്. ചിലവും കുറവാണ്. പള്ളിക്ക് ഭീമമായ തുകയും കൊടുക്കേണ്ടാ. ശവംതീനികളായ പുരോഹിതര്‍
    മരിച്ചയാളിന്‍റെ ശവം അപമാനിക്കുമെന്നു ഭയപ്പെടുകയും വേണ്ടാ.
    ശവദാഹത്തിനുമുമ്പ് മരണാനന്തരചടങ്ങുകള്‍ ഇവിടെ പുരോഹിതര്‍ നടത്തുന്നുമുണ്ട്. വത്തിക്കാന്‍ അനുവദിച്ചിട്ടുമുണ്ട്.

    അതിനു സാധിച്ചില്ലെങ്കില്‍ അണ്ടര്‍വയര്‍ ഇടിവിപ്പിച്ചു ആ കത്തനാരെ പാല
    ളാലംപള്ളി തൊട്ടു കൊട്ടാരമറ്റംവരെ തെരുവീധിയില്‍കൂടി നടത്തിക്കണം. ഞാന്‍ ഓര്‍ക്കുന്നു,നടന്ന കഥയാണ്. യുദ്ധകാലത്ത് ഒരു മുള്ളയെ പാക്കിസ്ഥാനിയെന്നു സംശയിച്ചു ഇങ്ങനെ വാഴൂരെന്ന കരയില്‍ നടത്തിയ കഥ. ജനം മുഴുവന്‍ അയാളെ നടത്തിച്ചു തല്ലുന്നതു കണ്ടപ്പോള്‍ അന്ന് ഞാനും കൊടുത്തു അയാളുടെ
    പുറകിനിട്ടു ഒരിടി. അതെന്‍റെ രാജ്യസ്നേഹമായിരുന്നു. ഇങ്ങനെ സഭാ സ്നേഹമുള്ളവരുടെ ഇടിക്കു ഈ കഴുകകത്തനാര്‍ ‍ തീര്‍ച്ചയായും അര്‍ഹനാണ്.

    ReplyDelete
  4. ശ്രീ. കുട്ടപ്പന്റെ മൃതദേഹം പള്ളിയുടെ മുമ്പില്‍വച്ചിട്ട് കൂടെ വന്നവര്‍ മടങ്ങാന്‍ തുനിഞ്ഞപ്പോള്‍ അതവിടെയിരുന്നു ചീഞ്ഞാല്‍ തനിക്കുണ്ടാകുന്ന വ്യക്തിപരമായ ബുദ്ധിമുട്ടോര്‍ത്ത് വികാരി സെമിത്തേരിയുടെ ഗേറ്റു തുറന്നുകൊടുക്കുകയാണുണ്ടായതെന്ന് അറിയാന്‍ കഴിഞ്ഞു.മൃതസംസ്‌കാരത്തില്‍ പങ്കെടുത്ത ഒരിടവകക്കാരന്‍ പറഞ്ഞത് ജനപങ്കാളിത്തം കൊണ്ടും 'പുരോഹിത അസാന്നിധ്യം' കൊണ്ടും താന്‍ പങ്കെടുത്തിട്ടുള്ള മൃതസംസ്‌കാര കര്‍മ്മങ്ങളില്‍ ഏറ്റവും മഹത്തായ ഒരു മൃതസംസ്‌കാരമായിരുന്നു ശ്രീ. കുട്ടപ്പന്റേത് എന്നാണ്.

    ReplyDelete
  5. Dear Visitors of Almaya Sabdam: If anyone has the email id of this priest, please publish it here. Our concern should be conveyed to him.

    Administrator (Almaya Sabdam)

    ReplyDelete
  6. Let me tell you something. As his family name says, this priest looks like a NARI (naricheer). Do you think he has an email ID? I doubt it. He is old school. That is why he is acting like a VATTAN, looks like a vattan,and is a vattan! Has he not been taught in seminary school to be a kind, humane person?! Instead, he is acting in completely the opposite fashion of what God wants us to behave. In my opinion, he is not eligible to wear that KUPPAYAM. Jesus taught us to love one another and have mercy towards our brethren, but this priest is totally opposite to Jesus' teachings. What a shame! Therefore, he needs to be punished just the way in the Middle East- take his underwear off, if he is wearing one, and cane/beat him.

    ReplyDelete
  7. This incident took place on Jan.6,2012. There were a good crowd participating the funeral. But none was dare enough to react and compel the vicar to do his duty. So, a senior member of the Parish Sri. Matthachan Manimala(who was affectionate to Kuttappan) led the ceremony and buried the body in the Cemetery.
    Sri Kuttappan was Mentally weak. He was not even able to realize his wages and satisfied with Rs. 50 or 100 for a days labour. Many of the locals made cash of his inability to bargain or calculate. So, most of the villagers are condemning the devilish act of the vicar. He is notorious in many ways as described in the posting. People are fed up with his teachings and activities. He is so arrogant because he is a classmate & batch-mate of Mar Kallarangatt, Bishop of Pala.

    ReplyDelete
  8. ഇടക്കിടയ്ക്ക് ഇത്തരം അസഭ്യങ്ങള്‍ ഉണ്ടാകുന്നത് സമുദായത്തിന് നല്ലതാണ്. അധികാരത്തിന്റെയും പൌരോഹിത്യത്തിന്റെയും പുഴുക്കുത്തുകള്‍ വെളിപ്പെടട്ടെ. ഇപ്പോള്‍ സംഗതികള്‍ തെളിഞ്ഞു വരുന്നു. ഇത്തരമൊരു വിവരദോഷിയെ നിലക്ക് നിറുത്താനും, അയാള്‍ക്കൊരു സ്റ്റഡിക്ലാസ്സ്‌ കൊടുക്കാനും, ആ ഇടവകയിലെ തന്നെ സാറന്മാര്‍ക്ക്‌ കഴിയണം എന്നാണ് എന്റെ അഭിപ്രായം. ഇതൊക്കെ അങ്ങേരുടെ സ്ഥിരം പരിപാടികളാണെങ്കില്‍, വേണ്ട നടപടികള്‍ എടുക്കാന്‍ ഇടവകക്കാര്‍ എന്തുകൊണ്ട് ഇതുവരെ തുനിഞ്ഞില്ല എന്ന് ചോദിച്ചുപോകുന്നു.

    കുറേ കൊല്ലം മുമ്പ്, ഏതോ നിസ്സാര കാര്യത്തിന് "ഞാന്‍ പള്ളി പൂട്ടിയിടും, കുര്‍ബാന കാണിക്കില്ല" എന്ന് വികാരി വീമ്പിളക്കിയ ഒരു കൊച്ചിടവകയുണ്ട്, പാലാ രൂപതയില്‍. അടിവാരം. ഒരു അമ്മച്ചി തറിയില്‍ എഴുന്നേറ്റു നിന്ന് അച്ഛനോട് പറഞ്ഞു: "അതിനേ, ഇത് അച്ഛന്‍ പണിഞ്ഞ പള്ളിയൊന്നുമല്ല; ഞങ്ങള്‍ എല്ല് മുറിയെ കല്ലും മണ്ണും ചുമന്നുകൊണ്ടുവന്നുണ്ടാക്കിയ ദേവാലയമാണിത്" എന്ന്. രണ്ട് ദിവസത്തിനുള്ളില്‍, അങ്ങേര് സ്ഥലം വിട്ടു.

    ഈ സംഭവത്തിലും, എതോ ഒരു anonymous പറഞ്ഞ കടുത്ത ശിക്ഷയൊന്നും ഇല്ലാതെ തന്നെ, ഈ bishop-mate നെ ഒന്നുകില്‍ മെരുക്കിയെടുക്കണം, അല്ലെങ്കില്‍ ഒരു വര്‍ഷത്തെ കഠിന ധ്യാനത്തിനായി മെത്രാന്റെ അടുത്തു തന്നെ ഇടവകക്കാര്‍ പിടിച്ചു കൊണ്ടുചെന്നാക്കണം. അങ്ങേര് മിടുക്കനായി, (മെത്രാന്റെ കൂടെ, നല്ല ശാപ്പാടടിച്ചു മിനുങ്ങി എന്നും ആകാം), സല്‍സ്വഭാവിയായി, ക്രിസ്ത്യാനിയായി തിരച്ചു വരുന്നതുവരെ ഇടവകയിലുള്ള മുതിര്‍ന്ന വ്യക്തികള്‍ തന്നെ കാര്യങ്ങള്‍ നടത്തിക്കൊള്ളാം എന്നും ബിഷപ്പിനെ ധരിപ്പിക്കുക. ഇത്തരം പുരോഹിതരുടെ സാന്നിധ്യമില്ലാതെയും സാമൂഹികജീവിതത്തിലെ മിക്കവാറും എല്ലാക്കാര്യങ്ങളും അല്മായര്‍ക്കു തന്നെ നടത്താനുള്ളതെയുള്ളൂ. പിന്നെ മര്യാദക്കും മനുഷ്യത്വപരമായും നിന്നാല്‍, അച്ചന്മാര്‍ക്കും വല്ലതുമൊക്കെ പണി കൊടുക്കാം എന്ന അവസ്ഥ വന്നു ചേരണം. ഇതൊക്കെ ഓരോ ഇടവകക്കാര്‍ക്കും തോന്നണം. പുറത്തുനിന്നു ചെല്ലുന്നവര്‍ എല്ലാം ശരിയാക്കാന്‍ നോക്കിയാള്‍ ശരിയാകില്ല. അത് ഫലിക്കയുമില്ല.

    അങ്ങനെ, പുരോഹിത അധികപ്രസംഗം കൊണ്ടുണ്ടാകുന്ന 'മൃത' സംസ്കാരങ്ങള്‍ക്കു പകരം ജീവ സംസ്കൃതികള്‍ പള്ളിക്ക് ചുറ്റും വളരട്ടെ.

    ReplyDelete
  9. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി

    ടി വികാരിയേപ്പറ്റി അങ്ങനെ കരുതുക.
    അപ്പോള്‍ കണ്ടു പിടിക്കേണ്ടതും പ്രതിക്ഷേധം അറിയിക്കേണ്ടതും
    ഏത് ഐ.ഡി യിലാണ്.
    പാലാ മെത്രാന്റെ.
    അറിയാമെങ്കില്‍ പ്രസദ്ധീകരിക്കുക.
    വിളിക്കാന്‍ തന്റേടമുള്ളവര്‍ പലരുണ്ട്.

    ReplyDelete
  10. ഇമെയില്‍ വിലാസം ഇതുവരെ കിട്ടാത്ത നിലയ്ക്ക്, വിളിക്കാന്‍ മനസ്സുള്ളവര്‍, ഈ “നായ, നരി, നരിക്കൊട്ടിനെ” ഒന്ന് വിളിച്ചു അല്മായ ശബ്ദം വായനക്കാരുടെ സ്നേഹം അറിയിക്കുക. അങ്ങേര് ആഗോള കുപ്രസിദ്ധി നേടുന്നുണ്ട് എന്നെങ്കിലും അറിയട്ടെ. ഫോണ്‍ നമ്പര്‍: 949 641 4720

    തിങ്കളാഴ്ചത്തെ പ്രധിഷേധ മീടിങ്ങിനു ഭാവുകങ്ങള്‍!

    ReplyDelete
  11. Those who believe that what this priest did is wrong should at least send him an SMS Message saying what they think of his action. If any of you have the email or Mobile number of his class-mate, Pala Bishop, please publish it here so that people could send message to him also.

    ReplyDelete
  12. aramanapala@gmail.com
    seems to be the only contact mail-id. If it will really connect one to a hig official of the Armana is questionable. But there's nothing like trying.

    ReplyDelete
  13. അച്ചമ്മാരില്‍ ബഹുഭൂരിപക്ഷവും നല്ല ക്രിസ്ത്യാനികള്‍ ആണ് എന്നാണു എന്റ്റെ അഭിപ്രായം. എന്നാല്‍ മൊത്തത്തില്‍ അവര്ക്ക്
    തലക്കനം കൂടുതലാണ്. അതിനു ഒരു കാരണം അവര്ക്ക് ആവശ്യത്തില്‍ കൂടുതല്‍ ബഹുമാനം അല്മായര്‍ കൊടുക്കുന്നതാണ്.
    കൂടാതെ ആവശ്യത്തില്‍ കൂടുതല്‍ മാമോന്‍ പ്രിയവും രാഷ്ട്രിയ സ്വാധിനവും അവര്ക്കുപണ്ട്.
    യേശു ഉപദേശങ്ങള്ക്ക അവരുടെ ജീവിതത്തില്‍ കാര്യമായ സ്വാധിനം ഇല്ല. ഇന്ന് ആര് അപരനെ സ്നേഹിക്കുന്നു, മറ്റെ ചെവിട്
    കൂടി കാണിച്ചു കൊടുക്കുന്നു, പാവപ്പെട്ടവരെ സഹായിക്കുന്നു, ശത്രുവിനെ സ്നേഹിക്കുന്നു, നിയ്തിക്ക് വേണ്ടി പോരാടുന്നു,
    നല്ല ശീലമ് അഭ്യസിക്കുന്നു, കരുണയും മനശുദ്ധിയും ഉള്ളവരാകുന്നു, സമാധാന സ്ഥാപകരകുന്നു, ദ്രോഹിക്കുന്നവര്ക്ക് വേണ്ടി
    പ്രാര്ധിക്കുന്നു, സ്വര്ഗീയ പിതാവിനെപ്പോലെ പരിപൂര്ണ രാകാന്‍ ശ്രമിക്കുന്നു. അതൊക്കെ ബുധിമുട്ടുപിടിച്ച യേശു ഉപദേശങ്ങള്‍
    ആണ്. അതിലും എത്ര എളുപ്പമാണ് ആഗോളവല്ക്കുരണത്തെ കുറ്റം പറഞ്ഞിട്ട് വൈദികരെ കയറ്റി അയച്ച് നാല് കാശുണ്ടാക്കുക.
    നമ്മുടെ സഭക്ക് കാതലായ തെറ്റ് സംഭവിച്ചിട്ടുണ്ട്.
    അതുകൊണ്ടാണ് കരുണ തൊട്ടുതെച്ചിട്ടില്ലാത്ത ഇത്തരം വൈദീകര് കാനോന്‍ നിയമം പറഞ്ഞു കുട്ടപ്പനെ മാന്ന്യമായി അടക്കാനുള്ള
    വൈദീകധര്മ്മം ആ വൈദീകാന് കൈമോശം വന്നത്. അതിന് ഉള്ള പ്രതിവിധി ശ്രീ നെടുങ്കനാല്‍ പറഞ്ഞതുപോലെ ഇടവക
    കൂട്ടയ്മ്മ ഒത്തുചേര്ന്ന് ഇത്തരം കാര്യങ്ങള്ക്ക്വ പരിഹാര മാര്ഗംറ കാണണം. അടിമാലി അമ്മച്ചിയെപ്പോലെ ഉണരുവിന്‍.

    ReplyDelete
  14. വിശ്വാസഭ്രാന്ത് യഥാര്ഥറഭ്രാന്തായി മാറിയാല്‍ എന്തൊക്കെ സംഭവിക്കാം എന്തിന്റെ ഉത്തമോദാഹരണമാണ് മാനത്തൂരില്‍ കണ്ടതെന്ന് ഒരിടവകക്കാരന്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തെ ഇടവകഭരണത്തില്നിവന്നു മാറ്റിനിറുത്താന്‍ തയ്യാറാകാത്ത രൂപതാധികാരംതന്നെയാണ് ഒന്നാം പ്രതിയെന്നും സഭാധികാരത്തിനു തെറ്റുപറ്റും എന്ന് സഭാംഗങ്ങള്ക്കു ബോധ്യപ്പെടുംവിധത്തില്‍ സഭാധികാരികള്‍ (മെത്രാന്‍ തന്നെ) പരസ്യമായി മാപ്പുപറയുക എന്നതായിരിക്കണം ഈ സമരത്തില്‍ JCC യും KCRM ഉം ആവശ്യപ്പെടേണ്ടതെന്നും പേരു വെളിപ്പെടുത്താന്‍ ഭയപ്പെടുന്ന ഒരു നിക്കാദേമൂസ് എന്നോടു പറയുകയുണ്ടായി.

    ReplyDelete
  15. The volume of protest being shown in this blog is heart-warming, indeed. It is good to note there are people thinking out of the box. I believe the meeting that was due to be organised on Monday might have been a great success. But protests alone do not work. They can easily ignore it.

    What about legal action? Can't the Pala diocese be sued for this? There is already some clear verdict and it should be very easy to get a compensation for the family. We could get some free legal counsel from eminent people like Justice K T Thomas. I am sure, it should be possible to find a lawyer to handle the case on a "No-win-no-fee" basis.

    I invite views of all visitors of this blog.

    ReplyDelete
  16. I think Jomon is confused and missing many points. First of all, Jomon, are you saying that since we attended catholic schools and colleges we should keep our mouth shut when we see grave injustices happening in schools and colleges? Are you saying that we should keep our mouth shut when a priest molests our children? Are you saying that we should keep our mouth shut when a Vicar denies an ecclesiastical funeral for a poor layman because he didn’t fill up a Form? Are you saying that we should keep our mouth shut when we don’t know how church authorities are spending our money? Jomon, please level with reality.
    Now, you are saying that priests are from our families, our brothers. Yes, you are right. But think about why vast majority of priests are so arrogant and out of line with their priesthood? Simple answer is that their seminary training. Children from the same family can be trained as a terrorist, murderer or as a peace loving decent family man. Our seminary training is so outdated and creating these unchristian priests. They are not even ashamed to behave like a thug to their brothers, the lay people. We should have sweeping changes in our seminary training. Lay people should raise their voice and should make use of this kind of blog for that.
    Jomon, you are absolutely right when you said our church is affected by serious cancer. Because of this cancer (think about who created this cancer) Europe and North America lost their souls already. If we are not careful same fate will befall on our church too.

    ReplyDelete
    Replies
    1. Sorry, Mr. Kalarickal - I beg to differ with you.

      The problem is not entirely with the seminary training. I am sure if you send this priest (who denied funeral to Kuttappan) to Germany or Italy to serve in a local church (of course, no Mallu should be there in the parish. The Mallu presence will make him arrogant) and he will behave very nice and conduct the work in the parish like an ideal priest.

      The main problem lies with guys like these Jomons who miserably fail to understand that they claim to follow a revolutionary who lived 21 centuries ago questioning and fighting against every injustice that happened around him. The clergy of his time was his main targets. (Remember phrases like, "whited sepulchre," etc.) This Jomon and people like him should be ashamed to call themselves Christians.

      Once the laity become sensible, these cassocks-clad criminals will become priests. At the moment they are Jomon's Sires.

      Delete
    2. When a priest goes to any foreign,catholic churches, he will be very pious and do everything as the laity tell him. He will appear like a saint to them. This is the samething like what happens while we board Air India. As long as you are an Indian, the hostess will not give you any attention even if you request something like water, a blanket, etc. However, I have seen with my naked eyes that if a foreigner (even if it is an African American), the hostesses come to them,greet them, and provide things that they don't even need. they act very polite to them. But if you are an Indian in an Indian plane, forget all about it. you will be treated as a piece of dirt. that is the same story with the priests too.

      Delete
  17. Exactly, how soon do we forget that Jesus was a fiery person, who didn't look left or right to speak out his chastising words, when he met with injustice, bigotry and hypocrisy, no matter where. Instead, the church's tradition has made him look feminine and compromising like a clever politician. The clergy try to imitate the latter type believing that would radiate saintliness and charm, without realizing that the effect is the contrary. That's why the situation in the church has become so clumsy and inhuman. Look at the old popes of recent history, or the cardinals and bishops for that matter - they don't exude life and vigour, but carry diplomatic, lifeless externals and put on holiness. Very disgusting, indeed, these humbugs.

    ReplyDelete