Translate

Friday, December 16, 2011

Time Magazine’s Person of the Year is ‘The Protester’

Time Magazine’s Person of the Year is ‘The Protester’

'via Blog this'

Administer's Note:

This should be an inspiring news for the Contributors of Almaya Sabdam.  Protest has its importance and relevance!







1 comment:

  1. പ്രോട്ടസ്റ്റ് അഥവാ പ്രതിഷേധം മനുഷ്യത്വത്തിന് വേണ്ടിയുള്ള ഒരു മുറവിളിയായി കണക്കാക്കാം.
    പോയവര്‍ഷം 'പ്രതിഷേധം' ഏകാധിപതികളുടെയും മതമൌലികവാദികളുടേയും കോട്ടകള്‍ തകര്‍ത്തു.
    പതിറ്റാണ്ടുകളായി കൊടികുത്തി വാണിരുന്ന ലിബിയയിലെ ഗെടാഫിയും നിലംപതിച്ചു.
    പ്രതിഷേധത്തിന്‍റെ മാറ്റൊലിയില്‍ അനേകം മതമൌലികവാദികളുടെ നാക്കും അടപ്പിച്ചു. ബില്‍ ലാദനും കൂട്ടരും കറുത്ത അദ്ധ്യായങ്ങളിലേക്ക് സ്ഥാനംപിടിച്ചു.

    എന്നിട്ടും മാറ്റമില്ലാത്ത ഒരു ഇസമാമാണു കത്തോലിക്കാസഭയും പുരോഹിതഇസവും.
    സഭക്കുമുമ്പില്‍ വെല്ലുവിളികള്‍ തുടരുന്നു. സഭ ഇന്നും യാഥാസ്ഥിതികരുടെ നിയന്ത്രണത്തിലാണ്.മൂത്തു മുരടിച്ച ബുദ്ധിയും
    ബോധവും നശിച്ച സഭയെ നയിക്കുന്ന കപ്പിത്താന്‍മാര്‍ പത്രോസിന്‍റെ പാറയെ ആഴികടലിലേക്ക്‌ മുക്കിക്കൊണ്ടിരുക്കുകയുമാണ്.

    രണ്ടാംവത്തിക്കാന്‍ കൌന്‍സില്‍ മതങ്ങള്‍ തമ്മിലുള്ള മൈത്രിക്ക് വാതായനങ്ങള്‍ തുറന്നുകൊടുത്തിരുന്നു.
    എന്നാല്‍ ബെനഡിക്റ്റ് മാര്‍പാപ്പയുടെ Dominus lesus എന്ന പ്രമാണത്തില്‍ പ്രോട്ടസ്ടണ്ട് വിഭാഗങ്ങള്‍ക്രിസ്തു വിഭാവനചെയ്ത സഭകളല്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. പോപ്പിന് തെറ്റുപറ്റിയെന്നും തങ്ങളും ക്രിസ്തീയ സഭകള്‍തന്നെയെന്നും പറഞ്ഞു പ്രോട്ടസ്ടണ്ട് സഭകള്‍ പ്രധിഷേധവും പ്രകടിപ്പിച്ചു.

    കത്തോലിക്കാപ്പള്ളിമാത്രം സത്യസഭയെന്നുള്ള സങ്കല്‍പ്പത്തില്‍നിന്നും വത്തിക്കാന്‍ പിന്മാറുകയില്ല.
    അങ്ങനെ വത്തിക്കാന്‍ സമാധാനത്തിനു തുരങ്കം വെക്കുന്ന വലിയ ഒരു ശക്തിയാണ്.
    തീവ്രമായ മതപരിവര്‍ത്തനം വത്തിക്കാനെ ഹിന്ദുമതവാദികളുടെ ശത്രുവാക്കി. മിഷനറിമാര്‍ ദാരിദ്ര്യം ചൂഷണം ചെയ്തു പിടിയരി കഞ്ഞികൊടുത്തു മതപരിവര്‍ത്തനം നടത്തും. പിന്നെ തിരിഞ്ഞു നോക്കുകയില്ല. ഭാരതം മുഴുവന്‍ ഇങ്ങനെ പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തിനെതിരെ വത്തിക്കാന് ശക്തിയായ തിരിച്ചടി കിട്ടികൊണ്ടിരിക്കുന്നു.

    മാര്‍പാപ്പ കൌമാരകാലത്ത് ഹിറ്റ്‌ലറിന്‍റെ നാസിപാര്‍ട്ടിയിലെ അംഗമായിരുന്നതും വിമര്‍ശന വിഷയമാണ്. കൌമാരക്കാര്‍ക്ക്‌ അംഗത്വം അന്ന് നാസികളുടെ നിര്‍ബന്ധവ്യവസ്ഥയായിരുന്നു.
    2006- ല്‍ മുഹമ്മദ്‌ നബിയെപ്പറ്റിയുള്ള
    പരാമര്‍ശനവും ഇസ്ലാമിന്‍റെ നീരസത്തിനു ഇടയാക്കി. ഇസ്ലാമിക ലോകംമുഴുവന്‍ അതു പ്രതിഷേധത്തിനു ഇടയാക്കി. ടര്‍ക്കിയുടെ ഭരണകക്ഷി പോപ്പിനെ ഹിറ്റ്‌ ലര്‍ എന്നും മുസ്സോളിനിയെന്നും വിളിച്ചു. കുരിശുയുദ്ധത്തിന്‍റെ കാവല്‍ക്കാരനായും അറിയപ്പെട്ടു. പോപ്പ് വരുത്തിയ മുറിവുകള്‍ മുസ്ലിം ലോകത്ത് ഇതുവരെയും മാറിയിട്ടില്ല.

    കേരളത്തില്‍ വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ സഭയുടെ ഏകാധിപത്യം തുടരുന്നു. അനാവശ്യമായി ‍ സര്‍ക്കാര്‍കാര്യങ്ങളില്‍ കൈകടത്തി സര്‍ക്കാരിനെ സഭയുടെ മരപ്പാവയായി മാറ്റി. വിവാഹമോചനം, ഗര്‍ഭനിരോധനം, പുരോഹിതമേല്‍ക്കോയ്മ , അവരുടെ രതികള്‍ , തെറ്റായ നയങ്ങള്‍, ബ്രഹ്മചര്യം മുതലായ സാമൂഹ്യ വ്യവസ്ഥിതികള്‍ക്കെതിരെ പ്രധിഷേധശബ്ദം ഇവിടെയും ആഗോളതലത്തിലും മുഴങ്ങികൊണ്ടിരിക്കുന്നു. എന്തിന്, അന്ധവിശ്വാസങ്ങളില്‍നിന്നും കപടപുരോഹിതരില്‍ നിന്നും മുക്തിനേടുവാന്‍, മാറ്റത്തിന്‍റെ മാറ്റൊലിക്കായി പ്രധിഷേധം തുടരട്ടെ.

    ReplyDelete