Translate

Wednesday, December 21, 2011

Thousands of Dutch Catholic abuse cases reported| Cathnews India

Thousands of Dutch Catholic abuse cases reported| Cathnews India:

'via Blog this'

1 comment:

  1. കഴിഞ്ഞ അറുപത്തിയഞ്ചു വര്‍ഷങ്ങളായി ഇരുപതിനായിരത്തില്‍പ്പരം കുട്ടികളെ ഹോളണ്ടിലെ കത്തോലിക്കാ പുരോഹിതര്‍ പീഡിതരാക്കിയെന്നാണ് ഒരു കമ്മീഷന്‍‍ റിപ്പോര്‍ട്ട്. ഈ കണക്കുകള്‍ സാധാരണ പൊതുജനങ്ങളുടെ ഇടയിലുള്ള ലൈഗിക പീഡനങ്ങളെക്കാള്‍ രണ്ടു മടങ്ങ്‌ കൂടുതല്‍ വരുംമെന്നാണ് കണ്ടെത്തല്‍. ഇന്നാട്ടിലെ Wim Eijk, the archbishop of Utrecht സഭയ്ക്കുണ്ടായ അപമാനത്തില്‍ പൊതുജനത്തിനോട് മാപ്പും ചോദിച്ചിരിക്കുന്നു. സഭയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ ആണെന്നും ഇനിമേല്‍ ഒരിക്കലും അങ്ങനെ സംഭവിക്കാതെ ഇരിക്കുവാന്‍ ആ രാജ്യത്തിലെ ബിഷപ്പുമാരും പുരോഹിതരുമോത്ത് പ്രതിജ്ഞ ചെയ്തു. ഇതുപോലെ എന്നെങ്കിലും ക്ഷമ ചോദിക്കുവാനുള്ള സൌമനസ്യം കേരളത്തിലെ ബിഷപ്പുമാര്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാം.

    ആരെങ്കിലും ലൈഗികപീഡനത്തിനു ഇരയായവര്‍ അധികാരികളോട് പരാതിപ്പെട്ടാല്‍ അവര്‍ പരാതി ഗൌനിക്കുകയില്ലായിരുന്നു. മാത്രവുമല്ല പീഡിതരേ കുറ്റപ്പെടുത്തുകയും ചെയ്യും. ഈ ബാലലൈംഗിക പുരോഹിത തൊഴിലാളികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ സ്ഥലമാറ്റമോ, പള്ളിക്ക് പിഴയായി പ്രാര്‍ഥനകളോ, കൌണ്‍സിലിന്‍ഗോ, മാനസിക ചീകത്സയോ നല്‍കി കേസിനു പരിഹാരമാക്കുമായിരുന്നു. അന്നു ഇരയായവരില്‍ പലരും ഇന്നു പുരോഹിതരും. അങ്ങനെ ചരിത്രം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

    എത്രകാലം കത്തോലിക്കാസഭക്ക് ഈ ലൈംഗിക ബിസിനസ്‌ തുടരുവാന്‍ കഴിയും. ഇതിനു പരിഹാരമായി റോമിലെ മാര്‍പാപ്പയുടെ കാലഹരണപ്പെട്ട ചിന്താഗതികള്‍ക്ക് മാറ്റം വന്നേതീരൂ. പകര്‍ച്ചവ്യാധി പോലെ പടര്‍ന്നിരിക്കുന്ന ലൈംഗികരോഗം മൂലം ബാലപീഡ വിശ്വാസസമൂഹമെന്നു വിളിച്ചു കത്തോലിക്കരെ ലോകം പരിഹസിക്കുന്നു. തന്മൂലം ഈ സഭയില്‍ നിന്നും പുറത്തുചാടുവാന്‍ അനേകര്‍ ഏറെക്കാലമായി ചിന്തിക്കുകയും ചെയുന്നു.

    ഈ ലൈംഗികപീഡനങ്ങള്‍ മറ്റു ബിസിനസ് സ്ഥാപനങ്ങളില്‍ സംഭവിച്ചിരുന്നുവെങ്കില്‍ കമ്പനി പൂട്ടിക്കുകയും അനേകം ക്രിമിനല്‍ കേസുകള്‍ അഭിമുഖികരിക്കുകയും വരുമായിരുന്നു. എന്നിരുന്നാലും പള്ളി കുര്‍ബാനയിലെ പാത്രത്തില്‍ പണം എറിയുവാന്‍ ഭക്തരുടെ തിരക്കില്‍
    കാര്യമായ കുറവുകള്‍ ഒന്നുമില്ല. എല്ലാം അറിഞ്ഞിട്ടും പേരും പെരുമയ്ക്കും പണം വാരി കൊടുക്കുവാന്‍ കപട ഭക്തരുമുണ്ട്.

    മനുഷ്യത്വത്തിനെതിരായ കുറ്റവാളികളാണിവര്‍. ഇത്തരം കുറ്റവാളികളുടെ പള്ളികള്‍ സര്‍ക്കാര്‍ കണ്ടെടുക്കുകയും ആ മുതല്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്‌താല്‍ യേശുവിന്റെ സന്ദേശം ഫലവത്താകും. ഈ സാമൂഹ്യ ദ്രോഹികളെ കര്‍ശനമായി ശിക്ഷിക്കുന്ന കാലം ഇന്നും വെറും ഒരു സ്വപ്നം മാത്രം. പുരോഹിതരുടെ വിശുദ്ധപാപങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയുന്നത് വടക്കേ ഇന്ത്യയിലെ പുല്ലുതീനികളായ പരിശുദ്ധപശുക്കള്‍ ആണ്.

    രാജ്യങ്ങളായ രാജ്യങ്ങള്‍ ഇന്ന് പീഡിപ്പിക്കുന്നവരെ പിടികൂടുമ്പോള്‍ സീറോമലബാര്‍ പാതിരികള്‍ എന്നും പിടികൊടുക്കാതെ വിലസുന്നു. അവര്‍ക്കറിയാം, തങ്ങളുടെ പിതാക്കന്മാര്‍ ഇവരെ രക്ഷിച്ചു കൊള്ളുമെന്നും തൊട്ടുകളിച്ചാല്‍ പിറ്റേദിവസം ഈ സര്‍ക്കാര്‍ കാണുകയില്ലന്നും. അങ്ങനെ ഇവര്‍ മുന്തിരിതോപ്പിലെ പുതുവീഞ്ഞും കുടിച്ചു അള്‍ത്താര ബാലന്‍മാരോടൊപ്പം അന്നും ഇന്നും ഹല്ലെലുയാ പാടി നടക്കുന്നു.

    ബാലപീഡിതരായ പുരോഹിതര്‍ അന്താരാഷ്ട്രതലങ്ങളില്‍ ഒരു സംഘടന ഉണ്ടാക്കുന്നതായും അറിയുന്നു. World-wide, Child-Pedophiles Syndicate (WCPS) എന്നാകും സംഘടനയുടെ പേര്. പ്രായപൂര്‍ത്തിയാകാത്ത പിള്ളേര്‍ക്ക് ഇനി ഈ സംഘടനയില്‍ കൂടി
    മാത്രമേ കത്തോലിക്കാ സ്ഥാപങ്ങളിലും ഹോസ്റ്റലുകളിലും പ്രവേശനം നേടുവാന്‍ ആവൂ. മീശ മുളക്കാത്ത കുട്ടികള്‍ക്ക് സംഘടനയുടെ പ്രാവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.

    ReplyDelete