Translate

Tuesday, December 13, 2011

"ഒരു വൈദികന്‍റെ ഹൃദയമിതാ"



ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കോളേജുപ്രിന്‍സിപ്പാളും പ്രോഫസറുമായിരുന്ന സിസ്റ്റര്‍ ജസ്മി സഭയില്‍ നിന്നു പുറത്തു പോവുകയും വിവാദപരമായ 'ആമേന്‍' എന്ന പുസ്തകം എഴുതി കേരളകത്തോലിക്കാ ലോകത്ത് ഒരു കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. പുരോഹിത ലോകത്തും കന്യാസ്ത്രീ മഠംമന്ദിരങ്ങളിലും നടക്കുന്ന അഴിമതികളും രതിലീലകളും ഈ പുസ്തകത്തില്‍ സമഗ്രമായി വിവരിച്ചിട്ടുണ്ട്.

അടുത്ത കാലത്ത് വിന്‍സെന്റ്ഷിയന്‍ സഭയില്‍നിന്നു പുറത്തുചാടിയ ഒരു പുരോഹിതന്‍ കെ.പി. ഷിബുവും സഭയ്ക്കകത്തുള്ള തന്‍റെ അനുഭവങ്ങളുടെ കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധിപ്പെടുത്തിയതും വലിയ കോളിളക്കത്തിനു കാരണമായി. ഒരു വൈദികന്‍റെ ഹൃദയമിതാഎന്നാണു പുസ്തകത്തിന്‍റെ പേര്. എന്നാല്‍ ഇദ്ദേഹം തന്‍റെ സഹവൈദികരുടെ കുമ്പസാര രഹസ്യത്തില്‍കൂടി ലഭിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍ പുറത്തുവിട്ടത് സഭയോടുള്ള ചതിയും വ്യക്തിഹത്യയുമാണെന്നും വിമര്‍ശനമുണ്ട്.

പുരോഹിതരുടെ ഇടയിലുള്ള ലൈംഗികവൈകൃതങ്ങളും കാമാന്ധതയും അധികാര വടംവലികളും ക്രമാതീതമായി നടമാടുന്നുവെന്നു ഈ പുസ്തകത്തി‍ല് ‍വെളിപ്പെടുത്തുന്നു. കൂടാതെ അധികാരവടംവലിയും പണത്തിനോടുള്ള അമിതാഗ്രഹവും പുരോഹിതരെ സൂത്രശാലികളും, അഴിമതിക്കാരും മനുഷ്യരെ കഴുത്തറക്കുന്നവരുമായ ഒരു വര്‍ഗ്ഗവും ആക്കി. അറുപതു ശതമാനം പുരോഹിതരുടെ ഇടയിലും ലൈംഗികത സാധാരണമാണെന്നാണ് പുസ്തകം അവകാശപ്പെടുന്നത്. സ്വവര്‍ഗരതിയും നീലചിത്രങ്ങള്‍ കാണുകയും പതിവാണെന്നും എഴുതിയിരിക്കുന്നു. പാവങ്ങളോട് സ്നേഹവും സഹാനുഭൂതിയും കൊടുക്കുന്നതിനു പകരം ദൈവസന്ദേശകരായ പുരോഹിതര്‍ ദാരിദ്ര്യം മുതലാക്കി നിസ്സഹായരായ സ്ത്രീകളെയും അനാഥ കുഞ്ഞുങ്ങളെയും പീഡിപ്പിക്കുന്ന കരളലിയിക്കുന്ന കഥകളും ഹൃദയവേദനയോടെ വിവരിച്ചിട്ടുണ്ട്. പോരാഞ്ഞു ഇവരുടെ അമിത കാമാവേശം തീര്‍ക്കുവാന്‍ വൈദിക വിദ്യാര്‍ഥികളെയും ദുര്‍വിനിയോഗം ചെയ്യുന്നു.

മുപ്പത്തിഒന്‍പതു വയസ്സുള്ള ഇദ്ദേഹം പതിനൊന്നുവര്‍‍ഷം പുരോഹിതനായും പതിമ്മൂന്നുവര്‍‍ഷം വൈദിക വിദ്യാര്‍‍ഥിയായും ആശ്രമജീവിതം നയിച്ചു. 2010 മാര്‍‍ച്ചി‍ല്‍ ‍വൈദികജീവിതം അവസാനിപ്പിച്ചു. പിന്നീടു ദോഹയി‍ല്‍ പോയി ഇന്ത്യന്‍‍ സ്കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്നു. അങ്കമാലി സ്വദേശിയായ ഇദ്ദേഹം പുസ്തകം പ്രസിദ്ധികരിക്കുവാനായി അവധിയെടുത്തു നാട്ടില്‍ വന്നു. അതുമൂലം വിന്‍സെഷ്യന്‍ സഭയില്‍‍നിന്നും കുടുംബക്കാരില്‍ നിന്നും ഭീഷണികളെയും നേരിടേണ്ടിവന്നു. ലൈംഗികകുറ്റവാളികളായ പുരോഹിതര്‍‍ക്കും നീതിലഭിക്കാത്ത പുരോഹിതരാല്‍ ‍പീഡിതരായവര്‍ക്കും സഭയുടെ അഴിമതിക്കാര്‍‍ക്കെതിരായും ഉള്ള ഒരുതുറന്ന പുസ്തകമാണിത്.

മൂന്നുപ്രാവിശ്യം ഇദ്ദേഹത്തിനു റോഡപകടം ഉണ്ടായിട്ടും ചീകത്സക്കോ ഹോസ്പിറ്റല്‍‍ ബില്ല് അടക്കാനോ യാതൊരു സഹായവും സഭ നല്‍കിയില്ലയെന്നും ആരോപിക്കുന്നു. ഒരിക്കല്‍ കാസര്‍കോട് സഭവക സ്കൂളില്‍ പഠിപ്പിക്കുന്നവേളയില്‍ ‍ മാനെജുമെന്റിനെതിരായി വിദ്യാര്‍‍ഥി പ്രക്ഷോപമുണ്ടായി. അന്നു ജീവനു ഭീഷണിയുണ്ടായിട്ടും സഭ രക്ഷിക്കുവാന്‍ വന്നില്ലയെന്നും ആരോപിക്കുന്നു. ഒരു പുരോഹിതനെ ഇടവിടാതെ പീഡിപ്പിക്കുമ്പോള്‍ എല്ലാം യേശുവിനുവേണ്ടി സഹിക്കണമെന്നു പറയുന്നത് എന്തു ന്യായവാദമാണെന്നാണ് ഷിബു ചോദിക്കുന്നത്.

ഇദ്ദേഹത്തിന്‍റെ പൂനായിലുള്ള ആദ്യകാലസെമിനാരി ജീവിതത്തില്‍ മുതിര്‍‍ന്ന വൈദിക വിദ്യാര്‍‍ഥികളുടെ ലൈംഗികപീഡനം അസഹ്യമായിരുന്നുവെന്നും ആത്മകഥയില്‍ ‍തുറന്നടിക്കുന്നു. സെമിനാരിയില്‍ സ്വവര്‍‍ഗരതികള്‍ അനയിന്ത്രിതമായിരുന്നു. പീഡിതരാകുന്നവര്‍ ‍ ശാന്തമായി എല്ലാം സഹിക്കണമായിരുന്നു. ആരെങ്കിലും പരാതിപ്പെട്ടാല്‍ ‍ പങ്കാളികളില്‍ ‍ രണ്ടുപേരെയും കുറ്റക്കാരാക്കും. പീഡിതനാകുന്നവനും ശിക്ഷ കിട്ടുകയും മറ്റുള്ളവര്‍ ‍ കാണ്മാന്‍ ‍ പ്രധാനകവാടത്തില്‍ ‍ നിറുത്തി അപമാനിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് സീനിയര്‍ വിദ്യാര്‍ഥികളുടെ കാമാവേശത്തിനു മിക്കകുട്ടികളും കീഴ്പ്പെടുകയായിരുന്നു പതിവ്.

പള്ളികാര്യങ്ങളില്‍ ‍വൈദികരെ സഹായിക്കുവാന്‍ ‍പോവുന്ന സമയം സാധാരണ വൈദികവിദ്യാര്‍‍ഥികള്‍ ‍ മുതിര്‍‍ന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം സൈക്കിളില്‍ പുറകിലിരുന്നു സവാരിചെയ്യുകയായിരുന്നുപതിവ്. പുറകില്‍ ‍ ഇരിക്കുന്ന പിള്ളേരോട് മുതിര്‍‍ന്നവര്‍ അരയില്‍ ‍മുറുകെ പിടിക്കണമെന്ന്പറയും. ഇതു മനപൂര്‍‍വ്വം മുതിര്‍ന്നവരുടെ ലൈംഗിക ഉദ്ദേശങ്ങള്‍‍ക്കായിരുന്നുവെന്നു വ്യക്തമായിരുന്നു. ചില സമയങ്ങളില്‍ ‍ മുതിര്‍‍ന്ന വിദ്യാര്‍‍ഥികള്‍ ‍ വൈദികരായിചമഞ്ഞു കുമ്പസാരകൂട്ടില്‍ ‍ ഇരുന്നു പാപം കേള്‍ക്കുവാന്‍ എട്ടുംപൊട്ടും അറിയാത്ത പ്രായത്തിലുള്ള പുതിയതായി വരുന്ന ആശ്രമവാസികളെ പറ്റിക്കുമായിരുന്നു. അനേകം പുരോഹിതര്‍ ‍വിധവകളെയും കന്യാസ്ത്രികളെയും എന്നും ലൈംഗികപീഡനത്തിനു അടിമയാക്കുമായിരുന്നു.

വിശ്വാസികളില്‍നിന്നു മനസാക്ഷിയില്ലാതെ സ്വന്തംആവശ്യത്തിനു സംഭാവനമേടിച്ചു പുരോഹിതര്‍ പോക്കറ്റില്‍ ഇടുകയായിരുന്നു പതിവെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഏജന്‍‍സികള്‍ പള്ളിസ്വത്തുക്കളും വരുമാനവും കൈകാര്യം ചെയ്യണമെന്നാണ് ഈ തുറന്നപുസ്തകത്തിലൂടെ ഷിബു ആവശ്യപ്പെട്ടിരിക്കുന്നത്.

5 comments:

  1. വൈദികനായ ഷിബുവിന്‍റെ ഹൃദയത്തിന്‍റെ കഥകള്‍ ചുരുക്കമായി പത്രങ്ങളില്‍ വായിച്ചു. ജനപ്രിയമായ ഈ പുസ്തകത്തിന്‍റെ ആയിരകണക്കിനു പതിപ്പുകള്‍ വിറ്റുകഴിഞ്ഞുവെന്നും അറിഞ്ഞു. നല്ലതു തന്നെ.

    അദ്ദേഹം വിവാഹിതനാകുവാന്‍വേണ്ടിയാണ് പൌരാഹിത്യം ഉപേക്ഷിച്ചതെങ്കില്‍
    ന്യായികരണം തീര്‍ച്ചയായുംഉണ്ട്. ഒന്നും അറിയാത്ത പ്രായത്തില്‍ ആത്മീയസാഫല്യം ആഗ്രഹിച്ചു സന്യാസ
    ആശ്രമത്തില്‍ ബ്രഹ്മചാര്യം സ്വീകരിച്ച അദ്ദേഹത്തിനു ആശ്രമജീവിതത്തിലെ പാളീച്ചകള്‍ മനസ്സിലാക്കി പുറത്തു ചാടുവാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു. പൂനസെമിനാരിയിലെ സുപ്പേരിയെഴ്സിന് ഇദ്ദേഹത്തിനു വൈദികപട്ടം കൊടുക്കുവാന്‍ താല്പര്യം ഇല്ലായിരുന്നു. ഒരു ആശ്രമം എന്നനിലയില്‍ ചില നിയമങ്ങള്‍ ഒക്കെ പാലിച്ചേ പറ്റുകയുള്ളു. ആരെയും കൂസാതെ ധിക്കരിച്ചു കൊണ്ടുള്ള വൈദികജീവിതമായിരുന്നു
    ഷിബുവിന്‍റെതെന്നു ചില സഹവൈദികരില്‍നിന്നും ‍ നിന്നു മനസ്സിലാക്കുവാന്‍ സാധിച്ചു.

    അഹങ്കാരികളായ ഇടവകവൈദ്യകനു പണം ഉണ്ടാക്കുവാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ട്. വടക്കേ ഇന്ത്യയിലും മറ്റും പ്രേഷിത ജോലിചെയ്യുന്ന ഒരു വിന്‍സെന്‍ഷ്യന്‍ അച്ചന്‍ എന്തുണ്ടാക്കാനാണ്. പുറത്തുനിന്നു വരുന്ന പണമൊക്കെ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടങ്കില്‍ അന്നു പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? പണത്തിന്‍റെ വീതം കിട്ടാഞ്ഞിട്ടാണെന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

    പതിനഞ്ചുവയസ്സു മുതല്‍ സഭയാണ് ഷിബുവിനെ നോക്കിയത്, യഥാര്‍ഥത്തില്‍ സഭ വളര്‍ത്തമ്മ ; അമ്മയുടെ ചിലവില്‍ രണ്ടുമൂന്നു മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി. കൂദാശകളില്‍ കുമ്പസ്സാരരഹസ്യം ഈ അമ്മയുടെ ജീവന്‍റെ ഒരു ഭാഗമാണ്, രക്തവും. വിശ്വാസത്തില്‍ മധുരമേറിയ മുലപ്പാലു പോലെയും. പുസ്തക പ്രചാരണത്തിനു അമ്മയുടെ മുലയും കടിച്ചു കീറി രക്തവും കുടിച്ചു. തികച്ചും ഇതൊരു വഞ്ചനതന്നെ. കുമ്പസാരത്തില്‍ അവിശ്വാസിയായ എനിക്കിതു പറയുവാന്‍ അവകാശമില്ലെന്നുമറിയാം.

    പുരോഹിതപ്പട്ടം കൊടുക്കുവാന്‍ പൂനയിലെ സുപ്പീരിയേഴ് സ് വിസ്സമ്മതിച്ചിട്ടും കേരളത്തിലെ ചില ശുപാര്‍ശകളുടെ പുറത്തു ഷിബു വൈദികനായി, പിന്നീട് അദ്ധ്യാപകനായി. കോളേജില്‍ അദ്ധ്യാപക ജോലി കിട്ടാത്തതു കൊണ്ട് സഭാധികാരികളോട് പ്രതികരിക്കാതെ വെറും
    പിറുപെറുത്തുകൊണ്ട് അത്രുപ്തനായിരുന്നു. സ്വന്തം ശ്രമത്തില്‍ ദുബായില്‍ ജോലി ലഭിച്ചപ്പോള്‍ അനുവാദം കൂടാതെ രാജ്യം വിട്ടു. നിയമങ്ങള്‍ ലംഘിച്ചതിന് സന്യാസ സഭാധികാരികള്‍ അദ്ദേഹത്തെ സഭാശുശ്രുഷകളില്‍ നിന്നും വിലക്കി. അന്നു മുതലാണു ഷിബുവിലെ പ്രതികാരം ആളി കത്തുന്നത്.

    പ്രതികരിച്ചു കൊള്ളുക, വിമര്‍ശിച്ചു കൊള്ളുക, എന്നാല്‍ സത്യമായിരിക്കണം. അറുപതു ശ തമാനം വൈദികര്‍ ദുര്‍മ്മാര്‍ഗികള്‍ ആണെന്നുള്ള വാദം പുസ്തകത്തിനു കൂടുതല്‍ ജനസമ്മതി കിട്ടി. സത്യമല്ലെങ്കില്‍ കിട്ടിയ പണം മുപ്പതു വെള്ളി കാശിന്‍റെ വിലയേയുള്ളു. വിന്‍സേഷ്യന്‍ സഭയില്‍ ഡസനിലധികം ബന്ധുക്കളും സുഹുത്തുക്കളുമായ വൈദികരെ എനിക്കറിയാം. അവരില്‍ ഒരാളും സദാചാരത്തിനു വിരുദ്ധമായി ജീവിച്ചതായി അറിവില്ല.

    ഷിബുവിന് അമ്മയെപ്പോലെ വളര്‍ത്തിവിട്ട സഭക്കെതിരായി ശബ്ദം ഉയര്‍ത്താം. അതില്‍ തെറ്റില്ല. എന്നാല്‍ ജനിപ്പിച്ച, വളര്‍ത്തിവിട്ട സഭയെ താറടിക്കുവാന്‍ കൂട്ടുപിടിച്ചത് കൊല്ലുംകൊലയും മതപീഡനവുമായി നടക്കുന്ന ഹിന്ദുവര്‍ഗീയ വാദികളെയാണ്. വിശ്വാസവഞ്ചന കാട്ടി കുമ്പസാരരഹസ്യങ്ങള്‍ ഒക്കെപറഞ്ഞു മതഭ്രാന്തന്‍മാരുമായുള്ള മുഖാമുഖസംഭാഷണങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തകളില്‍ സ്ഥാനംനേടി. ഒറ്റദിവസംകൊണ്ട്, വളര്‍ത്തിവിട്ട സ്വന്തം അമ്മയുടെ നെഞ്ചത്ത്ചവുട്ടി രാം ജന്മഭൂമി, ആര്‍.എസആസ് മുതല്‍ സംഘടനകളുടെ വക്താവും ആയി. അങ്ങനെ പുസ്തകം പതിനായിരങ്ങള്‍ ചിലവായികൊണ്ടിരിക്കുന്നു. ചര്‍ച്ച് ആക്റ്റ്, മതപരിവര്‍ത്തനം മുതലായ ഷിബുവിന്‍റെ പുതിയ ആശയങ്ങളില്‍ നൂറുശതമാനവും യോജിക്കുന്നു. നല്ലവരായ ഹിന്ദുക്കളും മുസ്ലിമുകളും മലയാളനാട്ടിലുള്ളപ്പോള്‍ സ്വന്തം അമ്മയുടെ രക്തമൂറ്റി ‍ കുടിക്കുവാന്‍ നോക്കുന്ന
    വര്‍ഗീയവാദി സംഘടനകളെ കൂട്ടുവേണോ, അടിമത്വചങ്ങല പൊട്ടിച്ചുവന്ന ഇടയനായിരുന്ന ഷിബുവിന്‍റെ ലക്‌ഷ്യം പണമല്ലെങ്കില്‍?

    ReplyDelete
    Replies
    1. very good rational evaluation by Joseph Padannamackal. He chews well before swallowing anything.

      Delete
  2. കെ. പി. ഷിബുവിന്റെ 'ഒരു വൈദീകന്റെ ഹൃദയമിതാ' എന്ന പുസ്തകത്തെ സംബന്ത്തിച്ചുള്ള ശ്രീമാന്‍ ജോസെഫ് പടന്നാമ്മാക്കെലിന്റെ
    ബ്ലോഗ്സ്പോട്ടും കമെന്റ്ടും വയിക്കുവനിടയായി. ഷിബുവിന്റെ പുസ്തകം എനിക്ക് വായിക്കുവാന്‍ സാധിച്ചിട്ടില്ല.
    സിസ്റ്റര്‍ ജസ്മിയുടെ 'ആമേന്‍' ഞാന്‍ നേരത്തെ വായിച്ചിരിന്നു.

    1960 -ഇല്‍ സി. എം.ഐ.സഭയില്‍ ചീര്‍ന്ന് സന്യാസ വൈദീക വിദ്യാര്‍ഥിയായി 12 വര്ഷം ജീവിച്ച ഒരാളാണ് ഞാന്‍. ദൈവസസ്ത്രം ഒന്നാം വര്ഷം
    പകിതിയോടെ 'എനിക്കീപ്പണി പറ്റില്ല' എന്ന ബോധോദയം ഉണ്ട്ടായതോടെ സി. എം. ഐ. സഭയോട് മാന്യമായ രീതിയില്‍ വിട പറഞ്ഞു ഞാന്‍
    എന്റ്റെ വീട്ടിലേക്കു തിരിച്ചു പോയി. സെമിനരിയിലോ കൊണ്വേന്ട്ടിലോ ചര്‍ന്നശേഷം ആ ജിവിതം വേണ്ടന്നുവെച്ചു (പലവിധ കരണ-
    ങ്ങളാലായിരിക്കാം) സ്വന്തം വീട്ടിലേക്കു തിരിച്ചു പോകുക അത്ര എളുപ്പമായ കാര്യമല്ല. സഭയും കുടുംബവും സമുഹവും അത്തരകരെ
    വളരെ ആക്ഷേപരൂപത്തില്‍ കാണുന്നു. ക്രിസ്തിയതക്കു എതിര്‍ സക്ഷ്യമാണിത്. തിരിച്ചുപോകുന്ന വ്യക്തികള്‍ക്ക് ഭാവിയില്‍
    അഭിമുഖികരിക്കാനുള്ള എത്രുപ്പുകളെ ഒരു പരുധിവരെ തടയാനുള്ള കരുതുവേണം. അതത്ര എളുപ്പമുള്ള കാര്യവുമല്ല.

    ഷിബുവിന്റെയും ജസ്മിയുടെയും പുസ്തകത്തില്‍ കാണുന്ന ദുര്‍മാര്‍ഗ ജീവിതം (60 %) എന്റെ സന്ന്യസ്ഥ ജിവിതകാലത്ത് സന്ന്യസ്തരുടെ
    ഇടയില്‍ ഞാന്‍ കണ്ടിട്ടില്ല; കേട്ടിട്ടില്ല. ഞാന്‍ 60 കളിലെ കാര്യമാണ് പറയുന്നത്. 70 കളിലെയും 80 കളിലെയും കാര്യം എനിക്കറിയില്ല.
    താനായിരിക്കുന്ന സഭയോടും സഭാധികരികലോടും സാഭാഗങ്ങലോടും പോരുത്തപ്പെട്ടുപോകാന്‍ പ്രയസമെങ്കില്‍ അഥവാ ആ ജിവിത രീതി
    തനിക്കു പറ്റിയതല്ല എന്ന ബോധമുണ്ടായാല്‍, ഞാന്‍ സലാം പറഞ്ഞതുപോലെ, മാന്യമായി ആ പണി വേണ്ടാന്ന് വച്ച് പടിയിരങ്ങണം.
    താനായിരുന്ന സഭയെ തെറി പറഞ്ഞിട്ടോ അക്ഷേപിച്ചിട്ടോ കാര്യമില്ല.

    ഞാന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്നു പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധികരിച്ചു, സഭാനവികരണത്തെ ഉന്നം വച്ചുകൊന്റ്ടു. എന്നെ
    എന്നെയക്കിയ സി. എം. ഐ. സഭയെ തെറി വിളിക്കുകയോ കത്തോലിക്കാ സഭയെ ആക്ഷേപിക്കുകയോ ആയിരുന്നില്ല എന്റ്റെ ഉദ്ദേശം.
    അങ്ങനെ ചെയുന്നതില്‍ അര്‍ദ്ധവുമില്ല. ഒരു വ്യക്തിയല്ല പ്രധാനം. കത്തോലിക്കാ സഭയാണ് പ്രധാനം. സഭയിലെ വിഴിപ്പുകളെ
    മാറ്റുക ആയിരിക്കണം ഒരു ക്രിസ്ത്യാനിയുടെ കടമ. 'ആമേന്‍' ഉം 'ഒരു വൈദീകന്റെ ഹൃദയമിതാ' യുമൊക്കെ ഈഗോയുടെ കളിയാണ്‌.

    സഭാനവികാരന്നത്തിനായി പുലിക്കുന്നേല്‍ സാര്‍ ഒറ്റയാനായും ജോയിന്റ് ക്രിസ്റ്റ്യന്‍ കൌണ്‍സില്‍ സംയുക്തമായും രാവും പകലുമില്ലാതെ
    പോരടുന്നുട്ടു. അതാണ് യഥാര്‍ത്ഥ സഭാനവികരണ പോരാട്ടം. ഷിബുവും ജസ്മിയും അവരവരുടെ കര്യസാധ്യതിനയും
    സാമ്പത്തിക നേട്ടത്തിനയും പുസ്തകങ്ങള്‍ എഴുതുന്നു എന്നുവേണം വിവരമുള്ളവര്‍ അനുമനിക്കണ്ടത്.

    ReplyDelete
  3. why? Is this Joseph Mathew and Joseph Padannamaakal are one and the same person? Is it right?

    ReplyDelete
    Replies
    1. Joseph Mathew and Joseph Padannamaakal are one and the same person

      Delete