Translate

Saturday, December 24, 2011

അലങ്കോലങ്ങള്‍

അലങ്കരിക്കരുത് സത്യത്തെ
ആഭരണമതിന്നലങ്കോലമാകും.
നേരുകള്‍ക്ക് മേയ്ക്കപ്പിടുന്ന
ബ്യൂട്ടിഷോപ്പുകളത്രേ മതങ്ങള്‍
അണിയിച്ചൊരുക്കുന്നവിടെയവര്‍
പക്ഷപാതിയാം സര്‍വ്വശക്തനെ!

കോഴകൊടുത്തടുക്കുന്നോരെ പോറ്റാനും
മാറിനടക്കുന്നോരെ കൊല്ലാനുമറപ്പില്ലാത്ത
അസൂയാലുവാം ഗുണ്ടാദൈവം! 

മാനുഷമുഖിയാമീശന്റെയലങ്കാരാലങ്കോലങ്ങള്‍
മൂടിക്കളയുന്നു ഹാ, കഷ്ടം, കാരുണ്യത്തില്‍ പ്രകാശത്തെ -
തേടിനടക്കുന്നിരുളില്‍ മര്‍ത്യഗണം 
വരുംവരായ്കകളിലെ ശരിയും തെറ്റും.

1 comment:

  1. 1998- ല്‍ ഒരു മുന്‍കന്യാസ്ത്രിയുടെ ലേഖനത്തില്‍ നിന്നും ജോണ്‍പോള്‍ രണ്ടാമന്‍മാര്‍പാപ്പാ ഒരു ശിവഭക്തയായ ഹിന്ദു പുരോഹിതസ്ത്രീയുടെ കൈകകളില്‍നിന്നും വിഭുതി (ഭസ്മം)കൊണ്ട് ശിവന്‍റെ അടയാളം തന്‍റെ നെറ്റിതടത്തില്‍ വരയ്ക്കുവാന്‍ അനുവദിച്ചുവെന്ന്
    കാണുന്നു. മാര്‍പാപ്പയുടെ ഈ പ്രവര്‍ത്തി സൂചിപ്പിക്കുന്നത് കത്തോലിക്കാ സഭയുടെ ആദ്ധ്യാത്മിക പാപ്പരത്വമോ, മതങ്ങള്‍ തമ്മിലുള്ള ആത്മബന്ധമോ അല്ലെങ്കില്‍ സത്യത്തെ ചായം തേക്കുന്നതോ? ക്ഷമിക്കുക,എന്‍റെ സന്ദേശം (Message) നീണ്ടു പോകുന്നുവെന്നു ഒരു വായനക്കാരന്‍ നിര്‍ദേശിച്ചതിനാല്‍ ചുരുക്കുന്നു. ചിന്തിക്കൂ!!!

    ReplyDelete