Translate

Saturday, December 10, 2011

യേശുവിന്റെ പ്രതിപുരുഷനെ അപമാനിക്കരുത്.

തലോര്‍ ആശ്രമ ഇടവകയിലെ പ്രശ്‌നങ്ങള്‍ ക്രൈസ്തവനീതിയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനത്തില്‍ സൗമനസ്യപൂര്‍വം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പത്തുദിവസമായി നിരാഹാര തപസ് അനുഷ്ഠിച്ചുവരുന്ന സ്വാമിയച്ചനെന്ന ഫാ. മൈക്കിള്‍ സദാനന്ദിനെതിരെ എതിര്‍കക്ഷികളും അവരുടെ പാര്‍ശ്വവര്‍ത്തികളുംകൂടി നടത്തുന്ന വ്യാജ അപവാദപ്രചരണങ്ങള്‍ക്കും സ്വഭാവഹത്യക്കുമെതിരെ കേരള കാത്തലിക് ഫെഡറേഷന്‍ അതിശക്തിയായി പ്രതിഷേധിക്കുന്നു.
യേശുവിന്റെ പഠനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്ന വന്ദ്യവൈദികനാണ് സ്വാമിയച്ചന്‍. മദ്ധ്യപ്രദേശിലെ ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊപ്പം അവരിലോരാളായി ജീവിച്ച് യേശുവിന്റെ കാഴ്ചപ്പാടും ഉദ്‌ബോധനങ്ങളും സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള സ്വാമിയച്ചനെ ചെങ്കോലും കിരീടവും സ്വര്‍ണ ഉടയാടകളുമണിഞ്ഞ് അരമനകളുടെ സുഖലോലുപതയില്‍ കഴിയുന്ന പുരോഹിത മേലദ്ധ്യക്ഷന്മാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും.
യേശുവിന്റെ പ്രതിപുരുഷന്മാര്‍ എന്ന് അഭിമാനിക്കുന്ന പുരോഹിതന്മാര്‍ എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയാണ് ഫാ. മൈക്കിള്‍ സദാനന്ദ്. അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമം ഏതു കോണില്‍നിന്നുണ്ടായാലും കേരള കാത്തലിക് ഫെഡറേഷനും മറ്റു ബഹുജനസംഘടനകളും നഖശിഖാന്തം എതിര്‍ക്കുന്നതാണ്.

No comments:

Post a Comment