Translate

Monday, December 26, 2011

Bishop Christopher Roften and Bertrand Russell

Many years ago I had come across a letter written by a Catholic Bishop to Bertrand Russell.  Russell has always been a great critic of Catholic Church (remember his phrase, “Evils of Catholic Upbringing!”).  Although the Bishop’s letter was not kind, he had used some phrase that showed some respect for the renowned critic.  I have been hunting for the particular letter and searched internet several times with no positive result.

Recently I came across the letter which is included in Russel’s autobiography (“The Autobiography of Betrrand Russel; The final Years: 1944-1969” – Pages 168-169).  The letter was written on January 29, 1957 by Christopher Roften, Bishop of Rochester.

From the Bishop's letter:

“.... Your contemporaries, like myself, acclaim you the greatest brain of our generation.  And many must believe, with me, that if only your moral stature had matched your intellectual power and other singular endowments, you could have saved us from a second Warld War.....”

After I got the passage I have been looking for, I searched the net with the Key word, Bishop Christopher Roften.  The search was futile.

Bishop Roften is remembered only because he whined  about the moral stature of Bertrand Russell!

Of course Roften is certainly far better than our Mallu Bishop.  He at least had the grace to admit that Russell was “the greatest brain of their generation.”  

Had Russell been a Malayalee, he would have ended up like M P Paul.

Will they ever learn to respect a genius?

1 comment:

  1. സഭ ആരംഭകാലം മുതല്‍ ബുദ്ധി ജീവികളെ ഇല്ലായ്മ ചെയ്യുവാന്‍ താല്പര്യപ്പെട്ടിരുന്നു. വിശ്വാസ സത്യമായ ബൈബിളിനെ ചോദ്യം ചെയ്യുന്നവര്‍ എന്നും സഭയുടെ ശ ത്രുക്കള്‍ ആയിരുന്നു. കേരളീയ സഭകളിലും അതിന്‍റെ പ്രതിഫലനങ്ങള്‍ കാണാം. എം.പി. പൊളും, പൊന്‍കുന്നം വര്‍ക്കിയും, മുണ്ടശരിമാഷും, വേണ്ട നമ്മുടെ പുലിക്കുന്നന്‍വരെ ഇവരുടെ ബാലിയാടുകളായിരുന്നു.

    ആഗോള ക്രിസ്ത്യന്‍സഭകളിലും ചരിത്രം ഒന്നുതന്നെ. മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നുവെന്നു കാറല്‍മാര്‍ക്സ് പറഞ്ഞപ്പോള്‍ മാര്‍ക്സിനെ ഒരു പിശാചിനെപ്പോലെ സഭ ചിത്രീകരിച്ചു. സഭയുടെ നയങ്ങളെ എതിര്‍ത്ത മാര്‍ട്ടിന്‍ലൂതര്‍ എന്ന ബുദ്ധിജീവി പ്രോട്ടസ്ടന്റ്റ് സഭകളുടെ പിതാവായി. സഭ പ്രാരംഭത്തിലെ ആയിരംവര്‍ഷക്കാലത്തോളം ശാസ്ത്രത്തെയും അതിന്‍റെ പുരോഗതിയേയും വിലങ്ങുവെച്ചിരുന്നു. ‍

    വിശുദ്ധഅഗസ്റ്റിന്‍ മുതല്‍ സഭാനവീകരണകാലംവരെ പ്രകൃതിതത്വങ്ങളെ ഗവേഷണം നടത്തിയിരുന്നത് ബൈബിള്‍ അധിഷ്ടിതമായും,വിശുദ്ധരുടെ ജീവിതവും, ദൈവശാസ്ത്ര അടിസ്ഥാനത്തിലുമായിരുന്നു. അതിലുപരി ചിന്തിച്ചാല്‍ ബുദ്ധിജീവികളുടെ കഴുത്ത് വെട്ടുന്ന കാലവും. അതിന്‍റെ പരിണിതഫലമായി ശാസ്ത്രം ഈ കാലഘട്ടത്തില്‍ പരിമിതമായെ പുരോഗമിച്ചുള്ളൂ. അന്ധവിശ്വാസങ്ങള്‍ സഭയെ ഒന്നാകെ കീഴടക്കി. ഭൂത പ്രേതാതികളില്‍ വിശ്വസിപ്പിച്ചു സഭയും പുരോഹിതരും വിശ്വാസികളെ രക്ഷിക്കുവാന്‍ പണം കൈക്കലാക്കിയിരുന്നു.

    നവീകരണത്തിനു ശേഷം ശാസ്ത്രം മുന്നേറിയപ്പോള്‍ സഭ ശാസ്ത്രീയനേട്ടങ്ങളെ തടയുവാന്‍ ശ്രമിച്ചു. ഗലീലിയോ , കൊപര്‍നികാസ് എന്നിവരുടെ ശാസ്ത്ര നേട്ടങ്ങള്‍ക്ക്‌ ചങ്ങല ഇടുവാന്‍
    സഭ ശ്രമിച്ചത്‌ ഇതിനു ഉദാഹരണങ്ങളാണ്. ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന കൊപര്‍നികാസ് തത്വം സഭ നിരോധിച്ചു. ബൈബിളിലെ പരന്ന ഭൂമിക്കെതിരായി ഭൂമി ഉരുണ്ടതാണെന്നു പഠിപ്പിച്ച ഗലീലയോയെ സഭാ അധികാരികള്‍ പീഡിപ്പിച്ചു. ഈ ശാ സ്ത്ര നേട്ടങ്ങള്‍ ദൈവത്തിന്‍റെ വചനങ്ങള്‍ക്ക് എതിരായിരുന്നു. ജോണ്‍ കാല്‍വിന്‍ വാചാലതയോടെ ചോദിച്ചു "പരിശുദ്ധ ആത്മാവിനും മീതെ കൊപര്‍നികാസ്പോലെ ശാസ്ത്ര മുന്നേറ്റത്തിനായി ആര് ഇങ്ങനെ ധീരതയോടെ മുന്നേറും. പരിശ്രമിക്കും?"

    ആധുനികകാലത്ത് ശാസ്ത്രത്തോടുള്ള യുദ്ധത്തില്‍ സഭ പരാജപ്പെട്ടുവെന്നു സമ്മതിച്ചിട്ടുണ്ട്. മതവും ശാസ്ത്രവും തമ്മില്‍ ആത്മീയബന്ധം ഉണ്ടെന്നാണ് ഇന്നു സഭയുടെ നിലപാട്. ബിഷപ്‌ ക്രിസ്റ്റോഫെര്‍- റസ്സല്‍ തമ്മിലുള്ള സൌമ്യസംഭാഷണത്തിനു കാരണവും സഭയ്ക്കുണ്ടായ ഈ മനംമാറ്റം മൂലമാണ്.

    എങ്കിലും കേരളസഭ വിശ്വാസികളെ അന്ധകാരത്തില്‍കൂടി ഇന്നും നടത്തുന്നു. ഇന്നു വിശ്വാസികള്‍ക്ക് പള്ളിയല്ല പുരോഹിത മേധാവിധ്വമില്ലാത്ത പള്ളികൂടങ്ങളാണ് ആവശ്യം. നോക്കൂ, ബുദ്ധിജീവിയായ വി.ആര്‍. കൃഷ്ണയ്യര്‍ പോലും ഇവരുടെ ശത്രു. സ്ത്രീയുടെ ഗര്‍ഭത്തില്‍ ബീജങ്ങളുടെ എണ്ണം കൂട്ടണമെന്നാണ് സഭാനിലപാട്. സീസറിനു കൊടുക്കേണ്ടത് സീസറിനു കൊടുക്കുവാന്‍ പറഞ്ഞ ഗുരുവിനെ ധിക്കരിച്ചു പള്ളികള്‍വഴി കൊള്ളലാഭം തട്ടിയെടുക്കുന്ന ഒരു പുരോഹിത സമൂഹമാണ് ഇന്നും കേരളത്തില്‍. ധിക്കരിച്ചു പറയുന്ന ബുദ്ധിജീവി മതദ്രോഹി, വിവരമില്ലാത്തവന്‍, പിന്തിരിപ്പന്‍ എന്നൊക്കെ മുദ്ര കുത്തും.ക്യാപ്പിറ്റലിസം ദൈവവും കമ്മ്യൂണിസം പിശാചിന്‍റെ മറ്റൊരു രൂപവുമെന്നാണ് എന്‍റെ ചെറുപ്പകാലത്തില്‍ പള്ളിസ്കൂളില്‍ പഠിപ്പിച്ചത്. കമ്മ്യുണിസം പരാജയമായെങ്കിലും സമത്വം എന്ന പ്രത്യേയശാസ്ത്രത്തെ സഭ ഭയപ്പെട്ടു. ദരിദ്രനെ ദരിദ്രനാക്കി പണക്കാരനെ ഭയപ്പെടുത്തി പണം പിഴിയുകയായിരുന്നു സഭയുടെ എക്കാലത്തെയും നയം. ഇന്നും തുടരുന്നു.

    ReplyDelete