Translate

Thursday, December 29, 2011

Almaya Sabdam Electronic Library


അല്മായ ശബ്ദം ഒരു Electronic Libraryആരംഭിച്ച വിവരം എല്ലാ സന്ദര്‍ശകരെയും സസന്തോഷം അറിയിക്കട്ടെ.

അല്മായ ശബ്ദത്തിന്റെ ലക്‌ഷ്യം കത്തോലിക്കാ സഭയില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സഹായിക്കുക എന്നതാണ്.  ഈ ലക്ഷ്യത്തോടെ (ലാഭം ഉദ്ദേശിച്ചല്ല, ആശയ പ്രചാരണത്തിനായി) എഴുതപെട്ട പുസ്തകങ്ങള്‍  PDF Format-ല്‍ ലഭ്യമാണെങ്കില്‍ അത്തരത്തിലുള്ള പുസ്തകങ്ങള്‍ ഈ Library യില്‍ ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ സന്തോഷമേ ഉള്ളു. 

Copyright പ്രശ്നങ്ങള്‍ ഇല്ലാത്ത പി. ഡി. എഫ് പുസ്തകങ്ങള്‍ അയച്ചു തന്നാല്‍ ഞങ്ങളുടെ Library യില്‍ ചേര്‍ക്കുന്നതായിരിക്കും ഞങ്ങളുടെ സൈറ്റിന്റെ space പരിമിതമായതിനാല്‍ കണക്കില്ലതാത്ത പുസ്തകങ്ങള്‍ ഉള്‍കൊള്ളിക്കാന്‍ ആവില്ല.  ആയതിനാല്‍ First-Come-First-Served basis-ല്‍ പരിഗണിക്കുന്നതാണ്. 

ഇക്കാര്യത്തില്‍ Administrator-ടെ തീരുമാനം ഫൈനല്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: almayasabdam@mail.com.

Administrator, Almaya Sabdam Group Blog
Email: almayasabdam@gmail.com

3 comments:

  1. വി.കുര്‍ബാനയുടെ തുടക്കത്തിലെ പദപ്രയോഗം പലപ്പോഴും വീണ്ടുവിചാരത്തിലേക്ക് എന്നെ കൊണ്ട് വന്നിട്ടുണ്ട്.അതുപോലെ വിശുദ്ധ കുര്‍ബാനയില്‍ ചേര്‍ത്തുപയോഗിക്കുന്ന ഗാനങ്ങളുടെ വരികളില്‍ ഒഴുകുന്ന പദങ്ങളും.ഏതോ മാനസ്സിക പ്രശ്നമുള്ള ഒരാള്‍ക്ക് ദഹനക്കേട് ഉണ്ടായപ്പോള്‍ പുറത്തേക്ക് തള്ളിയ മലിന വസ്തുപോലെയാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ് പറയാനുള്ളത്." അന്നാപെസ്സഹാത്തിരുനാളില്‍ " എന്ന് തുടങ്ങുന്നതു സംബന്ധിച്ച്, ഒരു ഏഴു എട്ടു വയസ്സുള്ള ഒരു കുട്ടി ചോദിച്ചു :" എന്ത്? അന്നാ പെസ്സഹാ.". എന്ന് പറഞ്ഞാല്‍ എന്ന്? എല്ലാവരും ഇത് എന്നും കേള്‍ക്കുന്നു.---എന്നായിരുന്നു ഈ പെസ്സഹാ ത്തിരുനാള്‍-? അള്‍ത്താരയില്‍ തല ഉയര്‍ത്തി നിന്ന് ഗാനമേളയ്ക്ക് തുടക്കം കുറിക്കുന്ന പള്ളി അച്ഛനോ ,പള്ളിയില്‍ എത്തിയിട്ടുള്ള അല്മായര്‍ക്കോ ഒരറിവുമില്ല. കുര്‍ബാനയുടെ ആദ്യം മുതല്‍ അവസാനം വരെ അല്മായര്‍ അന്ധമായി നിന്ന് ഏതോ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതായാണ് എനിക്ക് തോന്നിയത്.അക്കൂട്ടത്തില്‍ അസ്സഹനീയമായ ഗാനങ്ങളിലെ ദയനീയമായ പദപ്രയോഗങ്ങളും. ഉദാ: ഒരു ഗാനത്തില്‍ പാടുന്നത് ---ഉമ്മ ഉമ്മ വച്ചു ----എന്നുതുടങ്ങുന്ന ഒരല്‍പം മേമ്പൊടിയായി ലൈംഗിക ചുവയുള്ള പദങ്ങളില്‍ നിര്‍മ്മിച്ചെടുത്ത ചില പുരോഹിത് ഭക്ത കവികളുടെയും വീര പരാക്ക്രമങ്ങള്‍ ! പാടുന്നവനും കേള്‍ക്കുന്നവനും ഒന്നും ഒരു എത്തും പിടിയും ഇല്ല. ഇതുപോലെ പ്രാര്‍ഥനാ രൂപങ്ങള്‍ - വൈകാരികത എന്തെങ്കിലും എഴുതി വിട്ടു അതിനെ ഒരു പ്രാര്‍ത്ഥന എന്ന് വിളിച്ചാല്‍ എങ്ങനെ അത് പ്രാര്‍ത്തനയാകും. ? ഒരാള്‍ എന്തെങ്കിലും എഴുതി അത് പ്രാര്‍ത്ഥന ആണെന്ന് പറഞ്ഞാല്‍ പ്രാര്തനയാവുകയില്ല .അതിനെ എല്ലാവരും ചൊല്ലണം എന്ന് അനുശാസ്സിക്കുന്നതും തെറ്റാണ്.അത് പ്രാര്‍ത്ഥന അല്ല. എന്റെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പ്രാര്‍ഥനയില്‍ ദൈവത്തോട് അലിയുന്ന പ്രക്ക്രിയ ആകണം പ്രാര്‍ത്ഥന. സഭയിലെ പുരോഗമന സാഹിത്യ കാരന്മാരായ പള്ളി അച്ചന്മാരുടെ കിനാവുകളുടെ സ്വരമാകരുതു കുര്‍ബാനയും പ്രാര്‍ഥനയും .

    ReplyDelete
  2. ഫാ.പുതുമന ചരിത്രം സൃഷ്ടിക്കുന്നു.
    ചെങ്ങളം പള്ളിയുടെ റബര്‍ സ്റ്റോക്ക് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങള്‍ രൂപയുടെ നാശ നഷ്ടം.
    കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കല്‍ നല്‍കിയ കല്പ്പനയനുസരിച്ചു ഫാ.പുതുമന എണ്‍പത് ഡൈനാമിറ്റ് ബോംബുകള്‍ വച്ചു തകര്‍ത്ത ചരിത്ര പ്രസിദ്ധമായ ചെങ്ങളം പള്ളിയുടെ റബ്ബര്‍ സ്റ്റോക്ക്‌ പുര ഇന്ന് വൈകിട്ട് സംശയാസ്പദമായ നിലയില്‍ കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി മെത്രാന്റെ രൂപതയില്‍ ഉള്ള ആനിക്കാട് പള്ളി തീ കത്തിച്ചു കളഞ്ഞുവെന്നു തെളിഞ്ഞ കാര്യമാണെങ്കിലും അവിടെയും മെത്രാനും ഫാ.വാഴപ്പനാടിയുംകൂടി എല്ലാം തെളിവില്ലാതെ ഒതുക്കിയിരുന്നു. ഇപ്പോള്‍ ഇത് രണ്ടാമത്തെ തീ പിടുത്തം ( തീ വയ്പ്പ്)ആണ് കാഞ്ഞിരപ്പള്ളി രൂപതയില്‍ നടന്നത്. ഒന്നര മണിക്കൂര്‍ നേരം ആകാശം കറുത്ത പുകകൊണ്ടു നിറഞ്ഞു. ഇതിനു ശേഷം ഫയര്‍ എഞ്ചിന്‍ എത്തി.അപ്പോഴേയ്ക്കും കത്തി ചാമ്പലായി മുഴുവന്‍ തീര്‍ന്നു. ചെങ്ങളം ഇടവക പ്പള്ളിയില്‍ ലക്ഷങ്ങള്‍ രൂപാ വിലതിക്കുന്ന റബര്‍ഷീറ്റ് ഉണങ്ങി ഭദ്രമായി കാലങ്ങളായി സൂക്ഷിച്ചിരുന്ന പള്ളിയുടെ മുറ്റത്തുള്ള കെട്ടിടത്തില്‍ സംശയകരമായി വന്‍ അഗ്നിബാധ ഉണ്ടായത് പല ഗൂഡ സംശയങ്ങള്‍ക്കും കാരണമാണ്. ഒരു മണിക്കൂര്‍ നേരം കത്തിയെരിഞ്ഞ റബര്‍ ഷീറ്റില്‍ ഒരു കഷണം പോലുമില്ലാതെ കത്തിപ്പോയി. പള്ളിവികാരിയും തട്ടിപ്പ് വിദഗ്ദ്ധനുമായ പുതുമനയുടെ നിരുത്തരവാദിത്വവും പണ ക്കൊതിയും കൈക്കാരന്മാരുടെ അഴിമതിയും എല്ലാം കൂടി ആണ് തീ പിടുത്തത്തിനു ഇടയാക്കിയത് എന്ന് അടക്കിപ്പിടിച്ച ജന സംസാരമുണ്ട്. തീ പിടിച്ച കെട്ടിടത്തില്‍ നിന്നും ഇരുപതു മീറ്റര്‍ ദൂരത്തില്‍ ഇരുനൂറോളം ഇടവക ജനങ്ങള്‍ പള്ളിഹാളില്‍ ധ്യാനം കൂടുന്നുണ്ടായിരുന്നു ,തീ കത്തുമ്പോള്‍. അവിടെയിരുന്നവര്‍ ആരും തന്നെ തീ പിടിച്ച കാര്യം അറിഞ്ഞില്ലയെന്നു പറച്ചില്‍ ഉണ്ട്. തീ പിടുത്തമുണ്ടായത് എന്തിനു മാച്ചു വച്ചു? തെളിവുകള്‍ നശിപ്പിക്കാന്‍ അല്ലെ? ആനിക്കാട് പള്ളിയിലും ഇത് പോലെയൊക്കെ നടന്നു. ഇന്‍ഷു റന്‍സു തുകയുടെ മറിമായം കളിയാണോ എന്നും സംശയിക്കുന്നു.

    ReplyDelete
    Replies
    1. കെട്ടിടം കത്തിയെന്നു വിശ്വസിക്കാം. എന്നാല്‍ റബ്ബര്‍ഷീറ്റു കത്തി ചാമ്പലായെന്നുള്ള ചരിത്രം സത്യമാകണമെന്നില്ല. വിരുതന്മാര്‍ സുരക്ഷിതമായി ഒരാഴ്ചമുമ്പില്‍ത്തന്നെ റബ്ബര്‍ഷീറ്റുകള്‍ മറ്റു കൂട്ടുമാഫിയാകളുടെ പുകപ്പുരകളില്‍ ഒളിപ്പിച്ചു കാണും. ബിസിനസ് സാമ്രാജ്യത്തില്‍ സകല അടവുകളും പഠിച്ചവരാണ് കാഞ്ഞിരപ്പള്ളി രൂപതാ തമ്പുരാക്കന്മാര്‍.

      പള്ളിയും പള്ളിവക കെട്ടിടങ്ങളും തീവെച്ചു നശിപ്പിക്കല്‍ അടുത്തകാലത്ത് വ്യാപകമായതായി കാണുന്നു. ഈ സ്ഥിതിക്കു തീവെപ്പിന്റെ പുറകില്‍ ചില സ്ഥാപിത താത്പര്യക്കാര്‍ക്ക് മറ്റുഎന്തോ ഉദ്ദേശവും കാണാം. പള്ളി, പള്ളി വക കെട്ടിടങ്ങള്‍ പൊളിക്കല്‍ പുരോഹിതരുടെ ഒരു ആദായ മാര്‍ഗം കൂടിയാണ്.

      കാഞ്ഞിരപ്പള്ളി തിരുമേനി അറിയപ്പെടുന്ന ഒരു ബിസിനസ് മാഫിയാ ആണല്ലോ. പഴയ ഉരുപ്പടികള്‍ ചെറിയ വിലക്ക് മേടിക്കുവാന്‍ സ്ഥല വാസികള്‍ കാണും . പാഴ്തടികള്‍ മിച്ചം ഉണ്ടെങ്കില്‍ പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണ ഫണ്ട് കീശയിലാക്കി അവരെ കബളിപ്പിച്ചു വീടുംവെച്ചു കൊടുക്കും. ഇടവകക്കാരെ ഞെക്കിപ്പിഴിഞ്ഞ് മറ്റൊരു സൌധവും അവിടെ ഉയര്‍ത്തും.

      വിദേശത്തുനിന്നു സമാഹരിച്ച കോടികണക്കിന് പണം വികാരിയുടെ പക്കല്‍ ഉണ്ടെന്നും കേള്‍ക്കുന്നു. പണം മുഴുവന്‍ വെളുപ്പിക്കുവാന്‍ ഒരു മാര്‍ഗം. വിദേശപ്പണം വെട്ടിപ്പ് സര്‍ക്കാര്‍ അറിയുകയോ കണ്ണടക്കുകയോ ചെയ്യും.

      വിദേശത്തു സ്ത്രീകളെ കയറ്റിവിടുന്ന ബിസിനസ്സും ചെങ്ങളം പള്ളി വികാരിക്കുണ്ടെന്നു ബ്ലോഗുകളില്‍ വായിച്ചു. കണക്കില്‍പ്പെടാത്ത ഈ പണം നാട്ടുകാരില്‍നിന്നു പിരിച്ചതെന്നു കൃത്രിമമായി തെളിവുകളും ഉണ്ടാക്കാമല്ലോ.

      പള്ളി കെട്ടിടങ്ങള്‍ കത്തിക്കല്‍ കേരളത്തില്‍ വ്യാപകമാകുവാന്‍
      സാധ്യതയുണ്ട്. കൂടെ അനേക ഷോപ്പിംഗ്‌ കൊമ്പ്ലെക്സും, വിദേശത്തു
      എസ്റ്റെറ്റുകളും അരമന വാങ്ങിച്ചു കൂട്ടും. കാഞ്ഞിരപ്പള്ളി ബിഷപ്പ് നല്ല ഒരു ബിസിനസ്കാരന്‍ ആയതുകൊണ്ട് ഇത്തരം പ്രസ്ഥാനങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്തുകൊള്ളും. ദീപികയിലെ പണ്ടുണ്ടായിരുന്ന മുസ്ലിം മാഫിയയില്‍ നിന്നും തിരുമേനിക്ക് നല്ല പ്രായോഗിക പരിശീലനവും ലഭിച്ചിട്ടുണ്ട്.

      Delete