Translate

Thursday, November 24, 2011

വാദപ്രതിവാദം നല്ലത്; പക്ഷേ വാദങ്ങള്‍ യുക്ത്യാധിഷ്ഠിതമായിരിക്കണം

ജോസഫ് പുലിക്കുന്നേല്‍

എനിക്ക് ഏകദേശം ആറു വയസ്സുള്ളപ്പോഴാണ് ആദ്യമായി കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ പോകുന്നത്. കോട്ടയം ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട രോഗചികിത്സക്കായി എന്റെ വീട്ടുകാര്‍ കോട്ടയത്തു താമസമായിരുന്നു. ക്രിസ്തുരാജ് കത്തീഡ്രലിന്റെ സമീപമായിരുന്നു വാടക വീട്. കുര്‍ബാന കണ്ടിരുന്നതും ക്രിസ്തുരാജ് കത്തീഡ്രലില്‍ തന്നെ. ആയിടയ്‌ക്കെന്നോ പരേതനായ ചൂളപ്പറമ്പില്‍ മെത്രാനെ പള്ളിയില്‍ കണ്ടതോര്‍ക്കുന്നു. പിന്നീട് ഞാന്‍ വിവാഹിതനായി കോഴിക്കോട്ട് സ്ഥിരതാമസമാക്കി. ഭാര്യവീട് കുട്ടനാട്ടിലാണ്. ആദ്യ പ്രസവം നടന്നത് കോട്ടയം ജില്ലാ ആശുപത്രിയില്‍ ആയിരുന്നു. കുട്ടിയെ മാമ്മോദീസ മുക്കിയത് ക്രിസ്തുരാജ് കത്തീഡ്രലിലായിരുന്നു. ക്രിസ്തുരാജ് കത്തീഡ്രല്‍ തെക്കും ഭാഗ വിഭാഗത്തിന്റേതാണ് എന്നറിയാമായിരുന്നു. പക്ഷേ അവിടെ എന്തെങ്കിലും പ്രത്യേകതയോ വിഭാഗീയതയോ ഉള്ളതായി എനിക്കു തോന്നിയില്ല.

...........ഏകദേശം 20 കൊല്ലംമുമ്പ് എന്നെ കാണുന്നതിന് കോട്ടയത്തുനിന്നു കുറെപ്പേര്‍ എത്തി. ബിജു ഉതുപ്പ് എന്ന ഒരു യുവാവിന്റെ വിവാഹത്തിന് ആവശ്യമായ കുറി കോട്ടയം മെത്രാന്‍ നല്‍കാതിരുന്നതാണ് പ്രശ്‌നം. ബിജു ഉതുപ്പിന്റെ പിതാമഹി ഒരു ലത്തീന്‍കാരി ആയിരുന്നുപോലും! അങ്ങനെ ബിജു ഉതുപ്പിന്റെ രക്തം കളങ്കിതമാണ്! തന്മൂലം കോട്ടയം രൂപതയുടെ ആദ്ധ്യാത്മിക സേവനങ്ങള്‍ ബിജു ഉതുപ്പിന് ലഭിക്കാന്‍ അര്‍ഹതയില്ല! ഇതു കേട്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. ഇതിന് ക്രൈസ്തവമായോ ഭരണഘടനാപരമായോ എന്തു സാധൂകരണമാണുള്ളത്? എത്ര ആലോചിച്ചിട്ടും എനിക്കതു മനസ്സിലായില്ല. ക്‌നാനായ സമുദായത്തിന്റെ ചരിത്രം ഞാന്‍ പഠിച്ചു. 1911-ല്‍ കോട്ടയം രൂപത സ്ഥാപിച്ചുകൊണ്ടുള്ള പത്താം പീയൂസ് മാര്‍പാപ്പായുടെ കല്പന വായിച്ചു. ഇവിടെയൊന്നും രക്ത ശുദ്ധിവാദത്തെ, വംശീയവാദത്തെ, ഔദ്യോഗികമായി അംഗീകരിക്കുന്ന ഒരു രേഖയും കാണാനായില്ല. കോട്ടയം രൂപത സ്ഥാപനകാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ച് വായിച്ചു. ജോസഫ് ചാഴിക്കാടന്റെ തെക്കുംഭാഗ ചരിത്രവും കൂര്‍മാങ്കന്റെ വിയോജിപ്പു ഗ്രന്ഥവും വായിച്ചു രസിച്ചു. തെക്കും ഭാഗരെക്കുറിച്ച് പൊതു സഭാചരിത്രത്തില്‍ വന്ന പരാമര്‍ശനങ്ങളും മനസ്സിരുത്തി വായിച്ചു.
ഫാ. കൊല്ലാപറമ്പില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു സഭാചരിത്രകാരനാണ്  പക്ഷേ, അദ്ദേഹവും തെക്കുംഭാഗവിഭാഗ ചരിത്രത്തില്‍ കലര്‍ത്തിയ നിറം കുറച്ചു കടുപ്പമായിപോയി എന്നെനിക്കു തോന്നി.
സഭാ ചരിത്രങ്ങള്‍ വായിക്കുമ്പോഴെല്ലാം പലപ്പോഴും ചരിത്രത്തെ വക്രീകരിക്കുന്നതില്‍ അതിവിദഗ്ദ്ധന്മാരായ സഭാചരിത്രകാരന്മാരാണ് സഭയുടെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്ന വികല രേഖകള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. പേര്‍ഷ്യന്‍ കുടിയേറ്റത്തിന്റെ ചരിത്രം തികച്ചും വികലീകരിച്ചാണ് ഈ രക്ത ശുദ്ധിവാദത്തിലേക്ക് സഭയെ കുറെപ്പേര്‍ നയിച്ചത്. (തെക്കും ഭാഗവിഭാഗത്തിന്റെ രക്തശുദ്ധിവാദം എന്ന പദം ഞാനാണ് ആദ്യമായി പ്രയോഗിച്ചത്.).......

ജോസഫ് പുലിക്കുന്നേല്‍ 2011 സെപ്റ്റംബറില്‍ ഓശാന മാസികയില്‍ പ്രസിദ്ധീകരിച്ച രക്തശുദ്ധിപ്രശ്‌നം സംബന്ധിച്ച ലേഖനത്തില്‍നിന്ന്.

1 comment:

  1. ലോകം ഇത്രയും പുരോഗമിച്ചിട്ടും മനസ്സ് മാറ്റാത്ത തന്‍പ്രമാണിത്വം പറഞ്ഞുനടക്കുന്ന ഈ ശുദ്ധരക്തവാദികളുടെ അല്‍മായനേതാക്കളെ ഉടുതുണി മാത്രം ഉടുപ്പിച്ചു കല്‍തുറുങ്കില്‍ അടക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്തിനാണ് അകകണ്ണുകൊണ്ട് ഈ ജാതികള്‍ മറ്റുള്ളവരെക്കാളും ഞാനാണ് ഭേദമെന്നു വിചാരിച്ചു ലോകംമുഴുവന്‍ കൊട്ടിഘോഷിച്ചുകൊണ്ട് നടക്കുന്നത്.പാരമ്പര്യവാദം മുഴക്കി അവരുടെ പാതിരികളുടെ പള്ളിപ്രസംഗങ്ങളില്‍കൂടി വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ മനസ്സിലും വിഷം കലര്‍ത്തുന്നു. ഇതൊന്നും ക്രിസ്തീയ വിശ്വാസമല്ല മറിച്ചു അവരുടെ പൂര്‍വ്വതലമുറ കാത്തുസൂക്ഷിച്ച ചണ്ടാളന്‍മാരുടെ സംസ്ക്കാരമാണ്. ലോകത്തിലൊരു ക്രിസ്തീയജാതിയും സ്വന്തം രക്തത്തിന്‍റെ ആര്യത്വം പ്രസംഗിച്ചുകൊണ്ട് നടക്കുന്നതായി അറിവില്ല. ഇവരുടെ പുരോഹിതര്‍ പ്രചരിപ്പിച്ച കെട്ടു കഥകളില്‍ കൂടിയാണ് ഇവര്‍ ക്നാനായ് ദേശത്ത് നിന്ന് വന്നവരായത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടു അഴിമതി വീരന്‍മാരാണ് ക്നാനായ്- സീറോ മലബാര്‍ പുരോഹിതവര്‍ഗം. കേരളത്തിലെ ആദിവാസികളെപ്പോലെ പന്നിഎലിയെ ഭക്ഷിക്കുന്ന ഒരു ഭക്ഷണരീതിയും കൊട്ടു കുരവ ആചാരഉത്സവങ്ങളും മന്ത്രകോടിയില്‍ ചാരംകെട്ടും ഇവരുടെ ഇടയിലുണ്ട്. ചണ്ടാളന്‍മാരെപ്പോലെ കൌപീനം കെട്ടിച്ചു വരനെ സ്ത്രീജനങ്ങളുടെ മുമ്പില്‍ തോളില്‍വച്ച് നടത്തലും തേങ്ങാഉടക്കലും ജാത്യാലുള്ളതു തൂത്താല്‍ മാറുകയില്ലായെന്നുള്ളതിനു
    തെളിവുകളാണ്. ക്നാനായ് ശുദ്ധരക്തം ഈ ദേശത്തും ഒഴുകുന്നുവെന്ന് തെളിവായി അവരുടെ കൈവശം നാലാംനുറ്റാണ്ടില്‍ ഒരു പെരുമാള്‍
    കൊടുത്ത ചെമ്പുതകിടിന്‍റെ പകര്‍പ്പ് ഉണ്ടെന്നുപോലും. തകിട് പോര്‍ട്ടുഗീസ് ഭാഷയിലും വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലവര്‍ഷത്തിലും. കൊല്ലവര്‍ഷം A.D. 825 ലാണ് ആരംഭം എന്നത് അതുണ്ടാക്കിയ പോര്‍ട്ടുഗീസ്‌ പാതിരിമിഷനറിമാര്‍ക്ക് അറിയാതെപോയി. അന്ന് നിലവിലുണ്ടായിരുന്ന തമിഴ്ഭാഷയിലെങ്കിലും ഈ ചെപ്പേട്‌ നിര്‍മ്മിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ വിശ്വസിനീയമായേനെ. പറച്ചി പെറ്റ പന്തിരുകുലം എന്ന ഒരു കാല്‍പനിക കഥ മലയാളക്കരയില്‍ഉണ്ട്. പറച്ചിയുടെ പന്ത്രണ്ടു മക്കളില്‍നിന്നുമാണ് പറയന്മാരുടെ ഇടയില്‍ പന്ത്രണ്ടു കുലങ്ങള്‍ ഉത്ഭവിച്ചതെന്നാണ് ഒരു കഥ. അവരില്‍ ഉപ്പുക്കുട്ടന്‍ എന്ന ഉപ്പുകച്ചവടക്കാരനായ ഒരു മകന്‍ വലിയ പണ്ഡിതനായിരുന്നു. അദ്ദേഹം പിന്നീട് ക്നാനായ്ക്കാരുടെ ആദ്യത്തെ ബിഷപ്പായ മാര്‍ ജോസഫായി. ഉപ്പുകച്ചവടക്കാരനായ ജോസഫും യേശുവിന്‍റെ മുക്കവശിഷ്യന്മാരുടെ പിന്‍ഗാമിതന്നെ. അല്ലാതെ യേശു പഠിപ്പിച്ചത് അവിടുത്തെ രക്തം ക്നനായിപുരോഹിതരിലും അവരുടെ ആത്മായജാതിയിലും ഒഴുകുന്നുവെന്നല്ല.

    ReplyDelete